മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായും ദിവസങ്ങളായും ആഴ്ച്ചകളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യp ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം പുതുവർഷത്തിന്റെ പേരിൽ മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്.
രണ്ടായിരത്തി പതിനേഴ് വിടപറയുകയാണ് രണ്ടായിരത്തി പതിനെട്ടിനെ ആഹ്ലാദ പൂർവ്വം വരവേൽക്കാൻ കാത്തിരിക്കുന്നവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ?
ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.
വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങളുടെ മഹത്വം വിളിച്ചു പറഞ്ഞ് ജന ശ്രദ്ധയാകർഷിച്ച് എങ്ങിനെയെങ്കിലും സാധനങ്ങൾ ജനങ്ങളിൽ കെട്ടിവെച്ച് പണം തട്ടണം ഇതു മാത്രമാണ് അവരുടെ ലക്ഷ്യം. ഇതു പോലെയാണ് കാന്തപുരത്തുകാരൻ മുസ്ല്യാർ പണം പിടുങ്ങുവാനായി അദേഹം മുടിയുമായി വന്നു മുടി വ്യാജമാണെന്ന പ്രചരണം ശക്തമായപ്പോൾ മുസ്ല്യാർക്ക് തോന്നി അടുത്ത റബ്ബീഉൽ അവ്വലിൽ കച്ചവ്വടം പൊടി പൊടിക്കണമെങ്കിൽ വെറെ എന്തെങ്കിലും തന്ത്രം പ്രയോഗിക്കണമെന്ന്. അങ്ങിനെയാണ് കുതന്ത്രങ്ങളുടെ ഉസ്താദ് മദീനയിൽ അന്ത്യ വിശ്രമം കൊള്ളുന്ന നബി (സ)ഖബറിടത്തിൽ വിതറുന്ന ചന്ദന പൊടിയും കാറ്റിൽ വന്നടിയുന്ന പൊടിയും വടിച്ചെടുത്തത് തനിക്ക് കിട്ടിയിടുണ്ടെന്ന് തട്ടിവിട്ടത് . അങ്ങിനെ മുടിയിൽ പൊടിയിട്ട് സംസം വെള്ളം ചേർത്ത് അടുത്ത റബ്ബീഉൽ അവ്വലിൽ നിങ്ങൾക്ക് വിതരണം ചെയ്യുമെന്ന് പറഞ്ഞ് കച്ചവടം പൊളിയാതെ നിലനിർത്തി.മഹാനായ പ്രവാചകൻ (സ) ഈ ലോകത്തോട് വിടപറയുന്ന സമയത്ത് ഒരു പ്രാത്ഥന നടത്തി എന്റെ ഖബറിടം ആരാധിക്കപെടരുതെ എന്നായിരുന്നു പ്രവാചകന്റെ പ്രാർത്ഥന. അള്ളാഹു ആ പ്രാർത്ഥന സ്വീകരിച്ച് നബിയുടെ ഖബറിടം പൂർണ്ണമായും സംരക്ഷിച്ചിരിക്കുന്നത് മദീന സന്ദർശിക്കുന്നവർക്ക് കാണാം.( അവിടെ നിന്ന് ഒരു പൊടിയും ആർക്കും കിട്ടില്ല. മദീനയിലെ റോഡിൽ നിന്നും പൊടി വടിച്ചെടുക്കുവാൻ കഴിഞ്ഞേക്കാം)
. .
മുടിക്കും പൊടിക്കുശേഷം കഴിഞ്ഞ റബീഉൽ അവ്വലിൽ ഇറക്കുമതി ചെയ്തത് പാന പാത്രമായിരുന്നു പാനപാത്രത്തിന് ,മഖാമു ഇബ്രാഹീനേക്കാൾ ആയിരം ഇരട്ടി മഹത്വം ഉണ്ടെന്ന് കാന്തപുരം മുസ്ല്യാർ പ്രഖ്യാപിച്ചു.
മഖാമു ഇബ്രാഹീമിനെ കുറിച്ച് ഖുർആനിൽ രണ്ട് തവണ പരാമർശിച്ചിടുണ്ട് ( സുറ ബഖറ 125, ആലു ഇംറാൻ 97) ഇബ്രാഹീം നബി നിന്ന സ്ഥാനമാണത് ഇബ്രാഹീം നബിയുടെ രണ്ട് കാൽപാദങ്ങൾ കല്ലിൽ പതിഞ്ഞത് അള്ളാഹുവിന്റെ ദ്രഷ്ടാന്തമാണ്. റസൂൽ (സ) രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കരിച്ച് മഖാമു ഇബ്രാഹീമിന് ഏറെ മഹത്വമുണ്ടെന്ന് നമുക്ക് കാണിച്ചു തന്നു. റസൂലിനെ അനുധാവനം ചെയ്തു കൊണ്ട് ഹജ്ജും ഉം റയും നിർവ്വഹിക്കുന്ന കോടാനു കോടി മുസ്ലീംകൾ മഖാമു ഇബ്രാഹീമിന്റെ പരിസരത്ത് രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കരിക്കുന്നു. എന്നാൽ കാന്തപുരത്തുകാരൻ മുസ്ല്യാർ പറയുന്നത് മഖാമു ഇബ്രാഹീമിനേക്കാൾ ആയിരം ഇരട്ടി മഹത്വം പാനപാത്രത്തിനാണെന്നാണ്. അതിന് അദേഹം പറയുന്ന കാരണം മഖാമു ഇബ്രാഹീം എന്നത് കഴിഞ്ഞു പോയ സമുദായത്തിന്റെ നബിയുടെ കാൽ പാടുകളാണ് അതിനേക്കാൾ മഹത്വം നമ്മുടെ നബി ചുണ്ടുവെച്ച പാത്രത്തിനാണെന്ന്. അള്ളാഹുവാണ് മഖാമു ഇബ്രാഹീമിനെ മഹത്വപെടുത്തിയത് നമ്മുടെ നബി മുഹമ്മദ് (സ)ആണ് മഖാമു ഇബ്രാഹീമിനു സമീപം രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കരിക്കാൻ നിർദേശിച്ചത്. എന്നിട്ടും ഖമറുൽ ഉലമ പാന പാത്രത്തിനെ മഖാമു ഇബ്രാഹീമിനേക്കാൾ മഹത്വപെടുത്തി !!!
അള്ളാഹും റസൂലും മഹത്വവൽ ക്കരിച്ചതിനേക്കാൾ മഹത്വം എന്റെ കയ്യിലുള്ള ചട്ടിക്കാണെന്ന് പറയുന്നത് തികഞ്ഞ ധിക്കാരം തന്നെ.വല്ല സംശയവും ഉണ്ടോ എന്നാണ് കാന്തപുരം ചോദിക്കുന്നത്. മുസ്ല്യാരെ താങ്കൾ ഇക്കാര്യം എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ? ഖുർആനിലുണ്ടോ , ഹദീസിലുണ്ടോ സ്വഹാബത്ത് പറഞ്ഞോ താബിഉകൾ പറഞ്ഞോ ഇമാമീങ്ങളിൽ ആരെങ്കിലും പറഞ്ഞോ ? കേരളത്തിലെ കഴിഞ്ഞു പോയ പണ്ഡിതൻമാർക്ക് ആർക്കെങ്കിലും ഈ വാദമുണ്ടായിരുന്നോ ? കാന്തപുരം മുസ്ല്യാർക്ക് വായിൽ തോന്നിയത് ആവേശത്തിൽ വിളിച്ചു പറയാനുള്ളതല്ല അള്ളാഹുവിന്റെ ദീൻ . പാനപാത്രത്തിനുശേഷം മുസ്ല്യാർ ഖാലിദ് ഇബ്നു വലീദ് (റ) കോട്ടാണ് എന്ന് പറഞ്ഞ് ഒരു കുപ്പായം കൊണ്ടുവന്നിരിക്കുന്നു
കാന്തപുരം ബറക്കത്ത് ഇറക്കുമതി ചെയ്തു കൊണ്ടെയിരിക്കുകയാണ് ,മുടിയുടെ ബറക്കത്ത് കൂട്ടാൻ പൊടിയിട്ടു, മുടിവെള്ളത്തിന്റെ ബറക്കത്തിന് വീര്യം കൂട്ടണമെന്ന് തോന്നിയപ്പോൾ അത് പാന പാത്രത്തിലാക്കി. കാന്തപുരം കോട്ട് ധരിച്ചതോടെ ശരീരം മുഴുവൻ ബറക്കത്തായി. ഇനിയും പലതും ഇദേഹം ഇറക്കുമതി ചെയ്യും തന്റെ ഗ്രൂപ്പിലുള്ള മുഴുവൻ പേർക്കും വീര്യം കൂടിയ ബറക്കത്ത് നേടികൊടുത്ത് സ്വർഗത്തിൽ പറഞ്ഞയക്കേണ്ടെ.മുസ്ലീംകൾ മുറുകെ പിടിക്കേണ്ടത് ഖുർ ആനും റസൂലിന്റെ സുന്നത്തുമാണ് മുടിയും പൊടിയും ചട്ടിയും കോട്ടും വലിച്ചെറിയുക.
അപരിചിതനായ ഒരു സ്ത്രീയോ പുരുഷനോ വീട്ടിൽ വന്നു സ്വർണ്ണാഭരങ്ങൾക്ക് നിറം കൂട്ടി തരാം അല്ലെങ്കിൽ വീട്ടിനകത്തോ പറമ്പിലോ ഉള്ള നിധി കണ്ടെടുത്ത് തരാം അതുമല്ലെങ്കിൽ അസുഖം മാറ്റി തരാം നിങ്ങളുടെ അടുക്കലുള്ള സ്വർണ്ണം തരൂ എന്നിങ്ങനെ പറയുന്ന അപരിചിതന് സ്വർണ്ണാഭരങ്ങൾ നൽകി തട്ടിപ്പുകാർക്ക് നേരെ കഴുത്തു നീട്ടി കൊടുക്കുകയാണ് മലായാളികൾ. മലയാളികൾ പ്രബുദ്ധരാണ്, സാക്ഷരരാണ്. ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് ബുദ്ധിയിലും കഴിവിലും മികച്ചു നിൽ ക്കുന്നവരാണ് എന്നിങ്ങനെയുള്ള മലയാളിയുടെ അവകാശവാദങ്ങളെല്ലാം മറി കടന്നുകൊണ്ട് അന്യസംസ്ഥാനക്കാർ കേരളത്തിൽ കടന്നു വന്നു മലയാളികളെ പറ്റിക്കുന്നു.
ഫോട്ടോയിൽ കാണുന്നതാണ് സമ്പന്നനാക്കുന്ന കുബേർ കുഞ്ചി യന്ത്രം മൂന്ന് വർഷം മുമ്പ് അന്യസംസ്ഥാനക്കാർ മലയാളികളെ പറ്റിച്ചത് 3375രുപക്ക് കുബേർകുഞ്ചി എന്ന പേരിലുള്ള ധനാകർഷണ യന്ത്രം വിറ്റു കൊണ്ടായിരുന്നു .45 ദിവസം കൊണ്ട് പണക്കാരനാകാമെന്ന പരസ്യം മലയാള ചാനലുകളിലും പത്രങ്ങളിലും നൽകി കൊണ്ടായിരുന്നു തട്ടിപ്പ് .വിവരവും വിദ്യഭ്യാസവുമുള്ള സർക്കാർ ഉദ്യോഗസ്ഥർ വരെ കുബേർ കുഞ്ചി വാങ്ങി സൂക്ഷിച്ചു .45 ദിവസം കഴിഞ്ഞിട്ടും പണക്കാരനാവുന്നില്ല എന്ന് കണ്ടപ്പോഴാണ് പലരും പോലീസിൽ പരാതി നൽകിയത് അങ്ങിനെയാണ് തട്ടിപ്പു സംഘത്തെ പോലീസ് പിടികൂടിയത്. ഇപ്പോൾ കേരളത്തിൽ പുതിയ തട്ടിപ്പ് നടന്നു കൊണ്ടിരിക്കുകയാണ് മൊബൈലിൽ വിളിച്ചു സ്വർണ്ണം സമ്മാനമായി അടിച്ചിരിക്കുന്നുവെന്നു പറയുകയും അങ്ങിനെ അഡ്രസ്സ് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന തട്ടിപ്പുകാർ. അടുത്ത ദിവസം ഇരയുടെ അഡ്രസിൽ ഒരു പാർസൽ അയക്കുകയും സമ്മാനം പോസ്റ്റ് ഓഫീസിൽ എത്തിയിടുണ്ടെന്ന് വിളിച്ചു പറയുകയും ചെയ്യും പോസ്റ്റ് ഓഫിസിൽ പോയി ആയിരം രൂപ അടച്ച് പാർസൽ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നസമ്മാനം മണി മാലയാണ്. നിരവധിപേർ ഈ തട്ടിപ്പിന് ഇരയായികൊണ്ടിരിക്കുന്നു അന്യസംസ്ഥാനക്കാർ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്വർണ്ണത്തിന് തീവിലയുള്ളപ്പോൾ മൊബൈലിൽ അപരിചിതൻ വിളിച്ച് പവനുകൾ സമ്മാനം അടിച്ചിരിക്കുന്നുവെന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ സാമാന്യ ബോധമുള്ളവർക്ക് എന്തോ പന്തികേട് തോന്നും ഇങ്ങിനെയുള്ള സാമാന്യ ബോധം പോലും നഷ്ടപെട്ട് പ്രബുദ്ധരായ മലയാളികൾ മന്ദബുദ്ധികളായി തീർന്നിരിക്കുന്നു.
സ്വർണ്ണാഭരങ്ങൾക്ക് നിറം കൂട്ടി തരാമെന്ന് പറഞ്ഞു മലയാളിയുടെ വീട്ടു മുറ്റത്ത് വരുന്നതും അന്യസംസ്ഥാനക്കാരാണ് ഇപ്പോൾ ഫ്രീയായി നിറം കൂട്ടിതരാമെന്നും പിന്നീട് ഓർഡർ നൽകിയാൽ നിറം കൂട്ടാനുള്ള പൊടി അയച്ചു തരാമെന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ തട്ടിപ്പ് നടത്തിയത് ഒഡിഷ സ്വദേശികളാണ് . മുമ്പ് പലസ്ഥലങ്ങളിലും തട്ടിപ്പുകൾ നടന്നതിനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും വന്നതാണ്. എന്നിട്ടും പത്രം വായിക്കുന്ന ടി.വി കാണുന്ന മലയാളികൾ വീണ്ടും വീണ്ടും തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നു മലയാളികൾ പ്രബുദ്ധരല്ല ഒന്നാതരം പൊട്ടൻ മാരാണെന്ന് അന്യസംസ്ഥാനക്കാർ മനസിലാക്കിയിരിക്കുന്നു അതിനാലാണ് അവർ മലയാളിയുടെ വീട്ടു മിറ്റത്ത് വന്ന് ധൈര്യത്തോടെ വരുകയും പറ്റിച്ച് പോകുകയും ചെയ്യുന്നത്. http://aksharakood.blogspot.com/2010/10/blog-post.html
മർക്കസിലുള്ളത് അമ്മൂന്റെ മുടിയാണെന്ന് പൊന്മള അബ്ദുൽഖാദിർ മുസ്ല്യാർ കോഴിക്കാട്ടുകാരി അമ്മു എത്ര ഭാഗ്യവതിയാണ് തൂപ്പൂകാരിയായ അമ്മുവിന്റെ മുടിയിട്ട വെള്ളം എത്ര പേരാണ് ഇതിനകം കുടിച്ചു തീർത്തത് !!! ഒന്നും രണ്ടും പേരല്ല ആയിരങ്ങളുമല്ല ലക്ഷകണക്കിന് ആളുകളുടെ വയറ്റിലാണ് അമ്മുവിന്റെ മുടിയിട്ട വെള്ളം എത്തിയത് ഇനിയും ലക്ഷങ്ങൾ അമ്മുവിന്റെ മുടിവെള്ളം കുടിക്കും . തലയിൽ നിന്നു കൊഴിഞ്ഞു പോകുന്ന മുടി ആർക്കുവേണം എന്നാൽ കേരളത്തിലെ ഒരു ചന്ദ്ര പുരോഹിതിന് മുടിവലിയ കാര്യമാണ് അദേഹം മുടി കണ്ടാൽ ഒഴിവാക്കാറില്ല നീണ്ട മുടി കിട്ടിയാൽ അദേഹം താൻ സാംസ്കാരിക കേന്ദ്രമെന്ന് പേരിട്ടിരിക്കുന്ന ആലയത്തിൽ കൊണ്ടുപോയി നീള മുള്ള കുപ്പിയിലാക്കി സൂക്ഷിക്കും.
കോഴിക്കോട്ടെ തൂപ്പുകാരി അമ്മുവിന്റെ മുടിയും സാം സ് കാരിക കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദ്ര പുരോഹിത് ഇതിനകം കോടികൾ ആ മുടി കൊണ്ട് നേടി. പാവം അമ്മു ഇതൊന്നും അറിയാതെ ഇപ്പോഴും കോഴിക്കോട് ഒരു തൂപ്പുകാരിയായി കഴിയുകയാണ് എന്നാലും അമ്മു ഭാഗ്യവതിയാണ് അമ്മു വിന്റെ മുടിയിട്ട വെള്ളം ലക്ഷങ്ങൽ കുടിച്ചു കൊണ്ടിരിക്കുന്നു കൂടാതെ ഭാവിയിൽ നാൽ പത് കോടി മുടക്കി നിർമ്മിക്കുന്ന മുടി കൂടാരത്തിൽ അമ്മുവിന്റെ മുടി സൂക്ഷിക്കും അമ്മുവിന്റെ ഭാഗ്യം / അമ്മു മുടിയുടെ ഭാഗ്യം ചന്ദ്ര പുരോഹിതിന്റെ മഹാ ഭാഗ്യം.
മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായുംദിവസങ്ങളായുംആഴ്ച്ചകളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യ... ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം പുതുവർഷത്തിന്റെ പേരിൽ മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്.
രണ്ടായിരത്തി പന്ത്രണ്ട് വിടപറയാൻ പോകുന്നു. രണ്ടായിരത്തി പതിമൂന്നിനെ ആഹ്ലാദ പൂർവ്വം വരവേൽക്കാൻ കാത്തിരിക്കുന്നവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.
പണ്ട് പണ്ട് എന്നു പറഞ്ഞാൽ വളരെ കാലം മുമ്പ് അല്ല ഏകദേശം പതിനെഴ് വർഷം മുമ്പ് അന്നൊരു വെള്ളിഴായ്ച്ച് യായിരുന്നു. ജുമ അ നമസ്ക്കാരത്തിനായി പള്ളിയിൽ പോയപ്പോൾ തലപ്പാവും വെള്ളവസ്ത്രവുംധരിച്ച മധ്യവയസ്കനായ ഒരു അപരിചതനെ നായരങ്ങാടി മസ്ജിദ് തഖ് വയിൽ കണ്ടു. ജുമ അക്ക് ശേഷം ഈ അപരിചതൻ എഴുന്നേറ്റ് നിന്ന് കിഡ്നി രോഗം ബാധിച്ച് മകളെ ചികിത്സിക്കാൻ സഹായം ആവശ്യപെട്ടു. നല്ലൊരു സംഖ്യ അദേഹത്തിനു പിരിഞ്ഞു കിട്ടി.
അന്നെ ദിവസം തന്നെയായിരുന്നു കുന്നം കുളത്ത് ഓണത്തല്ല് നടന്നിരുന്നത്. കുന്നംകുളം പ്രസ് ക്ലബിന്റെ വകയായി നായരങ്ങാടി മസ്ജിദിൽ ജുമ അക്ക് പങ്കെടുത്ത രണ്ട് വെക്തികൾക്ക് ഓണത്തല്ല് കാണാനുള്ള സൌജന്യ പാസ് കിട്ടിയിരുന്നു. പ്രസ്തുത വെക്തികൾ ഓണത്തല്ല് കാണാൻ പോയപ്പോൾ അവരുടെ അടുത്ത് വി.ഐ.പി സീറ്റിൽ ഇരിക്കുന്നത് പള്ളിയിൽ നിന്നു സഹായം സ്വീകരിച്ച് ആ മനുഷ്യൻ. ഓണത്തല്ല് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ യാചകനെ ചോദ്യംചെയ്യണമെന്ന് പ്രസ്തുത രണ്ട് വെക്തികൾ തീരുമാനിച്ചു അങ്ങിനെ ഓണത്തല്ല് കഴിഞ്ഞപ്പോൾ അവർ യാചകനെ പിടികൂടി ചോദ്യം ചെയ്യാൻ തുടങ്ങി. ബഹളം കേട്ട് ആളുകൾ കൂട്ടം കൂടി മകളുടെ ചികിത്സക്കെന്ന് പറഞ്ഞ് പള്ളിയിൽ നിന്നും പണം പിരിച്ച വനാണ് എന്ന് കേട്ടതോടെ പലരും അയാളെ കൈവെച്ചു. ഈ പ്രശ്നം നടക്കുമ്പോൾ ഓണത്തല്ല് വേദിയിൽ നിന്നും അനൌൺസ് ചെയ്യുന്നുണ്ടായിരുന്നുവെത്രെ ഓണത്തല്ല് കഴിഞ്ഞു ഇത് ഓണത്തല്ലിൽ പെട്ടതല്ലന്ന്.ആറ് മാസത്തിനുശേഷം വീണ്ടും പണം പിരിവിനായി അയാൾ അതെ മസ്ജിദിൽ വന്നു. അന്നത്തെ അയാളുടെ ആവശ്യം വീട് നിർമ്മാണത്തിനുള്ള സഹായമായിരുന്നു ഞങ്ങൾ അയാളെ തക്കീതു ചെയ്തു പറഞ്ഞയച്ചു.
കഴിഞ്ഞ ആഴ്ച്ച ത്രശൂർ ജില്ലയിലെ കേച്ചേരിയിലും, കുന്നംകുളത്തും ആനകൾ ഇടഞ്ഞു ആളുകളെ കൊന്നു, നാശനഷ്ടങ്ങൾ വരുത്തി, ഇത് ആദ്യത്തെയോ അവസാനത്തെയൊ സംഭവമല്ല നമ്മുടനാട്ടിൽ ഇതിനും മുമ്പും നിരവധി തവണ ആനകൾ ഇടയുകയും ആളുകളെ വകവരുത്തുകയും ചെയ്തിടുണ്ട് കഴിഞ്ഞ വർഷം 39 പേർ മരിച്ചു ഈ വർഷം രണ്ട് മാസത്തിനകം 13 മനുഷ്യ രാണ് ആനകളുടെ കാലിനടിയിൽ അകപെട്ട് പിടഞ്ഞു മരിച്ചത്. വരും കാലങ്ങളിലും ആനകളെ കൊണ്ട് മനുഷ്യർക്ക് പ്രയാസങ്ങൾ സംഭവിക്കും, ഇത് ഇല്ലാതാക്കാൻ ആനവളർത്തൽ നിരോധിക്കേണ്ടതുണ്ട്. ഒരോ വർഷവും ഉത്സവക്കാലത്ത് അനകൾ നിരവധി നാശനഷ്ടങ്ങൾ വരുത്തിവെച്ചിടുണ്ട് എത്രയെത്ര മനുഷ്യരാണ് അനയുടെ കാലിനടിയിൽ കിടന്ന് പിടഞ്ഞു മരിച്ചത്.എന്നിട്ടും ഉത്സവങ്ങളിൽ നിന്നും ആനകളെ മറ്റി നിർത്താൻ ആളുകൾ തയ്യാറാവുന്നില്ല. ആനകൾ വഴി ആന മുതലാളിമാർ വൻ സാമ്പത്തിക നേട്ടം കൈവരിക്കുമ്പോൾ സാധാരണക്കാർക്ക് നഷടപെടുന്നത് അവരുടെ ജീവനും ഉപജീവന മാർഗങ്ങളുമാണ്.ഇടയുന്ന ആനകൾ പരിസരത്തുള്ളതെല്ലാം തല്ലിതകർക്കും വീടുകൾ,ഓട്ടോറിക്ഷകൾ,കച്ച വട സ്ഥാപനങ്ങൾ ക്രഷിയിടങ്ങൾ എന്നിവ ആനകൾ പലയിടത്തും നശിപ്പിച്ചിടുണ്ട്.
കേച്ചേരിയിൽ ആന വരുത്തിയ നഷ്ടങ്ങൾ കാണുക
കാട്ടിൽ സ്വതന്ത്രമായി വിഹരിച്ച് അതിന് ആവശ്യമായി ഇര തേടി ജീവിക്കുന്ന വന്യജീവിയെ വാരിക്കുഴി എന്ന ആനക്കെണി ഉപയോഗിച്ച് അതിൽ അകപ്പെടുത്തി പിടിച്ചുകൊണ്ടു വന്ന് നീണ്ടക്കാലത്തെ പരിശീലനമെന്ന പീഢനം നടത്തി മെരുക്കിയെടുത്ത് പണം വാരുന്ന ഏർപ്പാടിന് നമ്മുടെ സർക്കാർ അനുമതി നൽകിയിരിക്കുന്നു നാട്ടാന പരിപാലന നിയമം എന്നൊരു നിയമം തന്നെയുണ്ട്. വനം വകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന മൂന്ന് ആന പരിശീലന (പീഢന) കേന്ദ്രം കേരളത്തിലുണ്ട്. കാട്ടിൽ മദിച്ചുല്ലസിച്ചു നടക്കെണ്ട ആനകളെ പിടിച്ച് നാട്ടിൽ കൊണ്ടുവന്ന് ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കേണ്ട കാര്യമുണ്ടോ ? നിരുപദ്രവകാരിയായ മാൻ,മലയാട് തുടങ്ങിയ ജീവികളെ കൌതുകത്തിനോ ഭക്ഷ്യ ആവശ്യാർത്ഥമോ വളർത്താൻ നിയമം അനുവദിക്കുന്നില്ല.എന്നാൽ ഉപദ്രവകാരിയായ ആനകളെ വളർത്താൻ അനുമതി നൽകുന്ന തലതിരിഞ്ഞ നിയമം തിരുത്തേണ്ടത് മനുഷ്യരുടെ സുരക്ഷക്ക് ആവശ്യമാണ്.പോത്ത് വിരണ്ടോടിയാൽ നമ്മുടെ നിയമ പാലകർ അതിനെ പലപ്പോഴും നിർദയം വെടിവെച്ചു കൊല്ലാറുണ്ട് എന്നാൽ ആനകൽ ഇടഞ്ഞു മനുഷ്യരെ വകവരുത്തുകയും ഇതര നാശൻഷ്ടങ്ങളുണ്ടാക്കുകയും ചെയ്താലും വെടിച്ചുവെച്ചു കൊല്ലാറില്ല പ്രത്യുത മയക്കുവെടിവെച്ച് തളക്കുകയാണ് പതിവ് മുസ്ലീംകൾക്കും ക്രസ്ത്യാനികൾക്കും അവരുടെ മതകർമ്മങ്ങൾ നിർവ്വഹിക്കാൻ ആനയുടെ ആവശ്യമില്ല.എന്നിട്ടും മസ്ജിദുകളിലേക്കും ചർച്ചുകളിലേക്കും അനകളെ എഴുന്നൊളിക്കുന്ന മുസ്ലീം ക്രസ്ത്യൻ മതാനുയായികൾ അവരുടെ മതത്തിലില്ലാത്ത ആചാരങ്ങളാണ് ചെയ്യുന്നത്. ഹൈന്ദവ മത കർമ്മങ്ങൾക്കും ആന ഒരു നിർബന്ധ ഘടകമല്ല എന്നതിന് തെളിവാണ് എതാനും വർഷം മുമ്പ് ആനയില്ലാതെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ശീവേലി പ്രദക്ഷിണം .ആനയില്ലാതെ ശാന്തിക്കാരൻ ശീവേലി തിടമ്പും വഹിച്ചാണ് പ്രദക്ഷിണം പൂർത്തിയാക്കിയത് ആന ഒരു നിർബന്ധ ഘടകമായിരുന്നുവെങ്കിൽ ഹൈന്ധവ മത പരിജ്ഞാനമുള്ള ശാന്തിക്കാരൻ ആനയില്ലാതെ ശീവലി പ്രദക്ഷിണം നടത്തുമായിരുന്നില്ല. 64 ആനകൾ ആനത്താവളത്തിൽ ഉള്ളപ്പോഴാണ് ലോകത്തിലെ ഏറ്റവു വലിയ ഗജ സമ്പത്തുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി പ്രദക്ഷിണം നടന്നത്.ആനയുടെ വാസസ്ഥലം കാടാണ് നാട് ജനങ്ങൾക്ക് വസിക്കാനുള്ളതാണ് ഈ യാഥാർത്ത്യം തിരിച്ചറിഞ്ഞു കൊണ്ട് നാട്ടിലുള്ള മുഴുവൻ ആനകളെയും കാട്ടിൽ തിരിച്ചു വിടാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട് ഇതിനായി ജന ശബ്ദം ഉയരട്ടെ.
(സുഹൈലും അർസുക്കയും ഒരു സായാഹന സവാരിക്ക് ഇറങ്ങിയതായിരുന്നു കൊളസ്ടോളിനെയും പ്രമേഹത്തേയും പ്രതിരോധിക്കാനായി സായാഹ്ന സവാരി പതിവാക്കിയവരായിരാണ് ഇരുവരും നടത്തതിനിടയിൽ പരിസരത്തെ വീട്ടിൽ നിന്നുംഒരു കൂകി വിളി കേട്ടു തുടർന്ന് ഇരുവരും നടത്തിയ സംഭാഷണമാണ് ചുവടെ)
സുഹൈൽ : എന്താ അർസുക്കാ ആ വീട്ടിൽ നിന്നും ഒരു ശൈത്വാൻ ഇളക്കം കേൾക്കുന്നത് ?
അർസുക്ക : എന്താ സുഹൈലെ നിനക്ക് ആ വീട്ടീന്ന് അങ്ങിനെ ശൈത്വാൻ ഇളക്കം കേൾക്കോ ? അത് മുജാഹിദുകളുടെ വീടാ അവർ ഏതെങ്കിലും സംവാദ സീഡി കാണുകയാവും അതിൽ സിഹർ ബാധിച്ചാൽ ഇങ്ങിനെയാണെന്ന് പറഞ്ഞ് മൌലവിമാർ സമസ്തക്കാരെ കളിയാക്കുന്ന രംഗമായിരിക്കും നാം കേൾക്കുന്നത്.
സുഹൈൽ : അപ്പോൾ അർസുക്ക കാര്യമൊന്നും അറിഞ്ഞില്ല അല്ലെ ?
അർസുക്ക : എന്തു കാര്യം ?
സുഹൈൽ : മുജാഹിദുകളിലെ എപി വിഭാഗം സിഹർ ബാധിക്കുമെന്ന് ശകതമായി വാദിച്ചു കൊണ്ടിരിക്കുകയാണ് മടവൂർ വിഭാഗം സിഹർ ബാധിക്കുകയില്ലന്നും വാദിക്കുന്നു. ഒരു വിഭാഗം മറു വിഭാഗത്തിന് എതിരായ വാദക്കാരാവേണ്ട അതിനുവേണ്ടി സിഹർ ബാധ യേൽക്കുകയില്ലെന്ന പഴയ വാദം മാറ്റി രണ്ട് കൂട്ടരും ഒരേ നിലപാടാകുമ്പോൾ ഗ്രൂപ്പീസത്തിന് എന്ത പ്രസ്ക്തി ? സിഹർ മാത്രമല്ല ജിന്നിനെ സേവിക്കാനും കഴിമെന്നാ ണ് പറയുന്നത് സിഹർ ബാധിച്ചാൽ മാറ്റാനുള്ള അടിച്ചിറക്കൽ ചികിത്സയും അവർ നടത്തുന്നുണ്ട് അർസുക്കാ നിങ്ങൾ ഇതൊന്നു കാണു എന്ന് പറഞ്ഞ് സുഹൈൽ തന്റെ കയ്യിലുള്ള മൊബൈലിലുണ്ടായിരുന്ന വീഡിയോ അർസുക്കാനെ കാണിച്ചു അർസുക്ക കണ്ട ആ വീഡിയോ ഇതാ
അർസുക്ക: അതു ശരി ഇവർ തിരിഞ്ഞു നടക്കുകയാണല്ലോ നിനക്കറിയോ സുഹൈലെ കൊല്ലങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ ജിന്ന് ബാധയും സ്വിഹ് ർ ബാധയും തന്നെയായിരുന്നു ഇതു പോലുള്ള കൂകി വിളിയായിരുന്നു നാടുനീളെ ഈ മുജാഹിദുകളുടെ മുൻ കാല നേതാക്കൾ പാടുപെട്ടാ ഈ അന്ധവിശ്വാസം ഒരു വിധം മാറ്റുയെടുത്തത്. എന്നിട്ടിപ്പോൽ അവരുടെ പിൻഗാമികൾ സിഹർ ബാധയും പറഞ്ഞ് ആളുകളെ വട്ടം കറക്കുകയാണോ?
സുഹൈൽ : അതാണ് മുജാഹിദുകളിലെ മറുഭാഗം പറയുന്നത് അവർ ഇവർക്ക് നൽകിയ പേര് കേൾക്കണോ നവഖുറാഫികൾ. ജിന്നുകൾക്ക് എങ്ങിനെ പരിക്ക് പറ്റാതെ സംരക്ഷിക്കാം എന്നാണ് ഇപ്പോൾ മുജാഹിദുകൾ ഇജ്തിഹാദ് ചെയ്യുന്നത് മുജാഹിദ് മൌലവി മാരുടെ പ്രസംഗം സുഹൈൽ അർസുക്കാനെ കാണിച്ചു
ജിന്നു ഡോക്ടർ
അർസുക്ക : ബൂമറാങ്ങ് പോലെയാണല്ലോ ഖുറാഫി വിളി പേരിട്ടവരുടെ അടുത്തേക്ക് തന്നെ തിരിച്ച് പോകുന്നു. ഏതായാലും ചാത്തൻ സേവക്കാർക്കും ഇസ്മിന്റെ പണിക്കാർക്കും നല്ല കാലം അവർക്ക് ബിസിനസ്സ് വർദ്ധിക്കും.
സുഹൈൽ :ഞാനും ഇതിലിടക്ക് ഒരു ബിസിനസ്സ് നടത്തിയാലോ എന്ന് ആലോചിക്കുകയാണ്.
അർസുക്ക : എന്തു ബിസിനസ്സാ സുഹൈലെ നീ തുടങ്ങാൻ പോകുന്നത് ?
സുഹൈൽ : അതാണ് ഇലന്ത മര തൈ ബിസിനസ്സ് നമ്മുടെ കേരളത്തിൽ ഇലന്തമരം കുറവാണ് തമിഴ് നാട്ടിൽ ഇഷ്ടം പോലെയുണ്ട്. അവിടെ നിന്നും ലോഡ് കണക്കിന് ഇലന്ത മരതൈ ഇറക്കണം
അർസുക്ക : ഇലന്ത മരതൈ ആരു വാങ്ങാനാ സുഹൈലെ നീ ചന്ദന മരതൈ വാങ്ങി വിറ്റോ ആവശ്യക്കാർ ധാരാളം ഉണ്ടാകും.
സുഹൈൽ : ഇലന്തമരം കൊണ്ട് എന്താ കാര്യം എന്നോ ? ഇലന്ത മരത്തിന്റെ ഇലക്കായിരിക്കും ഇനി ആവശ്യക്കാർ കൂടുതൽ പുളിക്കലും മറ്റും ഇലന്തമരകാടുകൾ തന്നെ ഉണ്ടാകാനിടയുണ്ട്.
അർസുക്ക : എനിക്ക് ഒന്നും മനസ്സിലാകുന്നില്ല വിശദീകരിച്ചു പറയൂ.
സുഹൈൽ : അതായത് ഇലന്ത ഇലയിട്ട് തിളപ്പിച്ച് വെള്ളത്തിൽ കുളിച്ചാൽ സിഹർ ബാധ മാറുമെന്നാണ് നവ ഖുറാഫികൾ എന്ന പേരിനർഹരായവർ പറയുന്നത് പിന്നെ അർസുക്കാ എന്റെ കച്ച്വടം വിജയിക്കാനുള്ള സൂത്രപ്പണികൾ ഞാൻ കണ്ടിടുണ്ട്.
അർസുക്കാ : അത് എന്താ ?
സുഹൈൽ : ഇലന്തയില കൊണ്ട് സിഹർ ബാധ മാറുകയില്ല എന്നെഴുതിയ പോസറ്ററുകൾ വ്യാപകമായി പതിക്കും ഇത് കാണുന്ന മുജാഹിദുകൾ ഇലന്തയില കൊണ്ട് സിഹർ മാറും സംവാദത്തിനുണ്ടോ ഞങ്ങൾ വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞു രംഗത്തു വരും അതോടെ ഇലന്തതൈക്ക് പ്രചാരം വർദ്ധിക്കും എന്റെ കച്ചവടം വിജയിക്കും
അർസുക്ക : ഏതായാലും നീ ഇത് പറഞ്ഞപ്പോഴാണ് എനിക്കും ഒരു കച്ചവട ബുദ്ധി ഉദിച്ചത്
സുഹൈൽ : അത് എന്ത് ബിസിനസ്സാ അർസുക്ക
അർസുക്ക : നീ സിഹർ മാറ്റാനുള്ള ബിസിനസ്സ് ചെയ്യുമ്പോൽ ഞാൻ സിഹ് ർ ചെയ്യാനുള്ള സാധനങ്ങളാ കച്ചവടം ചെയ്യാൻ പോകുന്നത് അതിന് തമിഴ് നാട്ടിലൊന്നും പോക്കേണ്ട കാര്യമില്ല നമ്മുടെ നാട്ടിൽ തന്നെ സുലഭമായി കിട്ടുന്ന കോഴിമുട്ട, മൺ ചട്ടി, തകിട് , തുടങ്ങിയ സാധനങ്ങളാണ്.
സുഹൈൽ : അർസുക്കായും ഒരു ബിസിനസ്സുകാരനാവുകയാണ് ഏതായാലും ഇന്നു നമുക്ക് പിരിയാം നാളെ കൂടുതൽ വാർത്തകളുമായി വരാം.
വിജനമായ മലഞ്ചെരുവിൽ ദാഹിച്ചുകരഞ്ഞ പിഞ്ചുകുഞ്ഞിനായി ദാഹജലം തേടി സഫാ-മർവ്വ കുന്നുകൾക്കിടയിൽ ഓടിയ ഹാജറ(റ) ദൈവീക പരീക്ഷണങ്ങളിൽ പരിപൂർണ്ണമായ വിജയിച്ച ഇബ്രാഹീ(അ) മകൻ ഇസ്മാഈൽ (അ) ഈ മുന്ന് മഹൽ വെക്തികളുടെ സ്മരണകളുമായി നമുക്ക് ഈദ് ആഘോഷിക്കാം എല്ലാവർക്കും ഹ്രദ്യമായ പെരുന്നാൾ ആശംസകൾ
കേരളപ്പിറവി ദിനമല്ലെ യഥാർത്ഥത്തിൽ കേരളീയരുടെ ദേശീയ ഉത്സവമായി പ്രഖ്യാപിക്കേണ്ടത് ? ഒരു മതത്തിന്റെയും നിറവും മണവുമില്ലാത്ത ഒരു ആഘോഷമെന്ന നിലക്ക് വ്യത്യസ്ത്ത മത വിശ്വാസികളായ കേരളീയർക്ക് കേരളപ്പിറവി ദിനത്തെ കേരളീയരുടെ ദേശീയ ഉത്സവമായി ആഘോഷിക്കാൻ ഒരു പ്രയാസവും കാണില്ല.ഓണവും ഈദും ക്രസ്തുമസ്സും ഓരൊ മതങ്ങളൂടെയും ആഘോഷമായി കാണുന്നതല്ലെ ഭംഗി വ്യത്യസ്ത്ത മതവിഭാഗങ്ങൽ ഒന്നിച്ചു കഴിയുന്ന കേരളത്തിൽ ഹിന്ദുമതത്തിന്റെ ആചാരങ്ങളൂം ഐതിഹ്യങ്ങളും കൂടികലർന്ന ഓണാഘോഷത്തെ കേരളീയരുടെ ഉത്സവമായി പ്രഖ്യാപിച്ചതും ആഘോഷിക്കുന്നതും ഒരു മതത്തിന്റെ ആഘോഷത്തിലേക്കുള്ള കടന്നുകയറ്റവും മുഴുവൻ കേരളീയരുടേയും മേൽ ഒരു മതാഘോഷം അടിച്ചേൽപ്പിക്കലുമാവില്ലേ ?കേരളപ്പിറവി ദിനത്തിൽ ഇത്തരമൊരു ചർച്ചക്ക് പ്രസക്തിയുണ്ടെന്ന് കരുതുന്നുഏവർക്കും കേരളപ്പിറവിദിനാശംസകൾ
പണമുണ്ടായാൽ എന്തും നേടാമെന്ന് ചിലരെല്ലാം ധരിച്ചിരിക്കുന്നു എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണ്. മരുന്ന ലഭ്യമല്ലാത്ത അല്ലെങ്കിൽ ഫലിക്കാത്ത മാറാരോഗങ്ങൾ ബാധിച്ചാൽ,ഭക്ഷ്യ ക്ഷാമം നേരിട്ടാൽ,പ്രക്രതിക്ഷോഭമുണ്ടായാൽ….കറൻസിക്കെട്ടുകളുടെ കൂമ്പാരം തന്നെയുണ്ടായിട്ട് കാര്യമുണ്ടോ ?ഇല്ലാ എന്നതിന് ഇതാ മൂന്ന് അനുഭവങ്ങൾ അക്കമിട്ട് എഴുതുന്നു
(1) പതിനായിരങ്ങൾ കയ്യിലുണ്ടായിട്ടും ബോബെയിലെ കലാപനാളുകളിൽ ഭക്ഷണം ലഭിക്കാതെ മുന്ന് ദിവസം അരപട്ടിണിയുമായി കഴിഞ്ഞ അനുഭവം എനിക്കുണ്ട്.
(2) ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിലൂടെ ഒരുപിതാവ് അന്ധനായ അയാളുടെ മകന്റെ കൈ പിടിച്ചുകൊണ്ട് പള്ളിയിലേക്ക് നടന്നുപോകുന്നത് ഞാൻ ദിവസവും കാണാറുണ്ട്. ആ പിതാവിന് കോടികളൂടെ സമ്പത്തുണ്ട്. സൌദി അരാംകൊയിലെ ഉദ്യോഗസ്ഥനായ അദേഹത്തിന് മാസവേതനാമായി ലഭിക്കുന്നത് 40000 രിയാലാണ് അതായത് അഞ്ച് ലക്ഷത്തിലധികം ഇന്ത്യൻ രൂപ. അദേഹത്തിന്റെ അന്ധനായ മകനെ ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപൊയി ചികിത്സിക്കാനും അതിനുവേണ്ടി കോടികൾ ചിലവഴിക്കാനും അദേഹത്തിനു കഴിയും. മകന് കാഴ്ച്ച നേടികൊടുക്കുവാനായി അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളിലേക്ക് ആ പിതാവ് അന്ധനായ മകന്റെ കൈ പിടിച്ച് യാത്ര ചെയ്തു എന്നാൽ ഒരു ശ്രമവും ഫലം കണ്ടില്ല.
സാമ്പത്തികം ഉണ്ടായിട്ടും മരുന്നില്ലാതെ-ഫലിക്കാതെ എത്രമനുഷ്യരാണ് നമുക്കും ചുറ്റും മാരക രോഗ ബാധിതരായി മരിക്കുന്നത്.
(3) കഴിഞ്ഞ ദിവസം നിര്യാതനായ സൌദി കിരീടാവകാശി സുൽത്താൻ രാജകുമാരന് സ്വന്തം വിമാനത്തിൽ യാത്ര ചെയ്ത് ലോകത്തിന്റെ ഏത് ഭാഗത്ത് എത്തിപ്പെടുവാനും മികച്ച ചികിത്സാ നേടുവാനും അദേഹത്തിന് സധ്യമാണ് അർബുദ രോഗ ബാധിതനായ അദേഹം അമേരിക്കയിൽ നീണ്ടക്കാലം താമസിച്ച് ചികിത്സനടത്തി സുഖമായി എന്നു കരുതി തിരിച്ചുവന്നതാണ് എന്നാൽ അദേഹത്തിന് രോഗത്തിൽ നിന്നും മുക്തിനേടാനാവാതെ മരണത്തിന് കീഴടങ്ങി. അതിനാൽ പണമുണ്ടായിട്ട് കാര്യമില്ല. പണം കൊണ്ട് എല്ലാം നേടാമെന്ന് കരുതുന്നത് വിഡ്ഡിത്വമാണ്.
നെൽക്കതിരുകൾ വിളയുന്ന, മീനുകൾ നീന്തിതുടിക്കുന്ന, കൊക്കുകളും കുളക്കോഴികളും പാറിപ്പറക്കുന്ന... നയനങ്ങൾക്ക് കുളിർമയുടെ ദ്രശ്യ വിരുന്ന് ഒരുക്കുന്ന കുട്ടാടൻ പാടമെന്ന വിശാലമായി പരന്ന് കിടക്കുന്ന വയലിനെയും പ്രക്രതിചൂഷകർ നോട്ടമിട്ടിരിക്കുന്നു വാർത്ത ഇതാ ഇവിടെ ഗുരുവായൂര്‍ അമ്പലത്തിലേക്ക് വരുന്ന ഭക്തർക്ക് വേണ്ടി വിമാനത്താവളം നിർമ്മിക്കാനുള്ള പുറപ്പാട് തീർത്തും അനാവശ്യം തന്നെയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഗുരുവായൂരിലേക്ക് ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ എത്താവുന്ന ദൂരമേയുള്ളു . ട്രെയിനും ബസ്സും ഗുരുവായൂരിലേക്ക് ആവശ്യത്തിലധികമുള്ളപ്പോൾ വൻ സാമ്പത്തിക ചിലവുള്ള എയർപ്പോർട്ട് നിർമ്മാണത്തെ എതിർക്കപ്പെടേണ്ടതാണ്.
പുന്നയൂർ,വടക്കേകാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടൻ പാടം നികത്തി വിമാനത്താവളമുണ്ടാക്കുന്നത് നിരവധി പരിസ്ത്ഥി പ്രശനങ്ങൾക്ക്കാരണമാവും പ്രദേശത്തുള്ള നിരവധി പാടങ്ങൾ വീടുണ്ടാക്കുവാനും കെട്ടിട നിർമ്മാണത്തിനുമായി ഇതിനകം നികത്തിയിടുണ്ട് ഇതു മൂലം പ്രസ്തുത പ്രദേശങ്ങളിൽ വർഷക്കാലത്ത് വെള്ളക്കെട്ടുകൾ പ്രശ്നം സ്രഷ്ട്ടിക്കുന്നുണ്ട്.400ഏക്കർ പാടം നികത്തി വിമാനത്താവളം നിർമ്മിച്ചാൽ പ്രദേശം വെള്ളത്തിൽ മുങ്ങാനുള്ള സാധ്യത കാണാതെ പോകരുത്. ഗുരുവായൂർ ദർശനത്തിന് വരുന്ന ഏതാനും സമ്പന്നർക്ക് വേണ്ടി കുട്ടാടൻ പാടത്തിന്റെ പരിസരത്ത് വസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ പ്രയാസത്തിലാക്കരുത്.കൊച്ചു കേരളത്തിൽ മൂന്ന് വിമാനത്താവളങ്ങൾ നിലവിലുണ്ട് നാലാമത്തേത് കണ്ണൂരിൽ വരാൻ പോകുന്നു ഇതിന് പുറമേ ഗുരുവായൂരീൽ ഒരു ഡോമസ്റ്റിക്ക് ഏയർപ്പോർട്ട് എന്തിന് പണിയണം? ഗുരുവായൂരപ്പന്റെ ഭക്തർ എത്ര ക്ലേശം സഹിച്ചും ദർശനത്തിന് വരുമെന്നിരിക്കെ തീർത്തും അനാവശ്യമായി പ്രക്രിതിക്ക് പരിക്കേൽപ്പിച്ചുകൊണ്ട് വിമാനത്താവളം നിർമ്മിക്കാനുള്ളതീരുമാനത്തിൽനിന്നും എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറുക.
കേരളത്തിൽ മുടി വിവാദം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായി എല്ലാമുസ്ലീം സംഘടനകളും കാന്തപുരം മുസ്ല്യാർ നാൽപ്പത് കോടി ചിലവിട്ട് നിർമ്മിക്കുന്ന കേശ സൌധത്തിനെതിരാണ് സമസ്ത ഇ.കെ. വിഭാഗം വ്യാജ കേശത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ രംഗത്തിറങ്ങിയതിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.കാരണം സമസ്ത മുടി വിഷയത്തിൽ മൌനം പാലിച്ചിരുന്നുവെങ്കിൽ കേരളീയമുസ്ലീംകളിലെ വലിയ ഒരു വിഭാഗം കാന്തപുരം മുസ്ല്യാരുടെ തിരുമുടിക്കെണിയിൽ അകപ്പെടുമായിരുന്നു. മർക്കസിന്റെ കീഴീൽ തുടങ്ങുന്ന ഗ്ലോബൽ നോളജ് സിറ്റിയിലേക്ക് ആളുകളെ ആകർഷിക്കാണാണ് കാന്തപുരം ഈ മുടിക്കെണി ഒരുക്കുന്നത്.വാർത്ത ഇതാ ഇവിടെ
ആയിരക്കണക്കിന് ജനങ്ങളെ നബി(സ)യുടെ മുടിയാണെന്ന് പറഞ്ഞ് പറ്റിച്ച് പണം പിടുങ്ങുവാനുള്ള കെണിയാണ് ശഅറെ മുബാറക്ക് മസ്ജിദ് എന്ന ഈ മുടിക്കെണി. കാന്തപുരം നേത്രത്വം നൽകുന്ന മർക്കസിന്റെ കീഴീൽ ആരംഭിക്കുന്ന ഗ്ലോബൽ സിറ്റിയുടെ വിജയത്തിന് വേണ്ടി പ്രവാചകൻ(സ)യുടെ പേര് ഉപയോഗിച്ച് കുതന്ത്രങ്ങളുടെ ഉസ്താദ് കളിക്കുന്ന ഈ കളി തീ കളിയാണെന്ന് മനസ്സിലാക്കുക. അതെ ഈ കേശം കീശ നിറക്കാൻ തന്നെ. മഹാനായ നബി തിരുമേനിയുടെ പേര് ദുരുപയോഗം ചെയ്ത് കാന്തപുരം നിർമ്മിക്കുന്ന ഈ സിറ്റിക്ക് യോജിച്ച പേര് മദീനത്തുൽ ജാഹിലിയ്യ എന്നായിരിക്കും.
ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം ദൈവത്തിന് പങ്കുകാരെ കൽപ്പിക്കുക,അവതാരങ്ങളെ സ്രഷ്ട്ടിക്കുക,ആൾദൈവങ്ങളെ പൂജിക്കുക തുടങ്ങിയ കാര്യങ്ങൾ വികലമായ വിശ്വസമാണ്. ഈ പ്രബഞ്ചത്തെ സ്രഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനും എന്നൊന്നും നിലനിൽക്കുന്നവനുമാണ് എന്നാൽ ആൾദൈവങ്ങൾ ഒരുപാടുണ്ട് അതിൽ എറ്റവും കൂടുതൽ പ്രശസ്തരായത് ആന്ധ്രാപ്രദേശിലൂള്ള ഒരു ആൺ ആൾ ദൈവവും കേരളത്തിലുള്ള ഒരു പെൺ ആൾദൈവവുമാണ്.
ആന്ധ്രാ പ്രദേശിലെ ഈ ആൾ ദൈവം രോഗബാധിതനായി മരിക്കാൻ കിടക്കുകയാണ് നിരവധി അത്ഭുത പ്രവര്‍ത്തികള്‍ കാട്ടി ജനത്തെ കയ്യിലെടുത്ത ഈ പ്രശസത ആൾ ദൈവം ശ്വസംവിടാൻ പോലും കഴിയാതെ കിടക്കുകയാണ് എട്ട് കോടി ഭക്തരുള്ള ഈ ആൾ ദൈവത്തിന് എന്തുകൊണ്ട് അദേഹത്തിന് ബാധിച്ചിരിക്കുന്ന ഈ രോഗത്തിൽ നിന്നും പ്രയാസത്തിൽ നിന്നും സ്വയം മോചിതനാകാൻ കഴിയുന്നില്ല ? എന്തുകൊണ്ട് അദേഹത്തിന്റെ സിദ്ധികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല എട്ടു കോടി ഭക്തരിൽ തലച്ചോറുള്ള എട്ട് പേരെങ്കിലും ഇനിയെങ്കിലും ഈവ്വിധം ചിന്തിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.
എല്ലാ ആള്‍ ദൈവങ്ങളും മരിച്ച് മണ്ണടിയും ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി/മകളായി ജനിച്ച ഈ മനുഷ്യർക്ക് ഒരു ജനനതിയ്യത്തിയും ഒരു മരണ തിയ്യതിയും ഉണ്ട് എന്നതാണ് സത്യം.ഇപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള്‍ ദൈവത്തിന്റെ യഥാർത്ത പേര് നാരായണ രാജൂ എന്നാണ്, രാജുവിനും ഈശ്വരമ്മക്കുമായി 1926 നവംബർ 23 നാണ് നാരായണ രാജു ജനിച്ചത്.
മാർച്ച് 28 മുതൽ രാജു നാരായണൻ എന്ന സത്യസായി ബാബ രോഗ ബാധിതനായി ആതുരാലയത്തിൽ പ്രവേശിക്കപെട്ടിരിക്കുകയാണ്. അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിദഗ്ദ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലാണെത്രെ ആന്തരായവങ്ങൾ നേരാവണ്ണം പ്രതികരിക്കാതായതോടെ അദേഹത്തിന്റെ നിലഗുരുതരമാണെന്നവിവരം ഡോക്ടർമാർ പുറത്ത് വിട്ടതോടെ രാജുനാരായണൻ എന്ന സത്യസായി ബാബയുടെഭക്തർ പ്രകോപിതരായിരിക്കുകയാണ് ബാബ ഭക്തർ ആക്രമാകസതരാവുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. പൊതു മുതലുകള്‍ നശിപ്പിക്കുന്നവരെ പിടിക്കൂടിജയിലിൽ അടക്കാൻ എന്തണ്ട് സർക്കാർ തയ്യറാവുന്നില്ല ?
സായിബാബയുടെ മാജിക്കുകൾ കാണുക
ഒരു മജീഷ്യന് കാണിക്കാവുന്ന അൽഭുതങ്ങളാണ് സായിബാബ കാണിച്ചിട്ടുള്ളത് ചെപ്പടി വിദ്യയിലൂടെ അൽഭുതം കാണിക്കുന്നവരെല്ലാം ദൈവങ്ങളാണെങ്കിൽ ലോകത്തുള്ള മജീഷ്യൻമാരെയല്ലാം ദൈവമാക്കേണ്ടിവരും പ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒന്നാതരം ദൈവമാണെന്ന് പറയേണ്ടിവരും
ഗോപിനാഥ് മുതുകാടിന്റെ അൽഭുത പ്രവർത്തികൾ
എട്ടുകോടി സായിഭക്തരെ ഇനിയെങ്കിലും നിങ്ങൾ അന്ധവിശ്വാസത്തിൽ നിന്നും മോചിതരാവുക രാജുവിനും ഈശ്വരമ്മക്കുമായി 1926ന് ജനിച്ച നാരായണ രാജൂവെന്ന നിങ്ങളുടെ സായിബാബ രോഗബാധിതനായി കിടക്കുകയാണ് ആന്തരീകാവയങ്ങളുടെ പ്രവർത്തനം നിലച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ആ മനുഷ്യൻ മരണാസന്നനാണ് അദേഹത്തെ ജിവൻ നൽകിയ പ്രബഞ്ചാധിപനായ ദൈവം ഒരു നാൽ അദേഹത്തിന്റെ ജീവൻ തിച്ചുപിടിക്കും ഈ സത്യം സംഭവിക്കുകതന്നെ ചെയ്യും . എല്ലാമനുഷ്യരും മരണത്തിന്റെ രുചി അറിയുമെന്ന്പറഞ്ഞത് ദൈവമാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.
ആടുജീവിതം പ്രവാസലോകത്ത് നിന്നും പിറന്നു വീണ നോവല്‍, പ്രവാസികളുടെയും ഇതര വായനക്കാരുടെയും മനസ്സിൽ നൊമ്പരം പടർത്തിയ, പ്രശസ്തരായ എഴുത്തുകാർ പ്രശംസിച്ച,കേരള സഹത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .... തുടങ്ങിയ വിശേഷണങ്ങളുള്ള ഒരു നോവലിനെ പറ്റി ചിലത് എഴുതുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം എന്നാൽ പലര്‍ക്കും അനിഷ്ടകരമായതാണെങ്കിലും പറയാതിരിക്കാൻ കഴിയില്ല.
ആടു ജീവിതത്തെ കുറിച്ച് വിക്കിപീഡിയയിൽ ഇങ്ങിനെ വായിക്കാം
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ് തന്റെ രചനയെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി.
2008 - ഇറങ്ങിയ ആടു ജീവിതം എന്തുകൊണ്ടോ മൂന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് ഈ ബ്ലോഗർക്ക് വായിക്കാൻ കഴിഞ്ഞത്. ഒരു മലയാളി സഹോദരൻ മരുഭൂമിയിൽ ജീവിച്ചു തീർത്ത പ്രയാസങ്ങളുടെ നേർകഴ്ച്ച എന്ന നിലക്കാണ് നോവൽ വായിച്ചു തീർത്തത് അപ്പോഴും ചില സംശയങ്ങൾ മനസ്സിന്റെ കോണുകളിൽ ഉയർന്നിരുന്നു.
ആശ്ചര്യകരമെന്ന് പറയട്ടെ ആടുജീവിതവുമ്മായി ബന്ധപെട്ട സംശയങ്ങൾ മനസ്സിൽ പേറി കഴിയുന്നതിനിടയിലാണ് 2011 മാർച്ച് 25ലെ മാധ്യമം ചെപ്പിൽ ആറാട്ടുപുഴക്കാരന്റെ ആടുജീവിതമെന്ന ശീർഷകത്തിൽ സാജിദ് ആറാട്ടുപുഴയുടെ ഒരു ലേഖനം പ്രതിക്ഷപ്പെട്ടത് പ്രസ്തുത ലേഖനം വായിച്ചതോടെ ആടുജീവിതവുമായി ബന്ധപ്പെട്ട് മനസ്സിൽ ഉയർന്ന സംശയങ്ങൾ അസ്ഥാനത്തല്ലെന്ന് ബോധ്യമായി.
നോവലിലെ പെരും നുണകൾ
ആടുജീവിതത്തിൽ ഷുക്കൂർ എന്നയാളെ നജീബാക്കിയിരിക്കുന്ന നോവലിസ്റ്റ് ദാരിദ്രത്തിന്റെ കഷടപാടുകൾക്കിടയിലും ഷുക്കൂർ ഒരുവിധം ഒപ്പിച്ചെടുത്ത എട്ടാം ക്ലാസ് വിദ്യഭ്യാസത്തെ നോവലിസ്റ്റ് അഞ്ചാം ക്ലാസാക്കി വെട്ടികുറച്ചു (ആടുജീവിതം പേജ് 51 കാണുക) അയാൾ നാട്ടിൽ ചെയ്തിരുന്ന ജോലിയിൽ പോലും തിരിമറിനടത്തി. കടലിൽപോക്കും മീൻ ഉണക്കലുമായി നടന്നിരുന്ന ഷുക്കുറിനെ നോവലിസ്റ്റ് മണൽ വാരുന്ന നജീബാക്കി.(ആടുജീവിതം പേജ് 28 കാണുക)
75000 രൂപക്ക് വീട് വിറ്റാണ് ഷുക്കൂർ വിസക്കുള്ള പണം കണ്ടെത്തിയത് അതിൽ യാത്രക്കായി 55000 ചിലവായി എന്നാൽ നോവലിൽ പറയുന്നത് വിസക്ക് വേണ്ടിവന്ന 30000രൂപ ആധാരം ബാങ്കിൽ വെച്ചും,സ്വർണ്ണം വിറ്റും, കടം വാങ്ങിയുമാണ് സ്വരൂപിച്ചത് എന്നാണ് (ആടുജിവിതം പേജ്:31)
നജീബും ഹക്കീമും സോമാലിയക്കാരൻ ഇബ്രാഹിമും കൂടെ ആട് വളർത്തൽ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടയിൽ മരുഭൂമിയിൽ വെള്ളം കിട്ടാതെ മണൽ വാരിതിന്ന് രക്തം ചർദ്ദിച്ച് ഹക്കീം അതിദാരുണമായി മരിക്കുന്ന രംഗമാണ് നോലലിൽ വരച്ചുകാണിക്കുന്നത് (ആടുജീവിതം പേജ് 170,172 കാണുക) ഇത് വായനക്കാരെ ഏറേ നൊമ്പരപ്പെടുത്തിയ ഒരു വിവരണം തന്നെയാണ്. അതുപോലെ സോമാലിയക്കാരൻ ഇബ്രാഹീം അവസാനം നജീബിനെ തനിച്ചാക്കി അപ്രത്യക്ഷനായെന്ന് നോവലിൽ വായിക്കാം (ആടുജീവിതം പേജ് 184കാണുക)എന്നാൽ കേട്ടേളു ഹക്കീം എന്ന കരുവാറ്റക്കാരൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. ജീവിച്ചിരിക്കുന്ന ഈ കരുവാറ്റക്കരനെ ബെന്യാമിൻ കായകുളത്തുകാരനാക്കിയത് നമുക്ക് ക്ഷമിക്കാം എന്നാൽ അയാളെ ഇവ്വിധം മരുഭൂമിയിലെ ചുടുമണൽ വാരിക്കൊടുത്ത് കൊല്ലരുതായിരുന്നു. അപ്രത്യക്ഷനായി എന്ന് നോവലിസ്റ്റ് തട്ടിവിടുന്ന സോമാലിയക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന ഇരുപത് രിയാലിൽ നിന്നും അഞ്ച് രിയാൽ ഞങ്ങൾക്ക് (ഷുക്കുറിനും ഹക്കീമിനും) നൽകിയാണ് യാത്രപറഞ്ഞുപിരിഞ്ഞതെന്ന് ആടുകളോടൊത്ത് ജീവിച്ച ഷുക്കൂർ പറയുന്നു (മാധ്യമം ചെപ്പ് 25/3/2011) നോവലിൽ പറയുന്നത് നഗരത്തിലെത്തിയ നജീബ് മലബാർ റസ്റ്റോറന്റിന്റെ മുന്നിൽ ബോധംകെട്ട് കുഴഞ്ഞുവീണൂ എന്നാണ് (ആടുജീവിതം പേജ് 189കാണുക) എന്നാൽ മലബാർ റെസ്റ്റോറന്റിൽ നിന്നും വയറു നിറയെ ഭക്ഷണം കഴിച്ചുവെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011) നാട്ടിലേക്ക് വിളിച്ചപ്പോൾ ഭാര്യ പറഞ്ഞു ഉമ്മ മരിച്ചുവെന്ന് ഇതുകേട്ട് കരയുന്ന നജീബിനെയാണ് നോവലിസ്റ്റ് വായനക്കാരുടെ മനസ്സിലേക്ക് ഇട്ടുതരുന്നത് സത്യത്തിൽ നോവലിസ്റ്റ് പറയുന്ന നജീബ് അതായത് ഷുക്കൂർ വീട്ടിലെത്തുമ്പോൾ മകൻ ഉമ്മയുടെ മടിയിലിരുന്ന് കളിക്കുകയാണെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011)
നോവലിസ്റ്റ് ജീവിച്ചിരിക്കുന്നവരെ എന്തിനാണ് ഇത്ര ക്രൂരമായി വായനക്കരുടെ മനസ്സിലിട്ട് കൊന്നത് ? ഒരു സംഭവത്തെ നുണയുടെ മസാലകൂട്ടുകൾ ചേർത്ത് പൊരിച്ചെടുത്തതിനാലാണോ ഈ നോവലിന് അവാർഡ് നൽകി ആദരിച്ചത് ? ആടുജീവിതം പേജ് 65-ൽ സഭ്യതക്ക് നിരക്കാത്ത പ്രയോഗം കാണാം നല്ല മലയാളത്തിൽ എഴുതാൻ കഴിയുന്ന കാര്യം വായനക്കാരിൽ അത്രപ്തിയുണ്ടാക്കുന്ന നാടൻ ഭാഷയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വെക്തിയൂടെ അനുഭവത്തെ ആസപദമാക്കി രചിച്ച നോവലിൽ ഇല്ലാ കഥകൾ ചേർത്ത് വിക്രതമാക്കേണ്ടിയിരുന്നില്ല.
ജമാഅത്തെ ഇസ്ലാമി നേതാക്കളും സി.പി.എം സെക്രട്ടറി പിണറായി വിജയനും കൂടിയിരുന്ന് സംസാരിച്ചതുമായി ബന്ധപെട്ട് തുടങ്ങിയ വിവാദം കെട്ടടങ്ങാതെ ദിവസങ്ങൾക്കുശേഷവും ആളികൊണ്ടിരിക്കുകയാണ്, ജമാഅത്ത് അതിന്റെ ഇലക്ഷൻ നയം പ്രഖ്യാപിച്ചതോടെ എരിതീയിൽ എണ്ണഒഴിക്കുന്നതിന് തുല്ല്യമായി രാഷ്ട്രീയക്കാരും മത സംഘടനക്കാരും, ചാനൽ പത്ര മാധ്യമങ്ങളും തൂടങ്ങി സാധരണക്കാർ വരെ തീ ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കേരള രാഷ്ട്രീയത്തെ ഒന്നാകെ ഇളക്കി മറിക്കാനുള്ള ശക്തിയൊന്നും ജമാഅത്തിനില്ല. വളരെ കുറഞ്ഞ വോട്ട് മാത്രമെ ജമാഅത്തിന്റെ പക്കലുള്ളുവെന്ന് അമീർ ആരിഫലി സാഹിബ് തന്നെ വ്യക്തമാക്കിയാതാണ് എന്നിട്ടും ജമാഅത്തിന്റെ തീരുമാനം അറിയാൻ കേരളം ആകാംഷയോടെ കാത്തിരുന്നു കാരണം ജമഅത്തിന്റെ ഏറ് ഉന്നം പിഴക്കുകയില്ല ലക്ഷ്യസ്ഥാനത്ത് കൊള്ളുമെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നയത്തെ പരിഹാസത്തിന്റെ ഉപ്പും മുളകും ചേർത്ത് വിമർശിക്കുന്ന ഇതര മുസ്ലീം അമുസ്ലീം സംഘടനകൾക്ക് ഇല്ലാത്ത പ്രത്യേകതകളിൽഒന്നാണ് അതിന്റെ പ്രവർത്തകരെ രാഷ്ട്രീയ പാർട്ടിക്കാക്ക് വീതം വെച്ചു നൽകിയിട്ടില്ലഎന്നത് ഇതുതന്നെയാണ് ജമാ അത്ത് തീരുമാനത്തിന്റെ പ്രസക്തിയും.ജമാഅത്ത് സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ പൊരുൾ വിശദീകരിച്ചതാണ് എന്നിട്ടും പലരും ചോദിച്ചു കൊണ്ടേയിരിക്കുകയാണ് ജമാ അത്തിനെ വിമർശിക്കുന്ന,ദ്രോഹിക്കുന്ന ഇടതുപക്ഷത്തിന് എന്തിന് പിന്തുണ നൽകിയെന്ന്. ജമാഅത്തിനെ വിമർശിക്കാത്ത, ദ്രോഹിക്കാത്ത ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യാരാജ്യത്തുള്ളത് എന്ന മറുപടിയൊന്നും അവരെ ത്രപ്ത്തരാക്കുന്നില്ല.ഒരു സംഘടന സ്വീകരിച്ച നിലപാടിനെ ഇത്രമാത്രം ചോദ്യം ചെയ്യുന്നത് എന്തിനാണ്?
ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയപാർട്ടിക്കാരുടെ സഹായം പ്രതീക്ഷിച്ച് വോട്ട് ഡോണേഷൻ നൽകുന്ന ഒരു മുസ്ലീം സംഘടനാനേതാവിന്റെ നിർദേശം ചെവികൊള്ളാൻ വിത്യസ്ത്ത പാർട്ടി പ്രവർത്തകരായ അണികൾ തയ്യാറാവുമോ ? രാഷ്ട്രീയത്തെ ദുൻയാ കാര്യമാണെന്ന് തെറ്റുധരിപ്പിച്ച് സലഫീസത്തിന്റെ പുകമറയിൽ ഒളിച്ചിരുന്ന് സമുദായ പാർട്ടിയുടെ ശിർക്കൻ നേത്രത്വത്തിന് സിന്ദാബാദ് വിളിക്കുന്നവരായ തൌഹീദിന്റെ കുത്തക അവകാശികൾക്ക് തെരഞ്ഞെടുപ്പ് നയം സ്വീകരിക്കാൻ ഖിയാമത്ത് നാൾവരെ സാധ്യമാണോ? നിലവിൽ കേരളത്തിലുള്ള ഒരു സംഘടനക്കും ഇലക്ഷൻ നയപ്രഖ്യാപനത്തിന് കഴിയാത്തകാര്യമാണ് ജമാഅത്ത് നടത്തികൊണ്ടിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയിൽ നിന്നും ഒരാൾ അദേഹത്തിനുണ്ടായിരുന്ന ഭാരവാഹിത്വവും അംഗ്വത്വവും രാജിവെച്ചുപോയി. അതോടെ പലരും കണക്ക്കൂട്ടി ജമാഅത്ത് ഇപ്പോൾ പിളരും പൊട്ടിതകരുമെന്നു , മുസ്ലീം സംഘടനകളിൽ പിളർപ്പൻ അസുഖം ബാധിച്ചവർ കരുതി അല്ലെങ്കിൽ അതിയായി ആഗ്രഹിച്ചു ഞങ്ങളെ ബാധിച്ച പിളർപ്പൻ രോഗം ജമാ അത്തിനെയും ബാധിച്ചുവെന്ന്. മുസ്ലീം സംഘടനകളിൽ പിളർപ്പൻ രോഗ ബാധിതരായി മുടന്തിയും ഇഴഞ്ഞും നീങ്ങുന്നവർ കരുതി ഞങ്ങളെ പോലെഅവരും ആകുമെന്ന് നാടൻ ഭാഷയിൽ ഇതിന് കുഷ്ഠരോഗിയുടെ മനസ്സ് എന്നാണ് പറയുക. ഉൽപ്പത്തിഷ്ണുക്കൾ എന്ന പേരിൽ അറിയപെടാൻ ആഗ്രഹിക്കുന്നനവയാഥാസ്തികർ എന്ന വിശേഷണത്തിന് അർഹരായവർ ഏറെ നാളായി ജമാ അത്ത് പിളരാൻ കാത്തിരിക്കുന്നവരാണ് അവരുടെ മനസ്സുകളിൽ ആയിരം മാലപ്പടക്കങ്ങൾ ഒരുമിച്ച്പൊട്ടി. എന്നാല്‍ജമാഅത്ത് ശിഥിലീകരണം ഒരു സ്വപനമായി കൊണ്ടു നടക്കുന്ന പ്രതിയോഗികളെ അറിയുക ജമാഅത്ത് അതിന്റെ പ്രവർത്തകർക്ക് തർബ്ബിയത്ത് എന്ന ഒരു പ്രതിരോധ മരുന്ന് കുത്തിവെച്ചിടുണ്ട് അതിനാൽ പിളർപ്പും തമ്മിലടിയും ജമാഅത്തിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നത് സഫലമാകത്ത മോഹമായി അവശേഷിക്കും എന്നതാണ് സത്യം. തർബ്ബിയ്യത്തിന് അതീവ പ്രധാന്യം നൽകുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി പ്രസ്ഥാന വിമർശകരായ മുസ്ലീം സംഘടനൾ ഒഴിവാക്കിയ തർബ്ബിയത്തിനെ വിടാതെ കൂടെ കൊണ്ട് നടക്കുന്നവരാണ് ജമാഅത്ത്കാർ. അതിനാല്‍ നിങ്ങൾക്ക് ഇല്ലാത്ത ഗുണം ജമാഅത്ത് പ്രവർത്തകർ നേടിയിട്ടുണ്ട്. ഇസ്ലാമിക നേത്രത്വം കൂടിയാലോചനയിലൂടെ സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും ഖുർആനിന്റെ ആഹ്വാനമാണെന്നും മനസ്സിലാക്കിയ ഇസ്ലാമികപ്രവർത്തകർ അതിനെ മനസ്സാ വാചാ കർമണ അംഗീകരിക്കും ഇതിനെ നിങ്ങൾ ജമാഅത്തിന്റെ കുഞ്ഞാടുകൾ എന്ന് പറഞ്ഞാണ് പരിഹസിക്കുന്നത് എന്നറിയാം ഇസ്ലാമിക സ്വഭാവം സ്വീകരിക്കാതെ ഇസ്ലാമിനെ കേവലം ഒരുമതം(മദം)മായി മനസ്സിലാക്കിയവർ പറയുന്ന വിവരക്കേടാണ് നിങ്ങളുടെ പരിഹാസങ്ങൾ.മസ്തിഷ്ക്ക പ്രക്ഷാളനത്തിന് വിധേയമായോ സ്വന്തം താൽപ്പര്യങ്ങൽക്ക് മുൻ ഗണന നല്‍കുന്നവരോ പൊങ്ങുതടിയായി ഈ ഇസ്ലാമിക പ്രസ്ഥാനമാകുന്ന മഹാ നദിയിൽ നിന്നും ഒലിച്ചുപോയേക്കാം അങ്ങിനെ ഒലിച്ചുപോയവർ കരക്കടിഞ്ഞു നിശ്ചലമായ കാഴ്ച്ച നാം കണ്ട്കൊണ്ടിരിക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനമാകുന്ന ഈ ശുദ്ധ ജലാശയത്തിൽ നിന്നും തെന്നിപ്പോകുന്നവർക്ക് മറ്റൊരു നദിയിൽ ലയിക്കുവാൻ അസാധ്യമാണ് കാപട്യമുള്ളവർക്ക് മാത്രമെ അതിന് സാധ്യമാകുകയുള്ളു.
രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രക്രിയയില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഈ ഇടപെടലിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തെയും ജമാഅത്ത് കാണുന്നത്. വരാന്‍ പോകുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തിന്റെ പിന്തുണ ആര്‍ക്ക് എന്നതിനെക്കുറിച്ച് ഒരു വന്‍വിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിലര്‍ ശ്രമിച്ചിരുന്നു. സി.പി.എം നേതൃത്വവും ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും ചര്‍ച്ചകള്‍ നടത്തി എന്നതിന്റെ പേരിലാണ് അങ്ങനെയൊരു വിവാദത്തിന് ചിലര്‍ ശ്രമിച്ചു നോക്കിയത്. അങ്ങേയറ്റം ആത്മവഞ്ചനയോടെയാണ് നമ്മുടെ ചില രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നതെന്ന് മാത്രമേ ആ വിവാദത്തെക്കുറിച്ച് പറയാന്‍ കഴിയൂ. കാരണം, ദേശീയവും പ്രാദേശികവുമായ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമായി പല സന്ദര്‍ഭങ്ങളിലായി രാഷ്ട്രീയമടക്കം പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമാണ്. അതില്‍ ജമാഅത്ത് മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചകളും മറ്റുള്ളവര്‍ മുന്‍കൈ എടുത്ത് നടത്തിയവയുമുണ്ട്. ഇത്തരം ചര്‍ച്ചകളും ആലോചനകളും നമ്മുടെ ജനാധിപത്യപ്രക്രിയയെ സമ്പന്നമാക്കാനാണ് ഉപകരിക്കുക എന്നാണ് ഞങ്ങളുടെ പക്ഷം. പക്ഷേ, പല സമുദായ സംഘടനകളുമായും നിര്‍ബാധം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌നേതൃത്വത്തിലൊരു വിഭാഗം ചില ഗൂഢലക്ഷ്യങ്ങള്‍ വെച്ച് ജമാഅത്ത്-സി.പി.എം ചര്‍ച്ചയെ ഭീകരവത്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജമാഅത്തുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ്‌നേതാവിനെ പുറത്താക്കണമെന്ന് മറ്റൊരു കോണ്‍ഗ്രസ്‌നേതാവ് ആവശ്യപ്പെടുക വരെയുണ്ടായി. ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ച് നടപ്പാക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുറത്താക്കപ്പടാത്ത നേതാക്കന്മാരായി ആരും ബാക്കിയുണ്ടാവില്ല എന്നതാണ് സത്യം. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവുമടക്കമുള്ള മുന്‍കാല കോണ്‍ഗ്രസ് സാരഥികളെ മരണാനന്തര സസ്‌പെന്‍ഷനും വിധേയമാക്കേണ്ടി വരും. കാരണം, പല ഘട്ടങ്ങളിലായി ജമാഅത്ത്‌നേതൃത്വവുമായി പല വിഷയങ്ങളില്‍ ആലോചനകള്‍ നടത്തിയവരാണ് ഇവരൊക്കെ.
സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ള ഇത്തരം വിവാദങ്ങളെ മാറ്റി നിര്‍ത്താം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു സമീപനം സ്വീകരിക്കണമെന്നതിനെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി ദീര്‍ഘമായി ആലോചനകള്‍ നടത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണം, തൊട്ടുമുമ്പത്തെ യു.ഡി.എഫ് ഭരണത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണ് എന്നതാണ് ജമാഅത്തിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ആഭ്യന്തര ശൈഥില്യത്തില്‍പെട്ട് താളപ്പിഴകള്‍ ഉണ്ടായെങ്കിലും ഭദ്രവും ഏതാണ്ട് സന്തുലിതവുമായ ഒരു ട്രാക്കിലേക്ക് നീങ്ങാന്‍ ഇടതുപക്ഷ മന്ത്രിസഭക്ക് കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക അഴിമതി ആരോപണങ്ങള്‍ മന്ത്രിസഭക്കെതിരെ ഉയര്‍ന്നിട്ടില്ല. ഒട്ടേറെ ക്ഷേമപദ്ധതികളും പെന്‍ഷനുകളും നടപ്പാക്കാന്‍ കഴിഞ്ഞു. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളും പൊതുവിതരണ സമ്പ്രദായവും പൊതുജന ആരോഗ്യ മേഖലയും ശക്തിപ്പെടുത്തുന്നതില്‍ ഏറെ ശ്രദ്ധയൂന്നി. കാര്‍ഷികരംഗത്ത് ഉണര്‍വ് കൊണ്ടുവരാന്‍ സാധിച്ചു. ന്യൂനപക്ഷങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ പരിഗണിക്കുന്നതില്‍ ഭരണകൂടം ശ്രദ്ധിച്ചു. ഈയാവശ്യാര്‍ഥം പാലോളികമ്മറ്റി രൂപവത്കരിക്കുകയും പ്രായോഗികചുവടുകള്‍ വെക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് ഏറ്റവും വിവേചനം അനുഭവിക്കുന്ന മലബാര്‍മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കി. അലീഗഢ് കാമ്പസ് കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യമായി പരിശ്രമിച്ചു. ചെറിയ രീതിയിലാണെങ്കിലും പലിശരഹിത സാമ്പത്തിക സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഒപ്പം വി.എസിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കും പെണ്‍വാണിഭത്തിനുമെതിരായ സമരം, ഇനിയും ലക്ഷ്യം കാണേണ്ടതാണെങ്കിലും, ജനങ്ങളില്‍ വര്‍ധിച്ച ആത്മവിശ്വാസം വളര്‍ത്തി. ഈ കാര്യങ്ങള്‍ മുന്നില്‍വെച്ച് ഇടതുപക്ഷ സര്‍ക്കാറിന് അവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കേണ്ടതുണ്ട് എന്നതാണ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയുടെ രാഷ്ട്രീയപ്രമേയം.
ഈ രാഷ്ട്രീയപ്രമേയം അംഗീകരിെക്ക ത്തന്നെ, ഓരോ മണ്ഡലത്തിലെയും പിന്തുണയുടെ കാര്യം നിശ്ചയിക്കുമ്പോള്‍ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം സ്വരൂപിക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. പ്രാദേശിക സാഹചര്യങ്ങളും പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും പരിഗണിച്ച് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെയും പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചു. രാഷ്ട്രീയരംഗത്തെന്ന പോലെ വിദ്യാഭ്യാസ, സാംസ്‌കാരിക, ആധ്യാത്മികമേഖലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ വ്യത്യസ്തവും സങ്കീര്‍ണവുമായ ഈ ഘടകങ്ങളെയെല്ലാം സംഘടന ഗൗരവത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഈ പരിഗണനകളുടെയും പ്രവര്‍ത്തകരുടെ അഭിപ്രായത്തിന്റെയും വെളിച്ചത്തില്‍ 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ മുന്നണിയെയും 15 മണ്ഡലങ്ങളില്‍ ഐക്യജനാധിപത്യ മുന്നണിയെയും പിന്തുണക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിക്കുകയായിരുന്നു. ഏറനാട് മണ്ഡലത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. കേരളത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ മുന്നില്‍വെച്ചുള്ള ഈ തീരുമാനത്തെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്
ഞാൻ തൊപ്പി ജാതി മത വ്യത്യാസമില്ലാതെ മനുഷ്യരുടെ ശിരസ്സിൽ കയറി ഇരിക്കാൻ ഭാഗ്യം കിട്ടിയവൻ. മത പണ്ഡിതൻമാർ, രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർ തുടങ്ങി എല്ലാവരും എന്നെ ശിരസ്സിൽ കയറ്റിവെച്ച് ആദരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തൊപ്പിയായ എനിക്കും നൊമ്പരപ്പെടുത്തുന്ന അനുഭവമുണ്ട് ആ നൊമ്പരപ്പെടുത്തുന്ന സ്മരണ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്റെ സ്മ്രതിയിൽ കിടന്ന് തിളച്ചു മറിയുകയാണ്. 1994 മെയ് മാസത്തിലാണ് ആ വേദനിപ്പിക്കുന്ന ആ സംഭവം ഉണ്ടായത്. ഫാഷിസ്റ്റ് ശക്തികൾ ബാബരി മസ്ജിദ് തല്ലിതകർത്തതിനെ തുടർന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ മർഹും ഇബ്രാഹീം സുലൈമാൻ സേട്ട് ലീഗ് കോൺഗ്രസുമായുള്ള ബന്ധം വിഛേദിക്കണമെന്ന് ആവശ്യപ്പെട്ടു സേട്ടു സാഹിബിന്റെ ആവശ്യം അംഗീകരിക്കാൻ ലീഗിലെ ഇതര നേതാക്കൾ തയ്യാറായില്ല അതിനെ തുടർന്നാണ് സേട്ട് സാഹിബ് ലീഗ് വിട്ടത്. ഗുരൂവായൂർ നിയോജമണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന മർഹും പി.എം.അബൂബക്കറും സേട്ടിനോടെപ്പം ചേർന്നു ലീഗ് വിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു അങ്ങിനെയാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 1994-ൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. സ്ഥാനാർത്ഥികളായി രണ്ട് പ്രശസ്തർ രംഗത്തു വന്നു. വലത് ഭാഗത്ത് പ്രാസംഗികനും ബഹുഭാഷാപണ്ഡിതനുമായ മാന്യദേഹം,ഇടത് ഭാഗത്ത് സിനിമാ രംഗത്ത് അറിയപെടുന്ന പ്രമുഖൻ. തൊപ്പിയും താടിയുമുള്ള പ്രാസംഗികനായ മുസ്ലീം പണ്ഡിതനായ ഐക്യമുന്നണി സ്ഥാനാർത്ഥി അമുസ്ലീം വോട്ടുകൾക്ക് വേണ്ടി വർഷങ്ങളായി തന്റെ ശരീരത്തിൽ നിലനിന്നിരുന്ന തൊപ്പിയും താടിയും ഒരു വിഷമവും ഇല്ലാതെ ഒഴിവാക്കി വർഷങ്ങളായി ബഹുഭാഷാ പണ്ഡിതനായ അദേഹത്തിന്റെ ശിരസ്സിൽ ഒരു അലങ്കാരമായും സംരക്ഷകനായും കഴിഞ്ഞുകൂടിയ എന്നെ അദേഹം ഒരു നാൾ നാല് വോട്ടുൾക്ക് വേണ്ടി ശിരസ്സിൽ നിന്നും അടർത്തി മാറ്റിയപ്പോൾ എനിക്ക് അതിയായ ദുഃഖം തോന്നി മഹ്ബൂബെ മില്ലത്തിന്റെ പ്രസംഗം പരിഭാക്ഷപ്പെടുത്തുമ്പോൾ വാക്കുകളുടെ ഗാംഭീര്യം നിമിത്തം അദേഹത്തിന്റെ മസ്തിഷ്ക്കം പ്രകമ്പനം കൊള്ളുമ്പോൾ ഞാനും വിറക്കാറുണ്ട്. 1977 ഏപ്രിൽ 25 ന് രൂപീകരിച്ച ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനായാണ് അദേഹം അരങ്ങേറ്റം കുറിച്ചത് അതിനാൽ അദേഹം ഒരു യാഥാസ്തികനായ മൊല്ലാക്കയല്ല .ശിർക്കും തൌഹീദും, ഇസ്ലാമിലെ സിയാസിയയുമെല്ലാം മനസ്സിലാക്കിയ ഒരു പണ്ഡിതനാണ് അദേഹം പക്ഷെ അധികാരത്തിന്റെ അപ്പക്കഷണം നുണയുവാനുള്ള ആർത്തി വന്നതോടെ അദേഹം ഒരു കപടനായി മാറുകയായിരുന്നു ഹരിത ഭവനത്തിൽ കയറിയാൽ അധികാരത്തിന്റെ കോണിപടി കയറാമെന്ന് അദേഹം മനസ്സിലാക്കി. എന്നാൽ ഗുരുവായൂരിലെ ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയക്കാരനെ കോണികയറാൻ അനുവദിച്ചില്ല. ഗുരുവായൂർ മണ്ഡലത്തിലെ ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകർ തൊപ്പിയൂരിയ, താടിഉപേക്ഷിച്ച ഈ അവസരവാദിയെ തോറ്റ് തൊപ്പിയിടീക്കാനായി സജീവമായി രംഗത്തിറങ്ങി. ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ രണ്ട് പ്രചാരണ വണ്ടികൾ ഗുരുവായൂർ മണ്ഡലത്തിൽ ചുറ്റിക്കറങ്ങി വോട്ടർമാരെ ഉൽബുദ്ധരാക്കി. ചെണ്ട കൊട്ടി മതേതരത്വത്തിന്റെ ചെണ്ട മേളം ഗുരുവായൂരീൽ നിന്നും ആരംഭിക്കട്ടെയെന്ന് അവർ ഉൽഘോഷിച്ചു. അങ്ങിനെയാണ് ഗുരുവായൂരീൽ നിന്നും നമ്മുടെ കഥാപുരുഷൻ തോറ്റ് തൊപ്പിയിട്ട് ദൽഹിയിലേക്ക് വണ്ടികയറിയത്.ഗുരുവായൂർ പേടികാരണം രാജ്യസഭാകൂടാരത്തിൽ ഇഖ്ബാൽ കവിതകളും ചൊല്ലി കുറച്ചു വർഷങ്ങൾ കഴിഞ്ഞുകൂടി.
ഗുരുവായൂരിൽ എതിർ സ്ഥാനാർത്ഥിയുടെ അടയാളമായിരുന്ന ചെണ്ടകാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും നമ്മുടെ കഥാ പുരുഷന് ഇപ്പോഴും പേടി തന്നെയാണ്. നീണ്ട വർഷങ്ങൾ ഹരിത ഭവനത്തിൽ നിന്നും അതിഥികളായി എത്തുന്നവരെ നിയമസഭയിലേക്ക് യാതൊരു വിഷമവും കൂടാതെ ആനയിക്കുകയായിരുന്നു ഗുരുവായൂരിലെ വോട്ടർമാർ അതുകൊണ്ട് ഇപ്പോൾ വേങ്ങരയും കോട്ടക്കലും പോലെ ഗുരുവായൂരൂം നമ്മുടെ ഹരിതവർണ്ണ പാർട്ടിക്ക് സുരക്ഷിത മണ്ഡലമായിരുന്നു പക്ഷെ 1994 ഈ ധാരണ മാറ്റി മറിച്ചു ഇപ്പോൾ ആർക്കും ഗുരുവായൂർ വേണ്ട അതിനാൽ ഏതെങ്കിലും ചാവേറിനെയാണ് ഗുരുവായൂരിലേക്ക് പറഞ്ഞയക്കുന്നത് നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം തോറ്റ് തൊപ്പിയിട്ടയാൾ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടക്കലിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോട്ടക്കലിൽ നിന്നും കോട്ടംകൂടാതെ കോണികയറി നിയമസഭയിൽ എത്താമെന്നാണ് കണക്ക് കൂട്ടൽ. കോട്ടക്കലിൽ നിന്നും കോണികയറിയാൽ ഒരു വിദ്യഭ്യാസ മന്ത്രിയുടെ കുപ്പായം ധരിക്കാനാവും വിധി എന്നാണ് പൊതുവെ പറഞ്ഞുകേൾക്കുന്നത്.ഏതായാലും കാത്തിരുന്ന് കാണാം ഗുരുവായൂർ ആവർത്തിക്കുമോ ? ഇത്രയെല്ലാം വിശദീകരിച്ചതിനാൽ തോറ്റ് തൊപ്പിയിട്ടയാളെ പേര് പറയാതെ തന്നെ മനസ്സിലായികാണുമെന്ന് കരുതുന്നു.