Friday 30 July 2010

ജഡ്സൻ തുടർന്ന് വായിക്കുക

സ്നേഹപുർവ്വം ജഡ്സന് മഅദനി കുടുംബമേ ക്ഷമിക്കൂ എന്ന ശീർഷകത്തിൽ ഞാൻ പോസ്റ്റ് ചെയ്ത ബ്ലോഗിന് താങ്കൾ കമന്റ് എഴുതിയത് വായിച്ചു. കോയമ്പത്തുർ ബാഗ്ലൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താണ് തെളിവ് എന്നാണല്ലോ താങ്കളുടെ ഒരു ചോദ്യം കോയമ്പത്തുർ സ്ഫോടനക്കേസിൽ പ്രതി ചേർക്കപെട്ട മഅദനി നീണ്ട ഒമ്പതര വർഷക്കാലം ജയിൽ കിടന്നതിനു ശേഷമാണ് നിരപരാധിയാണെന്ന് കണ്ടെത്തി കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയത് ഈ കോടതി വിധി പോലും മാനിക്കാതെയാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താ തെളിവ് എന്ന് ചോദിക്കുന്നത്.ബഗ്ലൂരു കേസിൽ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിയുടെ പേരിൽ കേസെടുത്തിരിക്കുന്നത് ഇത് നിയമ ലംഘനമാണ്. കോയമ്പത്തൂർ ജയിൽ മോചിതനായശേഷം മഅദനിക്ക് കേരള സർക്കാർ രണ്ട് പോലീസുകാരെ നിരീഷകരായി നിയോഗിച്ചിടുണ്ട് 24 മണിക്കുർ മഅദനിയെ നിരീക്ഷിക്കുന്ന പോലീസ്കാരുടെ ശ്രദ്ധവെട്ടിച്ച് മഅദനി ബാഗ്ല്ലുർ സ്ഫോടനത്തിന് കരുക്കൾ നീക്കി എന്നത് അവിശ്വസനിയമാണ്.ഇനി ബഗ്ലൂരു സ്ഫോടനത്തിൽ മഅദനിക്ക് പങ്കില്ലന്ന് കോടതി തെളിയിച്ചാലും ജഡ്സനെ പോലുള്ളവർ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും അതിനെന്താ തെളിവെന്ന് അതൊരു അസുഖമാണ് ജഡ്സന് ആ അസുഖം കുറച്ചധികമുണ്ടെന്ന് ബാക്കിയുള്ള വരികൾ വായിക്കുന്നവർക്ക് മനസിലാകും ജഡ്സന്റെ മറ്റു ചോദ്യങ്ങൾക്കും മറുപടിയുണ്ട് കാത്തിരിക്കുക. (തുടരും)

                                             
                                         ജഡസൻ തുടർന്ന് വായിക്കുക
സുഹ്രത്ത് ജഡ്സന് സമയക്കുറവ് മുലമാണ് താൻങ്കൾക്ക് മറുപടി അയക്കാൻ താമസിച്ചത് മഅദനി വിഷയം ചർച്ചയിൽനിന്നും വഴുതി മാറി ജഡ്സൻ സൌദിയിലേക്ക് ഇടക്കെല്ലാം ചേക്കേറുന്നത് എന്തുകൊണ്ടാണ്? താങ്കൽ സൌദിയിൽ ജോലി തേടിവന്ന് പരാജയപ്പെട്ട് പോയ ആളാണോ ? അതുമല്ലങ്കിൽ ജഡ്സൻ സൌദിയിൽ വന്ന സമയത്ത് താങ്കളോട് ആരെങ്കിലും മോശമായി പെരുമാറിയതിന്റെ പകയോ ? പ്രസ്തുത കാരണം കൂടാതെ പിന്നെയുള്ളത് താങ്കളുടെ മനസിലുള്ള വർഗീയ വിദ്വേഷം ഈ കാരണങ്ങൾ കൊണ്ടായിരിക്കാം ജഡ്സ്ൻ ഇടക്കെല്ലാം സൌദിയെ വിമർശിക്കാൻ ശ്രമിക്കുന്നതെന്ന് ഞാൻ നിനക്കുന്നു.ജഡസൻ ഒരുകാര്യം മനസിലാക്കണം മുസ്ല്ലീംകളെ കൂടാതെ ലക്ഷക്കണക്കിന് ക്രസ്ത്യൻ-ഹിന്ദു അമുസ്ലീകൾ ജോലിയെടുത്ത് ജീവിക്കുന്ന ഒരു നാടാണ് സൌദി അറേബ്യാ നമ്മുടെ നാട്ടിനേക്കാൽ സ്വാതന്ത്രിം അവർ ഇവിടെ അ നുഭവിക്കുന്നുണ്ടെന്നതാണ് സത്യം നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട് (അടുത്തക്കാലത്തായിഅപൂർവ്വമായി കണ്ടുവരുന്ന പിടിച്ചുപറി ഒഴിച്ചാൽ- എന്നാൽ ഇതിനേക്കാൾ ആയിരമിരട്ടി കവർച്ചയും തട്ടിപ്പും നമ്മുടെ മാത്ര് രാജ്യത്ത് നടക്കുന്നത് ഇതോടോപ്പം ചേർത്ത് വായിക്കുക)മുബൈ പോലുള്ള ഇന്ത്യയിലെ വൻ നഗരങ്ങൾ മുതൽ കേരളത്തിലെ ഗ്രാമങ്ങളിൽ വരെ നടക്കുന്ന കവർച്ചയും കൊലപാതകങ്ങളും സൌദി പോലുള്ള ഗൾഫ് രാജ്യങ്ങളിൽ വിദേശികളായനമ്മുടെ നാട്ടുകാർ അനുഭവിക്കുന്ന സുരക്ഷിതത്വവും ജഡ്സൻ ഒരു താരതമ്യ പഠനത്തിന് വിധേയമാക്കുക.സൌദിയിൽ എന്തിനാ രണ്ട് തരം തിരിച്ചറിയൽ കാർഡ്,എന്തിനാ മതം രേഖപ്പെടുത്തുന്നത് എന്നിങ്ങനെ ജഡ്സൺ ചോദിക്കുന്നു സൌദിഅറേബ്യ ഒരു വിദേശ രാജ്യമാണ് അവിടെത്തെ നിയമങ്ങളെ ചോദ്യം ചെയ്യാൻ വിദേശികൾക്ക് ഒരു അവകാശവുമില്ല എന്നാൽ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രേഖകളിൽ മതം മാത്രമല്ലല്ലോ ജാതിയും രേഖപ്പെടുത്തുന്നനെകൂറിച്ച് ജഡ്സൻഎന്ത് പറയുന്നു ?ജനാധിപത്യരാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വിവേചനങ്ങളെ പറ്റി താങ്കൾക്ക് ഒരു വിഷമവുമില്ലേ? മക്ക,മദീന മുസ്ലീംകൾ വിശുദ്ധ പ്രദേശങ്ങളായി കണക്കാക്കുന്നതാണ് അവിടെക്ക് ഈ വിശുദ്ധി കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞ എടുത്തവർക്കെ പ്രവേശിക്കാൻ പാടുള്ളൂ അത് കൊണ്ടാണ് അവിടെക്ക് മുസ്ലീകൾക്ക് മാത്രം
പ്രവേശനാനുമതി നൽകുന്നത് താങ്കൾ പരാമർശിച്ച റെയിൽവേ വർക്കിന് മുസ്ല്ലീംകളെ ക്ഷണിച്ചത് മക്കയുടെയും മദീനയുടെയും പ്രത്യാകത പരിഗണിച്ചാണെന്ന് ജഡ്സൺ മനസിലാക്കുക.പിന്നെ സൌദി ഒരു മുസ്ലീം രാജ്യമാണ് ഇവിടെത്തെ പൌരൻമാർ എല്ലാവരും മുസ്ലീംകളാണ് ഇവിടെയുള്ള അമുസ്ലീംകളാവട്ടെ ജോലി ആവശ്യാർത്ഥം വന്നിട്ടുള്ള വിദേശികളാണ് അവർക്ക് ചർച്ചോ അമ്പലമോ നിർമ്മിച്ചുകൊടുക്കാൻ സൌദി സർക്കാറിന് യാതൊരു ബാധ്യതയുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം നിസ്പ്രയാസം മൻസിലാക്കവുന്നതാണ്.ജോലിക്ക് വരുന്ന വിദേശികൾ ചർച്ചോ അമ്പലമോ ഇല്ലാത്ത സൌദിയിലേക്ക് തൊഴിലെടുക്കാൻ പോവുകയില്ലെന്ന് പറഞ്ഞ് പ്രതിവിധി കണ്ടെത്തുകയാണ് വേണ്ടത്.അതെ സമയം ആർക്കും അവരവരുടെ അരാധനാകർമ്മങ്ങൾ താമസ സ്ഥലത്തൊ റൂമകളിലോ വെച്ച് നിർവ്വഹിക്കുന്നതിനെ സൌദി അധിക്രതർ വിലക്കുന്നില്ല എന്നകാര്യം പ്രതേകം സ്മരിക്കെണ്ടതാണ് അതിന് തെളിവാണ് ജഡ്സൺ സൂചിപ്പിച്ച അരാകോയിലെ അമേരിക്കൻ കോമ്പൌണ്ടിലെ ചർച്ച് അമേരിക്കകാരായ ക്രിസ്ത്യാനികൾ മാത്രമുള്ള താമസസ്ഥലത്ത് അവർക്ക് പ്രാർത്ഥന നിർവ്വഹിക്കാൻ അരാധനാസ്ഥലം അനുവദിച്ചത് സൌദി അധിക്രതരുടെ വിശാലതയാണ്.
(ഈ അമേരിക്കൻ കോമ്പൊണ്ടിലേക്ക് വെള്ളിയാഴ്ച്ചകളിൽ പ്രാത്ഥനക്ക് പോകുന്ന ചില മലയാളികളെ എനിക്കറിയാം വെള്ളിയാഴ്ച്ചയാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത് ഞാറാഴ്ച്ച അല്ല ഈ മാറ്റം എന്താണെന്ന് ജഡ്സന് വിശദീകരിക്കാമോ സൌദിയിലെ അമേരിക്കൻ ക്രിസ്ത്യാനികൾ ഒരെ കൊമ്പൌണ്ടിൽ താമസിച്ച് പ്രാർത്ഥനാലയം സ്ഥാപിച്ച് സംഘടിതരായി പ്രാത്ഥന നിർവ്വഹിക്കുന്നത് പോലെ ഇന്ത്യയിൽ നിന്നുള്ള ക്രിസ്ത്യാനികൾക്കും ഒന്നിച്ച് ഒരു കോമ്പൌണ്ടിൽ താമസിച്ച് പ്രാർത്ഥനാലയം ഉണ്ടാക്കി പ്രാർത്ഥന നിർവ്വഹിക്കാവുന്നതല്ലെ അതിന് എന്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ക്രിസത്യാനികൾ സന്നദ്ധരാകുന്നില്ല ?  പറഞ്ഞു വരുന്നത് താമസ സ്ഥലങ്ങളിൽ ആർക്കും പ്രാർത്ഥിക്കുവാനുള്ള സ്വാതന്ത്രിമുണ്ട് എന്നാണ്. നമ്മുടെ സ്വന്തം നാട്ടിലെ വിവേചനവും അക്രമവും അനീതിയും കണ്ടില്ലന്ന് നടിച്ച് ഒരു വിദേശ രാജ്യത്തെ വിമർശിക്കുന്നത് എന്തിനാണ് സുഹ്രത്തെ ?

Tuesday 27 July 2010

അമ്മതൊട്ടിലുകളും വ്രദ്ധസദനങ്ങളും (കവിത)

കുഞ്ഞുങ്ങളെ വേണ്ടാത്ത
മാതാപിതാക്കൾക്ക്
അമ്മതൊട്ടിലുകളിൽ
ഉപേക്ഷിക്കാം


മാതാപിതാക്കളെ വേണ്ടാത്ത
മക്കൾക്ക്
വ്രദ്ധസദനങ്ങളിൽ
ഉപേക്ഷിക്കാം


ആധുനിക സൌകര്യങ്ങളാണ്
അരും വിഷമിക്കരുത്.

Monday 26 July 2010

തായ് ലോട്ടറി (കവിത)




ആയിരം മെഴുകുതിരി
തെളിയിച്ചു ഞാൻ
ഭുതകണ്ണാടിയുമായി
തായ് പേപ്പറിനുമുന്നിൽ
തപസിരുന്നു

മെഴുകുതിരി
കത്തിതീർന്നു
കണ്ണുകടഞ്ഞു വെള്ളാമൊഴുകി
എന്നിട്ടുമെൻ ഭാഗ്യ നമ്പർ
തെളിഞ്ഞില്ലയിതുവരെ

എന്റെ ഭാഗ്യദേവതേ
ഒത്തിരി മെഴുകുതിരി തരൂ
ഞാൻ എന്റെ മൂന്നക്ക
ഭാഗ്യ നമ്പർ തിരയട്ടെ

Saturday 24 July 2010

പാവം ബീവി

ലോകത്തെ ഏത് കോണിൽ നിന്ന് വിളിച്ചാലും മുനമ്പത്തെ ബീവി സഹായത്തിന് എത്തുമെന്ന് സംശയരഹിതമായി വിശ്വസിക്കുന്നവരാണ് ബീവി ഭക്തർഈ വിശ്വാസത്തിന്റെ അടുസ്ഥാനത്തിൽ അവർ ബീവിയെ സഹായത്തിനായി വിളിച്ചുകൊണ്ടെയിരിക്കുകയാണ്. രോഗശാന്തി, ആഗ്രഹസഫലീകരണം തുടങ്ങിയ ഉദിഷ്ഠ് കാര്യങ്ങൽ നേടാനായി ബീവി ഭക്തർ മുനമ്പത്തെ ബീവിയെ ആശ്രയിക്കുമ്പോയും ബീവിയുടെ ജാറം കടലാക്രമണ ഭീതിയിലാണ് ആയിരങ്ങളുടെ പ്രശ്ന പരിഹാരത്തിന് നിലകൊള്ളുന്ന ബീവിക്ക് കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്നില്ല സ്വയം രക്ഷനേടാനുള്ള അൽഭുതവിദ്യകൾ ബീവിക്ക് അറിയില്ലെ ന്ന്തോന്നുന്നു.അതുകൊണ്ടായിരിക്കാം പണ്ട് വുളൂഅ എടുക്കാൻ പോയ ബീവി കാലിടറി പുഴയിൽ വീണ് അതിദാരുണമായി മുങ്ങിമരിച്ചത് അങ്ങിനെ പുഴയിലൂടെയും കടലിലൂടെയും ഒഴുകി ഒഴുകിയാണല്ലോ ബീവി മുനമ്പത്ത് അണഞ്ഞത് (ബീവി വിശ്വാസികൾ പ്രചരിപ്പിക്കുന്ന കഥ)

അങ്ങിനെ മുനമ്പത്ത് ഒഴുകി എത്തിയ ബീവിക്ക് പ്രദേശവാസികൽ ജാറമെന്ന സുരക്ഷിത ഭവനം തീർത്തു എന്നാൽ ഈ ജാറത്തിനുള്ളിൽ കിടന്ന് സ്വസ്ഥമായി ഭകതരെ സേവിക്കാനും ബീവിയെ കടൽതിരമാലകൾ അനുവദിക്കുന്നില്ല വർഷങ്ങളായി കടൽ ബീവി ജാറത്തെ അതി ശക്തമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ് ജാറത്തിന്റെ അടിത്തറയിളകുന്നഘട്ടത്തിലാണ് വരുമാനം ഇല്ലാതാകുമെന്ന ഭീതിയിൽ ജാറം കമ്മറ്റി പത്ത് ലക്ഷം ചിലവിട്ട് ഭിത്തി നിർമ്മിച്ച് ബീവിയെ രക്ഷിക്കാൻ തീരുമാനിരിച്ചിരിക്കുന്നത്.കടൽ കരയിൽ അടിഞ്ഞു വന്ന ഏതോ അജ്ഞാത സ്ത്രീയുടെ ജഡം മറവ് ചെയ്ത് ജാറം കെട്ടിപൊക്കി ബീവിയാണെന്ന് പറഞ്ഞ് വിളിച്ചു പ്രാർഥിക്കുന്നവർ സ്വയം രക്ഷപ്പെടാൻ കഴിയാത്ത ഒരു ബീവിയോടാണ് ഞങ്ങൾ
പ്രാർഥിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.

Tuesday 20 July 2010

ഹിന്ദുത്വ ഭീകരർക്ക് ഇസ്രായേൽ സഹായം :മാധ്യമം വാർത്ത

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് ഹിന്ദുത്വ ഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായം ലഭിച്ചതായി സി.ബി.വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്‌ലാം വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചെതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത്. ഇന്ത്യയെ ശുദ്ധ ഹിന്ദു രാഷ്ട്രമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

മാലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാരനും ഇന്ത്യന്‍ സേനയിലെ മുതിര്‍ന്ന സൈനിക ഓഫിസറുമായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ ശബ്ദരേഖയില്‍ നിന്നാണ് 'അഭിനവ് ഭാരത്' പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും അഭയം നല്‍കാനും നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവുമായി സംസാരിക്കാന്‍ തീരുമാനിച്ച കാര്യം വെളിച്ചത്തായത്.

അതിന് ശേഷം ദയാനന്ദ പാണ്ഡെ മറ്റൊരു ബ്രിട്ടീഷ് വനിതയുടെ സേവനം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഐക്യരാഷ്ട്രസഭയില്‍ 'വിപ്രവാസ ഹിന്ദു സര്‍ക്കാര്‍' എന്ന പേരില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സഹായിക്കുമെന്നാണ് പാണ്ഡെ പറഞ്ഞത്.

ദല്‍ഹി ഹിന്ദു മഹാസഭ മുഖ്യന്‍ അയോധ്യ പ്രസാദ് ത്രിപാഠിയുടെ ശബ്ദരേഖയില്‍ നിന്ന് ഹിന്ദുത്വ ഭീകരരെ സഹായിച്ച ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇസ്‌ലാം വിരുദ്ധ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരവും സി.ബി.ഐക്ക് കിട്ടി. ഇംഗ്ലണ്ടിലെ സ്‌റ്റെഫാന്‍ ഗോസുമായി തങ്ങള്‍ നിരന്തര ബന്ധത്തിലായിരുന്നുവെന്ന് ഈ ശബ്ദരേഖയിലുണ്ട്. ത്രിപാഠിയുടെ ഈ വാക്കുകള്‍ ലാപ്‌ടോപില്‍ വളരെ വ്യക്തമാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഹൈദരാബാദിലെ മക്കാ മസ്ജിദിലും മറ്റുപള്ളികളിലും നടന്നുകൊണ്ടിരിക്കുന്നതിന് പിന്നില്‍ ഐ.എസ്.ഐയല്ല. ഇതിലെല്ലാം ഉള്‍പ്പെട്ടിട്ടുള്ളത് നമ്മുടെ ആള്‍ക്കാരാണ്' എന്ന് സൈന്യത്തില്‍ നിന്ന് മേജറായി വിരമിച്ച് ബി.ജെ.പി മഹാരാഷ്ട്ര എക്‌സ് സര്‍വീസ് സെല്‍ കണ്‍വീനറായി മാറിയ മേജര്‍ രമേശ് ഉപാധ്യായയുടെ ശബ്ദരേഖയും ലാപ്‌ടോപിലുണ്ട്.
ബി.ജെ.പി നേതാവായ ഇദ്ദേഹം ഇപ്പോള്‍ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ്. ദയാനന്ദ പാണ്ഡെയുടെ ലാപ്‌ടോപ് മുംബൈ ആക്രമണത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെക്കാണ് ആദ്യം ലഭിച്ചതെന്ന് സി.ബി.ഐ സ്ഥിരീകരിച്ചു. ലാപ്‌ടോപ് വഴി ഈ വിവരങ്ങള്‍ കിട്ടിയ ഹേമന്ത് കര്‍ക്കരെ ഹിന്ദുത്വ ഭീകര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് നീക്കുന്നതിനിടെയാണ് മുംബൈ ആക്രമണം നടക്കുന്നതും കൊല്ലപ്പെടുന്നതും. മുംബൈ ആക്രമണത്തിന് മുമ്പ് ദിവസങ്ങളോളം നരിമാന്‍ ഹൗസില്‍ ചില ഇസ്രായേലി പൗരന്‍മാര്‍ രഹസ്യമായി തമ്പടിച്ചിരുന്നതായി സാക്ഷിമൊഴിയുണ്ടായിരുന്നുവെങ്കിലും പിന്നീട് അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഈ വിവരങ്ങള്‍ മാറ്റിനിര്‍ത്തിയതായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു.

ഹസനുല്‍ ബന്ന മാധ്യമം 19/7/2010

Monday 5 July 2010

അധ്യാപകന്റെ കരം ഛേദിച്ചത് മഹാക്രൂരത



ടി.ജെ.ജോസഫ് എന്ന അധ്യാപകന്റെ കരം ഛേദിച്ചത് മഹാക്രൂരതയാണ് കോളേജ് അധിക്രതർ നടപടിയെടുക്കുകയും
മാപ്പ് പറയുകയും ചെയ്ത സംഭവത്തിന്റെ പേരിൽ വീണ്ടും പ്രശ്നങ്ങൾ സ്രഷ്ടിക്കുന്നത് വർഗീയ വിദ്വേഷം വളർത്താനും
മത സൌഹാർദം ശിഥിലമാക്കാനും മാത്രമെ ഉപകരിക്കൂ.
പ്രവാചകനെ ഉപദ്രവിച്ച ശത്രുക്കളോട് പ്രതികാരം ചെയ്യാതെ വിവരമില്ലാത്ത ജനത്തിന് പൊറുത്തു കൊടുക്കാൻ പ്രാർത്ഥിച്ച പ്രവാചക മാത്രക ഉൾകൊള്ളാൻ അദേഹത്തിന്റെ അനുയായികൾക്ക് കഴിയേണ്ടതുണ്ട്. പ്രവാചകന് നേരെ ആക്രമണം നടത്തിയവരെ നിർമ്മാർജനം ചെയ്യാൻ അല്ല അവരെ നിലനിർത്താനും അവരോ അവരുടെ പിൻ തലമുറക്കാരോ സത്യമാർഗത്തിൽ കടന്നുവരാനുമാണ് മഹാനായ പ്രവാചകൻ ആഗ്രഹിച്ചത്. അജ്ഞത നിമിത്തം ആരെങ്കിലും പ്രവാചകനെ വിമർശിച്ചിടുണ്ടെങ്കിൽ അതുമൂലം മഹാനായ പ്രവാചകനോ അദേഹം പ്രചരിപ്പിച്ച സന്ദേശത്തിനോ എന്തെങ്കിലും പോറലേൽക്കുകയില്ല എന്ന യാഥാർത്ത്യം മനസിലാക്കി വികാരത്തിന് അടിമപെടാതെ വിവേകത്തോടെ വിമർശനങ്ങളെ നേരിടുകയാണ് ചെയ്യേണ്ടത്. പ്രവാചകനെ വിമർശിക്കുന്നവരു മായി ആശയ സംവാദങ്ങൾ നടത്തി വിമർശകരുടെ പോള്ളത്തരങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. പ്രവാചകനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി പുസ്ത്തകം രചിച്ച തസ്ലീമ നസ്റിന് അഭയം നൽകി സംരക്ഷിക്കുന്നരാജ്യത്ത് കേവലം ചോദ്യപേപ്പറിൽ പ്രവാചക നിന്ദ നടത്തിയ അധ്യാപകനെ ആക്രമിച്ചവർ വലിയമീനിനെ കാണുമ്പോൾ കണ്ണ് അടക്കുകയും ചെറുമീനുകളെ കൊത്തിവിഴുങ്ങുകയും ചെയ്യുന്ന കൊക്കിന്റെ കഥയാണ് അനുസ്മരിപ്പിക്കുന്നത്. അധ്യാപകന് നേരെ ആക്രമണം നടത്തിയ പ്രതികളെ പിടിക്കൂടുന്നതിന് മുമ്പ തന്നെ സംഭവത്തെ താലിബാനിസമെന്ന് നാമകരണം
ചെയ്തത് തീരെ ആശ്വാസകരമല്ല വെട്ടിയും കുത്തിയും ബോബെറിഞ്ഞും നിരവധി പേരെ കൊന്നൊടുക്കിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് പ്രസ്തുത സംഭവത്തെ താലിബാനിസമെന്ന് വിശേഷിപ്പിച്ചത് എന്നതാണ് രസകരം. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഭീകരർ 27 ജവാൻമാരുടെ മ്രതദേഹങ്ങൾ വെട്ടിനുറുക്കിയ കാടത്തം എവിടെയും ചർച്ചയാവുന്നില്ല എന്നതും ഇതോടോപ്പം ചേർത്ത് വായിക്കേണ്ടതാണ്.

Sunday 4 July 2010

അധ്യാപകനെ വെട്ടിയ സംഭവം നിക്രഷ്ഠം ജമാഅത്തെ ഇസ്ലാമി

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളെജ് അധ്യാപകന്‍ ടി.ജെ.ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നു ജമാഅത്തെ ഇസ്‌ലാമി. അക്രമം അങ്ങേയറ്റം നികൃഷ്ടവും അപലപനീയവുമാണെന്നു ജമാഅത്തെ ഇസ്‌ലാമി കേരളാ അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കണമെന്നു ആഗ്രഹിക്കുന്ന ഗൂഢശക്തികളാണു അക്രമത്തിനു പിന്നില്‍. സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍പേരെയും എത്രയും പെട്ടെന്നു പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മത സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ശക്തികള്‍ ആരായാലും അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ജനങ്ങള്‍ ഒന്നിച്ചു അണിനിരക്കണം. ന്യൂമാന്‍സ് കോളെജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. സാധ്യമായ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ മറ്റുശക്തികളെ നിയമം നടപ്പാക്കാന്‍ അനുവദിക്കരുത്. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ നിയമം നടപ്പാക്കുന്നതു ശരിയല്ലെന്നും കാരക്കുന്ന് പറഞ്ഞു.

Saturday 3 July 2010

ജമാഅത്ത് ലക്ഷ്യമിടുന്നത് പൊതുനന്മയിലതിഷ്ഠിതമായ രാഷ്ട്രീയം

റിയാദ്: ആഗതമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിജമാഅത്ത് ലക്ഷ്യമിടുന്നത് പൊതുനന്മയിലതിഷ്ഠിതമായ രാഷറ്ട്രീയംച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ പോകുന്ന ജനപക്ഷ രാഷ്ട്രീയ കൂട്ടായ്മ സംസ്ഥാനത്തിന്റെ പൊതുനന്‍മ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി വ്യക്തമാക്കി. പഞ്ചായത്തീരാജിന്റെ ലക്ഷ്യങ്ങള്‍ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും വിഭവ വിതരണവും എല്ലാ വിഭാഗം ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമാക്കാനുമുള്ള ശ്രമമാണ് ജമാഅത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ പകുതിയില്‍ കുറഞ്ഞ ഭാഗം മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നത്. വിഭവ വിതരണത്തില്‍ തികഞ്ഞ അസന്തുലിതത്വമുണ്ട്. അഴിമതി രഹിതമായി, ജനപങ്കാളിത്തത്തോടെയുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഈ അവസ്ഥക്ക് കാതലായ മാറ്റം വരുത്താനാകുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. മൂല്യബോധമുള്ള എല്ലാ പൗരന്‍മാരുടെയും പിന്തുണ ഇതിനാവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.

ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും അനുഭാവികളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇപ്പോള്‍ കൈക്കൊണ്ട തീരുമാനമല്ല. വളരെ നേരത്തെ സ്വീകരിച്ച നിലപാട് ഇപ്പോളാണ് പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതെന്ന് മാത്രം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നൂറുകണക്കിന് പഞ്ചായത്തുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ രൂപവത്കരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചും അദ്ദേഹം സൂചന നല്‍കി.

ജമാഅത്തെ ഇസ്‌ലാമി സ്വയം രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊതുനന്‍മയില്‍ താല്‍പര്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരിഫലി വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുനന്‍മ ലക്ഷ്യമിട്ടായിരിക്കും അതിന്റെ പ്രവര്‍ത്തനം. ഫാഷിസം ഇന്ത്യന്‍ മതേതരത്വത്തിന് അപകടകരമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി നിലകൊള്ളും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വയം നിര്‍ണയാവകാശം നിലനിര്‍ത്താനും പൊതു ധാര്‍മ്മിക മൂല്യങ്ങളുടെ പുനരുദ്ധാരണം ഉറപ്പാക്കാനും ശ്രമിക്കും. ജനപക്ഷപരവും പ്രകൃതിക്കനുയോജ്യവുമായ വികസനമായിരിക്കും അതിന്റെ നയം. നന്‍മയില്‍ സഹകരിക്കുന്ന, രാജ്യത്തിന്റെ ഭാവിയില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ താല്‍പര്യമുള്ള എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാകും പാര്‍ട്ടി നിലവില്‍ വരികയെന്നും ആരിഫലി പറഞ്ഞു.