Sunday 31 December 2017

പുതുവർഷം ആഘോഷിക്കുവാനുള്ളതല്ല ആലോചിക്കുവാനുള്ളതാണ്

പുതുവർഷം ആഘോഷിക്കുവാനുള്ളതല്ല
ആലോചിക്കുവാനുള്ളതാണ്

മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായും ദിവസങ്ങളായും ആഴ്ച്ചകളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യp ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം പുതുവർഷത്തിന്റെ പേരിൽ മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്.

 രണ്ടായിരത്തി പതിനേഴ് വിടപറയുകയാണ്  രണ്ടായിരത്തി പതിനെട്ടിനെ  ആഹ്ലാദ പൂർവ്വം വരവേൽക്കാൻ കാത്തിരിക്കുന്നവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന്  ?
ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.

Tuesday 11 March 2014

ആത്മീയ വാണിഭക്കാരൻ




വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങളുടെ മഹത്വം വിളിച്ചു പറഞ്ഞ് ജന ശ്രദ്ധയാകർഷിച്ച് എങ്ങിനെയെങ്കിലും സാധനങ്ങൾ ജനങ്ങളിൽ കെട്ടിവെച്ച് പണം തട്ടണം ഇതു മാത്രമാണ് അവരുടെ ലക്ഷ്യം. ഇതു പോലെയാണ് കാന്തപുരത്തുകാരൻ മുസ്ല്യാർ പണം പിടുങ്ങുവാനായി അദേഹം മുടിയുമായി വന്നു മുടി വ്യാജമാണെന്ന പ്രചരണം ശക്തമായപ്പോൾ മുസ്ല്യാർക്ക് തോന്നി അടുത്ത റബ്ബീഉൽ അവ്വലിൽ കച്ചവ്വടം പൊടി പൊടിക്കണമെങ്കിൽ വെറെ എന്തെങ്കിലും തന്ത്രം പ്രയോഗിക്കണമെന്ന്. അങ്ങിനെയാണ് കുതന്ത്രങ്ങളുടെ ഉസ്താദ് മദീനയിൽ അന്ത്യ വിശ്രമം കൊള്ളുന്ന നബി (സ)ഖബറിടത്തിൽ വിതറുന്ന ചന്ദന പൊടിയും കാറ്റിൽ വന്നടിയുന്ന പൊടിയും വടിച്ചെടുത്തത് തനിക്ക് കിട്ടിയിടുണ്ടെന്ന് തട്ടിവിട്ടത് . അങ്ങിനെ മുടിയിൽ പൊടിയിട്ട് സംസം വെള്ളം ചേർത്ത് അടുത്ത റബ്ബീഉൽ അവ്വലിൽ നിങ്ങൾക്ക് വിതരണം ചെയ്യുമെന്ന് പറഞ്ഞ് കച്ചവടം പൊളിയാതെ നിലനിർത്തി.മഹാനായ പ്രവാചകൻ (സ) ഈ ലോകത്തോട് വിടപറയുന്ന സമയത്ത് ഒരു പ്രാത്ഥന നടത്തി എന്റെ ഖബറിടം ആരാധിക്കപെടരുതെ എന്നായിരുന്നു പ്രവാചകന്റെ പ്രാർത്ഥന. അള്ളാഹു ആ പ്രാർത്ഥന സ്വീകരിച്ച് നബിയുടെ ഖബറിടം പൂർണ്ണമായും സംരക്ഷിച്ചിരിക്കുന്നത് മദീന സന്ദർശിക്കുന്നവർക്ക് കാണാം.( അവിടെ നിന്ന് ഒരു പൊടിയും ആർക്കും കിട്ടില്ല. മദീനയിലെ റോഡിൽ നിന്നും പൊടി വടിച്ചെടുക്കുവാൻ കഴിഞ്ഞേക്കാം)


. .

മുടിക്കും പൊടിക്കുശേഷം കഴിഞ്ഞ റബീഉൽ അവ്വലിൽ ഇറക്കുമതി ചെയ്തത് പാന പാത്രമായിരുന്നു പാനപാത്രത്തിന് ,മഖാമു ഇബ്രാഹീനേക്കാൾ ആയിരം ഇരട്ടി മഹത്വം ഉണ്ടെന്ന് കാന്തപുരം മുസ്ല്യാർ പ്രഖ്യാപിച്ചു.


മഖാമു ഇബ്രാഹീമിനെ കുറിച്ച് ഖുർആനിൽ രണ്ട് തവണ പരാമർശിച്ചിടുണ്ട് ( സുറ ബഖറ 125, ആലു ഇംറാൻ 97) ഇബ്രാഹീം നബി നിന്ന സ്ഥാനമാണത് ഇബ്രാഹീം നബിയുടെ രണ്ട് കാൽപാദങ്ങൾ കല്ലിൽ പതിഞ്ഞത് അള്ളാഹുവിന്റെ ദ്രഷ്ടാന്തമാണ്. റസൂൽ (സ) രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കരിച്ച് മഖാമു ഇബ്രാഹീമിന് ഏറെ മഹത്വമുണ്ടെന്ന് നമുക്ക് കാണിച്ചു തന്നു. റസൂലിനെ അനുധാവനം ചെയ്തു കൊണ്ട് ഹജ്ജും ഉം റയും നിർവ്വഹിക്കുന്ന കോടാനു കോടി മുസ്ലീംകൾ മഖാമു ഇബ്രാഹീമിന്റെ പരിസരത്ത് രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കരിക്കുന്നു. എന്നാൽ കാന്തപുരത്തുകാരൻ മുസ്ല്യാർ പറയുന്നത് മഖാമു ഇബ്രാഹീമിനേക്കാൾ ആയിരം ഇരട്ടി മഹത്വം പാനപാത്രത്തിനാണെന്നാണ്. അതിന് അദേഹം പറയുന്ന കാരണം മഖാമു ഇബ്രാഹീം എന്നത് കഴിഞ്ഞു പോയ സമുദായത്തിന്റെ നബിയുടെ കാൽ പാടുകളാണ് അതിനേക്കാൾ മഹത്വം നമ്മുടെ നബി ചുണ്ടുവെച്ച പാത്രത്തിനാണെന്ന്. അള്ളാഹുവാണ് മഖാമു ഇബ്രാഹീമിനെ മഹത്വപെടുത്തിയത് നമ്മുടെ നബി മുഹമ്മദ് (സ)ആണ് മഖാമു ഇബ്രാഹീമിനു സമീപം രണ്ട് റകഅത്ത് സുന്നത്ത് നമസ്ക്കരിക്കാൻ നിർദേശിച്ചത്. എന്നിട്ടും ഖമറുൽ ഉലമ പാന പാത്രത്തിനെ മഖാമു ഇബ്രാഹീമിനേക്കാൾ മഹത്വപെടുത്തി !!!
അള്ളാഹും റസൂലും മഹത്വവൽ ക്കരിച്ചതിനേക്കാൾ മഹത്വം എന്റെ കയ്യിലുള്ള ചട്ടിക്കാണെന്ന് പറയുന്നത് തികഞ്ഞ ധിക്കാരം തന്നെ.വല്ല സംശയവും ഉണ്ടോ എന്നാണ് കാന്തപുരം ചോദിക്കുന്നത്. മുസ്ല്യാരെ താങ്കൾ ഇക്കാര്യം എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ? ഖുർആനിലുണ്ടോ , ഹദീസിലുണ്ടോ സ്വഹാബത്ത് പറഞ്ഞോ താബിഉകൾ പറഞ്ഞോ ഇമാമീങ്ങളിൽ ആരെങ്കിലും പറഞ്ഞോ ? കേരളത്തിലെ കഴിഞ്ഞു പോയ പണ്ഡിതൻമാർക്ക് ആർക്കെങ്കിലും ഈ വാദമുണ്ടായിരുന്നോ ? കാന്തപുരം മുസ്ല്യാർക്ക് വായിൽ തോന്നിയത് ആവേശത്തിൽ വിളിച്ചു പറയാനുള്ളതല്ല അള്ളാഹുവിന്റെ ദീൻ . പാനപാത്രത്തിനുശേഷം മുസ്ല്യാർ ഖാലിദ് ഇബ്നു വലീദ് (റ) കോട്ടാണ് എന്ന് പറഞ്ഞ് ഒരു കുപ്പായം കൊണ്ടുവന്നിരിക്കുന്നു


കാന്തപുരം ബറക്കത്ത് ഇറക്കുമതി ചെയ്തു കൊണ്ടെയിരിക്കുകയാണ് ,മുടിയുടെ ബറക്കത്ത് കൂട്ടാൻ പൊടിയിട്ടു, മുടിവെള്ളത്തിന്റെ ബറക്കത്തിന് വീര്യം കൂട്ടണമെന്ന് തോന്നിയപ്പോൾ അത് പാന പാത്രത്തിലാക്കി. കാന്തപുരം കോട്ട് ധരിച്ചതോടെ ശരീരം മുഴുവൻ ബറക്കത്തായി. ഇനിയും പലതും ഇദേഹം ഇറക്കുമതി ചെയ്യും തന്റെ ഗ്രൂപ്പിലുള്ള മുഴുവൻ പേർക്കും വീര്യം കൂടിയ ബറക്കത്ത് നേടികൊടുത്ത് സ്വർഗത്തിൽ പറഞ്ഞയക്കേണ്ടെ.മുസ്ലീംകൾ മുറുകെ പിടിക്കേണ്ടത് ഖുർ ആനും റസൂലിന്റെ സുന്നത്തുമാണ് മുടിയും പൊടിയും ചട്ടിയും കോട്ടും വലിച്ചെറിയുക.

Sunday 15 September 2013

മലയാളികളെ പറ്റിക്കാൻ എന്തെളുപ്പമാണ്

അപരിചിതനായ ഒരു സ്ത്രീയോ പുരുഷനോ വീട്ടിൽ വന്നു സ്വർണ്ണാഭരങ്ങൾക്ക് നിറം കൂട്ടി തരാം അല്ലെങ്കിൽ വീട്ടിനകത്തോ പറമ്പിലോ ഉള്ള നിധി കണ്ടെടുത്ത് തരാം അതുമല്ലെങ്കിൽ അസുഖം മാറ്റി തരാം നിങ്ങളുടെ അടുക്കലുള്ള സ്വർണ്ണം തരൂ എന്നിങ്ങനെ പറയുന്ന അപരിചിതന് സ്വർണ്ണാഭരങ്ങൾ നൽകി തട്ടിപ്പുകാർക്ക് നേരെ കഴുത്തു നീട്ടി കൊടുക്കുകയാണ് മലായാളികൾ. മലയാളികൾ പ്രബുദ്ധരാണ്, സാക്ഷരരാണ്. ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് ബുദ്ധിയിലും കഴിവിലും മികച്ചു നിൽ ക്കുന്നവരാണ് എന്നിങ്ങനെയുള്ള മലയാളിയുടെ അവകാശവാദങ്ങളെല്ലാം മറി കടന്നുകൊണ്ട് അന്യസംസ്ഥാനക്കാർ കേരളത്തിൽ കടന്നു വന്നു മലയാളികളെ പറ്റിക്കുന്നു.

ഫോട്ടോയിൽ കാണുന്നതാണ് സമ്പന്നനാക്കുന്ന കുബേർ കുഞ്ചി യന്ത്രം മൂന്ന് വർഷം മുമ്പ് അന്യസംസ്ഥാനക്കാർ മലയാളികളെ പറ്റിച്ചത് 3375രുപക്ക് കുബേർകുഞ്ചി എന്ന പേരിലുള്ള ധനാകർഷണ യന്ത്രം വിറ്റു കൊണ്ടായിരുന്നു .45 ദിവസം കൊണ്ട് പണക്കാരനാകാമെന്ന പരസ്യം മലയാള ചാനലുകളിലും പത്രങ്ങളിലും നൽകി കൊണ്ടായിരുന്നു തട്ടിപ്പ് .വിവരവും വിദ്യഭ്യാസവുമുള്ള സർക്കാർ ഉദ്യോഗസ്ഥർ വരെ കുബേർ കുഞ്ചി വാങ്ങി സൂക്ഷിച്ചു .45 ദിവസം കഴിഞ്ഞിട്ടും പണക്കാരനാവുന്നില്ല എന്ന് കണ്ടപ്പോഴാണ് പലരും പോലീസിൽ പരാതി നൽകിയത് അങ്ങിനെയാണ് തട്ടിപ്പു സംഘത്തെ പോലീസ് പിടികൂടിയത്. ഇപ്പോൾ കേരളത്തിൽ പുതിയ തട്ടിപ്പ് നടന്നു കൊണ്ടിരിക്കുകയാണ് മൊബൈലിൽ വിളിച്ചു സ്വർണ്ണം സമ്മാനമായി അടിച്ചിരിക്കുന്നുവെന്നു പറയുകയും അങ്ങിനെ അഡ്രസ്സ് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന തട്ടിപ്പുകാർ. അടുത്ത ദിവസം ഇരയുടെ അഡ്രസിൽ ഒരു പാർസൽ അയക്കുകയും സമ്മാനം പോസ്റ്റ് ഓഫീസിൽ എത്തിയിടുണ്ടെന്ന് വിളിച്ചു പറയുകയും ചെയ്യും പോസ്റ്റ് ഓഫിസിൽ പോയി ആയിരം രൂപ അടച്ച് പാർസൽ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നസമ്മാനം മണി മാലയാണ്. നിരവധിപേർ ഈ തട്ടിപ്പിന് ഇരയായികൊണ്ടിരിക്കുന്നു അന്യസംസ്ഥാനക്കാർ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്വർണ്ണത്തിന് തീവിലയുള്ളപ്പോൾ മൊബൈലിൽ അപരിചിതൻ വിളിച്ച് പവനുകൾ സമ്മാനം അടിച്ചിരിക്കുന്നുവെന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ സാമാന്യ ബോധമുള്ളവർക്ക് എന്തോ പന്തികേട് തോന്നും ഇങ്ങിനെയുള്ള സാമാന്യ ബോധം പോലും നഷ്ടപെട്ട് പ്രബുദ്ധരായ മലയാളികൾ മന്ദബുദ്ധികളായി തീർന്നിരിക്കുന്നു.

സ്വർണ്ണാഭരങ്ങൾക്ക് നിറം കൂട്ടി തരാമെന്ന് പറഞ്ഞു മലയാളിയുടെ വീട്ടു മുറ്റത്ത് വരുന്നതും അന്യസംസ്ഥാനക്കാരാണ് ഇപ്പോൾ ഫ്രീയായി നിറം കൂട്ടിതരാമെന്നും പിന്നീട് ഓർഡർ നൽകിയാൽ നിറം കൂട്ടാനുള്ള പൊടി അയച്ചു തരാമെന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ തട്ടിപ്പ് നടത്തിയത് ഒഡിഷ സ്വദേശികളാണ് . മുമ്പ് പലസ്ഥലങ്ങളിലും തട്ടിപ്പുകൾ നടന്നതിനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും വന്നതാണ്. എന്നിട്ടും പത്രം വായിക്കുന്ന ടി.വി കാണുന്ന മലയാളികൾ വീണ്ടും വീണ്ടും തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നു മലയാളികൾ പ്രബുദ്ധരല്ല ഒന്നാതരം പൊട്ടൻ മാരാണെന്ന് അന്യസംസ്ഥാനക്കാർ മനസിലാക്കിയിരിക്കുന്നു അതിനാലാണ് അവർ മലയാളിയുടെ വീട്ടു മിറ്റത്ത് വന്ന് ധൈര്യത്തോടെ വരുകയും പറ്റിച്ച് പോകുകയും ചെയ്യുന്നത്. http://aksharakood.blogspot.com/2010/10/blog-post.html