Friday 25 February 2011

മുടിപ്പോര്


കാന്തപുരം പ്രവാചക കേശമാണെന്ന് അവകാശപ്പെട്ട് സുക്ഷിക്കുന്ന മുടിയെകുറിച്ചുള്ളപോര് കേരളത്തിലെ പണ്ഡിതൻ മാർക്കിടയിൽ ആരംഭിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ കോഴിക്കോട് കേശസൌധം പണിയുന്ന സാഹചര്യത്തിൽ പണ്ഡിതൻമാരുടെ പോര് ശ്രദ്ധിക്കുക. കാന്തപുരം സുക്ഷിക്കുന്ന മുടി ഒറിജിനൽ അല്ല എന്നുള്ള പ്രതിയോഗികളുടെ വാദത്തിന് മറുപടിയായാണ്  അഹമ്മദ് ഖസ്റജ് എന്നയാളെ മർക്കസിൽ കൊണ്ട് വന്ന് മുടി ഏറ്റു വാങ്ങിയിരിക്കുന്നത്.


 മുടിയെപറ്റി കാന്തപുരത്തിന്റെ എതിർഗ്രൂപ്പിലുള്ള പണ്ഡിതൻ പറയുന്നുകാണുക


                      
                     മുടിയെ പറ്റി കാന്തപുരം
                      



  മുടിയെ പറ്റി മുജാഹിദ് മൌലവിയുടെ അഭിപ്രായം കാണുക




മുജാഹിദ് മൌലവിമാർ മുടിവെള്ളം കുടിക്കാമെന്നാണ് പ്രസംഗിക്കുന്നത് പക്ഷെ ഒറിജിനൽ കിട്ടണം.


വിചിന്തനത്തിൽ അബദ്ധം സംബവിച്ചുവെന്ന് മുജാഹിദ് മൌലവി



 ലഘുലേഖയിൽ പറയുന്നു റസൂൽ(സ) കാന്തപുരത്തെ ത്രിപ്ത്തിപ്പെട്ടിരിക്കുന്നുവെന്ന് എന്നാൽ പലിശയിടപാട് റസൂൽ(സ) നിരോധിച്ചതാണ്  റസൂൽ നിരോധിച്ചകാര്യം പ്രവർത്തിക്കുന്നവരെ റസൂൽ എങ്ങിനെ ത്രിപ്തിപെടുമെന്ന് ചിന്തിക്കുക കൂടുതൽ മൻസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.



  മുടിയാണോ മുസ്ലീംങ്ങളുടെ മുഖ്യപ്രശനം ?

കോഴിയുടെ കാലിൽ മുടി ചുറ്റിയതു പോലെ എന്നൊരു പഴമൊഴിയുണ്ട് അതുപോലെ കാന്തപുരത്തിന്റെയും അണികളുടെയും തലച്ചോറിൽ മുടിചുറ്റിയത് കാരണം വട്ടത്തിൽ തിരിയുകയാണ് അവർ. നാൽപ്പത് കോടിയുടെ കേശസൌധം പണിയലാണോ കേരള  മുസ്ലീംകളുടെ മുഖ്യ ആവശ്യം ? ദരിദ്രകോടികൾ വസിക്കുന്ന ഇന്ത്യാ രാജ്യത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കോഴിക്കോട് നിർമ്മിച്ചാൽ മുസ്ലീംകളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമോ ? രാപാർക്കാൻ കൂരയില്ലാത്തവർ,രോഗം ബാധിച്ച് ചികിത്സിക്കാൻ വകയില്ലാത്തവർ, സാമ്പത്തിക പ്രശനം കാരണം പഠനം പാതി വഴിയിൽ മുടങ്ങിയ പാവപ്പെട്ട കുട്ടികൾ, തൊഴിൽ രഹിതരായ ചെറുപ്പക്കാർ, സ്ത്രീധനത്തിന്റെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് വിവാഹം മുടങ്ങിയ യുവതികൾ,ഇവരുടെയെല്ലാം നിലവിളികൾ നമുക്ക് ചുറ്റും അലയടിക്കുമ്പോഴാണ് മുസ്ലീം സമുദായത്തിലെ ഒരു പ്രമുഖ ഗ്രൂപ്പിന്റെ നേതാവ് പാവങ്ങളെ വിസ്മരിച്ച് കോഴിക്കോടിന്റെ മണ്ണിൽ കോടികൾ കൊണ്ട് അമ്മാനം ആടുന്നത് അതും അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ലന്ന് പറഞ്ഞുകോണ്ട് മുസ്ലിംകളിൽ സാമൂഹികചിന്തയുണ്ടാക്കാൻ പണിയെടുത്ത മഹാനായ റസൂൽ(സ) പേരിൽ.കേരളത്തിലെ ഓരോ മഹല്ലിനെയും കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പ്രയാസപെടുന്ന നിരവധി മുസ്ലീം കുടുംബങ്ങളെ കണ്ടെത്താൻ കഴിയും എന്ന കാര്യത്തിൽ സംശയത്തിന് ഇടമില്ല. ഇങ്ങിനെയുള്ള ആയിരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധൂർത്തടിക്കുന്ന ഈ നാൽ‌പ്പത് കോടികൾ കൊണ്ട് സാധ്യമാവില്ലെ? റസൂലിന്റെ മുടി എന്ന് അവകാശപെട്ട് കാന്തപുരം കൊണ്ട് വന്നിട്ടുള്ള ഈ രണ്ട് മൂന്ന് മുടികഷ്ണങ്ങൾ സൂക്ഷിക്കാൻ നാൽ‌പ്പത് കോടിയുടെ കേശസൌധം പണിയേണ്ട കാര്യമുണ്ടോ? ഇത് പ്രവാചക സ്നേഹമോ അതോ ധൂർത്തിനെതിരെ നിലകൊണ്ട പ്രവാച അധ്യാപനങ്ങൾക്ക് നേരെയുള്ള നിന്ദയോ ?
മുസ്ലീം സമുദായത്തിലെ യുവാക്കൾ ക്രിമിനലുകളും,മദ്യപാനികളുമായി അധപതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരെ സംസ്ക്കരിക്കാൻ ഉത്തരവാദിത്വമുള്ള പണ്ഡിതൻമാരാണ് മുടി പോര് നടത്തി സമയം കളയുന്നത്. 

Monday 21 February 2011

ഖമറുൽ ഉലമക്ക് കിട്ടിയ മുടി

                                          മുടി പാത്രം  


കാന്തപുരത്തുകാരൻ എ.പി. അബൂബക്കർ മുസ്ല്യാർക്ക് ഒരു മുടി കൂടി കിട്ടി   ആറ് വർഷമായി രണ്ട് മുടികൾ കാരന്തൂർ മർക്കസിനുള്ളിൽ കാന്തപുരം സൂക്ഷിക്കാൻ തുടങ്ങിയട്ട് മുന്നാമത് ഒരു മുടി കൂടി കിട്ടിയതോടെ മുടികൾക്ക് കരുത്താർജിച്ചു. അങ്ങിനെയാണ് ശഅറ് മുബാറക്ക് ഗ്രാന്റ് മസ്ജിദ് പണിയാൻ കാന്തപുരം തീരുമാനിച്ചത്. കാന്തപുരത്തിന് കിട്ടിയ മുടികൾ 1400 വർഷങ്ങൾക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ റസൂൽ (സ)യുടെതാണെന്നാണ് പ്രചരണം. മുടി കാന്തപുരത്തെ ഏൽ‌പ്പിക്കാൻ റസൂലിന്റെ നിർദേശം കിട്ടിയത്രെ അതിനെ കുറിച്ച് വായിക്കുവാൻ ഇവിടെക്ലിക്ക്ചെയ്യുക  മുടികാന്തപുരത്തെ ഏൽ‌പ്പിക്കാൻ നിർദേശിക്കാൻ കാരണം  പ്രവാചകൻ ഖമറുൽ ഉലമയായ കാന്തപുരത്തെ ത്രിപ്ത്തിപ്പെട്ടതിനാലാണെത്രെ!  കേവലം രണ്ട് മൂന്ന് മുടികൾ സൂക്ഷിക്കുന്നതിൽ എന്ത് കാര്യം ? പ്രവാചകൻ(സ)  തിരു ശരീരം മറവ് ചെയ്തിട്ടുള്ള മദീനയുടെ നിയന്ത്രണം കാന്തപുരത്തെ  ഏൽ‌പ്പിക്കാനാണല്ലോ പ്രവാചകൻ നിർദേശിക്കേണ്ടിയിരുന്നത്!  നെബി(സ) പേരിൽ കളവ് പറയുന്നവർ നരകത്തിൽ ഒരുസ്ഥാനം ഉറപ്പിച്ചുകൊള്ളട്ടെ എന്ന് മഹാനായ റസൂൽ (സ) അരുളിയിട്ടുണ്ടെന്ന കാര്യം കാന്തപുരവും അദേഹത്തെ വാനോളംപുകഴുത്തുന്നവരും മറക്കേണ്ട.    പ്രവാചകന്റെ മഖ്ബറയുള്ള മദീനയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പ്രവാചകൻ സ്വപനത്തിൽ നിർദേശിച്ചുവെന്ന് പറയുവാൻ പോലും  കാന്തപുരത്തിനോ അനുകൂലികൾക്കോ  ധൈര്യം ഉണ്ടാവുകയില്ല   കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രവാചകന്റെ നാട്ടിൽ പോയി അഴി എണ്ണിയ അനുഭവം ഈ ഇമ്മ്യണി വലിയ ഉസ്താദിനുണ്ട്. കാന്തപുരത്തിന് കിട്ടിയ മുടികൾ റസൂൽ (സ) ആണോ അല്ലയോ എന്ന തർക്കം തന്നെ അപ്രസക്തമാണ് കാരണം ആദ്യത്തെ പ്രവാചകനായ ആദം (അ) മുതൽ അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) വരെയുള്ള ലക്ഷകണക്കിന് പ്രവാചകൻമാരുടെ മുടിയുടെ കൂമ്പാരം തന്നെ കണ്ടാലും അതിന് പിറകെ പോകേണ്ടവരല്ല മുസ്ലീംകൾ. പ്രവാചകൻമാരും ഇതര മനുഷ്യരും തമ്മിലുള്ള വ്യത്യാസം പ്രവാചകൻമാർക്ക്  അള്ളാഹുവിന്റെ സന്ദേശം ലഭിക്കുന്നു എന്നതാണ്. മനുഷ്യർക്ക് മാർഗ്ഗദർശനം നൽകാനായി നിയോഗിതരായ പ്രവാചകൻമാരിൽ വിശ്വസിക്കുകയും അവരുടെ നിർദേശങ്ങൾക്ക് അനുസ്രതമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നവർക്കെ പരലോകത്ത് വിജയിക്കാൻ കഴിയുകയുള്ളൂ .  


ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസ ആലയമാണ് കോഴിക്കോടിന്റെ മണ്ണിൽ ഉയരാൻ പോകുന്നത് നാൽ‌പ്പത് കോടി രൂപ ചിലവിട്ടാണ്  പന്ത്രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പടുകൂറ്റൻ മുടി ആലയം പണിയുന്നത്.   കാന്തപുരം മുസ്ല്യാർ നേത്രത്വം നൽകുന്ന കാരന്തൂർ മർക്കസിന്റെ ആഭിമുഖ്യത്തിലാണ്  ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസ കേന്ദ്രമായ ഈ മുടി ആലയം നിർമ്മിക്കുന്നത്. ശഅറെ മുബാറക്ക് ഗ്രാന്റ്  മസ്ജിദ് എന്നാണ് ഈ അന്ധവിശ്വാസ മുടി ആലയത്തിന്റെ പേര്. കോഴിക്കോട് നഗര പരിധിക്ക് പുറത്ത് 12 ഏക്കർ സ്ഥലത്താണ് മുടി ആലയത്തിന്റെ നിർമ്മാണം നാല് ഏക്കറിൽ പള്ളിയും എട്ട് ഏക്കറിൽ ഉദ്യാനവുമായിരിക്കും. പച്ച നിറത്തിൽ ഇന്തോ- സാരസാനിക് ശെലിയിലാണത്രെ മുടി ആലയം പണിയുന്നത്.  രണ്ടര ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഗ്രാന്റ് മോസ്കിന്റെ വാസ്തു ശില്പി ത്രശൂരിലെ ഇൻഡിഗോ ആർക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്.രണ്ട് വർഷം കൊണ്ട് ഈ മുടി ആലയം പണി പൂർത്തിയാവുമെത്രെ.വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.
  മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം(?) സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം(?) കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.


                                          മുടി ആലയത്തിന്റെ മാത്രക

ഈമുടി ആലയത്തിലേക്ക്മുടിസിയാറത്തിന്സ്ത്രീകൾക്ക് കൂടി പ്രവേശനംഅനുവദിക്കുമായിരിക്കും
എങ്കിലെ  സ്വർണ്ണാഭരങ്ങൾ നേർച്ചപെട്ടിയിൽ നിറയുകയുള്ളൂവെന്ന് കാന്തപുരത്തെ ആരും ഉപദേശിക്കേണ്ട കാര്യമില്ല നാല്പത് കോടി കുറഞ്ഞകാലംകൊണ്ട് പത്തിരട്ടിയായി വർദ്ധിക്കുന്ന ലാഭകരമായ ബിസിനനസ്സിനാണ് കാന്തപുരം തറക്കല്ലിട്ടിരിക്കുന്നത്.
 മുടികിട്ടിയ സ്ഥിതിക്ക് കാന്തപുരത്തിന് നൽകിയ ഖമറുൽ ഉലമ എന്ന പട്ടം മാറ്റി ശഅറുൽ ഉലമ(മുടി പണ്ഡിതൻ) എന്ന ഉയർന്ന പട്ടം നൽകി ആദരിക്കേണ്ടതാണ്.
റസൂൽ (സ)  പ്രാർത്ഥിച്ചത്  ഇപ്രകാരമായിരുന്നു അള്ളാഹുവെ എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതെ പ്രവാചകൻമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി മാറ്റിയ ജനതയെ അള്ളാഹു ശപിച്ചിരിക്കുന്നു(അഹമ്മദ്)  പ്രവാചകന്റെ ഈ പ്രാർത്ഥനയുടെ ഫലം മദീനയിലെ റസൂലിന്റെ മഖ്ബറ സിയാറത്ത് ചെയ്യുന്നവർക്ക് കാണാൻ കഴിയും പ്രവാചകന്റെ ഖബറിന് മുന്നിൽ പോയി കൈ ഉയർത്തുന്നവരെ തടയാനായി അവിടെ മുത്വവ്വ മാർ നിരയായി നിൽക്കുകയാണ് കാന്തപുരത്തിനോ അനുയായികൾക്കോ അവിടെ കൈ ഉയർത്തി ദുആ ചെയ്യാനാവില്ല. റസൂലിന്റെ നാട്ടിലോ ഇതര അറബ് നാടുകളിലോ എവിടെയും മുടി പള്ളികൾ ഇതുവരെ ആരും കെട്ടി പടുത്തിട്ടില്ല സഹാബത്തും താബിഅ താബിഉകളൂം മഹാ പണ്ഡിതൻമാരും കഴിഞ്ഞുപോയി അവരാരും പ്രവാകന്റെ മുടിയുമായി ഊരുചുറ്റിയില്ല അവർക്കാർക്കും ഇല്ലാത്ത മുടിസ്നേഹമാണ് കാന്തപുരത്തിനും അനുയായികൾക്കും കിട്ടിയിരിക്കുന്നത് .ദരിദ്രകോടികൾ വസിക്കുന്ന ഒരു നാട്ടിലാണ് കാന്തപുരം കോടികൾ ധുർത്തടിക്കുന്നത്.

Sunday 13 February 2011

പൂവാലൻ-പൂവാലീ ഡേ

                                           st. valantine
                                                             
പണ്ട് പണ്ട് വളരെ പണ്ട്  അതായത്  നൂറ്റാണ്ട്കൾക്ക് അപ്പുറം  ഇറ്റലി എന്ന രാജ്യത്ത്  കത്തോലിക്കാ വിഭാഗത്തിൽ പെട്ട ഒരു ക്രിസ്തീയ  പുരോഹിതൻ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്  അദേഹത്തിന്റെ പേരാണ് സെന്റ് വാലന്റൈൻ. നല്ല മനുഷ്യനായി അറിയപ്പെടുന്ന വാലന്റൈൻ പുരോഹിതനെ സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് പരിചയപ്പെടുത്തുന്നത്.സ്നേഹം എന്നാൽ കമിതാക്കളുടെ സ്നേഹ പ്രകടനമാണെന്ന് ആരോക്കെയോ ചേർന്നു തീരുമാനിച്ചു അങ്ങിനെ സെന്റ് വാലന്റൈന്റെ പേരിൽ തന്നെ ഒരു ഡേ തട്ടി കൂട്ടി അഖില ലോക കമിതാക്കൾ പ്രണയത്തിന്റെ പേരിൽ കൂത്താട്ടം ആരംഭിച്ചു.


 പതിനഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം ഇന്ത്യക്കാർക്കും വാലന്റൈൻ ഡേ എന്ന ഈ നാവ് ഉളുക്കുന്ന തരത്തിലുള്ള പേര് അറിയില്ലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയും ആർച്ചീസ് ഗ്രീന്റിങ്ങ് കാർഡ് കമ്പനിയും വാലന്റൈൻ പുരോഹിതനെ വിൽ‌പ്പനക്ക് വെച്ചതോടെ വാലന്റൈൻ ഡേ  ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന മഹാകാര്യമായി മാറി  ഇന്ന് എൽ. പി സ്കൂളിൽ പഠിക്കുന്ന ഏത് കുട്ടിയോടും ചോദിച്ചു നോക്കൂ ഫെബ്രുവരി 14 ന്റെ പ്രത്യേകത എന്താണെന്ന് അവർ പറഞ്ഞു തരും വാലന്റൈൻ ഡേയെ കുറിച്ചും പ്രണയത്തെകുറിച്ചുമെല്ലാം നാം എത്രമാത്രം പുരോഗതിയാർജിച്ചുവല്ലെ ?
വാലന്റൈൻ തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആഭാസകരമായതിൽ കത്തോലിക്കാ സഭക്കോ പാതിരിമാർക്കോ യാതൊരു വിഷമവും ഇല്ലാ എന്ന് തോന്നുന്നു. തങ്ങളുടെ ഒരു പുരോഹിതന്റെ പേരിൽ ജാതി മത വ്യത്യാസമില്ലാതെ യുവ സമുഹം അഴിഞ്ഞാടുന്നതിൽ പാതിരിമാർക്ക് അഭിമാനം തോന്നുന്നതു കൊണ്ടാണോ  ഈ ആഭാസത്തിനെതിരെ പ്രതികരിക്കാത്തത് ? 



പാതിരിമാരുടെ ഈ മൌനം സാത്താൻമാർക്ക് ഓശാന പാടുന്നതിന് തുല്ല്യമാണ്. ആശംസാകാർഡ് കമ്പനിക്കാർ കച്ചവട ആവശ്യാർത്ഥം പാശ്ചാത്യ ലോകത്ത് നിന്നും ഇറക്കുമതി ചെയ്ത ഈ വാലന്റൈൻ ഡേ എന്ന പൂവാല-പുവാലി ഡേക്ക് എതിരെ ഭാരതത്തിലെ അഭിമാന ബോധമുള്ളവർ മത  ജാതി വ്യത്യാസമില്ലാതെ പ്രതികരിക്കുക ഈ വിദേശിയെ നാട് കടത്തുക.

Tuesday 8 February 2011

ട്രെയിൻ പീഡനവും പുരുഷവർഗ്ഗവും

                                              ഗോവിന്ദ സ്വാമി

വള്ളത്തോൾ നഗർ ട്രെയിൻ പീഡനം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മഹാ ദാരുണ സംഭവം തന്നെയാണ്.എന്നാൽ ഇതിന്റെ പേരിൽ ലീലാ മേനോൻ എന്ന മഹിള പുരുഷ വർഗ്ഗത്തിന് മുഴുവൻ അപമാനമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ലേഖനം എഴുതിയത്  മുഴുവൻ പുരുഷൻമാരെയും അപമാനിക്കുവാൻ വേണ്ടിയാണെന്ന് തോന്നുന്നു. മയക്കുമരുന്നിന് അടിമയായ  അന്യ സംസ്ഥാനക്കാരനായ ഒരു ക്രിമിനൽ ചെയ്ത തെറ്റിനെ മുഴുവൻ പുരുഷൻമാരുടെയും തലയിൽ വെച്ചുകെട്ടുന്ന ലീലാ മഹിളമാർ അപഥസഞ്ചാരിണികളായ സ്ത്രീകൾ ചെയ്യുന്ന തെറ്റിന് മുഴുവൻ സ്ത്രീവർഗ്ഗത്തെയും ആക്ഷേപിക്കാൻ തയ്യാറാവുമോ ? കേരളത്തിൽ പ്രമാദമായ പെൺ വാണിഭ കേസാണല്ലോ കിളിരൂർ പെൺവാണിഭം ഇതിലെ മുഖ്യപ്രതി ഏത് വർഗ്ഗമാണ് ?  ലീലാ മേനോന്റെ വർഗ്ഗം തന്നെയല്ലെ? ലതാ നായർ എന്നാണ് കിളിരൂർ പെൺ വാണിഭക്കേസിലെ പ്രതിയുടെ പേര്. ഇത് ഒരു ഉദാഹരണം  മാത്രം സ്ത്രീകൾ പ്രതികളായ നിരവധി സംഭവങ്ങളുണ്ട്.  സ്വന്തം കുഞ്ഞിനെ കുഴിച്ചുമൂടിയതും  കഴുത്തറുത്ത് കൊന്നതും ലീലാമേനോന്റെ വർഗ്ഗത്തിൽ പെട്ട മാതാക്കൾ തന്നെയാണ്. സ്വന്തംകുട്ടികളെ ഉപേക്ഷിച്ച്   കാമുകന്റെ കൂടെ ഒളിച്ചോടിയതും ലീലാമേനോന്റെ വർഗ്ഗം തന്നെ    എന്നിട്ട് ഇതിന്റെ പേരിൽ   കേരളത്തിലെ ഏതെങ്കിലും സംസ്കാരിക നായകൻമാർ സ്ത്രീകളെ ഒന്നടക്കം ആക്ഷേപിച്ച് ലേഖനം എഴുതിയിടുണ്ടോ ? കാട് അടച്ചു വെടിവെക്കുക എന്ന് പറയുന്നത് പോലെ കിട്ടിയ അവസരം പാഴാക്കാതെ ലീലാമേനോൻ തന്റെ വികലചിന്ത എഴുന്നെള്ളിക്കുകയായിരുന്നു.
വള്ളത്തോൾ നഗർ സംഭവത്തിന് കുറ്റക്കാർ പുരുഷവർഗ്ഗമല്ല പ്രത്യുത നമ്മുടെ സർക്കാറും റെയിൽ വെ വകുപ്പുമെല്ലാമാണ്.ട്രെയിനും റെയിൽവെ സ്റ്റേഷനുമെല്ലാം യാചകരുടെയും പോക്കറ്റടിക്കാരുടെയും പിടിച്ചു പറിക്കാരുടെയും സംഗമ കേന്ദ്രമാണ്. റെയിൽവെ ക്രമിനലുകൾ താവളമാക്കിയത്  ഇന്നോ ഇന്നലെയോ അല്ല നാളുകൾ ഏറെയായി. നമ്മൂടെ നിയമപാലകർ നോക്കുകുത്തികളായി മാറിയത് കൊണ്ടാണ് റെയിവെ ക്രിമിനലുകളുടെ താവളമായത്






Friday 4 February 2011

സലാം കൊടിയത്തൂർ ഒരുമ്പെട്ടത് എന്തിനു വേണ്ടി


സലാം കൊടിയത്തൂർ ധാർമ്മികബോധമുള്ള ഒരു നല്ല സംവിധായകൻ എന്ന വിശേഷണത്തിന് അർഹനാണ്. നിങ്ങളെന്നെ ഭ്രാന്താനാക്കി എന്ന പേരിലുള്ള ഹോം സിനിമയാണ് അദേഹത്തിന്റെ ആദ്യ സംഭാവന.



വരനെവിൽക്കാനുണ്ട് നഷ്ട്ടപരിഹാരം,പരേതൻ തിരിച്ചുവരുന്നു, അളിയന് ഒരു ഫ്രീ വിസ, ഒരു ടിസ്പൂൺ വീതം മൂന്ന് നേരം, കുറുക്കുവഴി എന്നിങ്ങനെയുള്ള അദേഹത്തിന്റെ ഫിലിമുകൾ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്നവയായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഫിലിമിൽ നിന്ന്പ്രേക്ഷകർക്ക് ഒരു നന്മയും ഉൾകൊള്ളാനില്ല എന്നാൽ പ്രേക്ഷക മനസ്സിലേക്ക് കുടിയേറാൻ തിന്മയുടെ കൂമ്പാരം തന്നെയുണ്ട് ഈ ഫിലിമിൽ പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഹോംസിനിമ സമൂഹത്തിൽ നാശംവിതക്കുന്ന ഒരു സിനിമയായി എന്ന് പറയുന്നത് തെറ്റാവാൻ സാധ്യതയില്ല.

അമ്മായി അമ്മ-മരുമകൾ പോര് എന്നപേരിൽ വിളിക്കപ്പെടുന്ന അമ്മായി അമ്മ-മരുമകൾ ഇടപെടലുകളെ പർവ്വതീകരിച്ച് അവതരിപ്പിക്കുന്ന ഫിലിം വിവാഹത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടികളിൽ അമ്മായി അമ്മയെ കുറിച്ച് മോശമായ കാഴ്ച്ചപ്പാട് ഉണ്ടാക്കുന്നതാണ് തൽഫലമായി അമ്മായി അമ്മയെ കുറിച്ചുള്ള ഭീതിയും അവരെ പ്രതിരോധിക്കാനുള്ള കുറുക്കുവഴികളും അവരുടെ ചിന്താമണ്ഡലത്തിൽ സ്ഥാനം പിടിക്കും.

പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഫിലിമം ആരംഭിക്കുന്നത് തന്നെ ഒരു ആത്മഹത്യാ രംഗത്തോടെയാണല്ലോ അതായത് മരുമകളുടെ പേരിൽ അമ്മായി അമ്മ കളവ് പറഞ്ഞ് ആതമഹത്യക്ക് ഒരുങ്ങുന്ന രംഗം  ഒരു മുസ്ലീം കുടുംബകഥയായ പ്രസ്തുത ഫിലിമിൽ ആത്മഹത്യ ഇസ്ലാം നിഷിദ്ധമാക്കിയതാണ് എന്ന സന്ദേശം ഉയർന്നുവരേണ്ടതായിരുന്നു എന്നാൽ അതുണ്ടായില്ല. ഷാഹിന എന്ന കഥാപാത്രം ഭർത്താവിനോടും മാതാവിനോടും ധിക്കാരത്തോടെ പെരുമാറുന്ന രംഗങ്ങളും ഒഴിവാക്കേണ്ടതായിരുന്നു, മനാഫ് എന്ന കഥാപാത്രം അവസാനം തന്റെ മാതാവിനെ വീട്ടിൽ നിന്നും ഇറക്കിവിടുന്ന രംഗം ഒരിക്കലും ആ ഫിലിമിൽ ഉണ്ടാവാൻ പാടില്ലായിരുന്നു. വഴക്കിടുന്ന ഒരു കുടുംബത്തെ ധാർമ്മിക ബോധം നൽകി സ്നേഹത്തോടെ ജീവിക്കുന്ന രംഗം ഫിലിമിന്റെ അവസാനം ഉണ്ടാകുമെന്ന് കരുതി എന്നാൽ അതുമുണ്ടായില്ല.
ഒരു ഫിലിം അല്ലെ എന്ന് പറഞ്ഞ് നിസ്സാരത്തോടെ നോക്കികാണേണ്ടതല്ല എന്ന് തോന്നിയതിനാലാണ് ഇത്രയും കുറിക്കാൻ നിർബന്ധിതനായത് കാരണം സിനമകൾ മനുഷ്യ മനസ്സുകളെ അഗാധമായി സ്വാധീനിക്കുന്നുണ്ട് അതിനാലാണല്ലോ സിനിമകൾ കണ്ട് ആളുകൾ കരയുന്നതും കഥാപാത്രങ്ങളെ അനുകരിക്കുന്നതുമെല്ലാം അതിനാൽ സലാം കൊടിയത്തൂർ ഒരുമ്പെടുന്നത് അദേഹത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ധാർമ്മിക ചിന്തകളെ സമൂഹത്തിൽ പ്രചരിപ്പിക്കാനാവട്ടെ അതിന് അദേഹത്തിന് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.