Wednesday 1 June 2011

ഗുരുവായൂര്‍ വിമാനത്താവളം


നെൽക്കതിരുകൾ വിളയുന്ന, മീനുകൾ നീന്തിതുടിക്കുന്ന, കൊക്കുകളും കുളക്കോഴികളും പാറിപ്പറക്കുന്ന... നയനങ്ങൾക്ക് കുളിർമയുടെ ദ്രശ്യ വിരുന്ന് ഒരുക്കുന്ന കുട്ടാടൻ പാടമെന്ന വിശാലമായി പരന്ന് കിടക്കുന്ന വയലിനെയും പ്രക്രതിചൂഷകർ നോട്ടമിട്ടിരിക്കുന്നു വാർത്ത ഇതാ ഇവിടെ  ഗുരുവായൂര്‍ അമ്പലത്തിലേക്ക് വരുന്ന ഭക്തർക്ക് വേണ്ടി വിമാനത്താവളം നിർമ്മിക്കാനുള്ള പുറപ്പാട് തീർത്തും അനാവശ്യം തന്നെയാണ്.  നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഗുരുവായൂരിലേക്ക്  ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ എത്താവുന്ന ദൂരമേയുള്ളു .  ട്രെയിനും ബസ്സും ഗുരുവായൂരിലേക്ക് ആവശ്യത്തിലധികമുള്ളപ്പോൾ വൻ സാമ്പത്തിക ചിലവുള്ള എയർപ്പോർട്ട് നിർമ്മാണത്തെ എതിർക്കപ്പെടേണ്ടതാണ്.

പുന്നയൂർ,വടക്കേകാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടൻ പാടം നികത്തി വിമാനത്താവളമുണ്ടാക്കുന്നത് നിരവധി പരിസ്ത്ഥി പ്രശനങ്ങൾക്ക്കാരണമാവും പ്രദേശത്തുള്ള നിരവധി   പാടങ്ങൾ വീടുണ്ടാക്കുവാനും കെട്ടിട നിർമ്മാണത്തിനുമായി ഇതിനകം നികത്തിയിടുണ്ട് ഇതു മൂലം പ്രസ്തുത പ്രദേശങ്ങളിൽ  വർഷക്കാലത്ത് വെള്ളക്കെട്ടുകൾ പ്രശ്നം സ്രഷ്ട്ടിക്കുന്നുണ്ട്.400ഏക്കർ  പാടം നികത്തി വിമാനത്താവളം നിർമ്മിച്ചാൽ പ്രദേശം വെള്ളത്തിൽ മുങ്ങാനുള്ള സാധ്യത കാണാതെ പോകരുത്. ഗുരുവായൂർ ദർശനത്തിന് വരുന്ന ഏതാനും സമ്പന്നർക്ക് വേണ്ടി കുട്ടാടൻ പാടത്തിന്റെ പരിസരത്ത് വസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ പ്രയാസത്തിലാക്കരുത്.കൊച്ചു കേരളത്തിൽ മൂന്ന് വിമാനത്താവളങ്ങൾ നിലവിലുണ്ട് നാലാമത്തേത് കണ്ണൂരിൽ വരാൻ പോകുന്നു ഇതിന് പുറമേ ഗുരുവായൂരീൽ ഒരു ഡോമസ്റ്റിക്ക് ഏയർപ്പോർട്ട്  എന്തിന് പണിയണം? ഗുരുവായൂരപ്പന്റെ ഭക്തർ എത്ര ക്ലേശം സഹിച്ചും ദർശനത്തിന് വരുമെന്നിരിക്കെ  തീർത്തും അനാവശ്യമായി പ്രക്രിതിക്ക് പരിക്കേൽ‌പ്പിച്ചുകൊണ്ട് വിമാനത്താവളം നിർമ്മിക്കാനുള്ളതീരുമാനത്തിൽനിന്നും എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറുക.