Sunday 15 September 2013

മലയാളികളെ പറ്റിക്കാൻ എന്തെളുപ്പമാണ്

അപരിചിതനായ ഒരു സ്ത്രീയോ പുരുഷനോ വീട്ടിൽ വന്നു സ്വർണ്ണാഭരങ്ങൾക്ക് നിറം കൂട്ടി തരാം അല്ലെങ്കിൽ വീട്ടിനകത്തോ പറമ്പിലോ ഉള്ള നിധി കണ്ടെടുത്ത് തരാം അതുമല്ലെങ്കിൽ അസുഖം മാറ്റി തരാം നിങ്ങളുടെ അടുക്കലുള്ള സ്വർണ്ണം തരൂ എന്നിങ്ങനെ പറയുന്ന അപരിചിതന് സ്വർണ്ണാഭരങ്ങൾ നൽകി തട്ടിപ്പുകാർക്ക് നേരെ കഴുത്തു നീട്ടി കൊടുക്കുകയാണ് മലായാളികൾ. മലയാളികൾ പ്രബുദ്ധരാണ്, സാക്ഷരരാണ്. ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് ബുദ്ധിയിലും കഴിവിലും മികച്ചു നിൽ ക്കുന്നവരാണ് എന്നിങ്ങനെയുള്ള മലയാളിയുടെ അവകാശവാദങ്ങളെല്ലാം മറി കടന്നുകൊണ്ട് അന്യസംസ്ഥാനക്കാർ കേരളത്തിൽ കടന്നു വന്നു മലയാളികളെ പറ്റിക്കുന്നു.

ഫോട്ടോയിൽ കാണുന്നതാണ് സമ്പന്നനാക്കുന്ന കുബേർ കുഞ്ചി യന്ത്രം മൂന്ന് വർഷം മുമ്പ് അന്യസംസ്ഥാനക്കാർ മലയാളികളെ പറ്റിച്ചത് 3375രുപക്ക് കുബേർകുഞ്ചി എന്ന പേരിലുള്ള ധനാകർഷണ യന്ത്രം വിറ്റു കൊണ്ടായിരുന്നു .45 ദിവസം കൊണ്ട് പണക്കാരനാകാമെന്ന പരസ്യം മലയാള ചാനലുകളിലും പത്രങ്ങളിലും നൽകി കൊണ്ടായിരുന്നു തട്ടിപ്പ് .വിവരവും വിദ്യഭ്യാസവുമുള്ള സർക്കാർ ഉദ്യോഗസ്ഥർ വരെ കുബേർ കുഞ്ചി വാങ്ങി സൂക്ഷിച്ചു .45 ദിവസം കഴിഞ്ഞിട്ടും പണക്കാരനാവുന്നില്ല എന്ന് കണ്ടപ്പോഴാണ് പലരും പോലീസിൽ പരാതി നൽകിയത് അങ്ങിനെയാണ് തട്ടിപ്പു സംഘത്തെ പോലീസ് പിടികൂടിയത്. ഇപ്പോൾ കേരളത്തിൽ പുതിയ തട്ടിപ്പ് നടന്നു കൊണ്ടിരിക്കുകയാണ് മൊബൈലിൽ വിളിച്ചു സ്വർണ്ണം സമ്മാനമായി അടിച്ചിരിക്കുന്നുവെന്നു പറയുകയും അങ്ങിനെ അഡ്രസ്സ് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന തട്ടിപ്പുകാർ. അടുത്ത ദിവസം ഇരയുടെ അഡ്രസിൽ ഒരു പാർസൽ അയക്കുകയും സമ്മാനം പോസ്റ്റ് ഓഫീസിൽ എത്തിയിടുണ്ടെന്ന് വിളിച്ചു പറയുകയും ചെയ്യും പോസ്റ്റ് ഓഫിസിൽ പോയി ആയിരം രൂപ അടച്ച് പാർസൽ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നസമ്മാനം മണി മാലയാണ്. നിരവധിപേർ ഈ തട്ടിപ്പിന് ഇരയായികൊണ്ടിരിക്കുന്നു അന്യസംസ്ഥാനക്കാർ തന്നെയാണ് ഈ തട്ടിപ്പും നടത്തുന്നത്. സ്വർണ്ണത്തിന് തീവിലയുള്ളപ്പോൾ മൊബൈലിൽ അപരിചിതൻ വിളിച്ച് പവനുകൾ സമ്മാനം അടിച്ചിരിക്കുന്നുവെന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ സാമാന്യ ബോധമുള്ളവർക്ക് എന്തോ പന്തികേട് തോന്നും ഇങ്ങിനെയുള്ള സാമാന്യ ബോധം പോലും നഷ്ടപെട്ട് പ്രബുദ്ധരായ മലയാളികൾ മന്ദബുദ്ധികളായി തീർന്നിരിക്കുന്നു.

സ്വർണ്ണാഭരങ്ങൾക്ക് നിറം കൂട്ടി തരാമെന്ന് പറഞ്ഞു മലയാളിയുടെ വീട്ടു മുറ്റത്ത് വരുന്നതും അന്യസംസ്ഥാനക്കാരാണ് ഇപ്പോൾ ഫ്രീയായി നിറം കൂട്ടിതരാമെന്നും പിന്നീട് ഓർഡർ നൽകിയാൽ നിറം കൂട്ടാനുള്ള പൊടി അയച്ചു തരാമെന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ തട്ടിപ്പ് നടത്തിയത് ഒഡിഷ സ്വദേശികളാണ് . മുമ്പ് പലസ്ഥലങ്ങളിലും തട്ടിപ്പുകൾ നടന്നതിനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും വന്നതാണ്. എന്നിട്ടും പത്രം വായിക്കുന്ന ടി.വി കാണുന്ന മലയാളികൾ വീണ്ടും വീണ്ടും തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നു മലയാളികൾ പ്രബുദ്ധരല്ല ഒന്നാതരം പൊട്ടൻ മാരാണെന്ന് അന്യസംസ്ഥാനക്കാർ മനസിലാക്കിയിരിക്കുന്നു അതിനാലാണ് അവർ മലയാളിയുടെ വീട്ടു മിറ്റത്ത് വന്ന് ധൈര്യത്തോടെ വരുകയും പറ്റിച്ച് പോകുകയും ചെയ്യുന്നത്. http://aksharakood.blogspot.com/2010/10/blog-post.html           

No comments: