Saturday, 29 December 2012

പുതുവർഷം ആഘോഷിക്കുവാനുള്ളതല്ല ആലോചിക്കുവാനുള്ളതാണ്


മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായുംദിവസങ്ങളായുംആഴ്ച്ചകളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യ... ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം പുതുവർഷത്തിന്റെ പേരിൽ മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്. രണ്ടായിരത്തി പന്ത്രണ്ട് വിടപറയാൻ പോകുന്നു. രണ്ടായിരത്തി പതിമൂന്നിനെ ആഹ്ലാദ പൂർവ്വം വരവേൽക്കാൻ കാത്തിരിക്കുന്നവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.

1 comment:

ഷൈജു.എ.എച്ച് said...

ലോകം അവസാനിക്കുന്നതിനു മുമ്പ് ആഘോഷിച്ചു തീര്‍ക്കുകയല്ലേ... കൂടുതല്‍ എന്ത് പറയാന്‍ ഈ വിഡ്ഢിത്തരങ്ങള്‍ക്ക്