Saturday 22 January 2011

ഇടയുന്ന ആനകളും പിടയുന്ന ആളുകളും



13/1/201 1 വ്യാഴാഴ്ച്ച കാലത്ത് 11, 30 ന് എടക്കഴിയൂർ നേർച്ചയിൽ പങ്കെടുക്കാൻ എത്തിയ പെരിന്തൽ മണ്ണ ചെത്തല്ലൂർ നകുലൻ എന്ന കൊമ്പനാന ഇടഞ്ഞു രണ്ടു മണിക്കൂർ നേരം നാട്ടുകാരെ വിറപ്പിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കുപറ്റി. ഇടഞ്ഞ ആനയുടെ പുറത്തുനിന്നും ഇറങ്ങാൻ കഴിയാതെ എടക്കഴിയൂർ വലിയ ജാറത്തിങ്കൽ ഹുസൈൻ തങ്ങൾ ആനപ്പുറത്ത് രണ്ട് മണിക്കൂർ മരണം മുന്നിൽ കണ്ട് കഴിഞ്ഞുകൂടി. നകുലനാന ഓട്ടോറിക്ഷ പൊക്കിയെടുത്ത് നൂറ് മീറ്റർ ദൂരെക്ക് വലിച്ചെറിഞ്ഞു ഓട്ടോയിലുണ്ടായിരുന്ന സ്ത്രീയടക്കം മുന്ന് പേർ ചാടി ഓടി രക്ഷപ്പെട്ടു. നകുലൻ കൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹ പ്രവർത്തകരായ മുരളീ ക്രഷ്ണൻ അൽ കൊമ്പനും അമ്പാടി കണ്ണൻ അൽ കൊമ്പനും ചങ്ങലപൊട്ടിക്കുകയും തെങ്ങ് കുത്തിമലർത്തുകയും ചെയ്തു. ആനകൾക്ക് മദമിളകിയത് കാരണം ദേശിയ പാത 17ൽ രണ്ടു മണിക്കൂർ നേരം ഗതാഗതം പൂർണ്ണമായും നിലച്ചു.

എടക്കഴിയൂർ നേർച്ചക്ക് കൊണ്ടു വന്ന ആനകൾ കാണിച്ച ആക്രമണങ്ങളാണ് മുകളിൽ വായിച്ചത് ഇതിന് മുമ്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ നേർച്ചകൾക്കും ഉത്സവങ്ങൾക്കും ആനകൾ ഇടയുകയും ആളുകളെ കൊല്ലുകയും നാശനഷ്ട്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തിട്ടുണ്ട് എന്നിട്ടും പാഠം പഠിക്കാത്തവർ പിന്നെയും പിന്നെയും ആനകളെ കൊണ്ടുവന്ന് നേർച്ച നടത്തുന്നു.

എടക്കഴിയൂർ നേർച്ചക്ക് ഇടഞ്ഞ നകുലൻ തിരൂർ കല്ലിങ്ങൽ നേർച്ചയിലും ഇടഞ്ഞു വാർത്താ ഇതാ ഇവിടെ


                                 ചേറ്റുവ നേർച്ചയിലെ ഭീകര കാഴ്ച്ച

ആനകൾ വിശേഷ ബുദ്ധിയില്ലാത്ത വന്യ ജീവികളാണ് അവയെ പതിനായിരങ്ങൾ കൊടുത്തു കൊണ്ട് വരുന്ന മനുഷ്യർ തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചന ശേഷിയുള്ളവരാണല്ലോ എന്നിട്ടും കാട്ടു ജീവിയായ ആനയെ നാട്ടിൽ കൊണ്ടുവന്നു ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തിവെക്കുന്നത് എന്തിനാണ് ?
വന്യ ജീവിയായ ആനയെ പങ്കെടുപ്പിച്ച്കൊണ്ടുള്ള ഒരു കർമ്മവും ഇസ്ലാമിലില്ല. വിശുദ്ധ ഖുർആനും പ്രവാചകൻ മുഹമ്മദ് നബി (സ)യും നിർദേശിക്കാത്ത ആചാരങ്ങൾ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടുന്നവർ പുത്തൻ ആശയക്കാരാണ്. പുത്തൻ ആചാരങ്ങൾ പിഴച്ചതാണ് പിഴച്ച ആചാരങ്ങളെല്ലാം നരകത്തിലേക്കുള്ളതാണെന്ന് പ്രവാചകൻ (സ) അരുളിയിട്ടുണ്ട്.


                                      നേർച്ചക്കെതിരെ പേരോട്

 നേർച്ചക്കെതിരെ ഇങ്ങിനെ ഒഴുക്കൻ രീതിയിൽ പ്രസംഗിച്ചാൽ പോരാ. നേർച്ചകമ്മറ്റിക്കെതിരെ പേരോടിന്റെ സംഘടനക്ക് ശക്തമായി പ്രതികരിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് ? ഊരു വിലക്കും മഹല്ല് വിലക്കും ഏർപ്പെടുത്തികൊണ്ട് നേർച്ചകമ്മറ്റിക്കാരെ  നേരിടാൻ പേരോടിന്റെ സംഘടനക്ക് കഴിയേണ്ടതണ്.  പുത്തൻപള്ളിയിൽ തട്ടംമാറ്റി വെളിച്ചെണ്ണ പുരട്ടുന്നതിനെ വിമർശിക്കുന്ന പേരോട് നേർച്ചപമ്പിലെ മുസ്ലീം സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ രംഗത്ത് വരേണ്ടതുണ്ട്.

 ത്രശുർ ജില്ലയിലെ വടക്കെ പുന്നയൂരിൽ  ഖുർആ‍ൻ പഠനക്ലാസ് തുടങ്ങിയപ്പോൾ അതിനെതിരെ മഹല്ലിലെ ജനങ്ങൾ സംയുകതമായി സംഘടിച്ചു വാളും വടിയുമായി വന്ന് ഖുർആൻ പഠനക്ലാസ് അവസാനിപ്പിച്ചു. ഇവ്വിധം കേരളത്തിൽ എവിടെയും പേരോടിന്റെ സംഘടനക്കാർ നേർച്ചക്കെതിരെ പോരാട്ടം നടത്തിയിടുണ്ടോ ?




തലമറക്കാത്ത മുസ്ലീം സ്ത്രീകൾ റോഡിലിറങ്ങി നേർച്ച കാണുന്നു           

ജന്മ ദിനമോ മരണ ദിനമോ കൊണ്ടാടുന്ന ഏർപ്പാടും ഇസ്ലാമിന് അന്യമാണ് മഹാൻമാരെന്ന് വിശേഷിപ്പിക്കുന്നവരുടെ മരണദിനമാണല്ലോ നേർച്ച എന്ന പേരിൽ ആനയും ചെണ്ടയും കരിമരുന്ന് പ്രയോഗവും ഗാനമേളയുമായി ആടി പാടി ആഘോഷിക്കുന്നത്. മരണ ദിനം ആഘോഷ പൂർവ്വം കൊണ്ടാടാനുള്ളതല്ല എന്ന തിരിച്ചറിവ് പോലും നഷ്ട്ടപെട്ട ബുദ്ധി ശൂന്യരായി നേർച്ച അനുകൂലികൾ മാറിയല്ലോ !

ലക്ഷങ്ങൾ ധൂർത്തടിച്ച് നേർച്ചയാഘോഷിക്കുന്നവർ തങ്ങളുടെ പരിസരങ്ങളിലേക്ക് ഒന്നു ശ്രദ്ധിക്കാൻ തയ്യാറായാൽ അവിടെ നിങ്ങൾക്ക് കാണാനാവും രാപാർക്കാൻ കുരയില്ലാതെ കഷ്ട്ടപെടുന്നവരെ, രോഗം ബാധിച്ച് ചികിത്സിക്കാൻ വകയില്ലാതെ പ്രയാസപ്പെടുന്നവരെ, പഠിക്കാൻ സാമ്പത്തികമില്ലാതെ പഠനം മുടങ്ങിയ കുട്ടികളെ...... അങ്ങിനെയുള്ള പാവപ്പെട്ട മനുഷ്യരെ സഹായിക്കാൻ ആനക്കും ചെണ്ടക്കും കരിമരുന്നിനുമായി ചിലവഴിക്കുന്ന പണം ഉപയോഗിച്ചിരുന്നുവെങ്കിൽ അത് മഹത്തായ സൽക്കർമ്മം ആകുമായിരുന്നു.



നേർച്ച നടത്താൻ പണം കണ്ടെത്തുന്നത് പിരിവിലൂടെയാണ് ജനങ്ങൾ സംഭാവന നൽകാൻ തയ്യാറാവാതിരുന്നാൽ പിന്നെ നേർച്ച ആഘോഷം അവസാനിക്കും അതോടെ ആനയുടെ ആക്രമണത്തിൽ നിന്നും ചെണ്ടയുടെ ശബ്ദമലിനീകരണത്തിൽ നിന്നും കരിമരുന്നിന്റെ അപകടത്തിൽ നിന്നും ജനങ്ങൾക്ക് രക്ഷ ലഭിക്കും അതിനായി നാട്ടുകാരുടെ കൂട്ടായ്മ രൂപപ്പെടട്ടെ.



Sunday 2 January 2011

നഷ്ടപ്പെടലുകളെ ആഘോഷമാക്കിയവർ


2010 നോട് വിടപറഞ്ഞുകൊണ്ട് 2011 നെ ആഹ്ലാദ പൂർവ്വം വരവേറ്റവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.


2010 വിടവാങ്ങി പകരമായി 2011 കടന്നുവന്നു 2010 നമ്മുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങിപോയത് ഒരു നഷ്ടമാണ്. മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായും ദിവസങ്ങളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യ ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്.
പുതു വർഷ ആഘോഷത്തോടനുബന്ധിച്ച് നമ്മുടെ സാക്ഷര കേരളത്തിൽ,ദൈവത്തിന്റെ സ്വന്തം നാട്ടിൽ 33 കോടി രൂപക്കാണ് മദ്യം വിൽ‌പ്പന നടന്നത് . ഭരണം നടത്തുന്ന പാർട്ടിയുടെ യുവജന വിഭാഗം മദ്യത്തിനെതിരെ കാമ്പയിൻ നടത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് പുതു വർഷത്തിനും ക്രസ്തുമസ്സിനുമായി കോടികളുടെ മദ്യം മലയാളി കുടിച്ചു തീർത്തത്.
പുതുവർഷം ജാതിമത വിത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുമ്പോൾ അതിനെ വിമർശിക്കുന്നത് പലർക്കും ദഹിക്കുകയില്ലെന്ന ബോധത്തോടെയാണ് ഈ വരികൾ കുറിക്കുന്നത് നഷ്ടപ്പെടലുകളെ ആഘോഷമാക്കി മാറ്റുന്നത് തികച്ചും വിഡ്ഡിത്തമാണെന്ന് ബോധ്യപെടുത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് അതോടൊപ്പം ജീവിതത്തിന്റെ നിഖില മേഖലയിലും സ്രഷ്ട്ടാവിന്റെ നിയമം സ്വീകരിക്കാമെന്ന് ദിവസം അഞ്ചു തവണപ്രതിജ്ഞചെയ്യുവാൻ കൽ‌പ്പിക്കപെട്ടവരായ മുസ്ലീംകൾക്ക് പുതുവർഷാഘോഷം നിഷിദ്ധമാണെന്ന് സൂചിപ്പിക്കുവാനും ആഗ്രഹിക്കുന്നു.കാരണം മുസ്ലീംകൾക്ക് ആഘോഷിക്കുവാൻ രണ്ട് അവസരങ്ങളാണ് ഉള്ളത് റമളാനിനോട് അനുബന്ധിച്ചുള്ള ഈദുൽ ഫിത്വറും ഹജ്ജിനോടനുബന്ധിച്ചുള്ള ഈദുൽ അള്ഹയുമാണ്ആ രണ്ട് ആഘോഷങ്ങൾ. മുസ്ലീംകൾ ഹിജ്റ വർഷത്തെ അവലംഭിക്കുന്നവരാണ് എന്നാൽ ഹിജ്റ വർഷാരഭത്തിന് ഇസ്ലാമിൽ യാതൊരു പ്രധാന്യവുമില്ല. ഹിജറവർഷത്തിലെ ഒന്നാമത്തെ മാസമായ മുഹറം ഒന്ന് ആഘോഷിക്കുവാനോ പുതുവർഷ ആശംസകൾ നേരുവാനോ മുസ്ലീംകൾക്ക് നിർദേശമില്ല.ഏതാനും ആഴ്ച്ച മുമ്പാണ് ഹിജറ വർഷാരംഭം കുറിച്ചത് മുസ്ലീം രാജ്യങ്ങളിൽ വരെ ഹിജറവർഷാരംഭവുമായി ഒരു ആഘോഷ പരിപാടിയും ഏവിടെയും നടന്നിട്ടില്ല. മുസ്ലീകൾ എന്ത് പ്രവർത്തികണം എന്ത് പ്രവർത്തിക്കരുത് എന്ന് ഇസ്ലാം വെക്തമായി നിർദേശിച്ചിടുണ്ട് അതിനാൽ ഇസ്ലാമിക സംസ്ക്കാരവുമായി ബന്ധമില്ലാത്ത പുതുവർഷ ആഘോഷത്തെ മുസ്ലീംകൾ എന്തിനാണ് ആചരിക്കുന്നത്.? ന്യു ഇയർ ആഘോഷം പാശ്ചാത്യരുടെ സംഭാവനയാണ് ലോകത്താകെ അവർ ജനങ്ങളെ അടിമകളാക്കി ഭരണം അടിച്ചേൽ‌പ്പിച്ചതുപോലെ അവരുടെ ഭാഷയും വേഷവും സംസ്കാരവുമെല്ലാം നമ്മുടെ മേൽ ഇപ്പോഴും അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നതല്ലെ വാസതവം ? പാശ്ചാത്യരുടെ സംസ്ക്കാരം അംഗീകരിച്ചുകൊണ്ട് അവരുടെ അടിമത്വം സ്വീകരിക്കുന്നതാണോ പുരോഗതി ?

രണ്ടായിരത്തി പത്തിനോട് വിടപറഞ്ഞുകൊണ്ട് രണ്ടായിരത്തി പതിനൊന്നിനെ ആഹ്ലാദ പൂർവ്വം വരവേറ്റവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.