Saturday 29 December 2012

പുതുവർഷം ആഘോഷിക്കുവാനുള്ളതല്ല ആലോചിക്കുവാനുള്ളതാണ്


മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായുംദിവസങ്ങളായുംആഴ്ച്ചകളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യ... ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം പുതുവർഷത്തിന്റെ പേരിൽ മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്. രണ്ടായിരത്തി പന്ത്രണ്ട് വിടപറയാൻ പോകുന്നു. രണ്ടായിരത്തി പതിമൂന്നിനെ ആഹ്ലാദ പൂർവ്വം വരവേൽക്കാൻ കാത്തിരിക്കുന്നവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.

Monday 19 November 2012

അബാബീലുകൾ വരുമോ ?



വിണ്ണിൽ വട്ടമിട്ട് പറക്കുന്നത്
അബാബീൽ പറവകളല്ല

ജൂതന്റെ നരഹത്യ നടത്തുന്ന
പോർ വിമാനങ്ങളാണ്

വിണ്ണിൽ നിന്നും വർഷിക്കുന്നത്
മന്നയും സൽവയുമല്ല

ജൂതന്റെ വിഷം പുരട്ടിയ
മിസൈലുകളാണ്

സായുധരായ ജൂതകിങ്കരൻമാർ
നിരായുധരായ ഫലസ്തീനികളെ ഭയക്കുന്നു

വിശ്വാസിയുടെ ആത്മ ബലവും
അവിശ്വാസിയുടെ ബലഹീനതയുമാണത്

അന്ന് ആനപടയെ ചെറുക്കാനായി                              
അബാബീലുകൾ ആയുധമാക്കിയത് കല്ലുകളാണ്

ഇന്ന് ജൂതപടയെ നേരിടാൻ ഫലസ്തീനികൾ
ആയുധമാക്കുന്നതും കല്ലുകളാണ്

ആറു പതിറ്റാണ്ടായി തുടരുന്ന നരഹത്യക്ക്
അന്ത്യം കുറിക്കാനാരുണ്ട് ?


അറബികൾ മൌനം പാലിക്കുമ്പോൾ
അബാബീലുകൾ വരുമോ കല്ലുകളുമായി   ?        

Wednesday 29 August 2012

യാചകനും ഓണത്തല്ലും







പണ്ട് പണ്ട് എന്നു പറഞ്ഞാൽ വളരെ കാലം മുമ്പ് അല്ല ഏകദേശം പതിനെഴ് വർഷം മുമ്പ് അന്നൊരു വെള്ളിഴായ്ച്ച് യായിരുന്നു. ജുമ അ നമസ്ക്കാരത്തിനായി പള്ളിയിൽ പോയപ്പോൾ തലപ്പാവും വെള്ളവസ്ത്രവുംധരിച്ച മധ്യവയസ്കനായ ഒരു അപരിചതനെ നായരങ്ങാടി മസ്ജിദ് തഖ് വയിൽ കണ്ടു. ജുമ അക്ക് ശേഷം ഈ അപരിചതൻ എഴുന്നേറ്റ് നിന്ന് കിഡ്നി രോഗം ബാധിച്ച് മകളെ ചികിത്സിക്കാൻ സഹായം ആവശ്യപെട്ടു. നല്ലൊരു സംഖ്യ അദേഹത്തിനു പിരിഞ്ഞു കിട്ടി.

  അന്നെ ദിവസം തന്നെയായിരുന്നു കുന്നം കുളത്ത് ഓണത്തല്ല് നടന്നിരുന്നത്. കുന്നംകുളം പ്രസ് ക്ലബിന്റെ വകയായി നായരങ്ങാടി മസ്ജിദിൽ ജുമ അക്ക് പങ്കെടുത്ത രണ്ട് വെക്തികൾക്ക് ഓണത്തല്ല് കാണാനുള്ള സൌജന്യ പാസ് കിട്ടിയിരുന്നു. പ്രസ്തുത വെക്തികൾ ഓണത്തല്ല് കാണാൻ പോയപ്പോൾ അവരുടെ അടുത്ത് വി.ഐ.പി സീറ്റിൽ ഇരിക്കുന്നത് പള്ളിയിൽ നിന്നു സഹായം സ്വീകരിച്ച് ആ മനുഷ്യൻ. ഓണത്തല്ല് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ യാചകനെ ചോദ്യംചെയ്യണമെന്ന് പ്രസ്തുത രണ്ട് വെക്തികൾ തീരുമാനിച്ചു അങ്ങിനെ ഓണത്തല്ല് കഴിഞ്ഞപ്പോൾ അവർ യാചകനെ പിടികൂടി ചോദ്യം ചെയ്യാൻ തുടങ്ങി. ബഹളം കേട്ട് ആളുകൾ കൂട്ടം കൂടി മകളുടെ ചികിത്സക്കെന്ന് പറഞ്ഞ് പള്ളിയിൽ നിന്നും പണം പിരിച്ച വനാണ് എന്ന് കേട്ടതോടെ പലരും അയാളെ കൈവെച്ചു. ഈ പ്രശ്നം നടക്കുമ്പോൾ ഓണത്തല്ല് വേദിയിൽ നിന്നും അനൌൺസ് ചെയ്യുന്നുണ്ടായിരുന്നുവെത്രെ ഓണത്തല്ല് കഴിഞ്ഞു ഇത് ഓണത്തല്ലിൽ പെട്ടതല്ലന്ന്.ആറ് മാസത്തിനുശേഷം വീണ്ടും പണം പിരിവിനായി അയാൾ അതെ മസ്ജിദിൽ വന്നു. അന്നത്തെ അയാളുടെ ആവശ്യം വീട് നിർമ്മാണത്തിനുള്ള സഹായമായിരുന്നു ഞങ്ങൾ അയാളെ തക്കീതു ചെയ്തു പറഞ്ഞയച്ചു.

Saturday 25 February 2012

ആനകൾ ഇടയുന്നു ആളുകൾ പിടഞ്ഞു മരിക്കുന്നു


കഴിഞ്ഞ ആഴ്ച്ച ത്രശൂർ ജില്ലയിലെ കേച്ചേരിയിലും, കുന്നംകുളത്തും ആനകൾ ഇടഞ്ഞു ആളുകളെ കൊന്നു, നാശനഷ്ടങ്ങൾ വരുത്തി, ഇത് ആദ്യത്തെയോ അവസാനത്തെയൊ സംഭവമല്ല നമ്മുടനാട്ടിൽ ഇതിനും മുമ്പും നിരവധി തവണ ആനകൾ ഇടയുകയും ആളുകളെ വകവരുത്തുകയും ചെയ്തിടുണ്ട് കഴിഞ്ഞ വർഷം 39 പേർ മരിച്ചു  ഈ വർഷം രണ്ട് മാസത്തിനകം 13 മനുഷ്യ രാണ് ആനകളുടെ കാലിനടിയിൽ അകപെട്ട് പിടഞ്ഞു മരിച്ചത്. വരും കാലങ്ങളിലും ആനകളെ കൊണ്ട് മനുഷ്യർക്ക് പ്രയാസങ്ങൾ സംഭവിക്കും, ഇത് ഇല്ലാതാക്കാൻ ആനവളർത്തൽ നിരോധിക്കേണ്ടതുണ്ട്. ഒരോ വർഷവും ഉത്സവക്കാലത്ത് അനകൾ നിരവധി നാശനഷ്ടങ്ങൾ വരുത്തിവെച്ചിടുണ്ട് എത്രയെത്ര മനുഷ്യരാണ് അനയുടെ കാലിനടിയിൽ കിടന്ന് പിടഞ്ഞു മരിച്ചത്.എന്നിട്ടും ഉത്സവങ്ങളിൽ നിന്നും ആനകളെ മറ്റി നിർത്താൻ ആളുകൾ തയ്യാറാവുന്നില്ല. ആനകൾ വഴി ആന മുതലാളിമാർ വൻ സാമ്പത്തിക നേട്ടം കൈവരിക്കുമ്പോൾ സാധാരണക്കാർക്ക് നഷടപെടുന്നത് അവരുടെ ജീവനും ഉപജീവന മാർഗങ്ങളുമാണ്.ഇടയുന്ന ആനകൾ പരിസരത്തുള്ളതെല്ലാം തല്ലിതകർക്കും വീടുകൾ,ഓട്ടോറിക്ഷകൾ,കച്ച വട സ്ഥാപനങ്ങൾ ക്രഷിയിടങ്ങൾ എന്നിവ ആനകൾ പലയിടത്തും നശിപ്പിച്ചിടുണ്ട്.
             

               
            കേച്ചേരിയിൽ ആന വരുത്തിയ നഷ്ടങ്ങൾ കാണുക

കാട്ടിൽ സ്വതന്ത്രമായി വിഹരിച്ച് അതിന് ആവശ്യമായി ഇര തേടി ജീവിക്കുന്ന വന്യജീവിയെ വാരിക്കുഴി എന്ന ആനക്കെണി ഉപയോഗിച്ച് അതിൽ അകപ്പെടുത്തി പിടിച്ചുകൊണ്ടു വന്ന് നീണ്ടക്കാലത്തെ പരിശീലനമെന്ന പീഢനം നടത്തി മെരുക്കിയെടുത്ത് പണം വാരുന്ന ഏർപ്പാടിന് നമ്മുടെ സർക്കാർ അനുമതി നൽകിയിരിക്കുന്നു നാട്ടാന പരിപാലന നിയമം എന്നൊരു നിയമം തന്നെയുണ്ട്. വനം വകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന മൂന്ന് ആന പരിശീലന (പീഢന) കേന്ദ്രം കേരളത്തിലുണ്ട്. കാട്ടിൽ മദിച്ചുല്ലസിച്ചു നടക്കെണ്ട ആനകളെ പിടിച്ച് നാട്ടിൽ കൊണ്ടുവന്ന് ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കേണ്ട കാര്യമുണ്ടോ ? നിരുപദ്രവകാരിയായ മാൻ,മലയാട് തുടങ്ങിയ ജീവികളെ കൌതുകത്തിനോ ഭക്ഷ്യ ആവശ്യാർത്ഥമോ വളർത്താൻ നിയമം അനുവദിക്കുന്നില്ല.എന്നാൽ ഉപദ്രവകാരിയായ ആനകളെ വളർത്താൻ അനുമതി നൽകുന്ന തലതിരിഞ്ഞ നിയമം തിരുത്തേണ്ടത് മനുഷ്യരുടെ സുരക്ഷക്ക് ആവശ്യമാണ്.പോത്ത് വിരണ്ടോടിയാൽ നമ്മുടെ നിയമ പാലകർ അതിനെ പലപ്പോഴും നിർദയം വെടിവെച്ചു കൊല്ലാറുണ്ട് എന്നാൽ ആനകൽ ഇടഞ്ഞു മനുഷ്യരെ വകവരുത്തുകയും ഇതര നാശൻഷ്ടങ്ങളുണ്ടാക്കുകയും ചെയ്താലും വെടിച്ചുവെച്ചു കൊല്ലാറില്ല പ്രത്യുത മയക്കുവെടിവെച്ച് തളക്കുകയാണ് പതിവ് മുസ്ലീംകൾക്കും ക്രസ്ത്യാനികൾക്കും അവരുടെ മതകർമ്മങ്ങൾ നിർവ്വഹിക്കാൻ ആനയുടെ ആവശ്യമില്ല.എന്നിട്ടും മസ്ജിദുകളിലേക്കും ചർച്ചുകളിലേക്കും അനകളെ എഴുന്നൊളിക്കുന്ന മുസ്ലീം ക്രസ്ത്യൻ മതാനുയായികൾ അവരുടെ മതത്തിലില്ലാത്ത ആചാരങ്ങളാണ് ചെയ്യുന്നത്. ഹൈന്ദവ മത കർമ്മങ്ങൾക്കും ആന ഒരു നിർബന്ധ ഘടകമല്ല എന്നതിന് തെളിവാണ് എതാനും വർഷം മുമ്പ് ആനയില്ലാതെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ശീവേലി പ്രദക്ഷിണം .ആനയില്ലാതെ ശാന്തിക്കാരൻ ശീവേലി തിടമ്പും വഹിച്ചാണ് പ്രദക്ഷിണം പൂർത്തിയാക്കിയത് ആന ഒരു നിർബന്ധ ഘടകമായിരുന്നുവെങ്കിൽ ഹൈന്ധവ മത പരിജ്ഞാനമുള്ള ശാന്തിക്കാരൻ ആനയില്ലാതെ ശീവലി പ്രദക്ഷിണം നടത്തുമായിരുന്നില്ല. 64 ആനകൾ ആനത്താവളത്തിൽ ഉള്ളപ്പോഴാണ് ലോകത്തിലെ ഏറ്റവു വലിയ ഗജ സമ്പത്തുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി പ്രദക്ഷിണം നടന്നത്.ആനയുടെ വാസസ്ഥലം കാടാണ് നാട് ജനങ്ങൾക്ക് വസിക്കാനുള്ളതാണ് ഈ യാഥാർത്ത്യം തിരിച്ചറിഞ്ഞു കൊണ്ട് നാട്ടിലുള്ള മുഴുവൻ ആനകളെയും കാട്ടിൽ തിരിച്ചു വിടാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട് ഇതിനായി ജന ശബ്ദം ഉയരട്ടെ.