Monday 5 July 2010

അധ്യാപകന്റെ കരം ഛേദിച്ചത് മഹാക്രൂരത



ടി.ജെ.ജോസഫ് എന്ന അധ്യാപകന്റെ കരം ഛേദിച്ചത് മഹാക്രൂരതയാണ് കോളേജ് അധിക്രതർ നടപടിയെടുക്കുകയും
മാപ്പ് പറയുകയും ചെയ്ത സംഭവത്തിന്റെ പേരിൽ വീണ്ടും പ്രശ്നങ്ങൾ സ്രഷ്ടിക്കുന്നത് വർഗീയ വിദ്വേഷം വളർത്താനും
മത സൌഹാർദം ശിഥിലമാക്കാനും മാത്രമെ ഉപകരിക്കൂ.
പ്രവാചകനെ ഉപദ്രവിച്ച ശത്രുക്കളോട് പ്രതികാരം ചെയ്യാതെ വിവരമില്ലാത്ത ജനത്തിന് പൊറുത്തു കൊടുക്കാൻ പ്രാർത്ഥിച്ച പ്രവാചക മാത്രക ഉൾകൊള്ളാൻ അദേഹത്തിന്റെ അനുയായികൾക്ക് കഴിയേണ്ടതുണ്ട്. പ്രവാചകന് നേരെ ആക്രമണം നടത്തിയവരെ നിർമ്മാർജനം ചെയ്യാൻ അല്ല അവരെ നിലനിർത്താനും അവരോ അവരുടെ പിൻ തലമുറക്കാരോ സത്യമാർഗത്തിൽ കടന്നുവരാനുമാണ് മഹാനായ പ്രവാചകൻ ആഗ്രഹിച്ചത്. അജ്ഞത നിമിത്തം ആരെങ്കിലും പ്രവാചകനെ വിമർശിച്ചിടുണ്ടെങ്കിൽ അതുമൂലം മഹാനായ പ്രവാചകനോ അദേഹം പ്രചരിപ്പിച്ച സന്ദേശത്തിനോ എന്തെങ്കിലും പോറലേൽക്കുകയില്ല എന്ന യാഥാർത്ത്യം മനസിലാക്കി വികാരത്തിന് അടിമപെടാതെ വിവേകത്തോടെ വിമർശനങ്ങളെ നേരിടുകയാണ് ചെയ്യേണ്ടത്. പ്രവാചകനെ വിമർശിക്കുന്നവരു മായി ആശയ സംവാദങ്ങൾ നടത്തി വിമർശകരുടെ പോള്ളത്തരങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. പ്രവാചകനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി പുസ്ത്തകം രചിച്ച തസ്ലീമ നസ്റിന് അഭയം നൽകി സംരക്ഷിക്കുന്നരാജ്യത്ത് കേവലം ചോദ്യപേപ്പറിൽ പ്രവാചക നിന്ദ നടത്തിയ അധ്യാപകനെ ആക്രമിച്ചവർ വലിയമീനിനെ കാണുമ്പോൾ കണ്ണ് അടക്കുകയും ചെറുമീനുകളെ കൊത്തിവിഴുങ്ങുകയും ചെയ്യുന്ന കൊക്കിന്റെ കഥയാണ് അനുസ്മരിപ്പിക്കുന്നത്. അധ്യാപകന് നേരെ ആക്രമണം നടത്തിയ പ്രതികളെ പിടിക്കൂടുന്നതിന് മുമ്പ തന്നെ സംഭവത്തെ താലിബാനിസമെന്ന് നാമകരണം
ചെയ്തത് തീരെ ആശ്വാസകരമല്ല വെട്ടിയും കുത്തിയും ബോബെറിഞ്ഞും നിരവധി പേരെ കൊന്നൊടുക്കിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് പ്രസ്തുത സംഭവത്തെ താലിബാനിസമെന്ന് വിശേഷിപ്പിച്ചത് എന്നതാണ് രസകരം. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഭീകരർ 27 ജവാൻമാരുടെ മ്രതദേഹങ്ങൾ വെട്ടിനുറുക്കിയ കാടത്തം എവിടെയും ചർച്ചയാവുന്നില്ല എന്നതും ഇതോടോപ്പം ചേർത്ത് വായിക്കേണ്ടതാണ്.

2 comments:

Unknown said...

പ്രതികരിച്ചിട്ട് എന്തു പ്രയോജനം

Kader said...

പ്രതികരിക്കാതിരിക്കുന്നതിലാണോ അനൂപ്
പ്രയോജനം കാണുന്നത് ?