Wednesday, 22 December 2010

സലഫി നാട്ടിൽ മൌലാന മൌദൂദി സ്മരിക്കപെടുന്നു


ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ നായകൻ മൌലാന സയ്യിദ് അബുൽ അഅലാമൌദൂദിയെ സലഫികളുടെ നാടായ സൌദി അറേബിയയിൽ ആദരിക്കുകയും സ്മരിക്കപെടുകയും ചെയ്യുന്നു . മൌലാന മൌദൂദിക്ക് നേരെ കേരള സലഫികൾ അതിരൂക്ഷമായി വിമർശനം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൌദി അറേബ്യ മൌലാന മൌദൂദിയെ അംഗീകരിക്കുകയും സ്മരിക്കുകയും ചെയ്യുന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
സൌദി അറേബ്യയിലെ റേഡുകൾക്കും സ്കൂളുകൾക്കും മൺമറഞ്ഞു പോയ മഹാൻമാരുടെ നാമങ്ങൾ നൽകി അനുസ്മരിക്കുന്നത് കാണാം ഇമാം ഹൻബൽ,ഇമാം മാലിക്ക് , ഇബ്നുസീന, സലാഹുദ്ധീൻ അയ്യുബി തുടങ്ങിയ നാമങ്ങൾ ഉദാഹരണം.കൂട്ടത്തിൽ മൌലാന മൌദൂദിയുടെ നാമത്തിലും സൌദിഅറേബിയയിൽ റോഡുകളും മദ്രസ്സയുമുണ്ട്
സൌദി അറേബ്യയിലെ പ്രധാന നഗരങ്ങളായ രിയാദ്, ജിദ്ദ, ദമ്മാം എന്നിടങ്ങളിൽ മൌലാന മൌദൂദിയുടെ പേരിൽ റോഡുകളുണ്ട്.


ദമ്മാമിലെ അൽ നഹീലിലുള്ള അബുൽ അഅലാമൌദൂദി സ്ട്രീറ്റ്


അൽ ഹസ്സ ഗുംസിയിലെ അബുൽ അ അലാ മൌദൂദി മദ്രസ്സ


120 പരം ഗ്രന്ഥങ്ങൾ രചിക്കുകയും നിരവധി ലഘുലേഖകൾ എഴുതുകയും ചെയ്തിട്ടുള്ള വിശ്വപ്രസിദ്ധ പണ്ഡിതനായ മൌലന മൌദൂദി ഇസ്ലാമിക സമൂഹത്തിന് നൽകിയിട്ടുള്ള സേവനങ്ങൾ എണ്ണിതിട്ടപെടുത്തുക സാധ്യമല്ല.ഇസ്ല്ലാം വിരുദ്ധ ശക്തികൾക്കെതിരെ തന്റെ തൂലിക പടവാളാക്കി പ്രതിരോധിക്കുകയും മുസ്ലീകൾക്ക് ദിശാബോധം നൽകുകയും ചെയ്ത ആ മഹാ ദാർശനികനെ മുസ്ലീലോകത്തിന് എങ്ങിനെ വിസ്മരിക്കാൻ കഴിയും ? എന്നാൽ ശത്രുതമുലം അന്ധത ബാധിച്ചവർക്ക്
യാഥാർത്ത്യം ഗ്രഹിക്കുവാൻ കഴിയുകയില്ല അതിനാൽ അവർ ചോദിച്ചുകൊണ്ടിരിക്കും സൌദി അറേബ്യാ റോഡിന് മൌദൂദിയുടെ പേര് നൽകിയതിൽ എന്ത് കാര്യമെന്ന്.ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക എന്നതിന് തുല്ല്യമാണ് ഈ ചോദ്യം. മൌലാന മൌദൂദിയുടെ വിദ്യഭ്യാസ ദർശനങ്ങളെ ആദരപൂരവ്വം സ്വാഗതചെയത്കൊണ്ട് 1961-ലാണ് സൌദി അറേബ്യ മദീനായൂണിവേഴ്സ്റ്റിക്ക് വേണ്ടി പാഠ്യപദ്ധതി തയ്യാറാക്കാൻ അദേഹത്താട് ആവശ്യപ്പെട്ടത്.മൌലാന തന്നെ ഏൽ‌പ്പിച്ച ദൌത്യം വളരെ വേഗം പൂർത്തിയാക്കുകയും അറബിയിലും ഇംഗ്ലീഷിലുമുള്ള പാഠ്യപദ്ധതിയുടെ പ്രതികളുമായി 1961 ഡിസംബർ 21ന് സൌദി അറേബ്യയിലെത്തി.കർമ്മശാസ്ത്ര പഠനരീതിയെ കുറിച്ചുള്ള ചർച്ച വിവാദങ്ങൾ വരുത്തിവെച്ചപ്പോഴും മൌലാന മൌദൂദിയുടെ വീക്ഷണമാണ് അംഗീകരിക്കപെട്ടത്.മൌലാന മൌദൂദി തന്റെ വീക്ഷണം ഇങ്ങിനെ സമർപ്പിച്ചു സെക്കന്ററി തലം വരെ നാലു മദ്ഹബുകളിലെ നിയമങ്ങൾ മാത്രം അഭ്യസിപ്പിക്കുക. കോളേജ് തലത്തിൽ വിദ്യാർഥികളുടെ ഗവേഷണംവാഞ്ഛ വികസിപ്പിക്കാനാവുംവിധം ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ ഒരോ വിഭാഗത്തിന്റെയും തെളിവുകളും ന്യായങ്ങളും പക്ഷപാതരഹിതമായി അഭ്യസിപ്പിക്കുക ഗുരു വല്ല വീക്ഷണങ്ങൾക്കും മുൻഗണന നൽകുന്നുവെങ്കിൽ അത് സ്വീകരിക്കാനും നിരാകരിക്കാനും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടാവുകയും വേണം ഗ്രാന്റ് മുഫ്തി മുഹമ്മദുബനു ഇബ്രാഹീമും ശൈഖ് അബ്ദുൽ അസീസ് ഇബ്നുബാസും ഈ അഭിപ്രായം ശരിവെച്ചു.
1962-ൽ മക്കയിൽ രൂപീകരിച്ച റാബിത്വത്തുൽ ആലമിയയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് മൌലാനമൌദൂദി
മൌലാന മൌദൂദിക്ക് അറബി അറിയില്ലന്ന് ഉരുവിടുന്നവർ പ്രസ്തു ചരിത്രസംഭവങ്ങൾക്ക് നേരെ മനപൂർവ്വം കണ്ണടച്ച്കൊണ്ടാണ് കളവ് പ്രചരിപ്പിക്കുന്നത് .സമഗ്രം എന്ന മലയാള വാക്കിന്റെ അർത്ഥം വരെ സമഅഗ്രമാക്കി തെറ്റിധരിപ്പിച്ച് തെറ്റുധാരണ വളർത്താൻ ശ്രമിച്ചവരാണെന്ന കാര്യം സാന്ദർഭികമായി ഓർത്തുപോകുകയാണ്.
കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കെ.എം.മൌലവി മൌലാന മൌദൂദിയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിടുണ്ട്.

ടി.കെ.അബ്ദുള്ള സാഹിബ് കെ.എം. മൌലവിയുടെ ലേഖനം വായിക്കുന്നത് കാണുക


മൌദൂദി സാഹിബിന്റെ പേരിലുള്ള സ്ട്രീറ്റിന്റെ ഫോട്ടോ കണ്ടപ്പോൾ ചിരെല്ലാം വെപ്രാളപെട്ടിരിക്കുന്നു അങ്ങിനെയാണ് സുൽത്താൻ എന്നപേരിൽ ഒരാൾ വിമർശനം എഴുതിവിട്ടിരിക്കുന്നത്.അയാൾ പറയുന്നു ജമാഅത്തുകാർ മൌദൂദി സ്ട്രീറ്റ് ഉൽഖനനം നടത്തി കണ്ടെത്തിയിരിക്കുന്നുവെന്ന്.എന്നാൽ യഥാർത്തതിൽ ആരാണ് ഉൽഖനനം നടത്തിയത്? മുൻകാല ഇസ്ലാഹി പണ്ഡിതൻമാർ ഏറേപാടുപെട്ട് കുഴിച്ചുമൂടിയ അന്ധവിശ്വാസങ്ങളെ അടുത്തകാലത്ത് ചിലരെല്ലാം ചേർന്ന് ഉൽഖനനം നടത്തി പുറത്തെടുത്ത് ജനങ്ങൾക്ക് സമർപ്പിച്ചുവല്ലോ ജിന്നുകളെ സേവിക്കുമ്പോൾ ജിന്നുകളൂടെ നേതാവിനെ സേവിക്കണമെന്നാണ് ഒരു മൌലവി ജനങ്ങളെ പഠിപ്പിച്ചത്.മറ്റൊരു മൌലവി ജിന്നു ബാധയേറ്റവരെ അടിച്ചിറക്കൽ ചികിത്സനടത്തി സേവനം ചെയ്തു അതിനാലാണ് മറുഗ്രൂപ്പ് സലഫികൾ നവഖുറാഫികൾ എന്ന ഓമന പേര് നൽകി ആദരിച്ചത്.

(അവലംബമാക്കിയത് പ്രബോധനം വാരിക)

Saturday, 11 December 2010

ഇറാഖിലെ ഒട്ടകംകീർത്തി കേട്ട ബഗ് ദാദ് പട്ടണത്തിൽ സ്നേഹസമ്പന്നനായ യജമാനന്റെ ഒട്ടകമായി കഴിയുകയായിരുന്നു ഞാൻ എന്റെ പൂർവ്വീകർ മക്കയിൽ നിന്നുള്ള പ്രബോധകസംഘത്തേയും വഹിച്ചാണ് ഇറാഖിലെത്തിയത്.വിശ്വാസികളും അവിശ്വാസികളും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ വിശ്വാസി സംഘത്തോടൊപ്പം ചേർന്ന് നിരവധി പോരാട്ടങ്ങളിൽ പങ്കാളികളായവരെന്ന വിശേഷണവും എന്റെ പൂർവ്വീകർക്കുണ്ട്.
കാലങ്ങൾക്കപ്പൂറം മനുഷ്യർക്ക് സഞ്ചാരത്തിന് ഞങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പെടോളിന്റെ ഉൽഭവത്തോടെയാണതിന് മാറ്റം വന്നത്. എന്നിരുന്നാലും ആധുനികയുഗത്തിലും ഞങ്ങളുടെ പ്രസക്തി നഷട്ടപെട്ടിട്ടില്ല ഗുണമേന്മക്കനുസരിച്ച് ഉയർന്ന വിലയാണ് ഞങ്ങൾക്ക് മാർക്കറ്റിലുള്ളത് മരുഭൂമിക്ക് അലങ്കാരമായി അറേബ്യൻ സംസ്ക്കാരത്തിന്റെ പ്രതീകമായി അന്ത്യനാൾ വരെ ഞങ്ങളുടെ വർഗ്ഗം ഈ ഭൂമിയിൽ അവശേഷിക്കും ഇൻശാ അള്ളാ.
പാരമ്പര്യമായി പകർന്നു കിട്ടിയ ധാർമ്മികതയോടുള്ള പ്രതിബദ്ധതയും അധാർമ്മികതയോടുള്ള രോക്ഷവും എന്നിൽ നിലനിൽക്കുന്നുണ്ട് സാമ്രാജ്യത്വ അധിനിവേശം ഇറാഖിൽ അരങ്ങേറിയപ്പോൾ അത് എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നു സാമ്രാജ്യത്വത്തിന്റെ ബോബുകൾ ഇറാഖിന്റെ തെരുവുകളിൽ പൊട്ടിത്തെറിക്കുമ്പോൾ എന്നിൽ ധാർമ്മിക രോക്ഷം ശക്തിയാർജിക്കും. യജമാനന്റെ കയ്യിൽ എന്റെ കടിഞ്ഞാൺ ഇല്ലായിരുന്നുവെങ്കിൽ ഏതെങ്കിലും അമേരിക്കൻ സൈനീകനെ ഞാൻ ഇടിച്ചു വീഴ്ത്തുമായിരുന്നു.ഒട്ടകത്തിന്റെ തൊഴിയേറ്റ് അമേരിക്കൻ ഭടൻ മരിച്ചുവെന്ന വാർത്ത നിങ്ങൾക്ക് മാധ്യമങ്ങളിൽ വായിക്കാമായിരുന്നു.ബുദ്ധിയിലും ശക്തിയിലും മികവ് പുലർത്തുന്ന മനുഷ്യർ പ്രതികരണ ശേക്ഷി നഷ്ട്ടപെട്ട് സാമ്രാജ്യത്വത്തിന് അടിയറവ് പറയുമ്പോൾ കേവലം നാൽക്കാലിയായ ഒരു ഒട്ടകത്തിന്റെ വിടുവായിത്തമായി ആരും ഇതിനെ കാണേണ്ട.സാമ്രാജ്യത്വത്തെ പ്രഹരിക്കാൻ ഞാൻ അവസരം കണ്ടെത്തി ആ സംഭവം ഇനി വായിക്കാം.
ഒരു നാൾ ഞാനും യജമാനനും ബഗദ്ദാദിലുടെ നടന്നു പോകുകയായിരുന്നു അപ്പോൾ ഒരു ഘോരശബദത്തോടെ ഞങ്ങൾക്ക് മേൽ അമേരിക്കൻ ബോംബ് പതിച്ചു.ബോംബാക്രമണത്തിൽ ഞാനും യജമാനനും മ്രിതിയടഞ്ഞു അങ്ങിനെ തെരുവിൽ കിടന്ന എന്നെ ബഗദ്ദാദിലെ ഒരു തുകൽ പണിക്കാരൻ നോട്ടമിട്ടു പാദുക നിർമ്മാണ വിദഗദ്ധനായ അയാൾ എന്റെ തൊലി ഉരിഞ്ഞെടുത്ത് മനോഹരമായ പാദുകമാക്കി രൂപപ്പെടുത്തി അങ്ങിനെ എന്റെ തൊലി മനോഹരമായ പാദുകങ്ങളായി വിൽ‌പ്പനക്കായി അണിനിരത്തി. എന്നാൽ ഞാൻ ഒരിക്കലും നിനച്ചതല്ല എന്റെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും ജീവൻ അപഹരിച്ച കൊലയാളി ബുഷിന് നേരെ പ്രതികരിക്കാനാവുമെന്ന് എന്നാൽ അത് സംഭവിക്കുകതന്നെ ചെയ്തു.മുൻ തളിർ അസൈദി എന്ന ധീരനായ ഇറാഖിലെ മാധ്യമ പ്രവർത്തകനുമായുള്ള സഹവാസമാണ് അതിന് എനിക്ക് അവസരമേകിയത്. ലോക കൊലയാളിക്ക് നേരെ പ്രതിക്കരിക്കാൻ അവസരം നൽകിയ മുൻതളിർ എന്ന ധീരനോട് എനിക്ക് നന്ദിയുണ്ട് 2008ഡിസംബർ 14 മർദിതകോടികളുടെ സന്തോഷദിനമാണ് ലോകകൊലയാളി ജോർജ് ഡബ്ലിയു ബുഷിന് അപമാനത്തിന്റെയും.

Wednesday, 8 December 2010

പാമ്പുകൾക്ക് എയർ ഇന്ത്യയുണ്ട്


പാമ്പുകൾക്ക് എയർ ഇന്ത്യയുണ്ട് ആളുകൾക്ക് എയർ ഇന്ത്യയിൽ വിലയില്ലാ വിലയില്ലാ എന്നിങ്ങിനെ എയർ ഇന്ത്യാ യാത്രക്കാർക്ക് ഒരുമിച്ച് പാടാം.ജോലി അനേഷിക്കുന്ന പാമ്പാട്ടികൾക്ക് ഇനി എയർ ഇന്ത്യയിലേക്കും ഒരു അപേക്ഷ അയക്കാവുന്നതാണ് ഇനിമുതൽ എയർ ഇന്ത്യയുടെ വിമാനങ്ങളിൽ എയർഹോസ്റ്റേഴ്സിനൊപ്പം ഒരു പാമ്പാട്ടിയേയും കണ്ടേക്കാം ദേശിയ വിമാന കമ്പനിയായ എയർ ഇന്ത്യയിൽ പാമ്പാട്ടികളെ കാണുമ്പോൾ യാത്രക്കാർ അൽഭുതപെടേണ്ട യാത്രക്കാരുടെ സുരക്ഷക്കായി എയർ ഇന്ത്യ ഏർപ്പാടാക്കിയിരിക്കുന്നതാണ് ആകാശ യാത്രക്കിടയിൽ പാമ്പുകൾ പത്തി വിടർത്തി ആടുന്നത് കണ്ടാൽ യാത്രക്കാർ ഭയപെടേണ്ട കാര്യമില്ല പാമ്പാട്ടികൾ മകുടി ഊതി പാമ്പുകളെ പാട്ടിലാക്കി കൊള്ളൂം.


അനുബന്ധം : എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിമാനത്തിൽ പാമ്പാട്ടി ഉണ്ടാകുമോ എന്ന് ഉറപ്പുവരുത്തുക
ഇല്ലങ്കിൽ ഒരു വടികൂടി ടിക്കറ്റിനോടോപ്പം തരാൻ എയർ ഇന്ത്യാ ഏജന്റിനോട് ആവശ്യപെടുക എയർ ഇന്ത്യയിൽ യാത്രചെയ്യുമ്പോൾ സ്വയം രക്ഷക്കായി ഒരു വടി ആവശ്യമാണ്.ഒന്നുങ്കിൽ ആ വടികൊണ്ട് എയർ ഇന്ത്യാ വിമാനത്തിൽ കാണുന്ന പാമ്പുകളെ തല്ലികൊല്ലാം അല്ലെങ്കിൽ വൈകിപറക്കലിനെ തുടർന്ന് പ്രശനങ്ങളുണ്ടാകുമ്പോൾ ഉപയോഗിക്കാം വടിയുണ്ടായാൽ രണ്ടുണ്ട് കാര്യം!ദേശീയ വിമാനത്തിൽ എലിയേയും പാമ്പിനേയും കണ്ടാൽ ഏന്താ പ്രശനം? എലിയും പാമ്പുമെല്ലാം ഭാരതിയരുടെ ആരാധ്യജീവികളല്ലെ ആകാശ യാത്രയിൽ അവയെ കാണുന്നത് ഒരു ഐശ്വര്യമല്ലെ എന്നാണ് എയർ ഇന്ത്യാ അധിക്രതർ പറയുന്നതെങ്കിൽ അതല്ലെ ശരി ?

Tuesday, 23 November 2010

പ്രവാസികളുടെ ലോട്ടറി


സൌദി അറേബ്യയിൽ വ്യാപകമായിട്ടുള്ള ഒരു ചൂതാട്ടത്തിന്റെ പേരാണ് തായ്ലോട്ടറി സമാനമായ ലോട്ടറികൾ ഇതര ഗൾഫ് നാടുകളിലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.മാസത്തിൽ രണ്ട് തവണ നറുക്കെടുക്കുന്ന ഈ തായ് ലോട്ടറികളിയിലൂടെ ഭാഗ്യമനേഷിച്ച് വൻ സംഖ്യനഷ്ട്ടപ്പെടുത്തുന്നവൻ നിരവധിയാണ് മാസവേതനം മുഴുവൻ തായ്ലോട്ടറിക്കായി ചിലവഴിച്ച് അവസാനം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാട്ടിൽ പോകാൻ കഴിയാത്തവർ സൌദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ തായ്ലോട്ടറിയുടെ മൂന്നക്കനമ്പർ സ്വപനം കണ്ട് ജീവിക്കുകയാണ്.

ഇതര മതങ്ങൾ ഏതാനും പൂജ വഴിപാടുകളിലും ചടങ്ങുകളിലും പരിമിതമാകുമ്പോൾ ഇസ്ലാം മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും നിയമം നിർദേശിക്കുന്നു.സാമുഹിക-സാമ്പത്തിക-രാഷ്ട്രീയമേഖലകളിലെല്ലാം ഇസ്ലാമിന് അതിന്റെതായ നിയമനിർദേശങ്ങളുണ്ട് ഈ നിയമ നിർദേശങ്ങൾ സ്വീകരിക്കുമ്പോഴാണ് മുസ്ലീം എന്ന വാക്കിന്റെ അർത്ഥമായ അനുസരിക്കുന്നവൻ ആകുന്നത്. വ്യാപാരത്തിലൂടെയോ തൊഴിലിലൂടെയോഉള്ള സമ്പാദ്യമാണ് ഇസ്ലാം അനുവദിച്ചിരിക്കുന്നത്. ലോട്ടറി ഇസ്ലാം നിഷിദ്ധമാക്കിയ ചൂതാട്ടത്തിന്റെ മറ്റൊരു രൂപമാണ്. ലക്ഷകണക്കിന് ജനങ്ങൾ തങ്ങൾക്ക് ലഭിക്കണമെന്ന ആഗ്രഹത്തോടെ തായ് ലോട്ടറിക്ക് നൽകിയ രിയാലുകൾ സമാഹരിച്ചാണ് വിജയികളായ ഏതാനും വെക്തികൾക്ക് സമ്മാനതുക നൽകുന്നത് എനിക്ക് ലഭിച്ചില്ലല്ലോ എന്ന ലക്ഷകണക്കിന് ആളുകളൂടെ മനോവേദനയുടെ സമാഹാരമാണ് വിജയികളുടെ കൈകളിൽ എത്തിയിട്ടുള്ള സമ്മാനതുകയെന്ന് സാരം.
ഇങ്ങിനെ മറ്റുള്ളവരുടെ മനോവേദന നിറഞ്ഞ സമ്പാദ്യകൊണ്ട് സ്വസ്ഥമായ ജീവിതം അസാധ്യമാണെന്ന് ഏവർക്കും മനസ്സിലാക്കാവുന്നതാണ്.ലോട്ടറിയേയും ഇതര ഭാഗ്യ പരീക്ഷണങ്ങളേയും അത് ഭാഗ്യത്തിന് കിട്ടുന്നതല്ലെ അതിനെന്താ പ്രശനമെന്ന് പറഞ്ഞ് ന്യായീകരണം കണ്ടെത്തുന്നവർ ധാരാളമുണ്ട്. യാഥാസ്തിക-ഉൽ‌പ്പതിഷ്ണു പണ്ഡിതമാർ ലോട്ടറിയെന്ന നിഷിദ്ധ പ്രവർത്തിയെകുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നില്ല സംവാദവും ഖണ്ഡന മണ്ഡന പ്രസംഗങ്ങളും നടത്തി ജനങ്ങളുടെ കയ്യടി വാങ്ങാനാണ് ഈ പണ്ഡിതൻമാർക്ക് താൽ‌പ്പര്യം.ലോട്ടറി നിഷിദ്ധമാണോ എന്നകാര്യത്തിൽ സംശയിക്കുന്ന പണ്ഡിതൻമാരുമുണ്ട്.പത്ത് രിയാൽ കൊടുത്ത് ആയിരമോ അതിന്റെ ഗുണിതങ്ങളോ സ്വീകരിക്കുന്ന രീതി ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു.

പ്രവാസികൾക്കിടയിലുള്ള മറ്റൊരു സാമ്പത്തിക കുറ്റക്രിത്യമാണ് ലേലചിട്ടി(വിളികുറി)ആവശ്യക്കാരന്റെ കഴുത്ത് ഞെരിക്കുന്ന മഹാക്രൂരതയാണ് ലേലചിട്ടിയിൽ അരങ്ങേറികൊണ്ടിരിക്കുന്നത് ചിട്ടിയിലെ ഓരെ അംഗങ്ങവും ലേലതുക കൂട്ടി വിളിച്ച് തങ്ങളുടെ ലാഭം അതായത് പലിശ വർദ്ധിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ആവശ്യക്കാരൻ അവർക്കിടയിൽ കിടന്ന് ശ്വാസമുട്ടുകയാണ് ഇത്തരം ചൂഷണ ചിട്ടികളിൽ നിരവധി മുസ്ലീംകൾ ചേരുന്നു പലിശയെ പോലെ നിഷിദ്ധമായ സാമ്പത്തിക കുറ്റക്രത്യമാണ് ലേലചിട്ടിയെന്ന് അവർ മനസ്സിലാക്കുന്നില്ല.

ഇസ്ലാമിലെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് മുസ്ലീംകളിൽ ഏറെപേരും അജഞരാണ് അങ്ങിനെ ഒരു സാമ്പത്തിക വ്യവസ്ഥയുണ്ടോ എന്ന് സന്ദേഹിക്കുന്നവരുമുണ്ട് തന്നിമിത്തം സാമ്പത്തിക രംഗത്തെ ഹലാൽ-ഹറാമുകളെ മുഖവിലക്കെടുക്കുന്നില്ല.അവർ മനസിലാക്കിയ ഇസ്ലാം ഏതാനും ആചാരങ്ങളാണ്. യഥാസ്തിക-ഉൽ‌പ്പത്തിഷ്ണൂ പണ്ഡിതൻമാർ സാമ്പത്തികകാര്യത്തെയും രാഷ്ട്രീയത്തെയും കേവലം ദുൻയാകാര്യമാക്കി നിസ്സാരവൽക്കരിച്ചതിന്റെ ഫലമായി സാമ്പത്തിക കാര്യത്തിലും രാഷ്ട്രീയത്തിലും ഇസ്ലാമിക നിയമം പാലിക്കാൻ മുസ്ലീംകളിലെ മഹാഭുരിപക്ഷവും സന്നദ്ധരാകുന്നില്ല എന്നതാണ് വസ്തുത.ഇസ്ലാമിലെ സാമ്പത്തിക വ്യവസ്ഥയെയും രാഷ്ട്രീയ വ്യവസ്ഥയെയും കുറിച്ച് മനസ്സിലാക്കണമെങ്കിൽ മതരാഷ്ട്രവാദികളും തീവ്രവാദികളും പിഴച്ചവരുമെന്ന് ആരോപിച്ച് മാറ്റിനിർത്താൻ ശ്രമിച്ച ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രസദ്ധീകരണങ്ങളിൽ നിന്നും പ്രഭാക്ഷണങ്ങളിൽ നിന്നും മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ അത് വായിക്കരുത് കേൾക്കരുതെന്ന പുരോഹിത കൽ‌പ്പന ഒരുവേള ലംഘിക്കുവാൻ സന്നദ്ധമായാൽ ഇസ്ലാമിന്റെ സമഗ്രത ബോധ്യമാകും സമ്പത്ത് എങ്ങിനെ നേടിയെന്നും അത് എങ്ങിനെ ചിലവഴിച്ചുവെന്നും മറുപടി പറയാതെ
പരലോകത്ത് മുന്നോട്ട് ചലിക്കുവാൻ കഴിയുകയില്ലന്ന് പ്രവാചകൻ(സ) മുന്നറിയീപ്പ് നൽകിയിട്ടുണ്ട്. ഹ്രസ്വമായ ഭൌതിക ജീവിതത്തിൽ സമ്പന്നനാകാനുള്ള കുറുക്ക് വഴിതേടി ലോട്ടറിയേയും ഇതരനിഷിദ്ധമാർഗങ്ങളെയും സമീപിക്കുന്നവർ ശാശ്വതമായ പരലോകജീവിതത്തിൽ പരാജയപെടുന്നതാണെന്ന് തിരിച്ചറിയുക.

Wednesday, 3 November 2010

മുജാഹിദുകൾ ഒന്നിക്കുമോ

ഇസ്ലാഹ് എന്ന അറബി വാക്കിന്റെ അർത്ഥം നന്നാക്കുക,സംസ്ക്കരിക്കുക എന്നെല്ലാമാണ്. മുസ്ലീം സമുദായത്തെ സംസ്ക്കരിക്കാനായി 1921-ൽ മുസ്ലീം ഐക്യസംഘം എന്ന പേരിൽ മർഹും കെ.എം. മൌലവിയാണ് ഇസ്ലാഹി പ്രസ്ഥാനത്തിന് രൂപംനൽകിയത്.
1924-ൽ ഐക്യ സംഘമെന്ന കൂട്ടായ്മ കേരള ജംഇയ്യത്തുൽ ഉലമ എന്ന നാമം സ്വീകരിച്ചു. കേരള ജം ഇയ്യത്തുൽ ഉലമയുടെ മുഖപത്രമായിരുന്നു അൽ- മുർശിദ് . പിന്നീട് നീണ്ട ഇരുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം 1950-ലാണ് കേരള നദ് വത്തുൽ മുജാഹിദീൻ രൂപീക്രതമായത്. മർഹും കെ.എം.മൌലവി തെന്നെയായിരുന്നു സംഘടനയുടെ പ്രഥമ പ്രസിടണ്ട്.

2002 ആഗസ്റ്റ് 12 നാണ് മുജാഹിദ് എന്ന മത സംഘടന പിളർന്നത് എ.പി. അബ്ദുൽ ഖാദിർ മൌലവിയുടെ നേത്രത്വത്തിൽ ഒരുവിഭാഗവും മടവൂർ ഹുസൈൻ മൌലവിയുടെ നേത്രത്വത്തിൽ മറു വിഭാഗവും സംഘടിച്ചു. ഞങ്ങളാണ് യഥാർത്ഥ മുജാഹിദുകളെന്ന് ഇരു വിഭാഗവും വാദിച്ചുകൊണ്ട് പ്രവർത്തിക്കുയും ചെയ്യുന്നു. പിളർപ്പിനുശേഷം ഇരു വിഭാഗവും ആരോപണ- പ്രത്യാരോപണവുമായി തെരുവുകളിൽ സ്റ്റേജ് കെട്ടി പ്രസംഗിക്കുകയും നിരവധി പുസ്തകങ്ങൾ പ്രസദ്ധീകരിക്കുകയും ചെയ്തു സലഫി പള്ളികളിൽ ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി. റമളാൻ മാസത്തിൽ വരെ പരിശുദ്ധി മാനിക്കാതെ ഗ്രൂപ്പീസത്തിനായി മുജാഹിദുകൾ ധീരമയ പോരാട്ടം കാഴച്ചവെച്ചു.
മുജാഹിദ് പിളർപ്പ് ഖേദകരമല്ല അന്യവാരിമായിരുന്നുവെന്നും സംഘടനയിൽ ശുദ്ധീകരണമാണ് നടന്നതെന്നും പ്രസംഗിച്ചയാണ് കെ.കെ സകരിയ്യാ സ്വലാഹി


ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്റെ സംസ്ക്കാരംപിളരുന്നതിന് മുമ്പ് ഹുസൈൻ മടവൂർ

മുസ്ലീകളെ നന്നാക്കുവാൻ വേണ്ടി രൂപീകരിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന് കാലാന്തരത്തിൽ മുല്യശോഷണം സംഭവിക്കുകയും മുസ്ലീംകളെ നന്നാക്കാൻ ഇറങ്ങിതിരിച്ചവരെ മറ്റുമുസ്ലീംകൾ നന്നാക്കേണ്ട ഗതികേടിലാണ് മുജാഹിദുകളെ ഐക്യപ്പെടുത്താൻ ശ്രമിക്കുന്നവർ ഈ നന്നാക്കൽ ദൌത്യമാണ് എറ്റെടുത്തിരിക്കുന്നത് എന്നാൽ ഇരു വിഭാഗത്തിന്റെയും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ലയനമോ ഐക്യമോ സാധ്യമാകുമെന്ന് കരുതാനാവില്ല. നദ് വത്തുൽ മുജാഹീദീന്റെ ഇപ്പോഴത്തെ ആസ്ഥാന മന്ദിരമായ കോഴിക്കോട്ടെ മർക്കസുദ്ദഅവ ഉൾപെടെയുള്ള സ്ഥാപനങ്ങൾ കെ എൻ എമ്മിനു കീഴിൽ രജിസ്റ്റർ ചെയ്യണമെന്നും പ്രസദ്ധീകരണങ്ങൾ തിരികെ ഏൽ‌പ്പിക്കണമെന്നും പിളർപ്പിന്റെസമയത്ത് അച്ചടക്ക നടപടിക്ക് വിധേയമായവരെ ആലോചിച്ച ശേഷമേ തിരികെ പ്രവേശിപ്പിക്കാവൂ എന്നിങ്ങനെയുള്ള ഉപാധികൾ അംഗീകരിച്ചുകൊണ്ട് മുജാഹിദ് വിഭാഗങ്ങൾ ഒന്നിക്കുമോ ?
ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളത്തിൽ രാഷ്ട്രീയ പാർട്ടിയുടെ ഒരു ലയനം നടന്നു അരമനയിലെ നിർദേശം ശ്രവിച്ച് പി.ജെ ജോസഫ് മന്ത്രിസ്ഥാനം പോലും വലിച്ചെറിഞ്ഞു .ഈ ബോധം പോലും മുജാഹിദ് മത സംഘടനക്ക് ഇല്ലാതെ പോയത് എന്തുകൊണ്ട് ?

Thursday, 21 October 2010

കയ്യേറ്റം (കവിത)തിരകൾ തീരത്തേക്ക്
തിരക്കിട്ട് വരുന്നു
മണ്ണിട്ട് നികത്തിയ കടലമ്മയുടെ
മേനിതഴുകാനായി

ടൂറിസത്തിന്റെ പേരിൽ
സുഖവാസത്തിനായ
കടലമ്മയുടെ മേനിയിൽ
സൌധങ്ങൾ തീർത്തവരെ
നിങ്ങൾ കയ്യേറ്റക്കാർ
കടൽ കയ്യേറ്റക്കാർ

 കയ്യേറ്റക്കാരെ നേരിടാനായി
 വരുന്നൂ തിരമാല സൈന്യം
 കടലമ്മയുടെ ജെ സി ബി തിരമാലകൾ
 നിങ്ങളുടെ സൌധങ്ങൾ ശിഥിലമാക്കിയിടും

മലയിടിച്ച് മരംവെട്ടി
പ്രക്യതിയെ നോവിക്കുന്നവരെ
 കാടും കടലും കയ്യേറി
 ക്രൂരത കാട്ടുന്നവരെ
 കാത്തിരുന്ന് കാണുക
 പ്രക്യതിയുടെ പ്രതിക്രിയ.
Friday, 8 October 2010

കേരള നാട്ടിൽ വിളയും അന്ധവിശ്വാസം

സാക്ഷരകേരളം ,പ്രബുദ്ധകേരളം എന്നീ വിശേഷണങ്ങളുള്ള കേരം തിങ്ങും കേരളനാട്ടിൽ കേരംമാത്രമല്ല അന്ധവിശ്വാസവും തഴച്ചു വളരുകയാണെന്നാണ് സമീപകാല സംഭവങ്ങൾ നമ്മോട് പറയുന്നത്.
അന്യസംസഥാനക്കാർ അന്ധവിശ്വാസ വിപണനത്തിന് കേരളത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് പ്രബുദ്ധരായ കേരളക്കാരെ പറ്റിച്ച് അന്യസം സ്ഥാനക്കാർ കോടികൾ നേടുന്നു


പെട്ടന്ന് പണക്കാരനാകാനുള്ള യന്ത്രത്തിന്റെ പേര് എന്താണെന്ന് ചോദിച്ചാൽ ടി വി കാണുന്ന കേരളിയകുംടുംബത്തിലെ ഓരൊ അംഗവും വളരെ വേഗത്തിൽ ഉത്തരം നൽകും കുബേർ കുഞ്ചി യെന്ന് കാരണം ചാനലുകാരും പത്രക്കാരും മലയാളിക്ക് പരിചയമില്ലാത്ത കുബേർ കുഞ്ചി എന്ന വാക്ക് പരസ്യത്തിലൂടെ പഠിപ്പിച്ചു.
കുബേർ കുഞ്ചി എന്ന 3375 രൂപവിലയുള്ള ധനാകർഷണ യന്ത്രം വാങ്ങിയാൽ 45 ദിവസത്തിനകം ധനവാനാകാമെന്ന് പ്രബുദ്ധരായ കേരളീയരെ പറഞ്ഞു പറ്റിച്ചത് നമ്മുടെ ചാനലുകാരും പത്രക്കാരുമാണ്.കുബേർ കുഞ്ചി ഫ്രാഞ്ചൈസി എന്ന തട്ടിപ്പു സംഘം കോടികളാണ് അന്ധവിശ്വാസ യന്ത്രം വിറ്റ് നേടിയത് അതിന്റെ പരസ്യത്തിലൂടെ ചാനലുകാരും പത്രക്കാരും വൻ തുക പോക്കറ്റിലാക്കി പരസ്യത്തിൽ ആക്രഷ്ട്ടരായി ധനാകർഷണ യന്ത്രം വാങ്ങിയവർ വഞ്ചിതരാവുകയും ചെയ്തു
വായനക്കാരുടെയും പ്രേഷകരുടെയും നന്മ ലക്ഷ്യമിടുന്ന പത്രങ്ങളും ചാനലുകളും ഒരിക്കലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം തട്ടിപ്പ് പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സന്നദ്ധരാവുകയില്ല.
പുരോഗമനാശയക്കാരായി സമൂഹത്തിൽ അറിയപെടുന്നവർ നടത്തുന്ന പത്രങ്ങളും ചാനലുകളും അൽഭുത ഏലസ്സിന്റെയും കുട്ടിച്ചാത്തൻ സേവാ മഠത്തിന്റെയും പരസ്യം നൽകി ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് മാടിവിളിക്കുകയാണ്. തട്ടിപ്പു യന്ത്രം വിൽ‌പ്പനനടത്തിയ കുബേർ കുഞ്ചി ഫ്രഞ്ചൈസി എന്ന തട്ടിപ്പു സംഘത്തോടൊപ്പം ഇതിന്റെ പരസ്യം നൽകി ജനങ്ങളെ വഞ്ചിച്ച പത്രക്കാരുടെയും ചാനലുകാരുടെയും പേരിൽ കേസെടുത്ത് അറസ്റ്റു ചെയ്യേണ്ടത് ആവശ്യമാണ്
കുബേർ കുഞ്ചി യന്ത്രം വാങ്ങിയാൽ 45 ദിവസം കൊണ്ട് പണക്കാരനാകാമെന്നുള്ള വാഗ് ദ്ധാനം ശ്രവിക്കുന്ന സാമാന്യ ബുദ്ധിയുള്ള ആർക്കും ഇതൊരു തട്ടിപ്പാണെന്ന് എളുപ്പം മനസ്സിലാക്കാവുന്നതെയുള്ളൂ എന്നിരിക്കെ 3375 രൂപ നൽകി തട്ടിപ്പു
യന്ത്രം വാങ്ങിയ ഇരുപ്പത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന പ്രബുദ്ധരായ കേരളീയരെ നിങ്ങളാണ് ലോകത്തിലെ ഒന്നാം നമ്പർ വിഡ്ഡികൾ.

Monday, 20 September 2010

അയോധ്യയിൽ പോയി പൊട്ട് തൊട്ടു

അയോധ്യാ ദൈവീകഭവനം തല്ലി തകർത്തുകൊണ്ട് ഹിന്ദുവർഗീയവാദികൾ അഴിഞ്ഞാടിയ നാട്.അയോധ്യാ എന്ന് കേൾക്കു മ്പോൾ ബാബരി മസ്ജിദിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളാണ് നമ്മുടെ മനസിലേക്ക് കടന്നുവരുക. അയോധ്യയിലേക്ക് ശാന്തമായ മനസ്സുമായി ആർക്കും യാത്ര പോകുവാൻ കഴിയുകയില്ല.എന്നാൽ ത്രുശൂരിലെ സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ കുട്ടികളുമായി ശാന്തിയാത്ര സംഘടിപ്പിച്ചത് അയോധ്യയിലേക്കായിരുന്നു.അവർ ദൈവീക ഭവനം തല്ലിതകർത്ത നാട്ടിൽ പോയി മുസ്ലീംകുട്ടികളുടെ നെറ്റിയിൽ പൊട്ട് ചാർത്തിച്ചു അയോധ്യയിലെ സന്യാസിയോടോപ്പം നിന്ന് ജയ് വിളിപ്പിച്ചു എന്നിട്ട് അതിന്റെ ഫോട്ടൊയെടുത്തു അയോധ്യയിൽ പൊയി ഈ മഹാകാര്യം ചെയ്തതോടെ സൽസബീൽ സ്ക്കൂൾ അധി ക്രതരുടെ മനസ്സ് ശാന്തമായി


ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികളുടെ നെറ്റിയിലെ പൊട്ട് ശ്രദ്ധിക്കുകഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികളുടെ നെറ്റിയിൽ പൊട്ട് ചാർത്താനായിരുന്നോ സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ അയോധ്യയിലേക്ക് ഈ ശാന്തി യാത്ര നടത്തിയത് ?
ഹിജാബ് ധരിച്ച മുസ്ലീം കുട്ടികളൂടെ നെറ്റിയിൽ അയോധ്യയിൽ നിന്നും ചാർത്തിയ പൊട്ട് കാണുമ്പോൾ ഹിന്ദുവർഗീയവാദികൾ സന്തോഷിക്കും അങ്ങിനെ ഹിന്ദു വർഗീയ വാദികളുടെ മനസ് ശാന്ത മാക്കാനാണോ സൽസബീൽ സ്ക്കൂൾ അധിക്രതർ ആഗ്രഹിക്കുന്നത് ?
ശാന്തി യാത്രയുടെ തുടക്കത്തിൽ പ്രമുഖ രാഷ്ട്രീയക്കാരന്റെ വീട്ടിൽ നിന്നും പ്ലാസ്റ്റിക്ക് ഗ്ലാസിൽ ചായകൊടുത്തപ്പോൾ പ്ലാസ്റ്റിക്കിനോടുള്ള വിരോധം കാരണം കുട്ടികൾ ചായ നിരസിച്ചുവെത്രെ എന്നാൽ ഇസ്ലാമിക സംസ്ക്കാരത്തിന് വിരുദ്ധവും അന്യമത ആചാരവുമായ പൊട്ട് തൊടൽ മുസ്ലീം കുട്ടികൾക്ക് എങ്ങിനെ സ്വീകാര്യമായി ? പ്ലാസ്റ്റിക്കിനോടുള്ള വിരോധം പൊട്ടിനോട് ഇല്ലാതെപോയതെന്ത്കൊണ്ട് ?
അയോധ്യയിൽ പോയി പൊട്ട് തൊട്ടതും സന്യാസിയോടൊപ്പം ജയ് വിളിച്ചതുമെല്ലാം സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ മഹാസൽക്കർമ്മമായാണ് ധരിച്ചിരിക്കുന്നത് അതുകൊണ്ടാണല്ലോ പൊട്ട്തൊട്ട് സന്യാസിയോടൊപ്പം നിൽക്കുന്ന ഫോട്ടോ സഹിതമുള്ള ഫീച്ചർ പത്രത്തിൽ പ്രസ്ദ്ധീകരിക്കാൻ അനുവാദംനൽകിയത് ? വീണ്ടും ഒരു ശാന്തി യാത്ര ക്കുള്ള തയ്യാറെടുപ്പിലാണെത്രെ സൽസബീൽ സ്ക്കൂൾ അധിക്രതർ ഒക്ടോബർ രണ്ടിനാണ് അടുത്തയാത്ര. സൽസബീൽ സ്ക്കൂളിൽ കൂട്ടികളെ ചേർത്തിട്ടുള്ള രക്ഷിതാക്കൾ ജാഗ്രത പാലിക്കുക്ക.

.

Thursday, 16 September 2010

അന്ധവിശ്വാസം വിഴുങ്ങുന്ന ജീവനുകൾ

ജാതിമത വിത്യാസമില്ലാതെ മനുഷ്യരെ ബാധിച്ച മഹാവ്യാധിയാണ് അന്ധവിശ്വാസം യഥാർത്ഥ വിശ്വാസം സ്വീകരിക്കാത്ത മനുഷ്യമനുസുകളെയാണ് അന്ധവിശ്വാസം കീഴ്പെടുത്തുന്നത് പ്രബുദ്ധരും വിദ്യാസമ്പന്നരുമെന്ന് അവകാശപ്പെടുന്ന കേരളീയരിലും അന്ധവിശ്വാസം പൂർവ്വാധികം ശക്തിയാർജിച്ചിരിക്കുകയാണ്.അന്ധവിശ്വാസം സ്വീകരിച്ച മനുഷ്യരെ ചൂഷണം ചെയ്യുന്ന ജോത്സ്യൻമാരും കുട്ടിച്ചാത്തൻ സേവകൻമാരും ജിന്നുസേവകൻമാരും കേരളീയ സമൂഹത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
അന്ധവിശ്വാസികൾ ജോത്സ്യൻമാരുടെയും കുട്ടിച്ചാത്തൻ സേവകൻമാരുടെയും ജിന്നു സേവകൻമാരുടെയും ആജ്ഞാനുവർത്തികളാണ് മന്ത്രവാദികളുടെ നിർദേശങ്ങൾക്കനുസ്രതമായി ദിനചര്യകൾ ക്രമപെടുത്തിയിരിക്കുകയാണ് അന്ധവിശ്വാസികൾ. ഒരോ ചലനത്തിലും മന്ത്രവാദിയുടെ നിർദേശങ്ങൾ പാലിക്കാൻ അന്ധവിശ്വാസികൾ അതീവ സൂക്ഷമതപാലിക്കുന്നു.
ശത്രുദോഷംഅകറ്റാൻ,രോഗമാറ്റാൻ,ഉദീഷ്ഠ്കര്യങ്ങൾ നിറവേറ്റാൻ,നിധികണ്ടെത്താൻ,വിവാഹംനടക്കാൻ,കച്ചവടംവിജ
യിക്കാൻ,ജോലികിട്ടാൻ തുടങ്ങിയ കാര്യങ്ങൾ സാധിക്കാനാണ് അന്ധവിശ്വാസികൾ മന്ത്രവാദികളെ സമീപിക്കുന്നത്.
അന്ധവിശ്വാസികൾ പരസ്പരം സമ്പൂർണ്ണ സഹകരണത്തിലാണ് അന്ധവിശ്വാസികൾക്കിടയിൽ ജാതി മത വ്യത്യാസമില്ലവർഗീയതയില്ല മുസ്ലീംകൾ ഹിന്ദു മന്ത്രവാദിയെയും ക്രിസ്ത്യൻ മന്ത്രവാദിയേയും സന്ദർശിക്കുന്നു ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീം മന്ത്രവാദികളെയും സന്ദർശിക്കുന്നു.അന്ധവിശ്വാസികൾ മന്ത്രവാദികൾ ചോദിക്കുന്നതെന്തും നൽകാൻ സന്നദ്ധരാണ് ഇങ്ങിനെ സ്വർണ്ണവും പണവും നഷ്ട്ടമായവർ നിരവധിയാണ് മന്ത്രവാദികൾ നിർദേശിക്കുന്ന പ്രകാരം ചികിത്സനടത്തി നടത്തി മരണമടഞ്ഞവരും അന്ധവിശ്വാസികളുടെക്കൂട്ടത്തിലുണ്ട്.മന്ത്രവാദി നിർദേശിച്ചാൽ കൊലചെയ്യാനും വീട് പൊളിക്കാനും ജോലിഉപേക്ഷിക്കാനുമെല്ലാം അന്ധവിശ്വാസികൾ തയ്യാറാവും.


ജോത്സ്യന്റെ നിർദേശപ്രകാരം സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊന്ന മധു

പിതാവിനാൽ കൊല്ലപ്പെട്ട രണ്ടുമാസം പ്രായമുള്ള അഖിൽദേവ്

ദോഷമകറ്റാൻ കുട്ടികളെ കുരുതികൊടുക്കാൻ നിർദേശിക്കുന്ന മന്ത്രവാദിയുടെ പതിവ്ശൈലിയിൽ നിന്നും വ്യത്യസ്തമായി അമ്പലപ്പുഴയിലുള്ള ഒരു ജോത്സ്യൻ നിർദേശിച്ചത് കുട്ടിയെ വകവരുത്താനായിരുന്നു ജോത്സ്യന്റെ നിർദേശം അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് മധു എന്ന ഇരുപത്തിഏഴുകാരൻ തന്റെ കടിഞ്ഞൂൺ പുത്രനായ രണ്ട്മാസം പ്രയമായ അഖിൽദേവിനെ നിലത്തടിച്ചുകൊന്നു .സ്വന്തം കുഞ്ഞിനെ കൊന്ന മധുവിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കൊലക്ക് പ്രേരണ നൽകിയ ജോത്സ്യനെ പോലീസ് ചോദ്യം ചെയ്ത് വെറുതെ വിടുകയാണുണ്ടായത് ഈ സംഭവിത്തിൽ ജോത്സ്യൻ ശിക്ഷലഭിക്കാൻ അർഹനാണ് എന്നിട്ടും നിയമപാലകർക്ക് മന്ത്രവാദികളോടുള്ള വിധയത്വം കാരണം കുറ്റവാളിയായ മന്ത്രവാദി രക്ഷപ്പെട്ടൂ ദൈവത്തിനുമാത്രമെ അദ്രശ്യജ്ഞാനമുള്ളൂവെന്ന് അടിയുറച്ച് വിശ്വസിക്കുന്നവർക്കെ മന്ത്രവാദികളുടെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളൂ.
Thursday, 9 September 2010

عيد مبارك ഏവർക്കും ഈദ് ആശംസകൾ

വിശുദ്ധനാളുകളിലൂടെ വിശുദ്ധരായ വിശ്വാസികൾക്ക് വിശ്വനാഥൻ നൽകിയ
സന്തോഷത്തിൻ ദിനമാണ് ഈദ് ഈ ദിനത്തിൽ നമുക്ക് സന്തോഷിക്കാം

Tuesday, 17 August 2010

ഈ ക്രൂരതക്ക് അന്ത്യമില്ലെ ?
ബംഗളൂരു സ്ഫോടനത്തിൽ പങ്കില്ലെന്ന് മഅദനി ഖുർആൻ എടുത്ത് സത്യം ചെയ്യുന്നു.


രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ പേരിൽ വികലാംഗനും രോഗിയുമായ അബ്ദുൾ നാസിർ മഅദനി എന്ന മുസ്ലീം പണ്ഡിതനെ ഭരണക്കൂടവും പോലീസും വേട്ടയാടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 1998 മാർച്ച് 31ന് കോയമ്പത്തൂർസ്ഫോടനക്കേസിൽ പ്രതിചേർത്ത മഅദനിയെ നീണ്ട ഒമ്പതരവർഷക്കാലം ജയിലിലിട്ട് പീഡിപ്പിച്ചു ഒടുവിൽ നിരപാരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ചു. 2007 ആഗസ്റ്റിൽ ജയിൽ മോചിതനായ മഅദനിയെ മൂന്ന് വർഷത്തെ ഇടവേളക്കുശേഷം(മുന്ന് വർഷത്തെ പരോൾ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം)ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരിക്കുകയാണ്.അഹമ്മദാബാദ് സ്ഫോടനത്തിന്റെ പേരിൽ ഗുജ്റാത്ത് പോലീസിനും മഅദനിയെ ചോദ്യംചെയ്യാൻ മോഹമുണ്ടത്രെ.മഅദനിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കേരള പോലീസ് എന്തൊക്കെ നാടകങ്ങളാണ്കളിച്ചത് നിരോധാജ്ഞ,പോലീസ് റൂട്ട്മാർച്ച് ,വാണിംങ്ങ് ഷൂട്ട് എന്നപേരിലു പടക്കം പൊട്ടിക്കൽ, ഉപരോധം എന്നിങ്ങനെ അൻവാർശേരിയിലും പരിസരത്തും പോലീസ് ഭീകരാന്തരീഷം സ്രഷ്ടിച്ച.


അൻവാർശേരിയിൽ പോലീസ് പടയോട്ടംആഗോളതലത്തിൽ സാമ്രാജ്യത്വവും സയണിസവും ചേർന്ന് തയ്യാറാക്കിയ മുസ്ലീം ഭീകരവേട്ടയുടെ കേരളത്തിലെ ഇരയാണ് മഅദനി എന്ന അനുമാനം തെറ്റാവാൻ സാധ്യതയില്ല ഇന്ത്യയിൽ സയണിസവും സാമ്രാജ്യത്വവും ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ അവർക്ക് പൂർണ്ണ സഹകരണം നൽകാൻ സംഘപരിവാറുംഅരയും തലയും മുറുക്കി രംഗത്തുണ്ട് മുസ്ലീം ഉൻമൂലനം ലക്ഷ്യമാക്കിയ ഈ മുക്കൂട്ട് മുന്നണി തങ്ങളുടെ ലക്ഷ്യസാക്ഷാൽക്കാരത്തിനായി പണിയെടുത്ത്കൊണ്ടിരിക്കുകയാണെന്ന വസ്തുത തിരിച്ചറിയാത്തവർ മുസ്ലീംകളിലെറെയാണ്.മുസ്ലീ പീഢനത്തിനെതിരെ ശബ്ദം ഉയർത്തിയ മഅദനിയെ തന്നെ മുസ്ല്ലീംകളുടെ മുന്നിലിട്ട് പീഢിപ്പിച്ച് മൊത്തം മുസ്ലീംകളെയും ഭീതിയിലാകി നിശ്ബ്ദരാക്കുകയെന്ന തന്ത്രമാണ് മുസ്ലീം വിരുദ്ധശക്തികൾ പ്രയോഗവൽക്കരിച്ചുകൊണ്ടിരിക്കുന്നത് അങ്ങിനെ ഇസ്ലാമിക നവജാഗരണത്തെ തടയിടാമെന്ന് അവർ കണക്ക്കൂട്ടുന്നു എന്നാൽ അള്ളാഹുവിന്റെ പ്രകാശത്തെഊതികെടുത്താൻ കഴിയുകയില്ലന്ന് ഇസ്ലാമിന്റെ ശത്രുക്കൾ മനസിലാക്കുന്നില്ല.
ഇല്ലാത്ത കുറ്റം ചുമത്തി ഒമ്പതര വഷക്കാലം ജയിലിൽ കിടന്ന് പ്രയാസം സഹിച്ച വികലാംഗനായ മനുഷ്യൻ മറ്റൊരു സ്ഫോടനത്തിൽ പങ്കാളിയായെന്ന വാദം എന്തുമാത്രം ബാലിശമാണ് ? ബംഗളൂരു സ്ഫോടനക്കേസിൽ മഅദനി പ്രതി ചേർക്കപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു എന്നിട്ട് അറസ്റ്റ് ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ട് പോവുകയും അവസാനം
മുസ്ലീംകൾ പവിത്രമാസമായി ആചരിക്കുന്ന റമളാൻ മാസം തന്നെ അറസ്റ്റിന് തിരഞ്ഞെടുത്തതിന്റെ പിന്നിലും മുസ്ലീം വിരുദ്ധർക്ക് ചില ലക്ഷ്യങ്ങളുണ്ട് അതായത് മുസ്ലീം ഹ്രദയങ്ങളെ കുത്തിനോവിക്കുക മറ്റൊരു ഭാഷയിൽ പറഞ്ഞാൽ മൂറിവിൽഉപ്പ് തേക്കുന്ന പ്രവർത്തി. അല്ലെങ്കിൽ അറസ്റ്റ് റമളാനിനുശേഷം നടത്താൻ സംയുക്ത മുസ്ലീം സംഘടനാ പ്രതിനിധി സംഘം നിവേദനം നൽകിയിട്ടും അത് പരിഗണിക്കതെ പോയത് എന്തുകൊണ്ട് ? ലോകമുസ്ലീംകളുടെ ആഘോഷ അവസരത്തിൽസദ്ദാം ഹുസൈനെ തൂക്കുലേറ്റികൊണ്ട് മുസ്ലീം മനസുകളെ കുത്തി നോവിച്ച സാമ്രാജ്യത്വ തന്ത്രം ഇതോടൊപ്പം ചേർത്ത് വായിക്കുക.

Sunday, 15 August 2010

തുറങ്കലിൽ കിടന്ന് ഇബിലീസ് ചിരിക്കുന്നു

നന്മകൾ വർഷിക്കുന്ന പരിശുദ്ധ റമളാൻ മാസത്തിൽ വിശ്വാസികൾക്ക് അലോസരം സ്രഷ്ടിക്കാതിരിക്കാനായി പ്രബഞ്ചനാഥൻ ഇബിലീസിനെ തുറങ്കിലടച്ചിരിക്കുകയാണ് എന്നാൽ തന്റെ അസാന്നിധ്യത്തിലും തന്റെ പാത അനുധാവനം ചെയ്യുന്നവർ അടിയും പിടിയും കലഹവും നടത്തുന്നത് കാണുമ്പോൾ ഇബിലീസ്       സന്തോഷാധിക്യത്താൽആർത്തു ചിരിക്കുകയാണ്അതിനുമാത്രം ഇബിലീസിനെ സന്തോഷിപ്പിച്ച സംഭവം ഇനി വായിക്കുക

                     സംഘട്ടനത്തെ കുറിച്ചുള്ള പത്രവാർത്ത

കഴിഞ്ഞ വെള്ളിയാഴ്ച്ച (13/8/2010)യാണ് ഇബലീസീനെ സന്തോഷിപ്പിച്ച ചെനക്കലങ്ങാടി മുജാഹിദാനി പ്രോഗ്രാംഅരങ്ങ് തകർതത്ത്. അത്താഴം കഴിച്ച വീര്യത്തോടെ സുബഹി നമസ്ക്കരാനന്തരമാണ് ഒന്നാമത്തെ പ്രോഗ്രാം നടന്നത് നമസ്ക്കാരം എല്ലാ മ്ലേഛവും നിക്രഷ്ഠവുമായ കാര്യങ്ങളിൽ നിന്നും തടയുന്നതാണെന്നാണ് വിശുദ്ധ ഖുർആൻ നമസ്ക്കാര
ത്തെ വിശേഷിപ്പിച്ചത് എന്നാൽ ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിൽ നമസ്ക്കരിച്ചമുജാഹിദാനികൾ നമസ്ക്കാരാനന്തരം കൂടുതൽ നിക്രഷ്ഠരായ സംഭവം ആരെയും അമ്പരപ്പിക്കുന്നതാണ്.
രണ്ടാമത്തെ മുജാഹിദാനി പ്രോഗ്രാം അരങ്ങേറിയത് ജുമഅ നമസ്ക്കാരാനന്തരമാണ് റമളാനിലെ ആദ്യത്തെ ജുമഅ ഖുത്ബയിൽ സ്വാഭാവികമായും നോമ്പുകാരൻ പാലിക്കേണ്ട കാര്യങ്ങളായിരിക്കാം ഖതീബ് സൂചിപ്പിച്ചിരിക്കുക മാത്രമല്ല തഖ് വകൊണ്ടുള്ള ഉപദേശം ഖുതുബയിലെ നിർബ്ബന്ധമായി പറയേണ്ട വിഷയമായതിനാൽ മസ്ജിദ് മുജാഹിദീനിൽ പങ്കെടുത്തവരെയും ഖത്തീബ് തഖ് വകൊണ്ട് ഉപദേശിച്ചിരിക്കും. തഖ് വയുള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിർബ്ബന്ധമാക്കിയതെന്ന് അള്ളാഹു പറഞ്ഞിരിക്കുന്നു നോമ്പുകാരനായിരിക്കെ ഖത്തീബിന്റെ തഖ് വകൊണ്ടുള്ള ഉപദേശവും സ്വീകരിച്ച്മുത്തഖിയാകേണ്ടവരാണ് ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിൽ പരസ്പരം ഏറ്റുമുട്ടിയത്.

റസൂൽ(സ)പറഞ്ഞു നോമ്പ് പരിചയാണ് നിങ്ങൾ നോമ്പുകാരനായിരിക്കെ അശ്ലീലം പ്രവർത്തിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത് അവനെയാരെങ്കിലും ആക്ഷേപിക്കുകയോ അവനോടാരെങ്കിലും കലഹിക്കുകയോ ചെയ്താൽ അവൻ നോമ്പു
കാരനാണെന്ന് പറഞ്ഞുകെള്ളട്ടെ.മഹാനായ റസൂൽ(സ)വാക്കുകൾക്ക് വിലകൽ‌പ്പിക്കാതെ പരിശുദ്ധ റമളാനിന്റെ പവിത്രതകാറ്റിൽ പറത്തി അടിപിടിക്കൂടിയവർ പ്രവർത്തിക്കുന്നത് ഏത് ദീനിനുവേണ്ടിയാണ്? ഇതാണോ ഇസ്ലാഹീ പ്രവർത്തനം?ഇതാണോ സ്വർഗത്തിലേക്കുള്ള പാത? ഇതിൽ എവിടെ ഖുർആനും സുന്നത്തും ? ലോകത്തുള്ള മുഴുവൻ മുസ്ല്ലീംകളിലും തെറ്റുകാണുന്നവർ കേരളത്തിലെ 0 വട്ടത്തിലുള്ള ഞങ്ങളാണ് സ്വർഗാവകാശികളെന്ന് മേനിനടിക്കുന്നവർ സ്വയം വിലയിരുത്തെണ്ടിയിരിക്കുന്നു.തെറ്റുകൾ സംഭവിക്കുക മനുഷ്യസഹചമാണ് എന്ന് പറഞ്ഞ് ലാഘവത്തോടെ കാണേണ്ട ഒരു സംഭവമല്ല ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിലുണ്ടായത് നോമ്പുകാരനായിരിക്കെ കലഹമുണ്ടാക്കരുത് ആരെങ്കിലും കലഹത്തിന് വന്നാൽ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകണം എന്ന പ്രവാചകനിർദേശത്തെയാണ് ഇവർ അവഗണിച്ചിരിക്കുന്നത് ഇവരാണ് യഥാർത്ത പ്രവാചക നിന്ദകർ അമുസ്ല്ലീംകൾ പ്രവാചകനെ നിന്ദിക്കുന്നത് അജ്ഞത നിമിത്തമാണ് എന്നാൽപ്രവാചകന്റെ അനുയായികളെന്ന് അവകാശവദമുന്നയിക്കുന്നവർ ബോധപൂർവ്വം പ്രവാചകനെ നിന്ദിക്കുന്നത് ഗൌരവത്തോടെ കാണേണ്ടതാണ് സുബഹി നസ്ക്കാരാനന്തരം നടന്ന ഒന്നാം സംഘട്ടനം അവിവേകളുടെ പാകത്ത് നിന്നുണ്ടായഒരു വീഴ്ച്ച എന്ന നിലക്ക് ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദിനിലെ വിവേകമുള്ള ഭാരവാഹികളോ നദ് വത്തുൽ മുജാഹിദ്നേത്രത്വമോ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു എന്നാൽ പരിശുദ്ധ റമളാനിന്റെ പവിത്രത കണക്കിലെടുത്ത് പ്രശനംപരിഹരിക്കുകയല്ല പ്രത്യുത പകരം ചോദിക്കാനായി ജുമഅക്ക് ശേഷം വീണ്ടും സംഘട്ടനം നടത്തുകയാണ് ചെയ്തത്. സംഘട്ടനത്തിൽഏഴ് ധീരമുജാഹിദുകൾക്കാണ് പരിക്കേറ്റ് ആശുപത്രിയിലായത് ഒരു ആളുടെ നില ഗുരുതരമാണത്രെ.റമളാൻ അല്ലെ സ്വർഗത്തിലെ റയ്യാൻ കവാടം തുറന്നു വെച്ചിരിക്കുകയല്ലെ നേരെ റയ്യാൻ കവാടത്തിലൂടെ സ്വർഗപ്രവേശനം നടത്താമെന്ന് കരുതിയാവും റമളാൻ തന്നെ അടിപിടികൂടാൻ മുജാഹിദാനികൾ തിരഞ്ഞെടുത്തതെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അവരെകുറ്റം പറയാൻ ന്യായമില്ല.സമുദായ പാർട്ടി വിളിച്ചു ചേർത്ത തീവ്രവാദ വിരുദ്ധ മുസ്ലീം സംഘടനാസംഗമം ഏതാനും ദിവസംമുമ്പാണ് കോട്ടക്കലിൽ നടന്നത് പ്രസ്തുത സംഗമത്തിൽ ഇരുമുജാഹിദ് നേതാക്കളും പങ്കെടുക്കുകയും തീവ്രവാദത്തിനെതിരെമിതവാദപ്രതിഞ്ഞചൊല്ലുകയും തീവ്രവാദത്തിന്റെ ഏന്തെകിലും അംശം വയറിനുള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പോകട്ടെയെന്നുകരുതി ബാലസുധയും ചുക്കു കാപ്പിയുമെല്ലാം സേവിച്ച് നേതാക്കൾ സലാം ചൊല്ലി പിരിഞ്ഞതെയുള്ളു അപ്പോഴാണ് ചെനക്കലിൽ തീവ്രവാദ പ്രവർത്തനമുണ്ടായത് അണികൾ പരസ്പരം അടിപിടികൂടുകയില്ലെന്ന് കരാർ ഉണ്ടാക്കി ഒപ്പ് വെക്കാൻ കോട്ടക്കലിൽ ചേർന്ന സംഗമത്തിൽ മുജാഹിദ് നേതാക്കൾ തയ്യാറാവേണ്ടതായിരുന്നു.അത്തരത്തിൽ കരാറുണ്ടാക്കാനോ ഒപ്പിടാനോ മുജാഹിദ് നേതാക്കൾ സന്നദ്ധരാവില്ല കാരണം അണികൾ അടിക്കൂടി പിടിച്ചെടൂക്കുന്ന പള്ളിളും മദ്രസകളും ഓഫീസുകളുമെല്ലാം സംഘടനാവളർച്ചക്ക് അനിവാര്യമാണെന്ന് നേതാക്കൻമാർക്ക് തിരിച്ചറിവുണ്ട് എന്നാൽ കലപിലക്കൂടി പിടിച്ചടുക്കുന്ന പള്ളികളും മദ്രസകളും പരലോകത്ത് ഗുണം ചെയ്യില്ലെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ.

Tuesday, 10 August 2010

റമളാൻ സുഗന്ധം (കവിത)

റമളാൻ വന്നു
റയ്ഹാനിൻ സുഗന്ധവുമായി
റയ്യാൻ കവാടം തുറന്നിടും
റബ്ബിൻ ദാസൻമാർക്കായി

റബ്ബിൻ മാലഖമാർ വന്നിടും
റഹമത്തിൻ ഉപഹാരവുമായി
ആയിരം മാസങ്ങൾ ഒന്നിച്ചരാവ്
അനുഗ്രഹം വർഷിക്കും രാവ്.

Friday, 30 July 2010

ജഡ്സൻ തുടർന്ന് വായിക്കുക

സ്നേഹപുർവ്വം ജഡ്സന് മഅദനി കുടുംബമേ ക്ഷമിക്കൂ എന്ന ശീർഷകത്തിൽ ഞാൻ പോസ്റ്റ് ചെയ്ത ബ്ലോഗിന് താങ്കൾ കമന്റ് എഴുതിയത് വായിച്ചു. കോയമ്പത്തുർ ബാഗ്ലൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താണ് തെളിവ് എന്നാണല്ലോ താങ്കളുടെ ഒരു ചോദ്യം കോയമ്പത്തുർ സ്ഫോടനക്കേസിൽ പ്രതി ചേർക്കപെട്ട മഅദനി നീണ്ട ഒമ്പതര വർഷക്കാലം ജയിൽ കിടന്നതിനു ശേഷമാണ് നിരപരാധിയാണെന്ന് കണ്ടെത്തി കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയത് ഈ കോടതി വിധി പോലും മാനിക്കാതെയാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താ തെളിവ് എന്ന് ചോദിക്കുന്നത്.ബഗ്ലൂരു കേസിൽ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിയുടെ പേരിൽ കേസെടുത്തിരിക്കുന്നത് ഇത് നിയമ ലംഘനമാണ്. കോയമ്പത്തൂർ ജയിൽ മോചിതനായശേഷം മഅദനിക്ക് കേരള സർക്കാർ രണ്ട് പോലീസുകാരെ നിരീഷകരായി നിയോഗിച്ചിടുണ്ട് 24 മണിക്കുർ മഅദനിയെ നിരീക്ഷിക്കുന്ന പോലീസ്കാരുടെ ശ്രദ്ധവെട്ടിച്ച് മഅദനി ബാഗ്ല്ലുർ സ്ഫോടനത്തിന് കരുക്കൾ നീക്കി എന്നത് അവിശ്വസനിയമാണ്.ഇനി ബഗ്ലൂരു സ്ഫോടനത്തിൽ മഅദനിക്ക് പങ്കില്ലന്ന് കോടതി തെളിയിച്ചാലും ജഡ്സനെ പോലുള്ളവർ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും അതിനെന്താ തെളിവെന്ന് അതൊരു അസുഖമാണ് ജഡ്സന് ആ അസുഖം കുറച്ചധികമുണ്ടെന്ന് ബാക്കിയുള്ള വരികൾ വായിക്കുന്നവർക്ക് മനസിലാകും ജഡ്സന്റെ മറ്റു ചോദ്യങ്ങൾക്കും മറുപടിയുണ്ട് കാത്തിരിക്കുക. (തുടരും)

                                             
                                         ജഡസൻ തുടർന്ന് വായിക്കുക
സുഹ്രത്ത് ജഡ്സന് സമയക്കുറവ് മുലമാണ് താൻങ്കൾക്ക് മറുപടി അയക്കാൻ താമസിച്ചത് മഅദനി വിഷയം ചർച്ചയിൽനിന്നും വഴുതി മാറി ജഡ്സൻ സൌദിയിലേക്ക് ഇടക്കെല്ലാം ചേക്കേറുന്നത് എന്തുകൊണ്ടാണ്? താങ്കൽ സൌദിയിൽ ജോലി തേടിവന്ന് പരാജയപ്പെട്ട് പോയ ആളാണോ ? അതുമല്ലങ്കിൽ ജഡ്സൻ സൌദിയിൽ വന്ന സമയത്ത് താങ്കളോട് ആരെങ്കിലും മോശമായി പെരുമാറിയതിന്റെ പകയോ ? പ്രസ്തുത കാരണം കൂടാതെ പിന്നെയുള്ളത് താങ്കളുടെ മനസിലുള്ള വർഗീയ വിദ്വേഷം ഈ കാരണങ്ങൾ കൊണ്ടായിരിക്കാം ജഡ്സ്ൻ ഇടക്കെല്ലാം സൌദിയെ വിമർശിക്കാൻ ശ്രമിക്കുന്നതെന്ന് ഞാൻ നിനക്കുന്നു.ജഡസൻ ഒരുകാര്യം മനസിലാക്കണം മുസ്ല്ലീംകളെ കൂടാതെ ലക്ഷക്കണക്കിന് ക്രസ്ത്യൻ-ഹിന്ദു അമുസ്ലീകൾ ജോലിയെടുത്ത് ജീവിക്കുന്ന ഒരു നാടാണ് സൌദി അറേബ്യാ നമ്മുടെ നാട്ടിനേക്കാൽ സ്വാതന്ത്രിം അവർ ഇവിടെ അ നുഭവിക്കുന്നുണ്ടെന്നതാണ് സത്യം നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട് (അടുത്തക്കാലത്തായിഅപൂർവ്വമായി കണ്ടുവരുന്ന പിടിച്ചുപറി ഒഴിച്ചാൽ- എന്നാൽ ഇതിനേക്കാൾ ആയിരമിരട്ടി കവർച്ചയും തട്ടിപ്പും നമ്മുടെ മാത്ര് രാജ്യത്ത് നടക്കുന്നത് ഇതോടോപ്പം ചേർത്ത് വായിക്കുക)മുബൈ പോലുള്ള ഇന്ത്യയിലെ വൻ നഗരങ്ങൾ മുതൽ കേരളത്തിലെ ഗ്രാമങ്ങളിൽ വരെ നടക്കുന്ന കവർച്ചയും കൊലപാതകങ്ങളും സൌദി പോലുള്ള ഗൾഫ് രാജ്യങ്ങളിൽ വിദേശികളായനമ്മുടെ നാട്ടുകാർ അനുഭവിക്കുന്ന സുരക്ഷിതത്വവും ജഡ്സൻ ഒരു താരതമ്യ പഠനത്തിന് വിധേയമാക്കുക.സൌദിയിൽ എന്തിനാ രണ്ട് തരം തിരിച്ചറിയൽ കാർഡ്,എന്തിനാ മതം രേഖപ്പെടുത്തുന്നത് എന്നിങ്ങനെ ജഡ്സൺ ചോദിക്കുന്നു സൌദിഅറേബ്യ ഒരു വിദേശ രാജ്യമാണ് അവിടെത്തെ നിയമങ്ങളെ ചോദ്യം ചെയ്യാൻ വിദേശികൾക്ക് ഒരു അവകാശവുമില്ല എന്നാൽ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രേഖകളിൽ മതം മാത്രമല്ലല്ലോ ജാതിയും രേഖപ്പെടുത്തുന്നനെകൂറിച്ച് ജഡ്സൻഎന്ത് പറയുന്നു ?ജനാധിപത്യരാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വിവേചനങ്ങളെ പറ്റി താങ്കൾക്ക് ഒരു വിഷമവുമില്ലേ? മക്ക,മദീന മുസ്ലീംകൾ വിശുദ്ധ പ്രദേശങ്ങളായി കണക്കാക്കുന്നതാണ് അവിടെക്ക് ഈ വിശുദ്ധി കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞ എടുത്തവർക്കെ പ്രവേശിക്കാൻ പാടുള്ളൂ അത് കൊണ്ടാണ് അവിടെക്ക് മുസ്ലീകൾക്ക് മാത്രം
പ്രവേശനാനുമതി നൽകുന്നത് താങ്കൾ പരാമർശിച്ച റെയിൽവേ വർക്കിന് മുസ്ല്ലീംകളെ ക്ഷണിച്ചത് മക്കയുടെയും മദീനയുടെയും പ്രത്യാകത പരിഗണിച്ചാണെന്ന് ജഡ്സൺ മനസിലാക്കുക.പിന്നെ സൌദി ഒരു മുസ്ലീം രാജ്യമാണ് ഇവിടെത്തെ പൌരൻമാർ എല്ലാവരും മുസ്ലീംകളാണ് ഇവിടെയുള്ള അമുസ്ലീംകളാവട്ടെ ജോലി ആവശ്യാർത്ഥം വന്നിട്ടുള്ള വിദേശികളാണ് അവർക്ക് ചർച്ചോ അമ്പലമോ നിർമ്മിച്ചുകൊടുക്കാൻ സൌദി സർക്കാറിന് യാതൊരു ബാധ്യതയുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം നിസ്പ്രയാസം മൻസിലാക്കവുന്നതാണ്.ജോലിക്ക് വരുന്ന വിദേശികൾ ചർച്ചോ അമ്പലമോ ഇല്ലാത്ത സൌദിയിലേക്ക് തൊഴിലെടുക്കാൻ പോവുകയില്ലെന്ന് പറഞ്ഞ് പ്രതിവിധി കണ്ടെത്തുകയാണ് വേണ്ടത്.അതെ സമയം ആർക്കും അവരവരുടെ അരാധനാകർമ്മങ്ങൾ താമസ സ്ഥലത്തൊ റൂമകളിലോ വെച്ച് നിർവ്വഹിക്കുന്നതിനെ സൌദി അധിക്രതർ വിലക്കുന്നില്ല എന്നകാര്യം പ്രതേകം സ്മരിക്കെണ്ടതാണ് അതിന് തെളിവാണ് ജഡ്സൺ സൂചിപ്പിച്ച അരാകോയിലെ അമേരിക്കൻ കോമ്പൌണ്ടിലെ ചർച്ച് അമേരിക്കകാരായ ക്രിസ്ത്യാനികൾ മാത്രമുള്ള താമസസ്ഥലത്ത് അവർക്ക് പ്രാർത്ഥന നിർവ്വഹിക്കാൻ അരാധനാസ്ഥലം അനുവദിച്ചത് സൌദി അധിക്രതരുടെ വിശാലതയാണ്.
(ഈ അമേരിക്കൻ കോമ്പൊണ്ടിലേക്ക് വെള്ളിയാഴ്ച്ചകളിൽ പ്രാത്ഥനക്ക് പോകുന്ന ചില മലയാളികളെ എനിക്കറിയാം വെള്ളിയാഴ്ച്ചയാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത് ഞാറാഴ്ച്ച അല്ല ഈ മാറ്റം എന്താണെന്ന് ജഡ്സന് വിശദീകരിക്കാമോ സൌദിയിലെ അമേരിക്കൻ ക്രിസ്ത്യാനികൾ ഒരെ കൊമ്പൌണ്ടിൽ താമസിച്ച് പ്രാർത്ഥനാലയം സ്ഥാപിച്ച് സംഘടിതരായി പ്രാത്ഥന നിർവ്വഹിക്കുന്നത് പോലെ ഇന്ത്യയിൽ നിന്നുള്ള ക്രിസ്ത്യാനികൾക്കും ഒന്നിച്ച് ഒരു കോമ്പൌണ്ടിൽ താമസിച്ച് പ്രാർത്ഥനാലയം ഉണ്ടാക്കി പ്രാർത്ഥന നിർവ്വഹിക്കാവുന്നതല്ലെ അതിന് എന്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ക്രിസത്യാനികൾ സന്നദ്ധരാകുന്നില്ല ?  പറഞ്ഞു വരുന്നത് താമസ സ്ഥലങ്ങളിൽ ആർക്കും പ്രാർത്ഥിക്കുവാനുള്ള സ്വാതന്ത്രിമുണ്ട് എന്നാണ്. നമ്മുടെ സ്വന്തം നാട്ടിലെ വിവേചനവും അക്രമവും അനീതിയും കണ്ടില്ലന്ന് നടിച്ച് ഒരു വിദേശ രാജ്യത്തെ വിമർശിക്കുന്നത് എന്തിനാണ് സുഹ്രത്തെ ?

Tuesday, 27 July 2010

അമ്മതൊട്ടിലുകളും വ്രദ്ധസദനങ്ങളും (കവിത)

കുഞ്ഞുങ്ങളെ വേണ്ടാത്ത
മാതാപിതാക്കൾക്ക്
അമ്മതൊട്ടിലുകളിൽ
ഉപേക്ഷിക്കാം


മാതാപിതാക്കളെ വേണ്ടാത്ത
മക്കൾക്ക്
വ്രദ്ധസദനങ്ങളിൽ
ഉപേക്ഷിക്കാം


ആധുനിക സൌകര്യങ്ങളാണ്
അരും വിഷമിക്കരുത്.

Monday, 26 July 2010

തായ് ലോട്ടറി (കവിത)
ആയിരം മെഴുകുതിരി
തെളിയിച്ചു ഞാൻ
ഭുതകണ്ണാടിയുമായി
തായ് പേപ്പറിനുമുന്നിൽ
തപസിരുന്നു

മെഴുകുതിരി
കത്തിതീർന്നു
കണ്ണുകടഞ്ഞു വെള്ളാമൊഴുകി
എന്നിട്ടുമെൻ ഭാഗ്യ നമ്പർ
തെളിഞ്ഞില്ലയിതുവരെ

എന്റെ ഭാഗ്യദേവതേ
ഒത്തിരി മെഴുകുതിരി തരൂ
ഞാൻ എന്റെ മൂന്നക്ക
ഭാഗ്യ നമ്പർ തിരയട്ടെ

Saturday, 24 July 2010

പാവം ബീവി

ലോകത്തെ ഏത് കോണിൽ നിന്ന് വിളിച്ചാലും മുനമ്പത്തെ ബീവി സഹായത്തിന് എത്തുമെന്ന് സംശയരഹിതമായി വിശ്വസിക്കുന്നവരാണ് ബീവി ഭക്തർഈ വിശ്വാസത്തിന്റെ അടുസ്ഥാനത്തിൽ അവർ ബീവിയെ സഹായത്തിനായി വിളിച്ചുകൊണ്ടെയിരിക്കുകയാണ്. രോഗശാന്തി, ആഗ്രഹസഫലീകരണം തുടങ്ങിയ ഉദിഷ്ഠ് കാര്യങ്ങൽ നേടാനായി ബീവി ഭക്തർ മുനമ്പത്തെ ബീവിയെ ആശ്രയിക്കുമ്പോയും ബീവിയുടെ ജാറം കടലാക്രമണ ഭീതിയിലാണ് ആയിരങ്ങളുടെ പ്രശ്ന പരിഹാരത്തിന് നിലകൊള്ളുന്ന ബീവിക്ക് കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്നില്ല സ്വയം രക്ഷനേടാനുള്ള അൽഭുതവിദ്യകൾ ബീവിക്ക് അറിയില്ലെ ന്ന്തോന്നുന്നു.അതുകൊണ്ടായിരിക്കാം പണ്ട് വുളൂഅ എടുക്കാൻ പോയ ബീവി കാലിടറി പുഴയിൽ വീണ് അതിദാരുണമായി മുങ്ങിമരിച്ചത് അങ്ങിനെ പുഴയിലൂടെയും കടലിലൂടെയും ഒഴുകി ഒഴുകിയാണല്ലോ ബീവി മുനമ്പത്ത് അണഞ്ഞത് (ബീവി വിശ്വാസികൾ പ്രചരിപ്പിക്കുന്ന കഥ)

അങ്ങിനെ മുനമ്പത്ത് ഒഴുകി എത്തിയ ബീവിക്ക് പ്രദേശവാസികൽ ജാറമെന്ന സുരക്ഷിത ഭവനം തീർത്തു എന്നാൽ ഈ ജാറത്തിനുള്ളിൽ കിടന്ന് സ്വസ്ഥമായി ഭകതരെ സേവിക്കാനും ബീവിയെ കടൽതിരമാലകൾ അനുവദിക്കുന്നില്ല വർഷങ്ങളായി കടൽ ബീവി ജാറത്തെ അതി ശക്തമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ് ജാറത്തിന്റെ അടിത്തറയിളകുന്നഘട്ടത്തിലാണ് വരുമാനം ഇല്ലാതാകുമെന്ന ഭീതിയിൽ ജാറം കമ്മറ്റി പത്ത് ലക്ഷം ചിലവിട്ട് ഭിത്തി നിർമ്മിച്ച് ബീവിയെ രക്ഷിക്കാൻ തീരുമാനിരിച്ചിരിക്കുന്നത്.കടൽ കരയിൽ അടിഞ്ഞു വന്ന ഏതോ അജ്ഞാത സ്ത്രീയുടെ ജഡം മറവ് ചെയ്ത് ജാറം കെട്ടിപൊക്കി ബീവിയാണെന്ന് പറഞ്ഞ് വിളിച്ചു പ്രാർഥിക്കുന്നവർ സ്വയം രക്ഷപ്പെടാൻ കഴിയാത്ത ഒരു ബീവിയോടാണ് ഞങ്ങൾ
പ്രാർഥിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.

Tuesday, 20 July 2010

ഹിന്ദുത്വ ഭീകരർക്ക് ഇസ്രായേൽ സഹായം :മാധ്യമം വാർത്ത

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് ഹിന്ദുത്വ ഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായം ലഭിച്ചതായി സി.ബി.വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്‌ലാം വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചെതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത്. ഇന്ത്യയെ ശുദ്ധ ഹിന്ദു രാഷ്ട്രമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

മാലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാരനും ഇന്ത്യന്‍ സേനയിലെ മുതിര്‍ന്ന സൈനിക ഓഫിസറുമായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ ശബ്ദരേഖയില്‍ നിന്നാണ് 'അഭിനവ് ഭാരത്' പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും അഭയം നല്‍കാനും നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവുമായി സംസാരിക്കാന്‍ തീരുമാനിച്ച കാര്യം വെളിച്ചത്തായത്.

അതിന് ശേഷം ദയാനന്ദ പാണ്ഡെ മറ്റൊരു ബ്രിട്ടീഷ് വനിതയുടെ സേവനം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഐക്യരാഷ്ട്രസഭയില്‍ 'വിപ്രവാസ ഹിന്ദു സര്‍ക്കാര്‍' എന്ന പേരില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സഹായിക്കുമെന്നാണ് പാണ്ഡെ പറഞ്ഞത്.

ദല്‍ഹി ഹിന്ദു മഹാസഭ മുഖ്യന്‍ അയോധ്യ പ്രസാദ് ത്രിപാഠിയുടെ ശബ്ദരേഖയില്‍ നിന്ന് ഹിന്ദുത്വ ഭീകരരെ സഹായിച്ച ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇസ്‌ലാം വിരുദ്ധ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരവും സി.ബി.ഐക്ക് കിട്ടി. ഇംഗ്ലണ്ടിലെ സ്‌റ്റെഫാന്‍ ഗോസുമായി തങ്ങള്‍ നിരന്തര ബന്ധത്തിലായിരുന്നുവെന്ന് ഈ ശബ്ദരേഖയിലുണ്ട്. ത്രിപാഠിയുടെ ഈ വാക്കുകള്‍ ലാപ്‌ടോപില്‍ വളരെ വ്യക്തമാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഹൈദരാബാദിലെ മക്കാ മസ്ജിദിലും മറ്റുപള്ളികളിലും നടന്നുകൊണ്ടിരിക്കുന്നതിന് പിന്നില്‍ ഐ.എസ്.ഐയല്ല. ഇതിലെല്ലാം ഉള്‍പ്പെട്ടിട്ടുള്ളത് നമ്മുടെ ആള്‍ക്കാരാണ്' എന്ന് സൈന്യത്തില്‍ നിന്ന് മേജറായി വിരമിച്ച് ബി.ജെ.പി മഹാരാഷ്ട്ര എക്‌സ് സര്‍വീസ് സെല്‍ കണ്‍വീനറായി മാറിയ മേജര്‍ രമേശ് ഉപാധ്യായയുടെ ശബ്ദരേഖയും ലാപ്‌ടോപിലുണ്ട്.
ബി.ജെ.പി നേതാവായ ഇദ്ദേഹം ഇപ്പോള്‍ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ്. ദയാനന്ദ പാണ്ഡെയുടെ ലാപ്‌ടോപ് മുംബൈ ആക്രമണത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെക്കാണ് ആദ്യം ലഭിച്ചതെന്ന് സി.ബി.ഐ സ്ഥിരീകരിച്ചു. ലാപ്‌ടോപ് വഴി ഈ വിവരങ്ങള്‍ കിട്ടിയ ഹേമന്ത് കര്‍ക്കരെ ഹിന്ദുത്വ ഭീകര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് നീക്കുന്നതിനിടെയാണ് മുംബൈ ആക്രമണം നടക്കുന്നതും കൊല്ലപ്പെടുന്നതും. മുംബൈ ആക്രമണത്തിന് മുമ്പ് ദിവസങ്ങളോളം നരിമാന്‍ ഹൗസില്‍ ചില ഇസ്രായേലി പൗരന്‍മാര്‍ രഹസ്യമായി തമ്പടിച്ചിരുന്നതായി സാക്ഷിമൊഴിയുണ്ടായിരുന്നുവെങ്കിലും പിന്നീട് അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഈ വിവരങ്ങള്‍ മാറ്റിനിര്‍ത്തിയതായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു.

ഹസനുല്‍ ബന്ന മാധ്യമം 19/7/2010

Monday, 5 July 2010

അധ്യാപകന്റെ കരം ഛേദിച്ചത് മഹാക്രൂരതടി.ജെ.ജോസഫ് എന്ന അധ്യാപകന്റെ കരം ഛേദിച്ചത് മഹാക്രൂരതയാണ് കോളേജ് അധിക്രതർ നടപടിയെടുക്കുകയും
മാപ്പ് പറയുകയും ചെയ്ത സംഭവത്തിന്റെ പേരിൽ വീണ്ടും പ്രശ്നങ്ങൾ സ്രഷ്ടിക്കുന്നത് വർഗീയ വിദ്വേഷം വളർത്താനും
മത സൌഹാർദം ശിഥിലമാക്കാനും മാത്രമെ ഉപകരിക്കൂ.
പ്രവാചകനെ ഉപദ്രവിച്ച ശത്രുക്കളോട് പ്രതികാരം ചെയ്യാതെ വിവരമില്ലാത്ത ജനത്തിന് പൊറുത്തു കൊടുക്കാൻ പ്രാർത്ഥിച്ച പ്രവാചക മാത്രക ഉൾകൊള്ളാൻ അദേഹത്തിന്റെ അനുയായികൾക്ക് കഴിയേണ്ടതുണ്ട്. പ്രവാചകന് നേരെ ആക്രമണം നടത്തിയവരെ നിർമ്മാർജനം ചെയ്യാൻ അല്ല അവരെ നിലനിർത്താനും അവരോ അവരുടെ പിൻ തലമുറക്കാരോ സത്യമാർഗത്തിൽ കടന്നുവരാനുമാണ് മഹാനായ പ്രവാചകൻ ആഗ്രഹിച്ചത്. അജ്ഞത നിമിത്തം ആരെങ്കിലും പ്രവാചകനെ വിമർശിച്ചിടുണ്ടെങ്കിൽ അതുമൂലം മഹാനായ പ്രവാചകനോ അദേഹം പ്രചരിപ്പിച്ച സന്ദേശത്തിനോ എന്തെങ്കിലും പോറലേൽക്കുകയില്ല എന്ന യാഥാർത്ത്യം മനസിലാക്കി വികാരത്തിന് അടിമപെടാതെ വിവേകത്തോടെ വിമർശനങ്ങളെ നേരിടുകയാണ് ചെയ്യേണ്ടത്. പ്രവാചകനെ വിമർശിക്കുന്നവരു മായി ആശയ സംവാദങ്ങൾ നടത്തി വിമർശകരുടെ പോള്ളത്തരങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. പ്രവാചകനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി പുസ്ത്തകം രചിച്ച തസ്ലീമ നസ്റിന് അഭയം നൽകി സംരക്ഷിക്കുന്നരാജ്യത്ത് കേവലം ചോദ്യപേപ്പറിൽ പ്രവാചക നിന്ദ നടത്തിയ അധ്യാപകനെ ആക്രമിച്ചവർ വലിയമീനിനെ കാണുമ്പോൾ കണ്ണ് അടക്കുകയും ചെറുമീനുകളെ കൊത്തിവിഴുങ്ങുകയും ചെയ്യുന്ന കൊക്കിന്റെ കഥയാണ് അനുസ്മരിപ്പിക്കുന്നത്. അധ്യാപകന് നേരെ ആക്രമണം നടത്തിയ പ്രതികളെ പിടിക്കൂടുന്നതിന് മുമ്പ തന്നെ സംഭവത്തെ താലിബാനിസമെന്ന് നാമകരണം
ചെയ്തത് തീരെ ആശ്വാസകരമല്ല വെട്ടിയും കുത്തിയും ബോബെറിഞ്ഞും നിരവധി പേരെ കൊന്നൊടുക്കിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് പ്രസ്തുത സംഭവത്തെ താലിബാനിസമെന്ന് വിശേഷിപ്പിച്ചത് എന്നതാണ് രസകരം. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഭീകരർ 27 ജവാൻമാരുടെ മ്രതദേഹങ്ങൾ വെട്ടിനുറുക്കിയ കാടത്തം എവിടെയും ചർച്ചയാവുന്നില്ല എന്നതും ഇതോടോപ്പം ചേർത്ത് വായിക്കേണ്ടതാണ്.

Sunday, 4 July 2010

അധ്യാപകനെ വെട്ടിയ സംഭവം നിക്രഷ്ഠം ജമാഅത്തെ ഇസ്ലാമി

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളെജ് അധ്യാപകന്‍ ടി.ജെ.ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നു ജമാഅത്തെ ഇസ്‌ലാമി. അക്രമം അങ്ങേയറ്റം നികൃഷ്ടവും അപലപനീയവുമാണെന്നു ജമാഅത്തെ ഇസ്‌ലാമി കേരളാ അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കണമെന്നു ആഗ്രഹിക്കുന്ന ഗൂഢശക്തികളാണു അക്രമത്തിനു പിന്നില്‍. സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍പേരെയും എത്രയും പെട്ടെന്നു പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മത സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ശക്തികള്‍ ആരായാലും അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ജനങ്ങള്‍ ഒന്നിച്ചു അണിനിരക്കണം. ന്യൂമാന്‍സ് കോളെജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. സാധ്യമായ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ മറ്റുശക്തികളെ നിയമം നടപ്പാക്കാന്‍ അനുവദിക്കരുത്. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ നിയമം നടപ്പാക്കുന്നതു ശരിയല്ലെന്നും കാരക്കുന്ന് പറഞ്ഞു.

Saturday, 3 July 2010

ജമാഅത്ത് ലക്ഷ്യമിടുന്നത് പൊതുനന്മയിലതിഷ്ഠിതമായ രാഷ്ട്രീയം

റിയാദ്: ആഗതമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിജമാഅത്ത് ലക്ഷ്യമിടുന്നത് പൊതുനന്മയിലതിഷ്ഠിതമായ രാഷറ്ട്രീയംച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ പോകുന്ന ജനപക്ഷ രാഷ്ട്രീയ കൂട്ടായ്മ സംസ്ഥാനത്തിന്റെ പൊതുനന്‍മ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി വ്യക്തമാക്കി. പഞ്ചായത്തീരാജിന്റെ ലക്ഷ്യങ്ങള്‍ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും വിഭവ വിതരണവും എല്ലാ വിഭാഗം ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമാക്കാനുമുള്ള ശ്രമമാണ് ജമാഅത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ പകുതിയില്‍ കുറഞ്ഞ ഭാഗം മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നത്. വിഭവ വിതരണത്തില്‍ തികഞ്ഞ അസന്തുലിതത്വമുണ്ട്. അഴിമതി രഹിതമായി, ജനപങ്കാളിത്തത്തോടെയുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഈ അവസ്ഥക്ക് കാതലായ മാറ്റം വരുത്താനാകുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. മൂല്യബോധമുള്ള എല്ലാ പൗരന്‍മാരുടെയും പിന്തുണ ഇതിനാവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.

ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും അനുഭാവികളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇപ്പോള്‍ കൈക്കൊണ്ട തീരുമാനമല്ല. വളരെ നേരത്തെ സ്വീകരിച്ച നിലപാട് ഇപ്പോളാണ് പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതെന്ന് മാത്രം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നൂറുകണക്കിന് പഞ്ചായത്തുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ രൂപവത്കരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചും അദ്ദേഹം സൂചന നല്‍കി.

ജമാഅത്തെ ഇസ്‌ലാമി സ്വയം രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊതുനന്‍മയില്‍ താല്‍പര്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരിഫലി വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുനന്‍മ ലക്ഷ്യമിട്ടായിരിക്കും അതിന്റെ പ്രവര്‍ത്തനം. ഫാഷിസം ഇന്ത്യന്‍ മതേതരത്വത്തിന് അപകടകരമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി നിലകൊള്ളും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വയം നിര്‍ണയാവകാശം നിലനിര്‍ത്താനും പൊതു ധാര്‍മ്മിക മൂല്യങ്ങളുടെ പുനരുദ്ധാരണം ഉറപ്പാക്കാനും ശ്രമിക്കും. ജനപക്ഷപരവും പ്രകൃതിക്കനുയോജ്യവുമായ വികസനമായിരിക്കും അതിന്റെ നയം. നന്‍മയില്‍ സഹകരിക്കുന്ന, രാജ്യത്തിന്റെ ഭാവിയില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ താല്‍പര്യമുള്ള എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാകും പാര്‍ട്ടി നിലവില്‍ വരികയെന്നും ആരിഫലി പറഞ്ഞു.

Wednesday, 30 June 2010

ജഡ്സന് മറുപടി

സ്നേഹപുർവ്വം ജഡ്സന് മഅദനി കുടുംബമേ ക്ഷമിക്കൂ എന്ന ശീർഷകത്തിൽ ഞാൻ പോസ്റ്റ് ചെയ്ത ബ്ലോഗിന് താങ്കൾ കമന്റ് എഴുതിയത് വായിച്ചു. കോയമ്പത്തുർ ബാഗ്ലൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താണ് തെളിവ് എന്നാണല്ലോ താങ്കളുടെ ഒരു ചോദ്യം കോയമ്പത്തുർ സ്ഫോടനക്കേസിൽ പ്രതി ചേർക്കപെട്ട മഅദനി നീണ്ട ഒമ്പതര വർഷക്കാലം ജയിൽ കിടന്നതിനു ശേഷമാണ് നിരപരാധിയാണെന്ന് കണ്ടെത്തി കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയത് ഈ കോടതി വിധി പോലും മാനിക്കാതെയാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താ തെളിവ് എന്ന് ചോദിക്കുന്നത്.ബഗ്ലൂരു കേസിൽ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിയുടെ പേരിൽ കേസെടുത്തിരിക്കുന്നത് ഇത് നിയമ ലംഘനമാണ്. കോയമ്പത്തൂർ ജയിൽ മോചിതനായശേഷം മഅദനിക്ക് കേരള സർക്കാർ രണ്ട് പോലീസുകാരെ നിരീഷകരായി നിയോഗിച്ചിടുണ്ട് 24 മണിക്കുർ മഅദനിയെ നിരീക്ഷിക്കുന്ന പോലീസ്കാരുടെ ശ്രദ്ധവെട്ടിച്ച് മഅദനി ബാഗ്ല്ലുർ സ്ഫോടനത്തിന് കരുക്കൾ നീക്കി എന്നത് അവിശ്വസനിയമാണ്.ഇനി ബഗ്ലൂരു സ്ഫോടനത്തിൽ മഅദനിക്ക് പങ്കില്ലന്ന് കോടതി തെളിയിച്ചാലും ജഡ്സനെ പോലുള്ളവർ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും അതിനെന്താ തെളിവെന്ന് അതൊരു അസുഖമാണ് ജഡ്സനെ ഈ അസുഖം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തുടർന്നുള്ള ജഡ്സന്റെ വരികളിൽ നിന്നും വെക്തമാകുന്നുണ്ട്. മാലഗേവ്, മക്കമസ്ജിദ്, അജ്മീർ തുടങ്ങിയ സ്ഫോടനങ്ങൾ നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്ന് ഞാൻ പരാമർശിച്ചതിനെ വിമർശിച്ചുകൊണ്ട് ജഡ്സൻ ചോദിക്കുന്നു പാക്കിസ്ഥാനിലും ഇന്തോനേഷ്യയിലും ബോബ് സ്ഫോടനം നടത്തുന്നത് VHP യും RSS മാണോയെന്ന് ഇന്ത്യയിലെ കാര്യങ്ങൾ പറയുന്നിടത്തുനിന്നും എന്തിനാ ജഡ്സൻ പാക്കിസ്ഥാനിലേക്കും ഇന്തോനേഷ്യയിലേക്കും പിന്നെ സൌദി അറേബ്യയിലേക്കും ഓടിപോകുന്നത് ? പ്രിയ ജഡ്സൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനം നടത്തി അത് മുസ്ലീകളുടെ മേൽ കെട്ടിവെക്കാൻ ശ്രമിച്ച ഹിന്ദു തീവ്രവാദികൾ പിടിക്കപെട്ടതിൽ താങ്കൽക്ക് വിഷമം ഉണ്ടായിരിക്കും അല്ലേ ? നമ്മുടെ നാട്ടിലെ അനേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയകാര്യം അംഗീകരിക്കാതെ വിദേശ രാജ്യങ്ങളിൽ നടക്കുന്ന സ്ഫോടനത്തെകുറിച്ച് പറയാനാണ് ജഡ്സന് താൽ‌പ്പര്യം പാക്കിസ്ഥാനിലും ഇന്തോനേഷ്യയിലും ബോബ് സ്ഫോടനം നടത്തുന്നവർക്ക് അവരുടെതായ ലക്ഷ്യങ്ങളുണ്ടാവും ആഗോള വ്യാപകമായി സാമ്രാജ്യത്വവും സയണിസവും ഇടപെടുന്നുണ്ടെന്ന കാര്യവും വിസ്മരിക്കേണ്ട.മഅദനിയിൽ നിന്ന് തുടങ്ങി പാക്കിസ്ഥാൻ ഇന്തോനേഷ്യാ അങ്ങിനെ സൌദി അറേബ്യ വരെ താങ്കൾ അതിവേഗത്തിൽ പ്രയാണം നടത്തിയിരിക്കുന്നു അതെല്ലാം ജഡ്സനെ ബാധിച്ച മുസ്ലീം കണ്ട്കൂടായ്മ,മുസ്ലീം തൊട്ട്കൂടായ്മ എന്ന അസുഖത്തിന്റെ ഭാഗം തന്നെയാണ് സൌദി അറേബ്യയിൽ വർഷങ്ങളായി കഴിയുന്ന ഒരാളെന്ന നിലൽക്ക് എനിക്ക് പറയാൻ കഴിയും ഇവിടെ അമുസ്ലീകൾകളോട് വിവേചനം കാണിക്കുന്നില്ലെന്ന് തൊഴിൽ മേഖലയിലാണല്ലോ വിവേചനമുണ്ടാകുകയാണെങ്കിൽ ഉണ്ടാവേണ്ടത് അങ്ങിനെ ഒരു വിവേചനം ഇവിടെ ഇല്ല മുസ്ലീകളോട് ശത്രുതയുള്ള മലയാളികളും മറ്റു നാട്ടുകരും മുസ്ലീം കളോട് ക്രൂരമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാർത്ത്യം വർഷങ്ങളായി സൌദിയിൽ ജോലി ചെയ്യുന്ന അമുസ്ലീം സഹോദരൻമാർ ഇതിന് സാക്ഷ്യയാണ്. സൌദി അറേബ്യയിലും ഇതര മുസ്ലീം ഗൾഫ് നാടുകളിലും ഇസ്ലാമിക സംസ്ക്കാരത്തിന്റെ ചലനങ്ങൾ കാണുമ്പോൾ ജഡ്സനെ പോലുള്ളവർ അസഹിഷുണത പ്രകടിപ്പിച്ചിട്ട് കാര്യമില്ല സൌദി അറേബ്യയിൽ ബദവികൾക്ക് നേരെ വിവേചനമുണ്ടെന്നാണ് ജഡ്സന്റെ മറ്റോരു സങ്കടം സൌദികൾക്കിടയിൽ അങ്ങിനെ ഒരു വിത്യാസം നിലനിൽക്കുന്നില്ല ഗ്രാമീണരും നഗരവാസികളും തമ്മിലുള്ള ജീവിതരീതിയിലുള്ള വിത്യാസം എല്ലാനാടുകളിലുമുണ്ട് അതു പോലെ ഇവിടെയും കണ്ടേക്കാം ഇതിനെയാണോ താങ്കൾ വിവേചനമായി വിശേഷിപ്പിക്കുന്നത് ? (തുടരും)

Friday, 25 June 2010

Friday, 18 June 2010

മഅദനി കുടുംബമേ ക്ഷമിക്കൂ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലീകൾ പീഡിപ്പിക്കപെട്ടപ്പോൾ ആ നഗ് ന സത്യം വിളിച്ചു പറഞ്ഞുവെന്ന കാരണത്താലാണ് മഅദനിയും കുടുംബവും നിരന്തരംപീഡിപ്പിക്കപെട്ട് കൊണ്ടിരിക്കുന്നത്. മുസ്ലീം സമുദായം പീഡിപ്പിക്കപെടുന്നുവെന്ന് മഅദനി പ്രസം ഗിച്ചത് ഒരുതെറ്റായിരുന്നില്ല മഅദനിയേക്കാൾ പ്രകോപനപരമായി പ്രസംഗിച്ചവരാണ് ബൽതാക്കറയും അദ്വാനിയും അശോക് സിം ഗാളും തോഗാഡിയും ഉമാഭാരതിയുമെല്ലാം സംഘ്പരിവാറിന്റെ ഈ തീപൊരികൾ മതേതര ജനാധിപത്യ രാജ്യത്ത് ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ മഅദനിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നു ? തെറ്റു ചെയ്യാത്ത മഅദനി ജയിൽ മോചിതനായപ്പോൾ കഴിഞ്ഞകാലജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിടുണ്ടെന്ന് സ്വയം കുറ്റസമ്മതം നടത്തി മതേതര ധാരയിൽ ലയിച്ചു ചേരാൻ ശ്രമിച്ചുവെങ്കിലും മതേതരവാദികളും വർഗീയവാദികളും സമുദായത്തിന്റെ പച്ചതുരുത്തിലിരുന്ന് ഐസ്ക്രീം നുണഞ്ഞവരുമെല്ലാം അതംഗീകരിക്കാതെ മഅദനിക്ക് തീവ്രതയുടെയും ഭീകരതയുടെയും മുൾകിരീടം അണിയിക്കുകയാണ് ചെയ്തത്.
മഅദനിയെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുകയെന്ന സംഘ്പരിവാർ അജണ്ടയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമായാണ് കുംടുംബിനിയായ അദേഹത്തിന്റെ ഭാര്യയെ കളമശേരി ബസ്കത്തിക്കലിൽ പ്രതിയാക്കി ജയിലിൽ അടച്ചത്. ഇപ്പോഴി താ മഅദനിയെ ബഗ്ലൂരു സ്ഫോടനക്കേസിലും പ്രതിചേർത്തിരിക്കുന്നു. ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിക്കെതി രെ കേസെടുത്തിരിക്കുന്നത് ബഗ്ലുരു സ്ഫോടന വിവരം അറിയുന്ന മഅദനി അത് തടഞ്ഞില്ല എന്നതാണ് ഇപ്പോൾ അദേഹത്തിന്റെ മേ ൽ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്ത് നടക്കുന്ന എല്ലാ സ്ഫോടനങ്ങളെയും കുറിച്ച് അറിയാൻ മഅദനി ഇന്റലിജൻസ് ഉദ്യോഗസ്ഥനാ ണോ സ്ഫോടനങ്ങൾ തടയാൻ മഅദനി രാജ്യത്തെ എതെങ്കിലും അധികാരസ്ഥാനം വഹിക്കുന്നയാളാണോ ? നിരവധി സ്ഫോടനങ്ങ ൾ നടത്തിയ ഹിന്ദുതീവ്രവാദികൾ രാജ്യത്ത് സസുഖം ജീവിക്കുമ്പോഴാണ് നിരപരാധിയായ ഒരുമനുഷ്യൻ ഇങ്ങിനെ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്നത്.
മഅദനി ഒരു മുസ്ലീം പണ്ഡിതനാണ് ഇതര മുസ്ലീം പണ്ഡിതൻമാരെ പോലെ ഏതെങ്കിലും വിദ്യഭ്യാസ സ്ഥാപനത്തിന്റെ മേധാ‍വിയാ യോ പ്രാസംഗികനായോ സമുദായത്തിന്റെ ചിലവിൽ വിദേശനിർമ്മിത കാറുകളിൽ ചുറ്റികറങ്ങാമായിരുന്നു എന്നാൽ പീഡനത്തിനും അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള അദേഹത്തിന്റെ മനസ് വഴിമാറി നടക്കാനാണ് പ്രേരിപ്പിചത്. അത് മൂലം മഅദനിക്ക് ഒരുകാല് നഷട്ടമായി, ഒരു പതിറ്റാണ്ടോളം കാരാഗ്രഹവാസം അനുഭവിക്കേണ്ടിവന്നു ഇത്കൊണ്ടൊന്നും അനീതിക്കെതിരെ പ്രതികരിക്കാനുള്ള അദേഹത്തിന്റെ കരുത്ത് നഷ്ട്ടപെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിയോഗികൾ മഅദനിയെ പ്രഹരിച്ചു കൊണ്ടിരിക്കുകയാണ് വീണ്ടുമിതാ ഒരു ജയിൽ ജീവിതം അദേഹത്തെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു.പതിനാല് നൂറ്റാണ്ട് മുമ്പ് ശത്രുക്കളാൽ പീഡിപ്പിക്കപെട്ട യാസർ കുടുംബത്തോട് പ്രവാചകൻ പറഞ്ഞു യാസർ കുടുംബമേ ക്ഷമിക്കൂ ഈ പ്രവാചക വചനം മാത്രകയാക്കികൊണ്ട് സമുദായത്തിന് വേണ്ടി പീഡനം സഹിക്കുന്ന മഅദനി കുടുംബത്തോട് മഅദനി കുടുംബമേ ക്ഷമിക്കൂവെന്ന് പറയാനെങ്കിലും മുസ്ലീം സമുദായ സംഘടനാ നേത്രത്വങ്ങൾ കനിവ് കാണിക്കണം.

Wednesday, 2 June 2010

ജന്മദിനാഘോഷം ( കവിത)അറിവിന്റെ മറുവാക്കാണ്
പ്രകാശം
അജ്ഞതയുടെ മറുവാക്കാണ്
അന്ധകാരം

ജന്മദിനത്തിൽ മെഴുകുതിരി
ഊതിയണക്കുന്നവർ
അന്ധകരത്തെ ജീവിതത്തിലേക്ക്
ആവാഹിച്ചെടുക്കുകയാണ്

മുറിച്ചെടുക്കുന്ന കേക്കിൻ കഷ്ണങ്ങൾ
പടിഞ്ഞാറൻ സംസ്ക്കാരത്തിൻ കഷ്ണങ്ങളാണ്
പടിഞ്ഞാറൻ സംസ്ക്കാരത്തെ
പടിയച്ച് പുറത്താക്കുക
പരിപാവന സംസ്ക്കാരത്തിൻ
പരിപാലകരാവുക.

Sunday, 30 May 2010

നാലുവരി പാത (കവിത)

നാലുവരിപാത വരുന്നേ
നാലുവരി പാത
നാട്ടുകാർക്ക് ദുരിതമേകും
നാലുവരിപാത
നാടുപിളർക്കും
നാലുവരിപാത
നാട്ടുകാരുടെ സ്വസഥ്സ്ഥത നശിപ്പിക്കും
നാലുവരിപാത
നാട്ടുകാർക്ക് വേണ്ടാത്ത
നാലുവരി പാത
നാട്ടുകാരെ നെട്ടോട്ടമോടിക്കും
നാലുവരി പാതക്കായ്
നാശം പിടിച്ച നാലുവരി പാതക്കായ്
നമ്മുടെ സർക്കാർ വാശി പിടിക്കുന്നു
നാട്ടുകാരെ നാടു കടത്തി
നാലുവരി പാത നിർമ്മിക്കും സർക്കാർ
നാലുവരിപാത വരുന്നേ
നാടിൻ നാശത്തിനായി.

Wednesday, 26 May 2010

വയലാ നിനക്കായി (കവിത)
വിഹായസ്സിൽ പറന്നു
പറന്നു
നിൻ മാതാപിതാക്കൾ
പിറന്ന മണ്ണിലേക്ക് വരുകയായിരുന്നു
പിറന്ന മണ്ണിൽ പാദം
സ്പർശിക്കാനനുവദിക്കാതെ
അഗ്നി അവരെ
വലയം ചെയ്തു
അഗ്നിയുടെ ക്രൂരത
അവരെ കരിക്കട്ടകളാക്കി മാറ്റി
അഗ്നിക്ക് പിടുത്തം കൊടുക്കാതെ
അവരുടെ ആത്മാക്കൾ
വിഹായസ്സിലേക്ക് വീണ്ടും
പറന്നുയർന്നു
വിദൂരതയിലിരുന്ന് അവർ നിന്നെ
നോക്കി കാണുന്നണ്ട്
കരയാതെ മോളേ വയലാ
കാലം നിൻ നൊമ്പരങ്ങൾക്കറുതി വരുത്തും.


(മംഗലാപുരം വിമാന ദുരന്തത്തിൽ മരണമടഞ്ഞ നവീൻ ഫെർണാണ്ടസിന്റെയും സബിത ഡിസൂസയുടെയും മകളാണ് നാലുവയസുകാരിയായ വയല)അബ്ദുൽ ഖാദിർ നായരങ്ങാടി

Sunday, 23 May 2010

ആനകൾ (കവിത)ആനകൾക്ക് മദമിളകുംകാലം
ആളുകൾക്ക് കഷ്ട്ടക്കാലം
ആനകൾ ആളുകളെ
കുത്തിമലർത്തും
ബലിഷ്ട്ടപാദങ്ങളാൽ
ചവിട്ടിയരക്കും
ആനകൾ കാടിനലങ്കാരം
ആനകൾ നാടിനാപൽക്കരം
വിരണ്ടോടും ആനകൾ
വിനാശം വിതക്കും നാടാകെ
നിരുപദ്രവകാരി മാനുകളെ
നാട്ടിൽ വളർത്താൻ വിലക്ക്
ഉപദ്രവം ചെയ്യും ആനകളെ
നാട്ടിൽ വളർത്താനനുമതി
ഇതെന്തോരു നിയമം
ബുദ്ധിശ്യന്യരുടെ നിയമം
ആനകളുടെ വാസസ്ഥലം കാടാണ്
നാട് ആളുകൾക്ക് വസിക്കാനുള്ളതാണ്
നാട്ടിൽ ശാന്തി പകരാനായി
ആനകളെ കാട്ടിൽ വിടുക.
അബ്ദുൽ ഖാദിർ നായരങ്ങാടി

Tuesday, 13 April 2010

Monday, 12 April 2010

Thursday, 8 April 2010

Sunday, 4 April 2010

Thursday, 1 April 2010