Sunday, 18 December 2011

ഇലന്തമരം

(സുഹൈലും അർസുക്കയും ഒരു സായാഹന സവാരിക്ക് ഇറങ്ങിയതായിരുന്നു കൊളസ്ടോളിനെയും പ്രമേഹത്തേയും പ്രതിരോധിക്കാനായി സായാഹ്ന സവാരി പതിവാക്കിയവരായിരാണ് ഇരുവരും നടത്തതിനിടയിൽ പരിസരത്തെ വീട്ടിൽ നിന്നുംഒരു കൂകി വിളി കേട്ടു തുടർന്ന് ഇരുവരും നടത്തിയ സംഭാഷണമാണ് ചുവടെ)

                      

സുഹൈൽ : എന്താ അർസുക്കാ ആ വീട്ടിൽ നിന്നും ഒരു ശൈത്വാൻ ഇളക്കം കേൾക്കുന്നത് ?

അർസുക്ക : എന്താ സുഹൈലെ നിനക്ക് ആ വീട്ടീന്ന് അങ്ങിനെ ശൈത്വാൻ ഇളക്കം കേൾക്കോ ? അത് മുജാഹിദുകളുടെ വീടാ അവർ ഏതെങ്കിലും സംവാദ സീഡി കാണുകയാവും അതിൽ സിഹർ ബാധിച്ചാൽ ഇങ്ങിനെയാണെന്ന് പറഞ്ഞ് മൌലവിമാർ സമസ്തക്കാരെ കളിയാക്കുന്ന രംഗമായിരിക്കും നാം കേൾക്കുന്നത്.

സുഹൈൽ : അപ്പോൾ അർസുക്ക കാര്യമൊന്നും അറിഞ്ഞില്ല അല്ലെ ?

അർസുക്ക : എന്തു കാര്യം ? 

സുഹൈൽ : മുജാഹിദുകളിലെ എപി വിഭാഗം സിഹർ ബാധിക്കുമെന്ന് ശകതമായി വാദിച്ചു കൊണ്ടിരിക്കുകയാണ് മടവൂർ വിഭാഗം സിഹർ ബാധിക്കുകയില്ലന്നും വാദിക്കുന്നു. ഒരു വിഭാഗം മറു വിഭാഗത്തിന് എതിരായ വാദക്കാരാവേണ്ട അതിനുവേണ്ടി സിഹർ ബാധ യേൽക്കുകയില്ലെന്ന പഴയ വാദം മാറ്റി രണ്ട് കൂട്ടരും ഒരേ നിലപാടാകുമ്പോൾ ഗ്രൂപ്പീസത്തിന് എന്ത പ്രസ്ക്തി ? സിഹർ മാത്രമല്ല ജിന്നിനെ സേവിക്കാനും കഴിമെന്നാ ണ് പറയുന്നത് സിഹർ ബാധിച്ചാൽ മാറ്റാനുള്ള അടിച്ചിറക്കൽ ചികിത്സയും അവർ നടത്തുന്നുണ്ട് അർസുക്കാ നിങ്ങൾ ഇതൊന്നു കാണു എന്ന് പറഞ്ഞ് സുഹൈൽ തന്റെ കയ്യിലുള്ള മൊബൈലിലുണ്ടായിരുന്ന വീഡിയോ അർസുക്കാനെ കാണിച്ചു അർസുക്ക കണ്ട ആ വീഡിയോ ഇതാ

അർസുക്ക: അതു ശരി ഇവർ തിരിഞ്ഞു നടക്കുകയാണല്ലോ നിനക്കറിയോ സുഹൈലെ കൊല്ലങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ ജിന്ന് ബാധയും സ്വിഹ് ർ ബാധയും തന്നെയായിരുന്നു ഇതു പോലുള്ള കൂകി വിളിയായിരുന്നു നാടുനീളെ ഈ മുജാഹിദുകളുടെ മുൻ കാല നേതാക്കൾ പാടുപെട്ടാ ഈ അന്ധവിശ്വാസം ഒരു വിധം മാറ്റുയെടുത്തത്. എന്നിട്ടിപ്പോൽ അവരുടെ പിൻഗാമികൾ സിഹർ ബാധയും പറഞ്ഞ് ആളുകളെ വട്ടം കറക്കുകയാണോ?

സുഹൈൽ : അതാണ് മുജാഹിദുകളിലെ മറുഭാഗം പറയുന്നത് അവർ ഇവർക്ക് നൽകിയ പേര് കേൾക്കണോ നവഖുറാഫികൾ. ജിന്നുകൾക്ക് എങ്ങിനെ പരിക്ക് പറ്റാതെ  സംരക്ഷിക്കാം എന്നാണ് ഇപ്പോൾ മുജാഹിദുകൾ ഇജ്തിഹാദ് ചെയ്യുന്നത്  മുജാഹിദ് മൌലവി മാരുടെ  പ്രസംഗം സുഹൈൽ അർസുക്കാനെ കാണിച്ചു 
                                              ജിന്നു ഡോക്ടർ
അർസുക്ക : ബൂമറാങ്ങ് പോലെയാണല്ലോ ഖുറാഫി വിളി പേരിട്ടവരുടെ അടുത്തേക്ക് തന്നെ തിരിച്ച് പോകുന്നു. ഏതായാലും ചാത്തൻ സേവക്കാർക്കും ഇസ്മിന്റെ പണിക്കാർക്കും നല്ല കാലം അവർക്ക് ബിസിനസ്സ് വർദ്ധിക്കും.

സുഹൈൽ :ഞാനും ഇതിലിടക്ക് ഒരു ബിസിനസ്സ് നടത്തിയാലോ എന്ന് ആലോചിക്കുകയാണ്.

അർസുക്ക : എന്തു ബിസിനസ്സാ സുഹൈലെ നീ തുടങ്ങാൻ പോകുന്നത് ?

സുഹൈൽ : അതാണ് ഇലന്ത മര തൈ ബിസിനസ്സ് നമ്മുടെ കേരളത്തിൽ ഇലന്തമരം കുറവാണ് തമിഴ് നാട്ടിൽ ഇഷ്ടം പോലെയുണ്ട്. അവിടെ നിന്നും ലോഡ് കണക്കിന് ഇലന്ത മരതൈ ഇറക്കണം

അർസുക്ക : ഇലന്ത മരതൈ ആരു വാങ്ങാനാ സുഹൈലെ നീ ചന്ദന മരതൈ വാങ്ങി വിറ്റോ ആവശ്യക്കാർ ധാരാളം ഉണ്ടാകും.

സുഹൈൽ : ഇലന്തമരം കൊണ്ട് എന്താ കാര്യം എന്നോ ? ഇലന്ത മരത്തിന്റെ ഇലക്കായിരിക്കും ഇനി ആവശ്യക്കാർ കൂടുതൽ പുളിക്കലും മറ്റും ഇലന്തമരകാടുകൾ തന്നെ ഉണ്ടാകാനിടയുണ്ട്.

അർസുക്ക : എനിക്ക് ഒന്നും മനസ്സിലാകുന്നില്ല വിശദീകരിച്ചു പറയൂ.

സുഹൈൽ : അതായത് ഇലന്ത ഇലയിട്ട് തിളപ്പിച്ച് വെള്ളത്തിൽ കുളിച്ചാൽ സിഹർ ബാധ മാറുമെന്നാണ് നവ ഖുറാഫികൾ എന്ന പേരിനർഹരായവർ പറയുന്നത് പിന്നെ അർസുക്കാ എന്റെ കച്ച്വടം വിജയിക്കാനുള്ള സൂത്രപ്പണികൾ ഞാൻ കണ്ടിടുണ്ട്.

അർസുക്കാ : അത് എന്താ ?

സുഹൈൽ : ഇലന്തയില കൊണ്ട് സിഹർ ബാധ മാറുകയില്ല എന്നെഴുതിയ പോസറ്ററുകൾ വ്യാപകമായി പതിക്കും ഇത് കാണുന്ന മുജാഹിദുകൾ ഇലന്തയില കൊണ്ട് സിഹർ മാറും സംവാദത്തിനുണ്ടോ ഞങ്ങൾ വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞു രംഗത്തു വരും അതോടെ ഇലന്തതൈക്ക് പ്രചാരം വർദ്ധിക്കും എന്റെ കച്ചവടം വിജയിക്കും

അർസുക്ക : ഏതായാലും നീ ഇത് പറഞ്ഞപ്പോഴാണ് എനിക്കും ഒരു കച്ചവട ബുദ്ധി ഉദിച്ചത്

സുഹൈൽ : അത് എന്ത് ബിസിനസ്സാ അർസുക്ക

അർസുക്ക : നീ സിഹർ മാറ്റാനുള്ള ബിസിനസ്സ് ചെയ്യുമ്പോൽ ഞാൻ സിഹ് ർ ചെയ്യാനുള്ള സാധനങ്ങളാ കച്ചവടം ചെയ്യാൻ പോകുന്നത് അതിന് തമിഴ് നാട്ടിലൊന്നും പോക്കേണ്ട കാര്യമില്ല നമ്മുടെ നാട്ടിൽ തന്നെ സുലഭമായി കിട്ടുന്ന കോഴിമുട്ട, മൺ ചട്ടി, തകിട് , തുടങ്ങിയ സാധനങ്ങളാണ്.

സുഹൈൽ : അർസുക്കായും ഒരു ബിസിനസ്സുകാരനാവുകയാണ് ഏതായാലും ഇന്നു നമുക്ക് പിരിയാം നാളെ കൂടുതൽ വാർത്തകളുമായി വരാം.

Saturday, 5 November 2011

ഏവർക്കും പെരുന്നാൾ ആശംസകൾവിജനമായ മലഞ്ചെരുവിൽ ദാഹിച്ചുകരഞ്ഞ പിഞ്ചുകുഞ്ഞിനായി ദാഹജലം തേടി സഫാ-മർവ്വ കുന്നുകൾക്കിടയിൽ ഓടിയ ഹാജറ(റ) ദൈവീക പരീക്ഷണങ്ങളിൽ പരിപൂർണ്ണമായ വിജയിച്ച ഇബ്രാഹീ(അ) മകൻ ഇസ്മാഈൽ (അ) ഈ മുന്ന് മഹൽ വെക്തികളുടെ സ്മരണകളുമായി നമുക്ക് ഈദ് ആഘോഷിക്കാം എല്ലാവർക്കും ഹ്രദ്യമായ പെരുന്നാൾ ആശംസകൾ 

Monday, 31 October 2011

കേരളപ്പിറവിയല്ലെ കേരളീയരുടെ ദേശീയ ഉത്സവം ?


കേരളപ്പിറവി ദിനമല്ലെ യഥാർത്ഥത്തിൽ കേരളീയരുടെ ദേശീയ ഉത്സവമായി പ്രഖ്യാപിക്കേണ്ടത് ? ഒരു മതത്തിന്റെയും നിറവും മണവുമില്ലാത്ത ഒരു ആഘോഷമെന്ന നിലക്ക് വ്യത്യസ്ത്ത മത വിശ്വാസികളായ കേരളീയർക്ക് കേരളപ്പിറവി ദിനത്തെ കേരളീയരുടെ ദേശീയ ഉത്സവമായി ആഘോഷിക്കാൻ ഒരു പ്രയാസവും കാണില്ല.ഓണവും ഈദും ക്രസ്തുമസ്സും ഓരൊ മതങ്ങളൂടെയും ആഘോഷമായി കാണുന്നതല്ലെ ഭംഗി വ്യത്യസ്ത്ത മതവിഭാഗങ്ങൽ ഒന്നിച്ചു കഴിയുന്ന കേരളത്തിൽ ഹിന്ദുമതത്തിന്റെ ആചാരങ്ങളൂം ഐതിഹ്യങ്ങളും കൂടികലർന്ന ഓണാഘോഷത്തെ കേരളീയരുടെ ഉത്സവമായി പ്രഖ്യാപിച്ചതും ആഘോഷിക്കുന്നതും ഒരു മതത്തിന്റെ ആഘോഷത്തിലേക്കുള്ള കടന്നുകയറ്റവും മുഴുവൻ കേരളീയരുടേയും മേൽ ഒരു മതാഘോഷം അടിച്ചേൽ‌പ്പിക്കലുമാവില്ലേ ?കേരളപ്പിറവി ദിനത്തിൽ ഇത്തരമൊരു ചർച്ചക്ക് പ്രസക്തിയുണ്ടെന്ന് കരുതുന്നു  ഏവർക്കും കേരളപ്പിറവിദിനാശംസകൾ

Sunday, 23 October 2011

പണമുണ്ടായാൽ എന്തും നേടാൻ കഴിയുമോ?

പണമുണ്ടായാൽ എന്തും നേടാമെന്ന് ചിലരെല്ലാം ധരിച്ചിരിക്കുന്നു എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണ്. മരുന്ന ലഭ്യമല്ലാത്ത അല്ലെങ്കിൽ ഫലിക്കാത്ത മാറാരോഗങ്ങൾ ബാധിച്ചാൽ,ഭക്ഷ്യ ക്ഷാമം നേരിട്ടാൽ,പ്രക്രതിക്ഷോഭമുണ്ടായാൽ….കറൻസിക്കെട്ടുകളുടെ കൂമ്പാരം തന്നെയുണ്ടായിട്ട് കാര്യമുണ്ടോ ?ഇല്ലാ എന്നതിന് ഇതാ മൂന്ന് അനുഭവങ്ങൾ അക്കമിട്ട് എഴുതുന്നു


(1) പതിനായിരങ്ങൾ കയ്യിലുണ്ടായിട്ടും ബോബെയിലെ കലാപനാളുകളിൽ ഭക്ഷണം ലഭിക്കാതെ മുന്ന് ദിവസം അരപട്ടിണിയുമായി കഴിഞ്ഞ അനുഭവം എനിക്കുണ്ട്.

(2)  ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിലൂടെ ഒരുപിതാവ് അന്ധനായ അയാളുടെ മകന്റെ കൈ പിടിച്ചുകൊണ്ട് പള്ളിയിലേക്ക് നടന്നുപോകുന്നത് ഞാൻ ദിവസവും കാണാറുണ്ട്. ആ പിതാവിന് കോടികളൂടെ സമ്പത്തുണ്ട്.  സൌദി അരാംകൊയിലെ ഉദ്യോഗസ്ഥനായ അദേഹത്തിന് മാസവേതനാമായി ലഭിക്കുന്നത് 40000 രിയാലാണ് അതായത് അഞ്ച് ലക്ഷത്തിലധികം ഇന്ത്യൻ രൂപ. അദേഹത്തിന്റെ അന്ധനായ മകനെ ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപൊയി ചികിത്സിക്കാനും അതിനുവേണ്ടി കോടികൾ ചിലവഴിക്കാനും അദേഹത്തിനു കഴിയും. മകന് കാഴ്ച്ച നേടികൊടുക്കുവാനായി അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളിലേക്ക് ആ പിതാവ് അന്ധനായ മകന്റെ കൈ പിടിച്ച് യാത്ര ചെയ്തു എന്നാൽ ഒരു ശ്രമവും ഫലം കണ്ടില്ല.

സാമ്പത്തികം ഉണ്ടായിട്ടും മരുന്നില്ലാതെ-ഫലിക്കാതെ എത്രമനുഷ്യരാണ് നമുക്കും ചുറ്റും മാരക രോഗ ബാധിതരായി മരിക്കുന്നത്. 

(3) കഴിഞ്ഞ ദിവസം നിര്യാതനായ സൌദി കിരീടാവകാശി സുൽത്താൻ രാജകുമാരന് സ്വന്തം വിമാനത്തിൽ യാത്ര ചെയ്ത് ലോകത്തിന്റെ ഏത് ഭാഗത്ത് എത്തിപ്പെടുവാനും   മികച്ച ചികിത്സാ നേടുവാനും അദേഹത്തിന് സധ്യമാണ് അർബുദ രോഗ ബാധിതനായ അദേഹം അമേരിക്കയിൽ നീണ്ടക്കാലം താമസിച്ച് ചികിത്സനടത്തി സുഖമായി എന്നു കരുതി തിരിച്ചുവന്നതാണ് എന്നാൽ അദേഹത്തിന് രോഗത്തിൽ നിന്നും മുക്തിനേടാനാവാതെ മരണത്തിന് കീഴടങ്ങി. അതിനാൽ പണമുണ്ടായിട്ട് കാര്യമില്ല. പണം കൊണ്ട് എല്ലാം നേടാമെന്ന് കരുതുന്നത് വിഡ്ഡിത്വമാണ്.

Wednesday, 1 June 2011

ഗുരുവായൂര്‍ വിമാനത്താവളം


നെൽക്കതിരുകൾ വിളയുന്ന, മീനുകൾ നീന്തിതുടിക്കുന്ന, കൊക്കുകളും കുളക്കോഴികളും പാറിപ്പറക്കുന്ന... നയനങ്ങൾക്ക് കുളിർമയുടെ ദ്രശ്യ വിരുന്ന് ഒരുക്കുന്ന കുട്ടാടൻ പാടമെന്ന വിശാലമായി പരന്ന് കിടക്കുന്ന വയലിനെയും പ്രക്രതിചൂഷകർ നോട്ടമിട്ടിരിക്കുന്നു വാർത്ത ഇതാ ഇവിടെ  ഗുരുവായൂര്‍ അമ്പലത്തിലേക്ക് വരുന്ന ഭക്തർക്ക് വേണ്ടി വിമാനത്താവളം നിർമ്മിക്കാനുള്ള പുറപ്പാട് തീർത്തും അനാവശ്യം തന്നെയാണ്.  നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഗുരുവായൂരിലേക്ക്  ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ എത്താവുന്ന ദൂരമേയുള്ളു .  ട്രെയിനും ബസ്സും ഗുരുവായൂരിലേക്ക് ആവശ്യത്തിലധികമുള്ളപ്പോൾ വൻ സാമ്പത്തിക ചിലവുള്ള എയർപ്പോർട്ട് നിർമ്മാണത്തെ എതിർക്കപ്പെടേണ്ടതാണ്.

പുന്നയൂർ,വടക്കേകാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടൻ പാടം നികത്തി വിമാനത്താവളമുണ്ടാക്കുന്നത് നിരവധി പരിസ്ത്ഥി പ്രശനങ്ങൾക്ക്കാരണമാവും പ്രദേശത്തുള്ള നിരവധി   പാടങ്ങൾ വീടുണ്ടാക്കുവാനും കെട്ടിട നിർമ്മാണത്തിനുമായി ഇതിനകം നികത്തിയിടുണ്ട് ഇതു മൂലം പ്രസ്തുത പ്രദേശങ്ങളിൽ  വർഷക്കാലത്ത് വെള്ളക്കെട്ടുകൾ പ്രശ്നം സ്രഷ്ട്ടിക്കുന്നുണ്ട്.400ഏക്കർ  പാടം നികത്തി വിമാനത്താവളം നിർമ്മിച്ചാൽ പ്രദേശം വെള്ളത്തിൽ മുങ്ങാനുള്ള സാധ്യത കാണാതെ പോകരുത്. ഗുരുവായൂർ ദർശനത്തിന് വരുന്ന ഏതാനും സമ്പന്നർക്ക് വേണ്ടി കുട്ടാടൻ പാടത്തിന്റെ പരിസരത്ത് വസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ പ്രയാസത്തിലാക്കരുത്.കൊച്ചു കേരളത്തിൽ മൂന്ന് വിമാനത്താവളങ്ങൾ നിലവിലുണ്ട് നാലാമത്തേത് കണ്ണൂരിൽ വരാൻ പോകുന്നു ഇതിന് പുറമേ ഗുരുവായൂരീൽ ഒരു ഡോമസ്റ്റിക്ക് ഏയർപ്പോർട്ട്  എന്തിന് പണിയണം? ഗുരുവായൂരപ്പന്റെ ഭക്തർ എത്ര ക്ലേശം സഹിച്ചും ദർശനത്തിന് വരുമെന്നിരിക്കെ  തീർത്തും അനാവശ്യമായി പ്രക്രിതിക്ക് പരിക്കേൽ‌പ്പിച്ചുകൊണ്ട് വിമാനത്താവളം നിർമ്മിക്കാനുള്ളതീരുമാനത്തിൽനിന്നും എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറുക.

Thursday, 12 May 2011

കേശം കീശ നിറക്കാൻ

മുടിക്കെണി

കേരളത്തിൽ മുടി വിവാദം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായി എല്ലാമുസ്ലീം സംഘടനകളും കാന്തപുരം മുസ്ല്യാർ നാൽ‌പ്പത് കോടി ചിലവിട്ട് നിർമ്മിക്കുന്ന കേശ സൌധത്തിനെതിരാണ് സമസ്ത ഇ.കെ. വിഭാഗം വ്യാജ കേശത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ രംഗത്തിറങ്ങിയതിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.കാരണം  സമസ്ത മുടി വിഷയത്തിൽ മൌനം പാലിച്ചിരുന്നുവെങ്കിൽ  കേരളീയമുസ്ലീംകളിലെ വലിയ ഒരു വിഭാഗം കാന്തപുരം മുസ്ല്യാരുടെ തിരുമുടിക്കെണിയിൽ അകപ്പെടുമായിരുന്നു. മർക്കസിന്റെ കീഴീൽ തുടങ്ങുന്ന ഗ്ലോബൽ നോളജ് സിറ്റിയിലേക്ക് ആളുകളെ ആകർഷിക്കാണാണ് കാന്തപുരം ഈ മുടിക്കെണി ഒരുക്കുന്നത്. വാർത്ത ഇതാ ഇവിടെ 

ആയിരക്കണക്കിന് ജനങ്ങളെ  നബി(സ)യുടെ മുടിയാണെന്ന് പറഞ്ഞ് പറ്റിച്ച് പണം പിടുങ്ങുവാനുള്ള കെണിയാണ് ശഅറെ മുബാറക്ക് മസ്ജിദ് എന്ന ഈ മുടിക്കെണി. കാന്തപുരം നേത്രത്വം നൽകുന്ന മർക്കസിന്റെ കീഴീൽ ആരംഭിക്കുന്ന ഗ്ലോബൽ സിറ്റിയുടെ വിജയത്തിന് വേണ്ടി    പ്രവാചകൻ(സ)യുടെ പേര് ഉപയോഗിച്ച് കുതന്ത്രങ്ങളുടെ ഉസ്താദ് കളിക്കുന്ന ഈ കളി തീ കളിയാണെന്ന് മനസ്സിലാക്കുക. അതെ ഈ കേശം കീശ നിറക്കാൻ തന്നെ. മഹാനായ നബി തിരുമേനിയുടെ പേര് ദുരുപയോഗം ചെയ്ത് കാന്തപുരം നിർമ്മിക്കുന്ന ഈ സിറ്റിക്ക് യോജിച്ച പേര് മദീനത്തുൽ ജാഹിലിയ്യ എന്നായിരിക്കും.

Tuesday, 26 April 2011

മനുഷ്യനാശിനി

വിഷമഴ വര്‍ഷിച്ചു                                                    
തേയിലകൊതുകുകള്‍ നശിച്ചു
കശുമാവിന്‍ പൂക്കള്‍ വിരിഞ്ഞു
കശുവണ്ടി വിളഞ്ഞു വിപണിയിലെത്തി
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍
ലാഭം കൊഴ്തു
എന്‍ ഡോസള്‍ഫാന്‍ കമ്പനിക്കും
കിട്ടി വിഹിതം
വിഷമഴയുടെ ഇരകളായി
ഒരുപറ്റം മനുഷ്യമക്കള്‍
മാറാരോഗികളായി
വികലാംഗരായി
എന്‍ ഡോസള്‍ ഫാന്‍ കീടനാശിനിയോ
 മനുഷ്യനാശിനിയോ?

Saturday, 23 April 2011

മരിക്കാൻ കിടക്കുന്ന ആൾ ദൈവം


 ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം ദൈവത്തിന് പങ്കുകാരെ കൽ‌പ്പിക്കുക,അവതാരങ്ങളെ സ്രഷ്ട്ടിക്കുക,ആൾദൈവങ്ങളെ പൂജിക്കുക തുടങ്ങിയ കാര്യങ്ങൾ വികലമായ വിശ്വസമാണ്. ഈ പ്രബഞ്ചത്തെ സ്രഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനും എന്നൊന്നും നിലനിൽക്കുന്നവനുമാണ് എന്നാൽ ആൾദൈവങ്ങൾ ഒരുപാടുണ്ട് അതിൽ എറ്റവും കൂടുതൽ പ്രശസ്തരായത് ആന്ധ്രാപ്രദേശിലൂള്ള ഒരു ആൺ ആൾ ദൈവവും കേരളത്തിലുള്ള ഒരു പെൺ ആൾദൈവവുമാണ്.

ആന്ധ്രാ പ്രദേശിലെ ഈ ആൾ ദൈവം രോഗബാധിതനായി മരിക്കാൻ കിടക്കുകയാണ് നിരവധി അത്ഭുത പ്രവര്‍ത്തികള്‍ കാട്ടി ജനത്തെ കയ്യിലെടുത്ത ഈ പ്രശസത ആൾ ദൈവം ശ്വസംവിടാൻ പോലും  കഴിയാതെ കിടക്കുകയാണ് എട്ട് കോടി ഭക്തരുള്ള ഈ ആൾ ദൈവത്തിന് എന്തുകൊണ്ട് അദേഹത്തിന് ബാധിച്ചിരിക്കുന്ന ഈ രോഗത്തിൽ നിന്നും പ്രയാസത്തിൽ നിന്നും സ്വയം മോചിതനാകാൻ കഴിയുന്നില്ല ? എന്തുകൊണ്ട് അദേഹത്തിന്റെ സിദ്ധികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല എട്ടു കോടി ഭക്തരിൽ തലച്ചോറുള്ള എട്ട് പേരെങ്കിലും ഇനിയെങ്കിലും ഈവ്വിധം ചിന്തിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.

എല്ലാ ആള്‍ ദൈവങ്ങളും മരിച്ച് മണ്ണടിയും ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി/മകളായി ജനിച്ച ഈ മനുഷ്യർക്ക് ഒരു ജനനതിയ്യത്തിയും ഒരു മരണ തിയ്യതിയും ഉണ്ട് എന്നതാണ് സത്യം.ഇപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള്‍ ദൈവത്തിന്റെ യഥാർത്ത പേര് നാരായണ രാജൂ എന്നാണ്, രാജുവിനും ഈശ്വരമ്മക്കുമായി 1926 നവംബർ 23 നാണ് നാരായണ രാജു ജനിച്ചത്.
മാർച്ച് 28 മുതൽ രാജു നാരായണൻ എന്ന സത്യസായി ബാബ രോഗ ബാധിതനായി ആതുരാലയത്തിൽ പ്രവേശിക്കപെട്ടിരിക്കുകയാണ്. അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിദഗ്ദ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലാണെത്രെ ആന്തരായവങ്ങൾ നേരാവണ്ണം പ്രതികരിക്കാതായതോടെ അദേഹത്തിന്റെ നിലഗുരുതരമാണെന്നവിവരം ഡോക്ടർമാർ പുറത്ത് വിട്ടതോടെ രാജുനാരായണൻ എന്ന സത്യസായി ബാബയുടെഭക്തർ പ്രകോപിതരായിരിക്കുകയാണ് ബാബ ഭക്തർ ആക്രമാകസതരാവുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. പൊതു മുതലുകള്‍ നശിപ്പിക്കുന്നവരെ പിടിക്കൂടിജയിലിൽ അടക്കാൻ എന്തണ്ട് സർക്കാർ തയ്യറാവുന്നില്ല ?


 
   
സായിബാബയുടെ മാജിക്കുകൾ കാണുക

ഒരു മജീഷ്യന് കാണിക്കാവുന്ന അൽഭുതങ്ങളാണ് സായിബാബ കാണിച്ചിട്ടുള്ളത്  ചെപ്പടി വിദ്യയിലൂടെ അൽഭുതം കാണിക്കുന്നവരെല്ലാം ദൈവങ്ങളാണെങ്കിൽ ലോകത്തുള്ള മജീഷ്യൻമാരെയല്ലാം ദൈവമാക്കേണ്ടിവരും പ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒന്നാതരം ദൈവമാണെന്ന് പറയേണ്ടിവരും
   ഗോപിനാഥ് മുതുകാടിന്റെ അൽഭുത പ്രവർത്തികൾഎട്ടുകോടി സായിഭക്തരെ ഇനിയെങ്കിലും നിങ്ങൾ അന്ധവിശ്വാസത്തിൽ നിന്നും മോചിതരാവുക രാജുവിനും ഈശ്വരമ്മക്കുമായി 1926ന് ജനിച്ച നാരായണ രാജൂവെന്ന നിങ്ങളുടെ സായിബാബ രോഗബാധിതനായി കിടക്കുകയാണ് ആന്തരീകാവയങ്ങളുടെ പ്രവർത്തനം നിലച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ആ മനുഷ്യൻ മരണാസന്നനാണ് അദേഹത്തെ ജിവൻ നൽകിയ പ്രബഞ്ചാധിപനായ ദൈവം ഒരു നാൽ അദേഹത്തിന്റെ ജീവൻ തിച്ചുപിടിക്കും ഈ സത്യം സംഭവിക്കുകതന്നെ ചെയ്യും . എല്ലാമനുഷ്യരും മരണത്തിന്റെ  രുചി അറിയുമെന്ന്പറഞ്ഞത് ദൈവമാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ  കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.


Sunday, 17 April 2011

ആടു ജീവിതവും ഒരുപാട് കളവുകളും

                             ആടുജീവിതത്തിൽ നജീബായ ഷുക്കൂർ

ആടുജീവിതം പ്രവാസലോകത്ത്‌ നിന്നും പിറന്നു വീണ നോവല്‍,   പ്രവാസികളുടെയും ഇതര വായനക്കാരുടെയും  മനസ്സിൽ നൊമ്പരം പടർത്തിയ, പ്രശസ്തരായ എഴുത്തുകാർ പ്രശംസിച്ച,കേരള സഹത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .... തുടങ്ങിയ വിശേഷണങ്ങളുള്ള ഒരു നോവലിനെ  പറ്റി ചിലത് എഴുതുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം എന്നാൽ പലര്‍ക്കും  അനിഷ്ടകരമായതാണെങ്കിലും പറയാതിരിക്കാൻ കഴിയില്ല.

 ആടു ജീവിതത്തെ കുറിച്ച് വിക്കിപീഡിയയിൽ ഇങ്ങിനെ വായിക്കാം
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ തന്റെ രചനയെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി.

2008 - ഇറങ്ങിയ ആടു ജീവിതം എന്തുകൊണ്ടോ മൂന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് ഈ ബ്ലോഗർക്ക് വായിക്കാൻ കഴിഞ്ഞത്. ഒരു മലയാളി സഹോദരൻ മരുഭൂമിയിൽ ജീവിച്ചു തീർത്ത പ്രയാസങ്ങളുടെ നേർകഴ്ച്ച എന്ന നിലക്കാണ് നോവൽ വായിച്ചു തീർത്തത് അപ്പോഴും ചില സംശയങ്ങൾ മനസ്സിന്റെ കോണുകളിൽ ഉയർന്നിരുന്നു. 
ആശ്ചര്യകരമെന്ന് പറയട്ടെ ആടുജീവിതവുമ്മായി ബന്ധപെട്ട സംശയങ്ങൾ മനസ്സിൽ പേറി കഴിയുന്നതിനിടയിലാണ് 2011 മാർച്ച് 25ലെ മാധ്യമം ചെപ്പിൽ ആറാട്ടുപുഴക്കാരന്റെ ആടുജീവിതമെന്ന ശീർഷകത്തിൽ സാജിദ് ആറാട്ടുപുഴയുടെ   ഒരു ലേഖനം പ്രതിക്ഷപ്പെട്ടത്   പ്രസ്തുത ലേഖനം വായിച്ചതോടെ ആടുജീവിതവുമായി ബന്ധപ്പെട്ട് മനസ്സിൽ ഉയർന്ന സംശയങ്ങൾ അസ്ഥാനത്തല്ലെന്ന് ബോധ്യമായി.

നോവലിലെ പെരും നുണകൾ

ആടുജീവിതത്തിൽ  ഷുക്കൂർ എന്നയാളെ നജീബാക്കിയിരിക്കുന്ന നോവലിസ്റ്റ്  ദാരിദ്രത്തിന്റെ കഷടപാടുകൾക്കിടയിലും ഷുക്കൂർ ഒരുവിധം ഒപ്പിച്ചെടുത്ത എട്ടാം ക്ലാസ് വിദ്യഭ്യാസത്തെ നോവലിസ്റ്റ് അഞ്ചാം ക്ലാസാക്കി വെട്ടികുറച്ചു   (ആടുജീവിതം പേജ് 51 കാണുക) അയാൾ  നാട്ടിൽ ചെയ്തിരുന്ന ജോലിയിൽ പോലും തിരിമറിനടത്തി. കടലിൽപോക്കും മീൻ ഉണക്കലുമായി നടന്നിരുന്ന ഷുക്കുറിനെ നോവലിസ്റ്റ് മണൽ വാരുന്ന നജീബാക്കി.(ആടുജീവിതം പേജ് 28 കാണുക)
75000 രൂപക്ക് വീട് വിറ്റാണ് ഷുക്കൂർ വിസക്കുള്ള പണം കണ്ടെത്തിയത് അതിൽ യാത്രക്കായി 55000  ചിലവായി  എന്നാൽ നോവലിൽ പറയുന്നത് വിസക്ക് വേണ്ടിവന്ന 30000രൂപ ആധാരം ബാങ്കിൽ വെച്ചും,സ്വർണ്ണം വിറ്റും, കടം വാങ്ങിയുമാണ് സ്വരൂപിച്ചത്  എന്നാണ് (ആടുജിവിതം പേജ്:31)
നജീബും ഹക്കീമും സോമാലിയക്കാരൻ ഇബ്രാഹിമും കൂടെ ആട് വളർത്തൽ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടയിൽ മരുഭൂമിയിൽ   വെള്ളം കിട്ടാതെ മണൽ വാരിതിന്ന് രക്തം ചർദ്ദിച്ച് ഹക്കീം അതിദാരുണമായി മരിക്കുന്ന രംഗമാണ് നോലലിൽ വരച്ചുകാണിക്കുന്നത്  (ആടുജീവിതം പേജ് 170,172 കാണുക) ഇത് വായനക്കാരെ ഏറേ നൊമ്പരപ്പെടുത്തിയ ഒരു വിവരണം തന്നെയാണ്. അതുപോലെ സോമാലിയക്കാരൻ ഇബ്രാഹീം അവസാനം നജീബിനെ തനിച്ചാക്കി അപ്രത്യക്ഷനായെന്ന് നോവലിൽ വായിക്കാം (ആടുജീവിതം പേജ് 184കാണുക)എന്നാൽ കേട്ടേളു ഹക്കീം എന്ന കരുവാറ്റക്കാരൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. ജീവിച്ചിരിക്കുന്ന ഈ കരുവാറ്റക്കരനെ ബെന്യാമിൻ കായകുളത്തുകാരനാക്കിയത് നമുക്ക് ക്ഷമിക്കാം എന്നാൽ അയാളെ ഇവ്വിധം മരുഭൂമിയിലെ ചുടുമണൽ വാരിക്കൊടുത്ത് കൊല്ലരുതായിരുന്നു.  അപ്രത്യക്ഷനായി എന്ന് നോവലിസ്റ്റ് തട്ടിവിടുന്ന സോമാലിയക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന ഇരുപത് രിയാലിൽ നിന്നും അഞ്ച് രിയാൽ ഞങ്ങൾക്ക് (ഷുക്കുറിനും ഹക്കീമിനും) നൽകിയാണ് യാത്രപറഞ്ഞുപിരിഞ്ഞതെന്ന് ആടുകളോടൊത്ത് ജീവിച്ച ഷുക്കൂർ പറയുന്നു (മാധ്യമം ചെപ്പ് 25/3/2011) നോവലിൽ പറയുന്നത് നഗരത്തിലെത്തിയ നജീബ് മലബാർ റസ്റ്റോറന്റിന്റെ മുന്നിൽ ബോധംകെട്ട് കുഴഞ്ഞുവീണൂ എന്നാണ് (ആടുജീവിതം പേജ് 189കാണുക) എന്നാൽ മലബാർ റെസ്റ്റോറന്റിൽ നിന്നും വയറു നിറയെ ഭക്ഷണം കഴിച്ചുവെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011) നാട്ടിലേക്ക് വിളിച്ചപ്പോൾ ഭാര്യ പറഞ്ഞു ഉമ്മ മരിച്ചുവെന്ന് ഇതുകേട്ട് കരയുന്ന നജീബിനെയാണ് നോവലിസ്റ്റ് വായനക്കാരുടെ മനസ്സിലേക്ക് ഇട്ടുതരുന്നത് സത്യത്തിൽ നോവലിസ്റ്റ് പറയുന്ന നജീബ് അതായത് ഷുക്കൂർ വീട്ടിലെത്തുമ്പോൾ മകൻ ഉമ്മയുടെ മടിയിലിരുന്ന് കളിക്കുകയാണെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011) 

നോവലിസ്റ്റ് ജീവിച്ചിരിക്കുന്നവരെ എന്തിനാണ് ഇത്ര ക്രൂരമായി വായനക്കരുടെ മനസ്സിലിട്ട് കൊന്നത് ? ഒരു സംഭവത്തെ നുണയുടെ മസാലകൂട്ടുകൾ ചേർത്ത് പൊരിച്ചെടുത്തതിനാലാണോ  ഈ നോവലിന് അവാർഡ് നൽകി ആദരിച്ചത് ? ആടുജീവിതം പേജ് 65-ൽ സഭ്യതക്ക് നിരക്കാത്ത പ്രയോഗം കാണാം നല്ല മലയാളത്തിൽ എഴുതാൻ കഴിയുന്ന കാര്യം വായനക്കാരിൽ അത്രപ്തിയുണ്ടാക്കുന്ന നാടൻ ഭാഷയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വെക്തിയൂടെ അനുഭവത്തെ ആസപദമാക്കി രചിച്ച നോവലിൽ ഇല്ലാ കഥകൾ ചേർത്ത് വിക്രതമാക്കേണ്ടിയിരുന്നില്ല.Tuesday, 12 April 2011

ജമാഅത്ത് തീരുമാനവും വിമർശകരും


ജമാഅത്തെ ഇസ്ലാമി നേതാക്കളും സി.പി.എം സെക്രട്ടറി പിണറായി വിജയനും കൂടിയിരുന്ന് സംസാരിച്ചതുമായി ബന്ധപെട്ട് തുടങ്ങിയ വിവാദം കെട്ടടങ്ങാതെ ദിവസങ്ങൾക്കുശേഷവും ആളികൊണ്ടിരിക്കുകയാണ്, ജമാഅത്ത് അതിന്റെ ഇലക്ഷൻ നയം പ്രഖ്യാപിച്ചതോടെ എരിതീയിൽ എണ്ണഒഴിക്കുന്നതിന് തുല്ല്യമായി രാഷ്ട്രീയക്കാരും മത സംഘടനക്കാരും, ചാനൽ പത്ര മാധ്യമങ്ങളും തൂടങ്ങി സാധരണക്കാർ വരെ തീ   ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കേരള രാഷ്ട്രീയത്തെ ഒന്നാകെ ഇളക്കി മറിക്കാനുള്ള ശക്തിയൊന്നും ജമാഅത്തിനില്ല. വളരെ കുറഞ്ഞ വോട്ട് മാത്രമെ ജമാഅത്തിന്റെ പക്കലുള്ളുവെന്ന് അമീർ ആരിഫലി സാഹിബ് തന്നെ വ്യക്തമാക്കിയാതാണ് എന്നിട്ടും ജമാഅത്തിന്റെ തീരുമാനം  അറിയാൻ കേരളം ആകാംഷയോടെ കാത്തിരുന്നു കാരണം ജമഅത്തിന്റെ ഏറ് ഉന്നം പിഴക്കുകയില്ല ലക്ഷ്യസ്ഥാനത്ത് കൊള്ളുമെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നയത്തെ പരിഹാസത്തിന്റെ ഉപ്പും മുളകും ചേർത്ത് വിമർശിക്കുന്ന   ഇതര മുസ്ലീം അമുസ്ലീം  സംഘടനകൾക്ക് ഇല്ലാത്ത  പ്രത്യേകതകളിൽഒന്നാണ് അതിന്റെ പ്രവർത്തകരെ രാഷ്ട്രീയ പാർട്ടിക്കാക്ക് വീതം വെച്ചു നൽകിയിട്ടില്ലഎന്നത്   ഇതുതന്നെയാണ് ജമാ അത്ത് തീരുമാനത്തിന്റെ പ്രസക്തിയും.ജമാഅത്ത് സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ പൊരുൾ വിശദീകരിച്ചതാണ് എന്നിട്ടും പലരും ചോദിച്ചു കൊണ്ടേയിരിക്കുകയാണ് ജമാ അത്തിനെ വിമർശിക്കുന്ന,ദ്രോഹിക്കുന്ന ഇടതുപക്ഷത്തിന് എന്തിന് പിന്തുണ നൽകിയെന്ന്. ജമാഅത്തിനെ വിമർശിക്കാത്ത, ദ്രോഹിക്കാത്ത ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യാരാജ്യത്തുള്ളത് എന്ന മറുപടിയൊന്നും അവരെ ത്രപ്ത്തരാക്കുന്നില്ല.ഒരു സംഘടന സ്വീകരിച്ച നിലപാടിനെ ഇത്രമാത്രം ചോദ്യം ചെയ്യുന്നത് എന്തിനാണ്?
ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയപാർട്ടിക്കാരുടെ  സഹായം പ്രതീക്ഷിച്ച്  വോട്ട് ഡോണേഷൻ നൽകുന്ന ഒരു മുസ്ലീം സംഘടനാനേതാവിന്റെ നിർദേശം ചെവികൊള്ളാൻ വിത്യസ്ത്ത പാർട്ടി പ്രവർത്തകരായ അണികൾ തയ്യാറാവുമോ ? രാഷ്ട്രീയത്തെ ദുൻയാ കാര്യമാണെന്ന് തെറ്റുധരിപ്പിച്ച് സലഫീസത്തിന്റെ പുകമറയിൽ ഒളിച്ചിരുന്ന് സമുദായ പാർട്ടിയുടെ ശിർക്കൻ നേത്രത്വത്തിന് സിന്ദാബാദ് വിളിക്കുന്നവരായ തൌഹീദിന്റെ കുത്തക അവകാശികൾക്ക് തെരഞ്ഞെടുപ്പ് നയം സ്വീകരിക്കാൻ ഖിയാമത്ത് നാൾവരെ സാധ്യമാണോ? നിലവിൽ കേരളത്തിലുള്ള ഒരു സംഘടനക്കും ഇലക്ഷൻ നയപ്രഖ്യാപനത്തിന് കഴിയാത്തകാര്യമാണ് ജമാഅത്ത് നടത്തികൊണ്ടിരിക്കുന്നത്.   ജമാ അത്തെ ഇസ്ലാമിയിൽ നിന്നും ഒരാൾ അദേഹത്തിനുണ്ടായിരുന്ന ഭാരവാഹിത്വവും അംഗ്വത്വവും രാജിവെച്ചുപോയി. അതോടെ പലരും കണക്ക്കൂട്ടി ജമാഅത്ത് ഇപ്പോൾ പിളരും പൊട്ടിതകരുമെന്നു , മുസ്ലീം സംഘടനകളിൽ പിളർപ്പൻ അസുഖം ബാധിച്ചവർ കരുതി അല്ലെങ്കിൽ അതിയായി ആഗ്രഹിച്ചു ഞങ്ങളെ ബാധിച്ച പിളർപ്പൻ രോഗം ജമാ അത്തിനെയും ബാധിച്ചുവെന്ന്. മുസ്ലീം സംഘടനകളിൽ പിളർപ്പൻ രോഗ ബാധിതരായി മുടന്തിയും ഇഴഞ്ഞും നീങ്ങുന്നവർ കരുതി ഞങ്ങളെ പോലെഅവരും   ആകുമെന്ന് നാടൻ ഭാഷയിൽ ഇതിന് കുഷ്ഠരോഗിയുടെ മനസ്സ് എന്നാണ് പറയുക. ഉൽ‌പ്പത്തിഷ്ണുക്കൾ എന്ന പേരിൽ അറിയപെടാൻ ആഗ്രഹിക്കുന്നനവയാഥാസ്തികർ എന്ന വിശേഷണത്തിന് അർഹരായവർ ഏറെ നാളായി ജമാ അത്ത് പിളരാൻ കാത്തിരിക്കുന്നവരാണ് അവരുടെ  മനസ്സുകളിൽ ആയിരം മാലപ്പടക്കങ്ങൾ ഒരുമിച്ച്പൊട്ടി. എന്നാല്‍ജമാഅത്ത്  ശിഥിലീകരണം ഒരു സ്വപനമായി കൊണ്ടു നടക്കുന്ന പ്രതിയോഗികളെ അറിയുക ജമാഅത്ത് അതിന്റെ പ്രവർത്തകർക്ക് തർബ്ബിയത്ത് എന്ന ഒരു പ്രതിരോധ മരുന്ന് കുത്തിവെച്ചിടുണ്ട് അതിനാൽ പിളർപ്പും തമ്മിലടിയും ജമാഅത്തിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നത് സഫലമാകത്ത മോഹമായി അവശേഷിക്കും എന്നതാണ് സത്യം. തർബ്ബിയ്യത്തിന് അതീവ പ്രധാന്യം നൽകുന്ന ഒരു പ്രസ്ഥാനമാണ്  ജമാ അത്തെ ഇസ്ലാമി പ്രസ്ഥാന വിമർശകരായ മുസ്ലീം സംഘടനൾ ഒഴിവാക്കിയ തർബ്ബിയത്തിനെ  വിടാതെ കൂടെ കൊണ്ട് നടക്കുന്നവരാണ് ജമാഅത്ത്കാർ. അതിനാല്‍ നിങ്ങൾക്ക് ഇല്ലാത്ത ഗുണം ജമാഅത്ത് പ്രവർത്തകർ നേടിയിട്ടുണ്ട്. ഇസ്ലാമിക നേത്രത്വം കൂടിയാലോചനയിലൂടെ സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും ഖുർആനിന്റെ ആഹ്വാനമാണെന്നും മനസ്സിലാക്കിയ ഇസ്ലാമികപ്രവർത്തകർ  അതിനെ മനസ്സാ വാചാ കർമണ അംഗീകരിക്കും ഇതിനെ നിങ്ങൾ ജമാഅത്തിന്റെ കുഞ്ഞാടുകൾ എന്ന് പറഞ്ഞാണ് പരിഹസിക്കുന്നത് എന്നറിയാം ഇസ്ലാമിക സ്വഭാവം സ്വീകരിക്കാതെ ഇസ്ലാമിനെ കേവലം ഒരുമതം(മദം)മായി മനസ്സിലാക്കിയവർ പറയുന്ന വിവരക്കേടാണ് നിങ്ങളുടെ പരിഹാസങ്ങൾ.മസ്തിഷ്ക്ക പ്രക്ഷാളനത്തിന് വിധേയമായോ സ്വന്തം താൽ‌പ്പര്യങ്ങൽക്ക് മുൻ ഗണന നല്‍കുന്നവരോ  പൊങ്ങുതടിയായി ഈ ഇസ്ലാമിക പ്രസ്ഥാനമാകുന്ന മഹാ നദിയിൽ നിന്നും ഒലിച്ചുപോയേക്കാം അങ്ങിനെ ഒലിച്ചുപോയവർ കരക്കടിഞ്ഞു നിശ്ചലമായ കാഴ്ച്ച നാം കണ്ട്കൊണ്ടിരിക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനമാകുന്ന ഈ ശുദ്ധ ജലാശയത്തിൽ നിന്നും തെന്നിപ്പോകുന്നവർക്ക് മറ്റൊരു നദിയിൽ ലയിക്കുവാൻ അസാധ്യമാണ് കാപട്യമുള്ളവർക്ക് മാത്രമെ അതിന് സാധ്യമാകുകയുള്ളു.

Sunday, 10 April 2011

ജമാഅത്ത് പിന്തുണയുടെ പൊരുള്‍ -ടി. ആരിഫലി


രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രക്രിയയില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഈ ഇടപെടലിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തെയും ജമാഅത്ത് കാണുന്നത്. വരാന്‍ പോകുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തിന്റെ പിന്തുണ ആര്‍ക്ക് എന്നതിനെക്കുറിച്ച് ഒരു വന്‍വിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിലര്‍ ശ്രമിച്ചിരുന്നു. സി.പി.എം നേതൃത്വവും ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും ചര്‍ച്ചകള്‍ നടത്തി എന്നതിന്റെ പേരിലാണ് അങ്ങനെയൊരു വിവാദത്തിന് ചിലര്‍ ശ്രമിച്ചു നോക്കിയത്. അങ്ങേയറ്റം ആത്മവഞ്ചനയോടെയാണ് നമ്മുടെ ചില രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നതെന്ന് മാത്രമേ ആ വിവാദത്തെക്കുറിച്ച് പറയാന്‍ കഴിയൂ. കാരണം, ദേശീയവും പ്രാദേശികവുമായ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമായി പല സന്ദര്‍ഭങ്ങളിലായി രാഷ്ട്രീയമടക്കം പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമാണ്. അതില്‍ ജമാഅത്ത് മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചകളും മറ്റുള്ളവര്‍ മുന്‍കൈ എടുത്ത് നടത്തിയവയുമുണ്ട്. ഇത്തരം ചര്‍ച്ചകളും ആലോചനകളും നമ്മുടെ ജനാധിപത്യപ്രക്രിയയെ സമ്പന്നമാക്കാനാണ് ഉപകരിക്കുക എന്നാണ് ഞങ്ങളുടെ പക്ഷം. പക്ഷേ, പല സമുദായ സംഘടനകളുമായും നിര്‍ബാധം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌നേതൃത്വത്തിലൊരു വിഭാഗം ചില ഗൂഢലക്ഷ്യങ്ങള്‍ വെച്ച് ജമാഅത്ത്-സി.പി.എം ചര്‍ച്ചയെ ഭീകരവത്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജമാഅത്തുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ്‌നേതാവിനെ പുറത്താക്കണമെന്ന് മറ്റൊരു കോണ്‍ഗ്രസ്‌നേതാവ് ആവശ്യപ്പെടുക വരെയുണ്ടായി. ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ച് നടപ്പാക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുറത്താക്കപ്പടാത്ത നേതാക്കന്മാരായി ആരും ബാക്കിയുണ്ടാവില്ല എന്നതാണ് സത്യം. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവുമടക്കമുള്ള മുന്‍കാല കോണ്‍ഗ്രസ് സാരഥികളെ മരണാനന്തര സസ്‌പെന്‍ഷനും വിധേയമാക്കേണ്ടി വരും. കാരണം, പല ഘട്ടങ്ങളിലായി ജമാഅത്ത്‌നേതൃത്വവുമായി പല വിഷയങ്ങളില്‍ ആലോചനകള്‍ നടത്തിയവരാണ് ഇവരൊക്കെ.
സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ള ഇത്തരം വിവാദങ്ങളെ മാറ്റി നിര്‍ത്താം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു സമീപനം സ്വീകരിക്കണമെന്നതിനെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി ദീര്‍ഘമായി ആലോചനകള്‍ നടത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണം, തൊട്ടുമുമ്പത്തെ യു.ഡി.എഫ് ഭരണത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണ് എന്നതാണ് ജമാഅത്തിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ആഭ്യന്തര ശൈഥില്യത്തില്‍പെട്ട് താളപ്പിഴകള്‍ ഉണ്ടായെങ്കിലും ഭദ്രവും ഏതാണ്ട് സന്തുലിതവുമായ ഒരു ട്രാക്കിലേക്ക് നീങ്ങാന്‍ ഇടതുപക്ഷ മന്ത്രിസഭക്ക് കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക അഴിമതി ആരോപണങ്ങള്‍ മന്ത്രിസഭക്കെതിരെ ഉയര്‍ന്നിട്ടില്ല. ഒട്ടേറെ ക്ഷേമപദ്ധതികളും പെന്‍ഷനുകളും നടപ്പാക്കാന്‍ കഴിഞ്ഞു. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളും പൊതുവിതരണ സമ്പ്രദായവും പൊതുജന ആരോഗ്യ മേഖലയും ശക്തിപ്പെടുത്തുന്നതില്‍ ഏറെ ശ്രദ്ധയൂന്നി. കാര്‍ഷികരംഗത്ത് ഉണര്‍വ് കൊണ്ടുവരാന്‍ സാധിച്ചു. ന്യൂനപക്ഷങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ പരിഗണിക്കുന്നതില്‍ ഭരണകൂടം ശ്രദ്ധിച്ചു. ഈയാവശ്യാര്‍ഥം പാലോളികമ്മറ്റി രൂപവത്കരിക്കുകയും പ്രായോഗികചുവടുകള്‍ വെക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് ഏറ്റവും വിവേചനം അനുഭവിക്കുന്ന മലബാര്‍മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കി. അലീഗഢ് കാമ്പസ് കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യമായി പരിശ്രമിച്ചു. ചെറിയ രീതിയിലാണെങ്കിലും പലിശരഹിത സാമ്പത്തിക സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഒപ്പം വി.എസിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കും പെണ്‍വാണിഭത്തിനുമെതിരായ സമരം, ഇനിയും ലക്ഷ്യം കാണേണ്ടതാണെങ്കിലും, ജനങ്ങളില്‍ വര്‍ധിച്ച ആത്മവിശ്വാസം വളര്‍ത്തി. ഈ കാര്യങ്ങള്‍ മുന്നില്‍വെച്ച് ഇടതുപക്ഷ സര്‍ക്കാറിന് അവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കേണ്ടതുണ്ട് എന്നതാണ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയുടെ രാഷ്ട്രീയപ്രമേയം.

ഈ രാഷ്ട്രീയപ്രമേയം അംഗീകരിെക്ക ത്തന്നെ, ഓരോ മണ്ഡലത്തിലെയും പിന്തുണയുടെ കാര്യം നിശ്ചയിക്കുമ്പോള്‍ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം സ്വരൂപിക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. പ്രാദേശിക സാഹചര്യങ്ങളും പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും പരിഗണിച്ച് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെയും പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചു. രാഷ്ട്രീയരംഗത്തെന്ന പോലെ വിദ്യാഭ്യാസ, സാംസ്‌കാരിക, ആധ്യാത്മികമേഖലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ വ്യത്യസ്തവും സങ്കീര്‍ണവുമായ ഈ ഘടകങ്ങളെയെല്ലാം സംഘടന ഗൗരവത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഈ പരിഗണനകളുടെയും പ്രവര്‍ത്തകരുടെ അഭിപ്രായത്തിന്റെയും വെളിച്ചത്തില്‍ 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ മുന്നണിയെയും 15 മണ്ഡലങ്ങളില്‍ ഐക്യജനാധിപത്യ മുന്നണിയെയും പിന്തുണക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിക്കുകയായിരുന്നു. ഏറനാട് മണ്ഡലത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. കേരളത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ മുന്നില്‍വെച്ചുള്ള ഈ തീരുമാനത്തെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്


Thursday, 24 March 2011

ഒരു തൊപ്പിയുടെ തെരഞ്ഞെടുപ്പ് സ്മരണകൾ


ഞാൻ തൊപ്പി ജാതി മത വ്യത്യാസമില്ലാതെ മനുഷ്യരുടെ ശിരസ്സിൽ കയറി ഇരിക്കാൻ ഭാഗ്യം കിട്ടിയവൻ. മത പണ്ഡിതൻമാർ, രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർ തുടങ്ങി എല്ലാവരും എന്നെ ശിരസ്സിൽ കയറ്റിവെച്ച് ആദരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തൊപ്പിയായ എനിക്കും നൊമ്പരപ്പെടുത്തുന്ന അനുഭവമുണ്ട്  ആ നൊമ്പരപ്പെടുത്തുന്ന സ്മരണ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്റെ സ്മ്രതിയിൽ കിടന്ന് തിളച്ചു മറിയുകയാണ്. 1994  മെയ് മാസത്തിലാണ് ആ വേദനിപ്പിക്കുന്ന ആ സംഭവം ഉണ്ടായത്. ഫാഷിസ്റ്റ് ശക്തികൾ ബാബരി മസ്ജിദ് തല്ലിതകർത്തതിനെ തുടർന്ന്  മുസ്ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ മർഹും ഇബ്രാഹീം സുലൈമാൻ സേട്ട്  ലീഗ് കോൺഗ്രസുമായുള്ള ബന്ധം വിഛേദിക്കണമെന്ന് ആവശ്യപ്പെട്ടു സേട്ടു സാഹിബിന്റെ ആവശ്യം അംഗീകരിക്കാൻ ലീഗിലെ ഇതര നേതാക്കൾ തയ്യാറായില്ല അതിനെ തുടർന്നാണ് സേട്ട് സാഹിബ് ലീഗ് വിട്ടത്. ഗുരൂവായൂർ നിയോജമണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന മർഹും പി.എം.അബൂബക്കറും സേട്ടിനോടെപ്പം ചേർന്നു ലീഗ് വിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു അങ്ങിനെയാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 1994-ൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്.  സ്ഥാനാർത്ഥികളായി രണ്ട് പ്രശസ്തർ രംഗത്തു വന്നു. വലത് ഭാഗത്ത് പ്രാസംഗികനും ബഹുഭാഷാപണ്ഡിതനുമായ മാന്യദേഹം,ഇടത് ഭാഗത്ത് സിനിമാ രംഗത്ത് അറിയപെടുന്ന പ്രമുഖൻ. തൊപ്പിയും താടിയുമുള്ള പ്രാസംഗികനായ മുസ്ലീം പണ്ഡിതനായ ഐക്യമുന്നണി സ്ഥാനാർത്ഥി അമുസ്ലീം വോട്ടുകൾക്ക് വേണ്ടി വർഷങ്ങളായി തന്റെ ശരീരത്തിൽ നിലനിന്നിരുന്ന  തൊപ്പിയും താടിയും ഒരു വിഷമവും ഇല്ലാതെ ഒഴിവാക്കി വർഷങ്ങളായി ബഹുഭാഷാ പണ്ഡിതനായ അദേഹത്തിന്റെ ശിരസ്സിൽ ഒരു അലങ്കാരമായും സംരക്ഷകനായും കഴിഞ്ഞുകൂടിയ എന്നെ അദേഹം ഒരു നാൾ നാല് വോട്ടുൾക്ക് വേണ്ടി ശിരസ്സിൽ നിന്നും അടർത്തി മാറ്റിയപ്പോൾ എനിക്ക് അതിയായ ദുഃഖം തോന്നി മഹ്ബൂബെ മില്ലത്തിന്റെ പ്രസംഗം പരിഭാക്ഷപ്പെടുത്തുമ്പോൾ വാക്കുകളുടെ ഗാംഭീര്യം നിമിത്തം അദേഹത്തിന്റെ മസ്തിഷ്ക്കം പ്രകമ്പനം കൊള്ളുമ്പോൾ ഞാനും വിറക്കാറുണ്ട്.  1977 ഏപ്രിൽ 25 ന് രൂപീകരിച്ച ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനായാണ് അദേഹം അരങ്ങേറ്റം കുറിച്ചത് അതിനാൽ അദേഹം ഒരു യാഥാസ്തികനായ മൊല്ലാക്കയല്ല .ശിർക്കും തൌഹീദും, ഇസ്ലാമിലെ സിയാസിയയുമെല്ലാം മനസ്സിലാക്കിയ ഒരു പണ്ഡിതനാണ് അദേഹം പക്ഷെ അധികാരത്തിന്റെ അപ്പക്കഷണം നുണയുവാനുള്ള ആർത്തി വന്നതോടെ അദേഹം ഒരു കപടനായി മാറുകയായിരുന്നു ഹരിത ഭവനത്തിൽ കയറിയാൽ അധികാരത്തിന്റെ കോണിപടി കയറാമെന്ന് അദേഹം മനസ്സിലാക്കി. എന്നാൽ ഗുരുവായൂരിലെ ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയക്കാരനെ കോണികയറാൻ അനുവദിച്ചില്ല. ഗുരുവായൂർ മണ്ഡലത്തിലെ ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകർ തൊപ്പിയൂരിയ, താടിഉപേക്ഷിച്ച ഈ അവസരവാദിയെ തോറ്റ് തൊപ്പിയിടീക്കാനായി സജീവമായി രംഗത്തിറങ്ങി. ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ രണ്ട് പ്രചാരണ വണ്ടികൾ ഗുരുവായൂർ മണ്ഡലത്തിൽ ചുറ്റിക്കറങ്ങി വോട്ടർമാരെ ഉൽബുദ്ധരാക്കി. ചെണ്ട കൊട്ടി മതേതരത്വത്തിന്റെ ചെണ്ട മേളം ഗുരുവായൂരീൽ നിന്നും ആരംഭിക്കട്ടെയെന്ന് അവർ ഉൽഘോഷിച്ചു.    അങ്ങിനെയാണ് ഗുരുവായൂരീൽ നിന്നും നമ്മുടെ കഥാപുരുഷൻ തോറ്റ് തൊപ്പിയിട്ട് ദൽഹിയിലേക്ക് വണ്ടികയറിയത്.ഗുരുവായൂർ പേടികാരണം രാജ്യസഭാകൂടാരത്തിൽ ഇഖ്ബാൽ കവിതകളും ചൊല്ലി കുറച്ചു വർഷങ്ങൾ കഴിഞ്ഞുകൂടി.

ഗുരുവായൂരിൽ എതിർ സ്ഥാനാർത്ഥിയുടെ അടയാളമായിരുന്ന ചെണ്ടകാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും നമ്മുടെ കഥാ പുരുഷന് ഇപ്പോഴും പേടി തന്നെയാണ്. നീണ്ട വർഷങ്ങൾ ഹരിത ഭവനത്തിൽ നിന്നും അതിഥികളായി എത്തുന്നവരെ നിയമസഭയിലേക്ക് യാതൊരു വിഷമവും കൂടാതെ ആനയിക്കുകയായിരുന്നു ഗുരുവായൂരിലെ വോട്ടർമാർ അതുകൊണ്ട് ഇപ്പോൾ വേങ്ങരയും കോട്ടക്കലും പോലെ ഗുരുവായൂരൂം നമ്മുടെ ഹരിതവർണ്ണ പാർട്ടിക്ക് സുരക്ഷിത മണ്ഡലമായിരുന്നു പക്ഷെ 1994 ഈ ധാരണ മാറ്റി മറിച്ചു ഇപ്പോൾ ആർക്കും ഗുരുവായൂർ വേണ്ട അതിനാൽ ഏതെങ്കിലും ചാവേറിനെയാണ് ഗുരുവായൂരിലേക്ക് പറഞ്ഞയക്കുന്നത് നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം തോറ്റ് തൊപ്പിയിട്ടയാൾ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടക്കലിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോട്ടക്കലിൽ നിന്നും  കോട്ടംകൂടാതെ കോണികയറി നിയമസഭയിൽ എത്താമെന്നാണ് കണക്ക് കൂട്ടൽ. കോട്ടക്കലിൽ നിന്നും കോണികയറിയാൽ ഒരു വിദ്യഭ്യാസ മന്ത്രിയുടെ കുപ്പായം ധരിക്കാനാവും വിധി എന്നാണ് പൊതുവെ പറഞ്ഞുകേൾക്കുന്നത്.ഏതായാലും കാത്തിരുന്ന് കാണാം ഗുരുവായൂർ ആവർത്തിക്കുമോ ? ഇത്രയെല്ലാം വിശദീകരിച്ചതിനാൽ തോറ്റ് തൊപ്പിയിട്ടയാളെ  പേര് പറയാതെ തന്നെ മനസ്സിലായികാണുമെന്ന് കരുതുന്നു.

Friday, 25 February 2011

മുടിപ്പോര്


കാന്തപുരം പ്രവാചക കേശമാണെന്ന് അവകാശപ്പെട്ട് സുക്ഷിക്കുന്ന മുടിയെകുറിച്ചുള്ളപോര് കേരളത്തിലെ പണ്ഡിതൻ മാർക്കിടയിൽ ആരംഭിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ കോഴിക്കോട് കേശസൌധം പണിയുന്ന സാഹചര്യത്തിൽ പണ്ഡിതൻമാരുടെ പോര് ശ്രദ്ധിക്കുക. കാന്തപുരം സുക്ഷിക്കുന്ന മുടി ഒറിജിനൽ അല്ല എന്നുള്ള പ്രതിയോഗികളുടെ വാദത്തിന് മറുപടിയായാണ്  അഹമ്മദ് ഖസ്റജ് എന്നയാളെ മർക്കസിൽ കൊണ്ട് വന്ന് മുടി ഏറ്റു വാങ്ങിയിരിക്കുന്നത്.


 മുടിയെപറ്റി കാന്തപുരത്തിന്റെ എതിർഗ്രൂപ്പിലുള്ള പണ്ഡിതൻ പറയുന്നുകാണുക


                      
                     മുടിയെ പറ്റി കാന്തപുരം
                        മുടിയെ പറ്റി മുജാഹിദ് മൌലവിയുടെ അഭിപ്രായം കാണുക
മുജാഹിദ് മൌലവിമാർ മുടിവെള്ളം കുടിക്കാമെന്നാണ് പ്രസംഗിക്കുന്നത് പക്ഷെ ഒറിജിനൽ കിട്ടണം.


വിചിന്തനത്തിൽ അബദ്ധം സംബവിച്ചുവെന്ന് മുജാഹിദ് മൌലവി ലഘുലേഖയിൽ പറയുന്നു റസൂൽ(സ) കാന്തപുരത്തെ ത്രിപ്ത്തിപ്പെട്ടിരിക്കുന്നുവെന്ന് എന്നാൽ പലിശയിടപാട് റസൂൽ(സ) നിരോധിച്ചതാണ്  റസൂൽ നിരോധിച്ചകാര്യം പ്രവർത്തിക്കുന്നവരെ റസൂൽ എങ്ങിനെ ത്രിപ്തിപെടുമെന്ന് ചിന്തിക്കുക കൂടുതൽ മൻസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.  മുടിയാണോ മുസ്ലീംങ്ങളുടെ മുഖ്യപ്രശനം ?

കോഴിയുടെ കാലിൽ മുടി ചുറ്റിയതു പോലെ എന്നൊരു പഴമൊഴിയുണ്ട് അതുപോലെ കാന്തപുരത്തിന്റെയും അണികളുടെയും തലച്ചോറിൽ മുടിചുറ്റിയത് കാരണം വട്ടത്തിൽ തിരിയുകയാണ് അവർ. നാൽപ്പത് കോടിയുടെ കേശസൌധം പണിയലാണോ കേരള  മുസ്ലീംകളുടെ മുഖ്യ ആവശ്യം ? ദരിദ്രകോടികൾ വസിക്കുന്ന ഇന്ത്യാ രാജ്യത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കോഴിക്കോട് നിർമ്മിച്ചാൽ മുസ്ലീംകളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമോ ? രാപാർക്കാൻ കൂരയില്ലാത്തവർ,രോഗം ബാധിച്ച് ചികിത്സിക്കാൻ വകയില്ലാത്തവർ, സാമ്പത്തിക പ്രശനം കാരണം പഠനം പാതി വഴിയിൽ മുടങ്ങിയ പാവപ്പെട്ട കുട്ടികൾ, തൊഴിൽ രഹിതരായ ചെറുപ്പക്കാർ, സ്ത്രീധനത്തിന്റെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് വിവാഹം മുടങ്ങിയ യുവതികൾ,ഇവരുടെയെല്ലാം നിലവിളികൾ നമുക്ക് ചുറ്റും അലയടിക്കുമ്പോഴാണ് മുസ്ലീം സമുദായത്തിലെ ഒരു പ്രമുഖ ഗ്രൂപ്പിന്റെ നേതാവ് പാവങ്ങളെ വിസ്മരിച്ച് കോഴിക്കോടിന്റെ മണ്ണിൽ കോടികൾ കൊണ്ട് അമ്മാനം ആടുന്നത് അതും അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ലന്ന് പറഞ്ഞുകോണ്ട് മുസ്ലിംകളിൽ സാമൂഹികചിന്തയുണ്ടാക്കാൻ പണിയെടുത്ത മഹാനായ റസൂൽ(സ) പേരിൽ.കേരളത്തിലെ ഓരോ മഹല്ലിനെയും കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പ്രയാസപെടുന്ന നിരവധി മുസ്ലീം കുടുംബങ്ങളെ കണ്ടെത്താൻ കഴിയും എന്ന കാര്യത്തിൽ സംശയത്തിന് ഇടമില്ല. ഇങ്ങിനെയുള്ള ആയിരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധൂർത്തടിക്കുന്ന ഈ നാൽ‌പ്പത് കോടികൾ കൊണ്ട് സാധ്യമാവില്ലെ? റസൂലിന്റെ മുടി എന്ന് അവകാശപെട്ട് കാന്തപുരം കൊണ്ട് വന്നിട്ടുള്ള ഈ രണ്ട് മൂന്ന് മുടികഷ്ണങ്ങൾ സൂക്ഷിക്കാൻ നാൽ‌പ്പത് കോടിയുടെ കേശസൌധം പണിയേണ്ട കാര്യമുണ്ടോ? ഇത് പ്രവാചക സ്നേഹമോ അതോ ധൂർത്തിനെതിരെ നിലകൊണ്ട പ്രവാച അധ്യാപനങ്ങൾക്ക് നേരെയുള്ള നിന്ദയോ ?
മുസ്ലീം സമുദായത്തിലെ യുവാക്കൾ ക്രിമിനലുകളും,മദ്യപാനികളുമായി അധപതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരെ സംസ്ക്കരിക്കാൻ ഉത്തരവാദിത്വമുള്ള പണ്ഡിതൻമാരാണ് മുടി പോര് നടത്തി സമയം കളയുന്നത്. 

Monday, 21 February 2011

ഖമറുൽ ഉലമക്ക് കിട്ടിയ മുടി

                                          മുടി പാത്രം  


കാന്തപുരത്തുകാരൻ എ.പി. അബൂബക്കർ മുസ്ല്യാർക്ക് ഒരു മുടി കൂടി കിട്ടി   ആറ് വർഷമായി രണ്ട് മുടികൾ കാരന്തൂർ മർക്കസിനുള്ളിൽ കാന്തപുരം സൂക്ഷിക്കാൻ തുടങ്ങിയട്ട് മുന്നാമത് ഒരു മുടി കൂടി കിട്ടിയതോടെ മുടികൾക്ക് കരുത്താർജിച്ചു. അങ്ങിനെയാണ് ശഅറ് മുബാറക്ക് ഗ്രാന്റ് മസ്ജിദ് പണിയാൻ കാന്തപുരം തീരുമാനിച്ചത്. കാന്തപുരത്തിന് കിട്ടിയ മുടികൾ 1400 വർഷങ്ങൾക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ റസൂൽ (സ)യുടെതാണെന്നാണ് പ്രചരണം. മുടി കാന്തപുരത്തെ ഏൽ‌പ്പിക്കാൻ റസൂലിന്റെ നിർദേശം കിട്ടിയത്രെ അതിനെ കുറിച്ച് വായിക്കുവാൻ ഇവിടെക്ലിക്ക്ചെയ്യുക  മുടികാന്തപുരത്തെ ഏൽ‌പ്പിക്കാൻ നിർദേശിക്കാൻ കാരണം  പ്രവാചകൻ ഖമറുൽ ഉലമയായ കാന്തപുരത്തെ ത്രിപ്ത്തിപ്പെട്ടതിനാലാണെത്രെ!  കേവലം രണ്ട് മൂന്ന് മുടികൾ സൂക്ഷിക്കുന്നതിൽ എന്ത് കാര്യം ? പ്രവാചകൻ(സ)  തിരു ശരീരം മറവ് ചെയ്തിട്ടുള്ള മദീനയുടെ നിയന്ത്രണം കാന്തപുരത്തെ  ഏൽ‌പ്പിക്കാനാണല്ലോ പ്രവാചകൻ നിർദേശിക്കേണ്ടിയിരുന്നത്!  നെബി(സ) പേരിൽ കളവ് പറയുന്നവർ നരകത്തിൽ ഒരുസ്ഥാനം ഉറപ്പിച്ചുകൊള്ളട്ടെ എന്ന് മഹാനായ റസൂൽ (സ) അരുളിയിട്ടുണ്ടെന്ന കാര്യം കാന്തപുരവും അദേഹത്തെ വാനോളംപുകഴുത്തുന്നവരും മറക്കേണ്ട.    പ്രവാചകന്റെ മഖ്ബറയുള്ള മദീനയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പ്രവാചകൻ സ്വപനത്തിൽ നിർദേശിച്ചുവെന്ന് പറയുവാൻ പോലും  കാന്തപുരത്തിനോ അനുകൂലികൾക്കോ  ധൈര്യം ഉണ്ടാവുകയില്ല   കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രവാചകന്റെ നാട്ടിൽ പോയി അഴി എണ്ണിയ അനുഭവം ഈ ഇമ്മ്യണി വലിയ ഉസ്താദിനുണ്ട്. കാന്തപുരത്തിന് കിട്ടിയ മുടികൾ റസൂൽ (സ) ആണോ അല്ലയോ എന്ന തർക്കം തന്നെ അപ്രസക്തമാണ് കാരണം ആദ്യത്തെ പ്രവാചകനായ ആദം (അ) മുതൽ അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) വരെയുള്ള ലക്ഷകണക്കിന് പ്രവാചകൻമാരുടെ മുടിയുടെ കൂമ്പാരം തന്നെ കണ്ടാലും അതിന് പിറകെ പോകേണ്ടവരല്ല മുസ്ലീംകൾ. പ്രവാചകൻമാരും ഇതര മനുഷ്യരും തമ്മിലുള്ള വ്യത്യാസം പ്രവാചകൻമാർക്ക്  അള്ളാഹുവിന്റെ സന്ദേശം ലഭിക്കുന്നു എന്നതാണ്. മനുഷ്യർക്ക് മാർഗ്ഗദർശനം നൽകാനായി നിയോഗിതരായ പ്രവാചകൻമാരിൽ വിശ്വസിക്കുകയും അവരുടെ നിർദേശങ്ങൾക്ക് അനുസ്രതമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നവർക്കെ പരലോകത്ത് വിജയിക്കാൻ കഴിയുകയുള്ളൂ .  


ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസ ആലയമാണ് കോഴിക്കോടിന്റെ മണ്ണിൽ ഉയരാൻ പോകുന്നത് നാൽ‌പ്പത് കോടി രൂപ ചിലവിട്ടാണ്  പന്ത്രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പടുകൂറ്റൻ മുടി ആലയം പണിയുന്നത്.   കാന്തപുരം മുസ്ല്യാർ നേത്രത്വം നൽകുന്ന കാരന്തൂർ മർക്കസിന്റെ ആഭിമുഖ്യത്തിലാണ്  ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസ കേന്ദ്രമായ ഈ മുടി ആലയം നിർമ്മിക്കുന്നത്. ശഅറെ മുബാറക്ക് ഗ്രാന്റ്  മസ്ജിദ് എന്നാണ് ഈ അന്ധവിശ്വാസ മുടി ആലയത്തിന്റെ പേര്. കോഴിക്കോട് നഗര പരിധിക്ക് പുറത്ത് 12 ഏക്കർ സ്ഥലത്താണ് മുടി ആലയത്തിന്റെ നിർമ്മാണം നാല് ഏക്കറിൽ പള്ളിയും എട്ട് ഏക്കറിൽ ഉദ്യാനവുമായിരിക്കും. പച്ച നിറത്തിൽ ഇന്തോ- സാരസാനിക് ശെലിയിലാണത്രെ മുടി ആലയം പണിയുന്നത്.  രണ്ടര ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഗ്രാന്റ് മോസ്കിന്റെ വാസ്തു ശില്പി ത്രശൂരിലെ ഇൻഡിഗോ ആർക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്.രണ്ട് വർഷം കൊണ്ട് ഈ മുടി ആലയം പണി പൂർത്തിയാവുമെത്രെ.വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.
  മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം(?) സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം(?) കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.


                                          മുടി ആലയത്തിന്റെ മാത്രക

ഈമുടി ആലയത്തിലേക്ക്മുടിസിയാറത്തിന്സ്ത്രീകൾക്ക് കൂടി പ്രവേശനംഅനുവദിക്കുമായിരിക്കും
എങ്കിലെ  സ്വർണ്ണാഭരങ്ങൾ നേർച്ചപെട്ടിയിൽ നിറയുകയുള്ളൂവെന്ന് കാന്തപുരത്തെ ആരും ഉപദേശിക്കേണ്ട കാര്യമില്ല നാല്പത് കോടി കുറഞ്ഞകാലംകൊണ്ട് പത്തിരട്ടിയായി വർദ്ധിക്കുന്ന ലാഭകരമായ ബിസിനനസ്സിനാണ് കാന്തപുരം തറക്കല്ലിട്ടിരിക്കുന്നത്.
 മുടികിട്ടിയ സ്ഥിതിക്ക് കാന്തപുരത്തിന് നൽകിയ ഖമറുൽ ഉലമ എന്ന പട്ടം മാറ്റി ശഅറുൽ ഉലമ(മുടി പണ്ഡിതൻ) എന്ന ഉയർന്ന പട്ടം നൽകി ആദരിക്കേണ്ടതാണ്.
റസൂൽ (സ)  പ്രാർത്ഥിച്ചത്  ഇപ്രകാരമായിരുന്നു അള്ളാഹുവെ എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതെ പ്രവാചകൻമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി മാറ്റിയ ജനതയെ അള്ളാഹു ശപിച്ചിരിക്കുന്നു(അഹമ്മദ്)  പ്രവാചകന്റെ ഈ പ്രാർത്ഥനയുടെ ഫലം മദീനയിലെ റസൂലിന്റെ മഖ്ബറ സിയാറത്ത് ചെയ്യുന്നവർക്ക് കാണാൻ കഴിയും പ്രവാചകന്റെ ഖബറിന് മുന്നിൽ പോയി കൈ ഉയർത്തുന്നവരെ തടയാനായി അവിടെ മുത്വവ്വ മാർ നിരയായി നിൽക്കുകയാണ് കാന്തപുരത്തിനോ അനുയായികൾക്കോ അവിടെ കൈ ഉയർത്തി ദുആ ചെയ്യാനാവില്ല. റസൂലിന്റെ നാട്ടിലോ ഇതര അറബ് നാടുകളിലോ എവിടെയും മുടി പള്ളികൾ ഇതുവരെ ആരും കെട്ടി പടുത്തിട്ടില്ല സഹാബത്തും താബിഅ താബിഉകളൂം മഹാ പണ്ഡിതൻമാരും കഴിഞ്ഞുപോയി അവരാരും പ്രവാകന്റെ മുടിയുമായി ഊരുചുറ്റിയില്ല അവർക്കാർക്കും ഇല്ലാത്ത മുടിസ്നേഹമാണ് കാന്തപുരത്തിനും അനുയായികൾക്കും കിട്ടിയിരിക്കുന്നത് .ദരിദ്രകോടികൾ വസിക്കുന്ന ഒരു നാട്ടിലാണ് കാന്തപുരം കോടികൾ ധുർത്തടിക്കുന്നത്.

Sunday, 13 February 2011

പൂവാലൻ-പൂവാലീ ഡേ

                                           st. valantine
                                                             
പണ്ട് പണ്ട് വളരെ പണ്ട്  അതായത്  നൂറ്റാണ്ട്കൾക്ക് അപ്പുറം  ഇറ്റലി എന്ന രാജ്യത്ത്  കത്തോലിക്കാ വിഭാഗത്തിൽ പെട്ട ഒരു ക്രിസ്തീയ  പുരോഹിതൻ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്  അദേഹത്തിന്റെ പേരാണ് സെന്റ് വാലന്റൈൻ. നല്ല മനുഷ്യനായി അറിയപ്പെടുന്ന വാലന്റൈൻ പുരോഹിതനെ സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് പരിചയപ്പെടുത്തുന്നത്.സ്നേഹം എന്നാൽ കമിതാക്കളുടെ സ്നേഹ പ്രകടനമാണെന്ന് ആരോക്കെയോ ചേർന്നു തീരുമാനിച്ചു അങ്ങിനെ സെന്റ് വാലന്റൈന്റെ പേരിൽ തന്നെ ഒരു ഡേ തട്ടി കൂട്ടി അഖില ലോക കമിതാക്കൾ പ്രണയത്തിന്റെ പേരിൽ കൂത്താട്ടം ആരംഭിച്ചു.


 പതിനഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം ഇന്ത്യക്കാർക്കും വാലന്റൈൻ ഡേ എന്ന ഈ നാവ് ഉളുക്കുന്ന തരത്തിലുള്ള പേര് അറിയില്ലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയും ആർച്ചീസ് ഗ്രീന്റിങ്ങ് കാർഡ് കമ്പനിയും വാലന്റൈൻ പുരോഹിതനെ വിൽ‌പ്പനക്ക് വെച്ചതോടെ വാലന്റൈൻ ഡേ  ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന മഹാകാര്യമായി മാറി  ഇന്ന് എൽ. പി സ്കൂളിൽ പഠിക്കുന്ന ഏത് കുട്ടിയോടും ചോദിച്ചു നോക്കൂ ഫെബ്രുവരി 14 ന്റെ പ്രത്യേകത എന്താണെന്ന് അവർ പറഞ്ഞു തരും വാലന്റൈൻ ഡേയെ കുറിച്ചും പ്രണയത്തെകുറിച്ചുമെല്ലാം നാം എത്രമാത്രം പുരോഗതിയാർജിച്ചുവല്ലെ ?
വാലന്റൈൻ തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആഭാസകരമായതിൽ കത്തോലിക്കാ സഭക്കോ പാതിരിമാർക്കോ യാതൊരു വിഷമവും ഇല്ലാ എന്ന് തോന്നുന്നു. തങ്ങളുടെ ഒരു പുരോഹിതന്റെ പേരിൽ ജാതി മത വ്യത്യാസമില്ലാതെ യുവ സമുഹം അഴിഞ്ഞാടുന്നതിൽ പാതിരിമാർക്ക് അഭിമാനം തോന്നുന്നതു കൊണ്ടാണോ  ഈ ആഭാസത്തിനെതിരെ പ്രതികരിക്കാത്തത് ? പാതിരിമാരുടെ ഈ മൌനം സാത്താൻമാർക്ക് ഓശാന പാടുന്നതിന് തുല്ല്യമാണ്. ആശംസാകാർഡ് കമ്പനിക്കാർ കച്ചവട ആവശ്യാർത്ഥം പാശ്ചാത്യ ലോകത്ത് നിന്നും ഇറക്കുമതി ചെയ്ത ഈ വാലന്റൈൻ ഡേ എന്ന പൂവാല-പുവാലി ഡേക്ക് എതിരെ ഭാരതത്തിലെ അഭിമാന ബോധമുള്ളവർ മത  ജാതി വ്യത്യാസമില്ലാതെ പ്രതികരിക്കുക ഈ വിദേശിയെ നാട് കടത്തുക.

Tuesday, 8 February 2011

ട്രെയിൻ പീഡനവും പുരുഷവർഗ്ഗവും

                                              ഗോവിന്ദ സ്വാമി

വള്ളത്തോൾ നഗർ ട്രെയിൻ പീഡനം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മഹാ ദാരുണ സംഭവം തന്നെയാണ്.എന്നാൽ ഇതിന്റെ പേരിൽ ലീലാ മേനോൻ എന്ന മഹിള പുരുഷ വർഗ്ഗത്തിന് മുഴുവൻ അപമാനമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ലേഖനം എഴുതിയത്  മുഴുവൻ പുരുഷൻമാരെയും അപമാനിക്കുവാൻ വേണ്ടിയാണെന്ന് തോന്നുന്നു. മയക്കുമരുന്നിന് അടിമയായ  അന്യ സംസ്ഥാനക്കാരനായ ഒരു ക്രിമിനൽ ചെയ്ത തെറ്റിനെ മുഴുവൻ പുരുഷൻമാരുടെയും തലയിൽ വെച്ചുകെട്ടുന്ന ലീലാ മഹിളമാർ അപഥസഞ്ചാരിണികളായ സ്ത്രീകൾ ചെയ്യുന്ന തെറ്റിന് മുഴുവൻ സ്ത്രീവർഗ്ഗത്തെയും ആക്ഷേപിക്കാൻ തയ്യാറാവുമോ ? കേരളത്തിൽ പ്രമാദമായ പെൺ വാണിഭ കേസാണല്ലോ കിളിരൂർ പെൺവാണിഭം ഇതിലെ മുഖ്യപ്രതി ഏത് വർഗ്ഗമാണ് ?  ലീലാ മേനോന്റെ വർഗ്ഗം തന്നെയല്ലെ? ലതാ നായർ എന്നാണ് കിളിരൂർ പെൺ വാണിഭക്കേസിലെ പ്രതിയുടെ പേര്. ഇത് ഒരു ഉദാഹരണം  മാത്രം സ്ത്രീകൾ പ്രതികളായ നിരവധി സംഭവങ്ങളുണ്ട്.  സ്വന്തം കുഞ്ഞിനെ കുഴിച്ചുമൂടിയതും  കഴുത്തറുത്ത് കൊന്നതും ലീലാമേനോന്റെ വർഗ്ഗത്തിൽ പെട്ട മാതാക്കൾ തന്നെയാണ്. സ്വന്തംകുട്ടികളെ ഉപേക്ഷിച്ച്   കാമുകന്റെ കൂടെ ഒളിച്ചോടിയതും ലീലാമേനോന്റെ വർഗ്ഗം തന്നെ    എന്നിട്ട് ഇതിന്റെ പേരിൽ   കേരളത്തിലെ ഏതെങ്കിലും സംസ്കാരിക നായകൻമാർ സ്ത്രീകളെ ഒന്നടക്കം ആക്ഷേപിച്ച് ലേഖനം എഴുതിയിടുണ്ടോ ? കാട് അടച്ചു വെടിവെക്കുക എന്ന് പറയുന്നത് പോലെ കിട്ടിയ അവസരം പാഴാക്കാതെ ലീലാമേനോൻ തന്റെ വികലചിന്ത എഴുന്നെള്ളിക്കുകയായിരുന്നു.
വള്ളത്തോൾ നഗർ സംഭവത്തിന് കുറ്റക്കാർ പുരുഷവർഗ്ഗമല്ല പ്രത്യുത നമ്മുടെ സർക്കാറും റെയിൽ വെ വകുപ്പുമെല്ലാമാണ്.ട്രെയിനും റെയിൽവെ സ്റ്റേഷനുമെല്ലാം യാചകരുടെയും പോക്കറ്റടിക്കാരുടെയും പിടിച്ചു പറിക്കാരുടെയും സംഗമ കേന്ദ്രമാണ്. റെയിൽവെ ക്രമിനലുകൾ താവളമാക്കിയത്  ഇന്നോ ഇന്നലെയോ അല്ല നാളുകൾ ഏറെയായി. നമ്മൂടെ നിയമപാലകർ നോക്കുകുത്തികളായി മാറിയത് കൊണ്ടാണ് റെയിവെ ക്രിമിനലുകളുടെ താവളമായത്


Friday, 4 February 2011

സലാം കൊടിയത്തൂർ ഒരുമ്പെട്ടത് എന്തിനു വേണ്ടി


സലാം കൊടിയത്തൂർ ധാർമ്മികബോധമുള്ള ഒരു നല്ല സംവിധായകൻ എന്ന വിശേഷണത്തിന് അർഹനാണ്. നിങ്ങളെന്നെ ഭ്രാന്താനാക്കി എന്ന പേരിലുള്ള ഹോം സിനിമയാണ് അദേഹത്തിന്റെ ആദ്യ സംഭാവന.വരനെവിൽക്കാനുണ്ട് നഷ്ട്ടപരിഹാരം,പരേതൻ തിരിച്ചുവരുന്നു, അളിയന് ഒരു ഫ്രീ വിസ, ഒരു ടിസ്പൂൺ വീതം മൂന്ന് നേരം, കുറുക്കുവഴി എന്നിങ്ങനെയുള്ള അദേഹത്തിന്റെ ഫിലിമുകൾ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്നവയായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഫിലിമിൽ നിന്ന്പ്രേക്ഷകർക്ക് ഒരു നന്മയും ഉൾകൊള്ളാനില്ല എന്നാൽ പ്രേക്ഷക മനസ്സിലേക്ക് കുടിയേറാൻ തിന്മയുടെ കൂമ്പാരം തന്നെയുണ്ട് ഈ ഫിലിമിൽ പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഹോംസിനിമ സമൂഹത്തിൽ നാശംവിതക്കുന്ന ഒരു സിനിമയായി എന്ന് പറയുന്നത് തെറ്റാവാൻ സാധ്യതയില്ല.

അമ്മായി അമ്മ-മരുമകൾ പോര് എന്നപേരിൽ വിളിക്കപ്പെടുന്ന അമ്മായി അമ്മ-മരുമകൾ ഇടപെടലുകളെ പർവ്വതീകരിച്ച് അവതരിപ്പിക്കുന്ന ഫിലിം വിവാഹത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടികളിൽ അമ്മായി അമ്മയെ കുറിച്ച് മോശമായ കാഴ്ച്ചപ്പാട് ഉണ്ടാക്കുന്നതാണ് തൽഫലമായി അമ്മായി അമ്മയെ കുറിച്ചുള്ള ഭീതിയും അവരെ പ്രതിരോധിക്കാനുള്ള കുറുക്കുവഴികളും അവരുടെ ചിന്താമണ്ഡലത്തിൽ സ്ഥാനം പിടിക്കും.

പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഫിലിമം ആരംഭിക്കുന്നത് തന്നെ ഒരു ആത്മഹത്യാ രംഗത്തോടെയാണല്ലോ അതായത് മരുമകളുടെ പേരിൽ അമ്മായി അമ്മ കളവ് പറഞ്ഞ് ആതമഹത്യക്ക് ഒരുങ്ങുന്ന രംഗം  ഒരു മുസ്ലീം കുടുംബകഥയായ പ്രസ്തുത ഫിലിമിൽ ആത്മഹത്യ ഇസ്ലാം നിഷിദ്ധമാക്കിയതാണ് എന്ന സന്ദേശം ഉയർന്നുവരേണ്ടതായിരുന്നു എന്നാൽ അതുണ്ടായില്ല. ഷാഹിന എന്ന കഥാപാത്രം ഭർത്താവിനോടും മാതാവിനോടും ധിക്കാരത്തോടെ പെരുമാറുന്ന രംഗങ്ങളും ഒഴിവാക്കേണ്ടതായിരുന്നു, മനാഫ് എന്ന കഥാപാത്രം അവസാനം തന്റെ മാതാവിനെ വീട്ടിൽ നിന്നും ഇറക്കിവിടുന്ന രംഗം ഒരിക്കലും ആ ഫിലിമിൽ ഉണ്ടാവാൻ പാടില്ലായിരുന്നു. വഴക്കിടുന്ന ഒരു കുടുംബത്തെ ധാർമ്മിക ബോധം നൽകി സ്നേഹത്തോടെ ജീവിക്കുന്ന രംഗം ഫിലിമിന്റെ അവസാനം ഉണ്ടാകുമെന്ന് കരുതി എന്നാൽ അതുമുണ്ടായില്ല.
ഒരു ഫിലിം അല്ലെ എന്ന് പറഞ്ഞ് നിസ്സാരത്തോടെ നോക്കികാണേണ്ടതല്ല എന്ന് തോന്നിയതിനാലാണ് ഇത്രയും കുറിക്കാൻ നിർബന്ധിതനായത് കാരണം സിനമകൾ മനുഷ്യ മനസ്സുകളെ അഗാധമായി സ്വാധീനിക്കുന്നുണ്ട് അതിനാലാണല്ലോ സിനിമകൾ കണ്ട് ആളുകൾ കരയുന്നതും കഥാപാത്രങ്ങളെ അനുകരിക്കുന്നതുമെല്ലാം അതിനാൽ സലാം കൊടിയത്തൂർ ഒരുമ്പെടുന്നത് അദേഹത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ധാർമ്മിക ചിന്തകളെ സമൂഹത്തിൽ പ്രചരിപ്പിക്കാനാവട്ടെ അതിന് അദേഹത്തിന് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.

Saturday, 22 January 2011

ഇടയുന്ന ആനകളും പിടയുന്ന ആളുകളും13/1/201 1 വ്യാഴാഴ്ച്ച കാലത്ത് 11, 30 ന് എടക്കഴിയൂർ നേർച്ചയിൽ പങ്കെടുക്കാൻ എത്തിയ പെരിന്തൽ മണ്ണ ചെത്തല്ലൂർ നകുലൻ എന്ന കൊമ്പനാന ഇടഞ്ഞു രണ്ടു മണിക്കൂർ നേരം നാട്ടുകാരെ വിറപ്പിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കുപറ്റി. ഇടഞ്ഞ ആനയുടെ പുറത്തുനിന്നും ഇറങ്ങാൻ കഴിയാതെ എടക്കഴിയൂർ വലിയ ജാറത്തിങ്കൽ ഹുസൈൻ തങ്ങൾ ആനപ്പുറത്ത് രണ്ട് മണിക്കൂർ മരണം മുന്നിൽ കണ്ട് കഴിഞ്ഞുകൂടി. നകുലനാന ഓട്ടോറിക്ഷ പൊക്കിയെടുത്ത് നൂറ് മീറ്റർ ദൂരെക്ക് വലിച്ചെറിഞ്ഞു ഓട്ടോയിലുണ്ടായിരുന്ന സ്ത്രീയടക്കം മുന്ന് പേർ ചാടി ഓടി രക്ഷപ്പെട്ടു. നകുലൻ കൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹ പ്രവർത്തകരായ മുരളീ ക്രഷ്ണൻ അൽ കൊമ്പനും അമ്പാടി കണ്ണൻ അൽ കൊമ്പനും ചങ്ങലപൊട്ടിക്കുകയും തെങ്ങ് കുത്തിമലർത്തുകയും ചെയ്തു. ആനകൾക്ക് മദമിളകിയത് കാരണം ദേശിയ പാത 17ൽ രണ്ടു മണിക്കൂർ നേരം ഗതാഗതം പൂർണ്ണമായും നിലച്ചു.

എടക്കഴിയൂർ നേർച്ചക്ക് കൊണ്ടു വന്ന ആനകൾ കാണിച്ച ആക്രമണങ്ങളാണ് മുകളിൽ വായിച്ചത് ഇതിന് മുമ്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ നേർച്ചകൾക്കും ഉത്സവങ്ങൾക്കും ആനകൾ ഇടയുകയും ആളുകളെ കൊല്ലുകയും നാശനഷ്ട്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തിട്ടുണ്ട് എന്നിട്ടും പാഠം പഠിക്കാത്തവർ പിന്നെയും പിന്നെയും ആനകളെ കൊണ്ടുവന്ന് നേർച്ച നടത്തുന്നു.

എടക്കഴിയൂർ നേർച്ചക്ക് ഇടഞ്ഞ നകുലൻ തിരൂർ കല്ലിങ്ങൽ നേർച്ചയിലും ഇടഞ്ഞു വാർത്താ ഇതാ ഇവിടെ


                                 ചേറ്റുവ നേർച്ചയിലെ ഭീകര കാഴ്ച്ച

ആനകൾ വിശേഷ ബുദ്ധിയില്ലാത്ത വന്യ ജീവികളാണ് അവയെ പതിനായിരങ്ങൾ കൊടുത്തു കൊണ്ട് വരുന്ന മനുഷ്യർ തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചന ശേഷിയുള്ളവരാണല്ലോ എന്നിട്ടും കാട്ടു ജീവിയായ ആനയെ നാട്ടിൽ കൊണ്ടുവന്നു ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തിവെക്കുന്നത് എന്തിനാണ് ?
വന്യ ജീവിയായ ആനയെ പങ്കെടുപ്പിച്ച്കൊണ്ടുള്ള ഒരു കർമ്മവും ഇസ്ലാമിലില്ല. വിശുദ്ധ ഖുർആനും പ്രവാചകൻ മുഹമ്മദ് നബി (സ)യും നിർദേശിക്കാത്ത ആചാരങ്ങൾ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടുന്നവർ പുത്തൻ ആശയക്കാരാണ്. പുത്തൻ ആചാരങ്ങൾ പിഴച്ചതാണ് പിഴച്ച ആചാരങ്ങളെല്ലാം നരകത്തിലേക്കുള്ളതാണെന്ന് പ്രവാചകൻ (സ) അരുളിയിട്ടുണ്ട്.


                                      നേർച്ചക്കെതിരെ പേരോട്

 നേർച്ചക്കെതിരെ ഇങ്ങിനെ ഒഴുക്കൻ രീതിയിൽ പ്രസംഗിച്ചാൽ പോരാ. നേർച്ചകമ്മറ്റിക്കെതിരെ പേരോടിന്റെ സംഘടനക്ക് ശക്തമായി പ്രതികരിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് ? ഊരു വിലക്കും മഹല്ല് വിലക്കും ഏർപ്പെടുത്തികൊണ്ട് നേർച്ചകമ്മറ്റിക്കാരെ  നേരിടാൻ പേരോടിന്റെ സംഘടനക്ക് കഴിയേണ്ടതണ്.  പുത്തൻപള്ളിയിൽ തട്ടംമാറ്റി വെളിച്ചെണ്ണ പുരട്ടുന്നതിനെ വിമർശിക്കുന്ന പേരോട് നേർച്ചപമ്പിലെ മുസ്ലീം സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ രംഗത്ത് വരേണ്ടതുണ്ട്.

 ത്രശുർ ജില്ലയിലെ വടക്കെ പുന്നയൂരിൽ  ഖുർആ‍ൻ പഠനക്ലാസ് തുടങ്ങിയപ്പോൾ അതിനെതിരെ മഹല്ലിലെ ജനങ്ങൾ സംയുകതമായി സംഘടിച്ചു വാളും വടിയുമായി വന്ന് ഖുർആൻ പഠനക്ലാസ് അവസാനിപ്പിച്ചു. ഇവ്വിധം കേരളത്തിൽ എവിടെയും പേരോടിന്റെ സംഘടനക്കാർ നേർച്ചക്കെതിരെ പോരാട്ടം നടത്തിയിടുണ്ടോ ?
തലമറക്കാത്ത മുസ്ലീം സ്ത്രീകൾ റോഡിലിറങ്ങി നേർച്ച കാണുന്നു           

ജന്മ ദിനമോ മരണ ദിനമോ കൊണ്ടാടുന്ന ഏർപ്പാടും ഇസ്ലാമിന് അന്യമാണ് മഹാൻമാരെന്ന് വിശേഷിപ്പിക്കുന്നവരുടെ മരണദിനമാണല്ലോ നേർച്ച എന്ന പേരിൽ ആനയും ചെണ്ടയും കരിമരുന്ന് പ്രയോഗവും ഗാനമേളയുമായി ആടി പാടി ആഘോഷിക്കുന്നത്. മരണ ദിനം ആഘോഷ പൂർവ്വം കൊണ്ടാടാനുള്ളതല്ല എന്ന തിരിച്ചറിവ് പോലും നഷ്ട്ടപെട്ട ബുദ്ധി ശൂന്യരായി നേർച്ച അനുകൂലികൾ മാറിയല്ലോ !

ലക്ഷങ്ങൾ ധൂർത്തടിച്ച് നേർച്ചയാഘോഷിക്കുന്നവർ തങ്ങളുടെ പരിസരങ്ങളിലേക്ക് ഒന്നു ശ്രദ്ധിക്കാൻ തയ്യാറായാൽ അവിടെ നിങ്ങൾക്ക് കാണാനാവും രാപാർക്കാൻ കുരയില്ലാതെ കഷ്ട്ടപെടുന്നവരെ, രോഗം ബാധിച്ച് ചികിത്സിക്കാൻ വകയില്ലാതെ പ്രയാസപ്പെടുന്നവരെ, പഠിക്കാൻ സാമ്പത്തികമില്ലാതെ പഠനം മുടങ്ങിയ കുട്ടികളെ...... അങ്ങിനെയുള്ള പാവപ്പെട്ട മനുഷ്യരെ സഹായിക്കാൻ ആനക്കും ചെണ്ടക്കും കരിമരുന്നിനുമായി ചിലവഴിക്കുന്ന പണം ഉപയോഗിച്ചിരുന്നുവെങ്കിൽ അത് മഹത്തായ സൽക്കർമ്മം ആകുമായിരുന്നു.നേർച്ച നടത്താൻ പണം കണ്ടെത്തുന്നത് പിരിവിലൂടെയാണ് ജനങ്ങൾ സംഭാവന നൽകാൻ തയ്യാറാവാതിരുന്നാൽ പിന്നെ നേർച്ച ആഘോഷം അവസാനിക്കും അതോടെ ആനയുടെ ആക്രമണത്തിൽ നിന്നും ചെണ്ടയുടെ ശബ്ദമലിനീകരണത്തിൽ നിന്നും കരിമരുന്നിന്റെ അപകടത്തിൽ നിന്നും ജനങ്ങൾക്ക് രക്ഷ ലഭിക്കും അതിനായി നാട്ടുകാരുടെ കൂട്ടായ്മ രൂപപ്പെടട്ടെ.Sunday, 2 January 2011

നഷ്ടപ്പെടലുകളെ ആഘോഷമാക്കിയവർ


2010 നോട് വിടപറഞ്ഞുകൊണ്ട് 2011 നെ ആഹ്ലാദ പൂർവ്വം വരവേറ്റവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.


2010 വിടവാങ്ങി പകരമായി 2011 കടന്നുവന്നു 2010 നമ്മുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങിപോയത് ഒരു നഷ്ടമാണ്. മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായും ദിവസങ്ങളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യ ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്.
പുതു വർഷ ആഘോഷത്തോടനുബന്ധിച്ച് നമ്മുടെ സാക്ഷര കേരളത്തിൽ,ദൈവത്തിന്റെ സ്വന്തം നാട്ടിൽ 33 കോടി രൂപക്കാണ് മദ്യം വിൽ‌പ്പന നടന്നത് . ഭരണം നടത്തുന്ന പാർട്ടിയുടെ യുവജന വിഭാഗം മദ്യത്തിനെതിരെ കാമ്പയിൻ നടത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് പുതു വർഷത്തിനും ക്രസ്തുമസ്സിനുമായി കോടികളുടെ മദ്യം മലയാളി കുടിച്ചു തീർത്തത്.
പുതുവർഷം ജാതിമത വിത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുമ്പോൾ അതിനെ വിമർശിക്കുന്നത് പലർക്കും ദഹിക്കുകയില്ലെന്ന ബോധത്തോടെയാണ് ഈ വരികൾ കുറിക്കുന്നത് നഷ്ടപ്പെടലുകളെ ആഘോഷമാക്കി മാറ്റുന്നത് തികച്ചും വിഡ്ഡിത്തമാണെന്ന് ബോധ്യപെടുത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് അതോടൊപ്പം ജീവിതത്തിന്റെ നിഖില മേഖലയിലും സ്രഷ്ട്ടാവിന്റെ നിയമം സ്വീകരിക്കാമെന്ന് ദിവസം അഞ്ചു തവണപ്രതിജ്ഞചെയ്യുവാൻ കൽ‌പ്പിക്കപെട്ടവരായ മുസ്ലീംകൾക്ക് പുതുവർഷാഘോഷം നിഷിദ്ധമാണെന്ന് സൂചിപ്പിക്കുവാനും ആഗ്രഹിക്കുന്നു.കാരണം മുസ്ലീംകൾക്ക് ആഘോഷിക്കുവാൻ രണ്ട് അവസരങ്ങളാണ് ഉള്ളത് റമളാനിനോട് അനുബന്ധിച്ചുള്ള ഈദുൽ ഫിത്വറും ഹജ്ജിനോടനുബന്ധിച്ചുള്ള ഈദുൽ അള്ഹയുമാണ്ആ രണ്ട് ആഘോഷങ്ങൾ. മുസ്ലീംകൾ ഹിജ്റ വർഷത്തെ അവലംഭിക്കുന്നവരാണ് എന്നാൽ ഹിജ്റ വർഷാരഭത്തിന് ഇസ്ലാമിൽ യാതൊരു പ്രധാന്യവുമില്ല. ഹിജറവർഷത്തിലെ ഒന്നാമത്തെ മാസമായ മുഹറം ഒന്ന് ആഘോഷിക്കുവാനോ പുതുവർഷ ആശംസകൾ നേരുവാനോ മുസ്ലീംകൾക്ക് നിർദേശമില്ല.ഏതാനും ആഴ്ച്ച മുമ്പാണ് ഹിജറ വർഷാരംഭം കുറിച്ചത് മുസ്ലീം രാജ്യങ്ങളിൽ വരെ ഹിജറവർഷാരംഭവുമായി ഒരു ആഘോഷ പരിപാടിയും ഏവിടെയും നടന്നിട്ടില്ല. മുസ്ലീകൾ എന്ത് പ്രവർത്തികണം എന്ത് പ്രവർത്തിക്കരുത് എന്ന് ഇസ്ലാം വെക്തമായി നിർദേശിച്ചിടുണ്ട് അതിനാൽ ഇസ്ലാമിക സംസ്ക്കാരവുമായി ബന്ധമില്ലാത്ത പുതുവർഷ ആഘോഷത്തെ മുസ്ലീംകൾ എന്തിനാണ് ആചരിക്കുന്നത്.? ന്യു ഇയർ ആഘോഷം പാശ്ചാത്യരുടെ സംഭാവനയാണ് ലോകത്താകെ അവർ ജനങ്ങളെ അടിമകളാക്കി ഭരണം അടിച്ചേൽ‌പ്പിച്ചതുപോലെ അവരുടെ ഭാഷയും വേഷവും സംസ്കാരവുമെല്ലാം നമ്മുടെ മേൽ ഇപ്പോഴും അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നതല്ലെ വാസതവം ? പാശ്ചാത്യരുടെ സംസ്ക്കാരം അംഗീകരിച്ചുകൊണ്ട് അവരുടെ അടിമത്വം സ്വീകരിക്കുന്നതാണോ പുരോഗതി ?

രണ്ടായിരത്തി പത്തിനോട് വിടപറഞ്ഞുകൊണ്ട് രണ്ടായിരത്തി പതിനൊന്നിനെ ആഹ്ലാദ പൂർവ്വം വരവേറ്റവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.