Tuesday, 17 August 2010

ഈ ക്രൂരതക്ക് അന്ത്യമില്ലെ ?
ബംഗളൂരു സ്ഫോടനത്തിൽ പങ്കില്ലെന്ന് മഅദനി ഖുർആൻ എടുത്ത് സത്യം ചെയ്യുന്നു.


രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ പേരിൽ വികലാംഗനും രോഗിയുമായ അബ്ദുൾ നാസിർ മഅദനി എന്ന മുസ്ലീം പണ്ഡിതനെ ഭരണക്കൂടവും പോലീസും വേട്ടയാടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 1998 മാർച്ച് 31ന് കോയമ്പത്തൂർസ്ഫോടനക്കേസിൽ പ്രതിചേർത്ത മഅദനിയെ നീണ്ട ഒമ്പതരവർഷക്കാലം ജയിലിലിട്ട് പീഡിപ്പിച്ചു ഒടുവിൽ നിരപാരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ചു. 2007 ആഗസ്റ്റിൽ ജയിൽ മോചിതനായ മഅദനിയെ മൂന്ന് വർഷത്തെ ഇടവേളക്കുശേഷം(മുന്ന് വർഷത്തെ പരോൾ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം)ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരിക്കുകയാണ്.അഹമ്മദാബാദ് സ്ഫോടനത്തിന്റെ പേരിൽ ഗുജ്റാത്ത് പോലീസിനും മഅദനിയെ ചോദ്യംചെയ്യാൻ മോഹമുണ്ടത്രെ.മഅദനിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കേരള പോലീസ് എന്തൊക്കെ നാടകങ്ങളാണ്കളിച്ചത് നിരോധാജ്ഞ,പോലീസ് റൂട്ട്മാർച്ച് ,വാണിംങ്ങ് ഷൂട്ട് എന്നപേരിലു പടക്കം പൊട്ടിക്കൽ, ഉപരോധം എന്നിങ്ങനെ അൻവാർശേരിയിലും പരിസരത്തും പോലീസ് ഭീകരാന്തരീഷം സ്രഷ്ടിച്ച.


അൻവാർശേരിയിൽ പോലീസ് പടയോട്ടംആഗോളതലത്തിൽ സാമ്രാജ്യത്വവും സയണിസവും ചേർന്ന് തയ്യാറാക്കിയ മുസ്ലീം ഭീകരവേട്ടയുടെ കേരളത്തിലെ ഇരയാണ് മഅദനി എന്ന അനുമാനം തെറ്റാവാൻ സാധ്യതയില്ല ഇന്ത്യയിൽ സയണിസവും സാമ്രാജ്യത്വവും ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ അവർക്ക് പൂർണ്ണ സഹകരണം നൽകാൻ സംഘപരിവാറുംഅരയും തലയും മുറുക്കി രംഗത്തുണ്ട് മുസ്ലീം ഉൻമൂലനം ലക്ഷ്യമാക്കിയ ഈ മുക്കൂട്ട് മുന്നണി തങ്ങളുടെ ലക്ഷ്യസാക്ഷാൽക്കാരത്തിനായി പണിയെടുത്ത്കൊണ്ടിരിക്കുകയാണെന്ന വസ്തുത തിരിച്ചറിയാത്തവർ മുസ്ലീംകളിലെറെയാണ്.മുസ്ലീ പീഢനത്തിനെതിരെ ശബ്ദം ഉയർത്തിയ മഅദനിയെ തന്നെ മുസ്ല്ലീംകളുടെ മുന്നിലിട്ട് പീഢിപ്പിച്ച് മൊത്തം മുസ്ലീംകളെയും ഭീതിയിലാകി നിശ്ബ്ദരാക്കുകയെന്ന തന്ത്രമാണ് മുസ്ലീം വിരുദ്ധശക്തികൾ പ്രയോഗവൽക്കരിച്ചുകൊണ്ടിരിക്കുന്നത് അങ്ങിനെ ഇസ്ലാമിക നവജാഗരണത്തെ തടയിടാമെന്ന് അവർ കണക്ക്കൂട്ടുന്നു എന്നാൽ അള്ളാഹുവിന്റെ പ്രകാശത്തെഊതികെടുത്താൻ കഴിയുകയില്ലന്ന് ഇസ്ലാമിന്റെ ശത്രുക്കൾ മനസിലാക്കുന്നില്ല.
ഇല്ലാത്ത കുറ്റം ചുമത്തി ഒമ്പതര വഷക്കാലം ജയിലിൽ കിടന്ന് പ്രയാസം സഹിച്ച വികലാംഗനായ മനുഷ്യൻ മറ്റൊരു സ്ഫോടനത്തിൽ പങ്കാളിയായെന്ന വാദം എന്തുമാത്രം ബാലിശമാണ് ? ബംഗളൂരു സ്ഫോടനക്കേസിൽ മഅദനി പ്രതി ചേർക്കപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു എന്നിട്ട് അറസ്റ്റ് ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ട് പോവുകയും അവസാനം
മുസ്ലീംകൾ പവിത്രമാസമായി ആചരിക്കുന്ന റമളാൻ മാസം തന്നെ അറസ്റ്റിന് തിരഞ്ഞെടുത്തതിന്റെ പിന്നിലും മുസ്ലീം വിരുദ്ധർക്ക് ചില ലക്ഷ്യങ്ങളുണ്ട് അതായത് മുസ്ലീം ഹ്രദയങ്ങളെ കുത്തിനോവിക്കുക മറ്റൊരു ഭാഷയിൽ പറഞ്ഞാൽ മൂറിവിൽഉപ്പ് തേക്കുന്ന പ്രവർത്തി. അല്ലെങ്കിൽ അറസ്റ്റ് റമളാനിനുശേഷം നടത്താൻ സംയുക്ത മുസ്ലീം സംഘടനാ പ്രതിനിധി സംഘം നിവേദനം നൽകിയിട്ടും അത് പരിഗണിക്കതെ പോയത് എന്തുകൊണ്ട് ? ലോകമുസ്ലീംകളുടെ ആഘോഷ അവസരത്തിൽസദ്ദാം ഹുസൈനെ തൂക്കുലേറ്റികൊണ്ട് മുസ്ലീം മനസുകളെ കുത്തി നോവിച്ച സാമ്രാജ്യത്വ തന്ത്രം ഇതോടൊപ്പം ചേർത്ത് വായിക്കുക.

Sunday, 15 August 2010

തുറങ്കലിൽ കിടന്ന് ഇബിലീസ് ചിരിക്കുന്നു

നന്മകൾ വർഷിക്കുന്ന പരിശുദ്ധ റമളാൻ മാസത്തിൽ വിശ്വാസികൾക്ക് അലോസരം സ്രഷ്ടിക്കാതിരിക്കാനായി പ്രബഞ്ചനാഥൻ ഇബിലീസിനെ തുറങ്കിലടച്ചിരിക്കുകയാണ് എന്നാൽ തന്റെ അസാന്നിധ്യത്തിലും തന്റെ പാത അനുധാവനം ചെയ്യുന്നവർ അടിയും പിടിയും കലഹവും നടത്തുന്നത് കാണുമ്പോൾ ഇബിലീസ്       സന്തോഷാധിക്യത്താൽആർത്തു ചിരിക്കുകയാണ്അതിനുമാത്രം ഇബിലീസിനെ സന്തോഷിപ്പിച്ച സംഭവം ഇനി വായിക്കുക

                     സംഘട്ടനത്തെ കുറിച്ചുള്ള പത്രവാർത്ത

കഴിഞ്ഞ വെള്ളിയാഴ്ച്ച (13/8/2010)യാണ് ഇബലീസീനെ സന്തോഷിപ്പിച്ച ചെനക്കലങ്ങാടി മുജാഹിദാനി പ്രോഗ്രാംഅരങ്ങ് തകർതത്ത്. അത്താഴം കഴിച്ച വീര്യത്തോടെ സുബഹി നമസ്ക്കരാനന്തരമാണ് ഒന്നാമത്തെ പ്രോഗ്രാം നടന്നത് നമസ്ക്കാരം എല്ലാ മ്ലേഛവും നിക്രഷ്ഠവുമായ കാര്യങ്ങളിൽ നിന്നും തടയുന്നതാണെന്നാണ് വിശുദ്ധ ഖുർആൻ നമസ്ക്കാര
ത്തെ വിശേഷിപ്പിച്ചത് എന്നാൽ ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിൽ നമസ്ക്കരിച്ചമുജാഹിദാനികൾ നമസ്ക്കാരാനന്തരം കൂടുതൽ നിക്രഷ്ഠരായ സംഭവം ആരെയും അമ്പരപ്പിക്കുന്നതാണ്.
രണ്ടാമത്തെ മുജാഹിദാനി പ്രോഗ്രാം അരങ്ങേറിയത് ജുമഅ നമസ്ക്കാരാനന്തരമാണ് റമളാനിലെ ആദ്യത്തെ ജുമഅ ഖുത്ബയിൽ സ്വാഭാവികമായും നോമ്പുകാരൻ പാലിക്കേണ്ട കാര്യങ്ങളായിരിക്കാം ഖതീബ് സൂചിപ്പിച്ചിരിക്കുക മാത്രമല്ല തഖ് വകൊണ്ടുള്ള ഉപദേശം ഖുതുബയിലെ നിർബ്ബന്ധമായി പറയേണ്ട വിഷയമായതിനാൽ മസ്ജിദ് മുജാഹിദീനിൽ പങ്കെടുത്തവരെയും ഖത്തീബ് തഖ് വകൊണ്ട് ഉപദേശിച്ചിരിക്കും. തഖ് വയുള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിർബ്ബന്ധമാക്കിയതെന്ന് അള്ളാഹു പറഞ്ഞിരിക്കുന്നു നോമ്പുകാരനായിരിക്കെ ഖത്തീബിന്റെ തഖ് വകൊണ്ടുള്ള ഉപദേശവും സ്വീകരിച്ച്മുത്തഖിയാകേണ്ടവരാണ് ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിൽ പരസ്പരം ഏറ്റുമുട്ടിയത്.

റസൂൽ(സ)പറഞ്ഞു നോമ്പ് പരിചയാണ് നിങ്ങൾ നോമ്പുകാരനായിരിക്കെ അശ്ലീലം പ്രവർത്തിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത് അവനെയാരെങ്കിലും ആക്ഷേപിക്കുകയോ അവനോടാരെങ്കിലും കലഹിക്കുകയോ ചെയ്താൽ അവൻ നോമ്പു
കാരനാണെന്ന് പറഞ്ഞുകെള്ളട്ടെ.മഹാനായ റസൂൽ(സ)വാക്കുകൾക്ക് വിലകൽ‌പ്പിക്കാതെ പരിശുദ്ധ റമളാനിന്റെ പവിത്രതകാറ്റിൽ പറത്തി അടിപിടിക്കൂടിയവർ പ്രവർത്തിക്കുന്നത് ഏത് ദീനിനുവേണ്ടിയാണ്? ഇതാണോ ഇസ്ലാഹീ പ്രവർത്തനം?ഇതാണോ സ്വർഗത്തിലേക്കുള്ള പാത? ഇതിൽ എവിടെ ഖുർആനും സുന്നത്തും ? ലോകത്തുള്ള മുഴുവൻ മുസ്ല്ലീംകളിലും തെറ്റുകാണുന്നവർ കേരളത്തിലെ 0 വട്ടത്തിലുള്ള ഞങ്ങളാണ് സ്വർഗാവകാശികളെന്ന് മേനിനടിക്കുന്നവർ സ്വയം വിലയിരുത്തെണ്ടിയിരിക്കുന്നു.തെറ്റുകൾ സംഭവിക്കുക മനുഷ്യസഹചമാണ് എന്ന് പറഞ്ഞ് ലാഘവത്തോടെ കാണേണ്ട ഒരു സംഭവമല്ല ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിലുണ്ടായത് നോമ്പുകാരനായിരിക്കെ കലഹമുണ്ടാക്കരുത് ആരെങ്കിലും കലഹത്തിന് വന്നാൽ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകണം എന്ന പ്രവാചകനിർദേശത്തെയാണ് ഇവർ അവഗണിച്ചിരിക്കുന്നത് ഇവരാണ് യഥാർത്ത പ്രവാചക നിന്ദകർ അമുസ്ല്ലീംകൾ പ്രവാചകനെ നിന്ദിക്കുന്നത് അജ്ഞത നിമിത്തമാണ് എന്നാൽപ്രവാചകന്റെ അനുയായികളെന്ന് അവകാശവദമുന്നയിക്കുന്നവർ ബോധപൂർവ്വം പ്രവാചകനെ നിന്ദിക്കുന്നത് ഗൌരവത്തോടെ കാണേണ്ടതാണ് സുബഹി നസ്ക്കാരാനന്തരം നടന്ന ഒന്നാം സംഘട്ടനം അവിവേകളുടെ പാകത്ത് നിന്നുണ്ടായഒരു വീഴ്ച്ച എന്ന നിലക്ക് ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദിനിലെ വിവേകമുള്ള ഭാരവാഹികളോ നദ് വത്തുൽ മുജാഹിദ്നേത്രത്വമോ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു എന്നാൽ പരിശുദ്ധ റമളാനിന്റെ പവിത്രത കണക്കിലെടുത്ത് പ്രശനംപരിഹരിക്കുകയല്ല പ്രത്യുത പകരം ചോദിക്കാനായി ജുമഅക്ക് ശേഷം വീണ്ടും സംഘട്ടനം നടത്തുകയാണ് ചെയ്തത്. സംഘട്ടനത്തിൽഏഴ് ധീരമുജാഹിദുകൾക്കാണ് പരിക്കേറ്റ് ആശുപത്രിയിലായത് ഒരു ആളുടെ നില ഗുരുതരമാണത്രെ.റമളാൻ അല്ലെ സ്വർഗത്തിലെ റയ്യാൻ കവാടം തുറന്നു വെച്ചിരിക്കുകയല്ലെ നേരെ റയ്യാൻ കവാടത്തിലൂടെ സ്വർഗപ്രവേശനം നടത്താമെന്ന് കരുതിയാവും റമളാൻ തന്നെ അടിപിടികൂടാൻ മുജാഹിദാനികൾ തിരഞ്ഞെടുത്തതെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അവരെകുറ്റം പറയാൻ ന്യായമില്ല.സമുദായ പാർട്ടി വിളിച്ചു ചേർത്ത തീവ്രവാദ വിരുദ്ധ മുസ്ലീം സംഘടനാസംഗമം ഏതാനും ദിവസംമുമ്പാണ് കോട്ടക്കലിൽ നടന്നത് പ്രസ്തുത സംഗമത്തിൽ ഇരുമുജാഹിദ് നേതാക്കളും പങ്കെടുക്കുകയും തീവ്രവാദത്തിനെതിരെമിതവാദപ്രതിഞ്ഞചൊല്ലുകയും തീവ്രവാദത്തിന്റെ ഏന്തെകിലും അംശം വയറിനുള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പോകട്ടെയെന്നുകരുതി ബാലസുധയും ചുക്കു കാപ്പിയുമെല്ലാം സേവിച്ച് നേതാക്കൾ സലാം ചൊല്ലി പിരിഞ്ഞതെയുള്ളു അപ്പോഴാണ് ചെനക്കലിൽ തീവ്രവാദ പ്രവർത്തനമുണ്ടായത് അണികൾ പരസ്പരം അടിപിടികൂടുകയില്ലെന്ന് കരാർ ഉണ്ടാക്കി ഒപ്പ് വെക്കാൻ കോട്ടക്കലിൽ ചേർന്ന സംഗമത്തിൽ മുജാഹിദ് നേതാക്കൾ തയ്യാറാവേണ്ടതായിരുന്നു.അത്തരത്തിൽ കരാറുണ്ടാക്കാനോ ഒപ്പിടാനോ മുജാഹിദ് നേതാക്കൾ സന്നദ്ധരാവില്ല കാരണം അണികൾ അടിക്കൂടി പിടിച്ചെടൂക്കുന്ന പള്ളിളും മദ്രസകളും ഓഫീസുകളുമെല്ലാം സംഘടനാവളർച്ചക്ക് അനിവാര്യമാണെന്ന് നേതാക്കൻമാർക്ക് തിരിച്ചറിവുണ്ട് എന്നാൽ കലപിലക്കൂടി പിടിച്ചടുക്കുന്ന പള്ളികളും മദ്രസകളും പരലോകത്ത് ഗുണം ചെയ്യില്ലെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ.

Tuesday, 10 August 2010

റമളാൻ സുഗന്ധം (കവിത)

റമളാൻ വന്നു
റയ്ഹാനിൻ സുഗന്ധവുമായി
റയ്യാൻ കവാടം തുറന്നിടും
റബ്ബിൻ ദാസൻമാർക്കായി

റബ്ബിൻ മാലഖമാർ വന്നിടും
റഹമത്തിൻ ഉപഹാരവുമായി
ആയിരം മാസങ്ങൾ ഒന്നിച്ചരാവ്
അനുഗ്രഹം വർഷിക്കും രാവ്.