Sunday, 18 December 2011

ഇലന്തമരം

(സുഹൈലും അർസുക്കയും ഒരു സായാഹന സവാരിക്ക് ഇറങ്ങിയതായിരുന്നു കൊളസ്ടോളിനെയും പ്രമേഹത്തേയും പ്രതിരോധിക്കാനായി സായാഹ്ന സവാരി പതിവാക്കിയവരായിരാണ് ഇരുവരും നടത്തതിനിടയിൽ പരിസരത്തെ വീട്ടിൽ നിന്നുംഒരു കൂകി വിളി കേട്ടു തുടർന്ന് ഇരുവരും നടത്തിയ സംഭാഷണമാണ് ചുവടെ)

                      

സുഹൈൽ : എന്താ അർസുക്കാ ആ വീട്ടിൽ നിന്നും ഒരു ശൈത്വാൻ ഇളക്കം കേൾക്കുന്നത് ?

അർസുക്ക : എന്താ സുഹൈലെ നിനക്ക് ആ വീട്ടീന്ന് അങ്ങിനെ ശൈത്വാൻ ഇളക്കം കേൾക്കോ ? അത് മുജാഹിദുകളുടെ വീടാ അവർ ഏതെങ്കിലും സംവാദ സീഡി കാണുകയാവും അതിൽ സിഹർ ബാധിച്ചാൽ ഇങ്ങിനെയാണെന്ന് പറഞ്ഞ് മൌലവിമാർ സമസ്തക്കാരെ കളിയാക്കുന്ന രംഗമായിരിക്കും നാം കേൾക്കുന്നത്.

സുഹൈൽ : അപ്പോൾ അർസുക്ക കാര്യമൊന്നും അറിഞ്ഞില്ല അല്ലെ ?

അർസുക്ക : എന്തു കാര്യം ? 

സുഹൈൽ : മുജാഹിദുകളിലെ എപി വിഭാഗം സിഹർ ബാധിക്കുമെന്ന് ശകതമായി വാദിച്ചു കൊണ്ടിരിക്കുകയാണ് മടവൂർ വിഭാഗം സിഹർ ബാധിക്കുകയില്ലന്നും വാദിക്കുന്നു. ഒരു വിഭാഗം മറു വിഭാഗത്തിന് എതിരായ വാദക്കാരാവേണ്ട അതിനുവേണ്ടി സിഹർ ബാധ യേൽക്കുകയില്ലെന്ന പഴയ വാദം മാറ്റി രണ്ട് കൂട്ടരും ഒരേ നിലപാടാകുമ്പോൾ ഗ്രൂപ്പീസത്തിന് എന്ത പ്രസ്ക്തി ? സിഹർ മാത്രമല്ല ജിന്നിനെ സേവിക്കാനും കഴിമെന്നാ ണ് പറയുന്നത് സിഹർ ബാധിച്ചാൽ മാറ്റാനുള്ള അടിച്ചിറക്കൽ ചികിത്സയും അവർ നടത്തുന്നുണ്ട് അർസുക്കാ നിങ്ങൾ ഇതൊന്നു കാണു എന്ന് പറഞ്ഞ് സുഹൈൽ തന്റെ കയ്യിലുള്ള മൊബൈലിലുണ്ടായിരുന്ന വീഡിയോ അർസുക്കാനെ കാണിച്ചു അർസുക്ക കണ്ട ആ വീഡിയോ ഇതാ

അർസുക്ക: അതു ശരി ഇവർ തിരിഞ്ഞു നടക്കുകയാണല്ലോ നിനക്കറിയോ സുഹൈലെ കൊല്ലങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ ജിന്ന് ബാധയും സ്വിഹ് ർ ബാധയും തന്നെയായിരുന്നു ഇതു പോലുള്ള കൂകി വിളിയായിരുന്നു നാടുനീളെ ഈ മുജാഹിദുകളുടെ മുൻ കാല നേതാക്കൾ പാടുപെട്ടാ ഈ അന്ധവിശ്വാസം ഒരു വിധം മാറ്റുയെടുത്തത്. എന്നിട്ടിപ്പോൽ അവരുടെ പിൻഗാമികൾ സിഹർ ബാധയും പറഞ്ഞ് ആളുകളെ വട്ടം കറക്കുകയാണോ?

സുഹൈൽ : അതാണ് മുജാഹിദുകളിലെ മറുഭാഗം പറയുന്നത് അവർ ഇവർക്ക് നൽകിയ പേര് കേൾക്കണോ നവഖുറാഫികൾ. ജിന്നുകൾക്ക് എങ്ങിനെ പരിക്ക് പറ്റാതെ  സംരക്ഷിക്കാം എന്നാണ് ഇപ്പോൾ മുജാഹിദുകൾ ഇജ്തിഹാദ് ചെയ്യുന്നത്  മുജാഹിദ് മൌലവി മാരുടെ  പ്രസംഗം സുഹൈൽ അർസുക്കാനെ കാണിച്ചു 
                                              ജിന്നു ഡോക്ടർ
അർസുക്ക : ബൂമറാങ്ങ് പോലെയാണല്ലോ ഖുറാഫി വിളി പേരിട്ടവരുടെ അടുത്തേക്ക് തന്നെ തിരിച്ച് പോകുന്നു. ഏതായാലും ചാത്തൻ സേവക്കാർക്കും ഇസ്മിന്റെ പണിക്കാർക്കും നല്ല കാലം അവർക്ക് ബിസിനസ്സ് വർദ്ധിക്കും.

സുഹൈൽ :ഞാനും ഇതിലിടക്ക് ഒരു ബിസിനസ്സ് നടത്തിയാലോ എന്ന് ആലോചിക്കുകയാണ്.

അർസുക്ക : എന്തു ബിസിനസ്സാ സുഹൈലെ നീ തുടങ്ങാൻ പോകുന്നത് ?

സുഹൈൽ : അതാണ് ഇലന്ത മര തൈ ബിസിനസ്സ് നമ്മുടെ കേരളത്തിൽ ഇലന്തമരം കുറവാണ് തമിഴ് നാട്ടിൽ ഇഷ്ടം പോലെയുണ്ട്. അവിടെ നിന്നും ലോഡ് കണക്കിന് ഇലന്ത മരതൈ ഇറക്കണം

അർസുക്ക : ഇലന്ത മരതൈ ആരു വാങ്ങാനാ സുഹൈലെ നീ ചന്ദന മരതൈ വാങ്ങി വിറ്റോ ആവശ്യക്കാർ ധാരാളം ഉണ്ടാകും.

സുഹൈൽ : ഇലന്തമരം കൊണ്ട് എന്താ കാര്യം എന്നോ ? ഇലന്ത മരത്തിന്റെ ഇലക്കായിരിക്കും ഇനി ആവശ്യക്കാർ കൂടുതൽ പുളിക്കലും മറ്റും ഇലന്തമരകാടുകൾ തന്നെ ഉണ്ടാകാനിടയുണ്ട്.

അർസുക്ക : എനിക്ക് ഒന്നും മനസ്സിലാകുന്നില്ല വിശദീകരിച്ചു പറയൂ.

സുഹൈൽ : അതായത് ഇലന്ത ഇലയിട്ട് തിളപ്പിച്ച് വെള്ളത്തിൽ കുളിച്ചാൽ സിഹർ ബാധ മാറുമെന്നാണ് നവ ഖുറാഫികൾ എന്ന പേരിനർഹരായവർ പറയുന്നത് പിന്നെ അർസുക്കാ എന്റെ കച്ച്വടം വിജയിക്കാനുള്ള സൂത്രപ്പണികൾ ഞാൻ കണ്ടിടുണ്ട്.

അർസുക്കാ : അത് എന്താ ?

സുഹൈൽ : ഇലന്തയില കൊണ്ട് സിഹർ ബാധ മാറുകയില്ല എന്നെഴുതിയ പോസറ്ററുകൾ വ്യാപകമായി പതിക്കും ഇത് കാണുന്ന മുജാഹിദുകൾ ഇലന്തയില കൊണ്ട് സിഹർ മാറും സംവാദത്തിനുണ്ടോ ഞങ്ങൾ വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞു രംഗത്തു വരും അതോടെ ഇലന്തതൈക്ക് പ്രചാരം വർദ്ധിക്കും എന്റെ കച്ചവടം വിജയിക്കും

അർസുക്ക : ഏതായാലും നീ ഇത് പറഞ്ഞപ്പോഴാണ് എനിക്കും ഒരു കച്ചവട ബുദ്ധി ഉദിച്ചത്

സുഹൈൽ : അത് എന്ത് ബിസിനസ്സാ അർസുക്ക

അർസുക്ക : നീ സിഹർ മാറ്റാനുള്ള ബിസിനസ്സ് ചെയ്യുമ്പോൽ ഞാൻ സിഹ് ർ ചെയ്യാനുള്ള സാധനങ്ങളാ കച്ചവടം ചെയ്യാൻ പോകുന്നത് അതിന് തമിഴ് നാട്ടിലൊന്നും പോക്കേണ്ട കാര്യമില്ല നമ്മുടെ നാട്ടിൽ തന്നെ സുലഭമായി കിട്ടുന്ന കോഴിമുട്ട, മൺ ചട്ടി, തകിട് , തുടങ്ങിയ സാധനങ്ങളാണ്.

സുഹൈൽ : അർസുക്കായും ഒരു ബിസിനസ്സുകാരനാവുകയാണ് ഏതായാലും ഇന്നു നമുക്ക് പിരിയാം നാളെ കൂടുതൽ വാർത്തകളുമായി വരാം.