Saturday 3 July 2010

ജമാഅത്ത് ലക്ഷ്യമിടുന്നത് പൊതുനന്മയിലതിഷ്ഠിതമായ രാഷ്ട്രീയം

റിയാദ്: ആഗതമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിജമാഅത്ത് ലക്ഷ്യമിടുന്നത് പൊതുനന്മയിലതിഷ്ഠിതമായ രാഷറ്ട്രീയംച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ പോകുന്ന ജനപക്ഷ രാഷ്ട്രീയ കൂട്ടായ്മ സംസ്ഥാനത്തിന്റെ പൊതുനന്‍മ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി വ്യക്തമാക്കി. പഞ്ചായത്തീരാജിന്റെ ലക്ഷ്യങ്ങള്‍ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും വിഭവ വിതരണവും എല്ലാ വിഭാഗം ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമാക്കാനുമുള്ള ശ്രമമാണ് ജമാഅത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ പകുതിയില്‍ കുറഞ്ഞ ഭാഗം മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നത്. വിഭവ വിതരണത്തില്‍ തികഞ്ഞ അസന്തുലിതത്വമുണ്ട്. അഴിമതി രഹിതമായി, ജനപങ്കാളിത്തത്തോടെയുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഈ അവസ്ഥക്ക് കാതലായ മാറ്റം വരുത്താനാകുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. മൂല്യബോധമുള്ള എല്ലാ പൗരന്‍മാരുടെയും പിന്തുണ ഇതിനാവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.

ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും അനുഭാവികളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇപ്പോള്‍ കൈക്കൊണ്ട തീരുമാനമല്ല. വളരെ നേരത്തെ സ്വീകരിച്ച നിലപാട് ഇപ്പോളാണ് പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതെന്ന് മാത്രം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നൂറുകണക്കിന് പഞ്ചായത്തുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ രൂപവത്കരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചും അദ്ദേഹം സൂചന നല്‍കി.

ജമാഅത്തെ ഇസ്‌ലാമി സ്വയം രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊതുനന്‍മയില്‍ താല്‍പര്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരിഫലി വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുനന്‍മ ലക്ഷ്യമിട്ടായിരിക്കും അതിന്റെ പ്രവര്‍ത്തനം. ഫാഷിസം ഇന്ത്യന്‍ മതേതരത്വത്തിന് അപകടകരമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി നിലകൊള്ളും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വയം നിര്‍ണയാവകാശം നിലനിര്‍ത്താനും പൊതു ധാര്‍മ്മിക മൂല്യങ്ങളുടെ പുനരുദ്ധാരണം ഉറപ്പാക്കാനും ശ്രമിക്കും. ജനപക്ഷപരവും പ്രകൃതിക്കനുയോജ്യവുമായ വികസനമായിരിക്കും അതിന്റെ നയം. നന്‍മയില്‍ സഹകരിക്കുന്ന, രാജ്യത്തിന്റെ ഭാവിയില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ താല്‍പര്യമുള്ള എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാകും പാര്‍ട്ടി നിലവില്‍ വരികയെന്നും ആരിഫലി പറഞ്ഞു.

No comments: