Friday, 4 February 2011

സലാം കൊടിയത്തൂർ ഒരുമ്പെട്ടത് എന്തിനു വേണ്ടി


സലാം കൊടിയത്തൂർ ധാർമ്മികബോധമുള്ള ഒരു നല്ല സംവിധായകൻ എന്ന വിശേഷണത്തിന് അർഹനാണ്. നിങ്ങളെന്നെ ഭ്രാന്താനാക്കി എന്ന പേരിലുള്ള ഹോം സിനിമയാണ് അദേഹത്തിന്റെ ആദ്യ സംഭാവന.



വരനെവിൽക്കാനുണ്ട് നഷ്ട്ടപരിഹാരം,പരേതൻ തിരിച്ചുവരുന്നു, അളിയന് ഒരു ഫ്രീ വിസ, ഒരു ടിസ്പൂൺ വീതം മൂന്ന് നേരം, കുറുക്കുവഴി എന്നിങ്ങനെയുള്ള അദേഹത്തിന്റെ ഫിലിമുകൾ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്നവയായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഫിലിമിൽ നിന്ന്പ്രേക്ഷകർക്ക് ഒരു നന്മയും ഉൾകൊള്ളാനില്ല എന്നാൽ പ്രേക്ഷക മനസ്സിലേക്ക് കുടിയേറാൻ തിന്മയുടെ കൂമ്പാരം തന്നെയുണ്ട് ഈ ഫിലിമിൽ പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഹോംസിനിമ സമൂഹത്തിൽ നാശംവിതക്കുന്ന ഒരു സിനിമയായി എന്ന് പറയുന്നത് തെറ്റാവാൻ സാധ്യതയില്ല.

അമ്മായി അമ്മ-മരുമകൾ പോര് എന്നപേരിൽ വിളിക്കപ്പെടുന്ന അമ്മായി അമ്മ-മരുമകൾ ഇടപെടലുകളെ പർവ്വതീകരിച്ച് അവതരിപ്പിക്കുന്ന ഫിലിം വിവാഹത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടികളിൽ അമ്മായി അമ്മയെ കുറിച്ച് മോശമായ കാഴ്ച്ചപ്പാട് ഉണ്ടാക്കുന്നതാണ് തൽഫലമായി അമ്മായി അമ്മയെ കുറിച്ചുള്ള ഭീതിയും അവരെ പ്രതിരോധിക്കാനുള്ള കുറുക്കുവഴികളും അവരുടെ ചിന്താമണ്ഡലത്തിൽ സ്ഥാനം പിടിക്കും.

പെണ്ണ് ഒരുമ്പെട്ടാൽ എന്ന ഫിലിമം ആരംഭിക്കുന്നത് തന്നെ ഒരു ആത്മഹത്യാ രംഗത്തോടെയാണല്ലോ അതായത് മരുമകളുടെ പേരിൽ അമ്മായി അമ്മ കളവ് പറഞ്ഞ് ആതമഹത്യക്ക് ഒരുങ്ങുന്ന രംഗം  ഒരു മുസ്ലീം കുടുംബകഥയായ പ്രസ്തുത ഫിലിമിൽ ആത്മഹത്യ ഇസ്ലാം നിഷിദ്ധമാക്കിയതാണ് എന്ന സന്ദേശം ഉയർന്നുവരേണ്ടതായിരുന്നു എന്നാൽ അതുണ്ടായില്ല. ഷാഹിന എന്ന കഥാപാത്രം ഭർത്താവിനോടും മാതാവിനോടും ധിക്കാരത്തോടെ പെരുമാറുന്ന രംഗങ്ങളും ഒഴിവാക്കേണ്ടതായിരുന്നു, മനാഫ് എന്ന കഥാപാത്രം അവസാനം തന്റെ മാതാവിനെ വീട്ടിൽ നിന്നും ഇറക്കിവിടുന്ന രംഗം ഒരിക്കലും ആ ഫിലിമിൽ ഉണ്ടാവാൻ പാടില്ലായിരുന്നു. വഴക്കിടുന്ന ഒരു കുടുംബത്തെ ധാർമ്മിക ബോധം നൽകി സ്നേഹത്തോടെ ജീവിക്കുന്ന രംഗം ഫിലിമിന്റെ അവസാനം ഉണ്ടാകുമെന്ന് കരുതി എന്നാൽ അതുമുണ്ടായില്ല.
ഒരു ഫിലിം അല്ലെ എന്ന് പറഞ്ഞ് നിസ്സാരത്തോടെ നോക്കികാണേണ്ടതല്ല എന്ന് തോന്നിയതിനാലാണ് ഇത്രയും കുറിക്കാൻ നിർബന്ധിതനായത് കാരണം സിനമകൾ മനുഷ്യ മനസ്സുകളെ അഗാധമായി സ്വാധീനിക്കുന്നുണ്ട് അതിനാലാണല്ലോ സിനിമകൾ കണ്ട് ആളുകൾ കരയുന്നതും കഥാപാത്രങ്ങളെ അനുകരിക്കുന്നതുമെല്ലാം അതിനാൽ സലാം കൊടിയത്തൂർ ഒരുമ്പെടുന്നത് അദേഹത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ധാർമ്മിക ചിന്തകളെ സമൂഹത്തിൽ പ്രചരിപ്പിക്കാനാവട്ടെ അതിന് അദേഹത്തിന് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.

4 comments:

hafeez said...

ഞാന്‍ കുറെ കാലമായി ഇത്തരം സിനിമകള്‍ കാണാറില്ല. നിങ്ങള്‍ പറഞ്ഞ പോലെ ആദ്യ ഒന്നുരണ്ട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു

TPShukooR said...

വലിയൊരു വെള്ളക്കടലാസില്‍ ഒരു കറുത്ത കുത്തിട്ട് ഇതെന്താണെന്നു ചോദിച്ചാല്‍ ഒരു കറുത്ത പുള്ളി എന്നെ ആരും പറയൂ...
ബാക്കിയുള്ള മുഴുവന്‍ വെളുത്ത ഭാഗവും വിസ്മൃതം

കെ.എം. റഷീദ് said...

സലാം കൊടിയത്തൂര്‍ ഒറ്റയ്ക്ക് ഒരു ബദല്‍ ടെലി ഫിലിം സംസ്കാരം ഉണ്ടാക്കിയ്ടുത്തിരുന്നു എന്നാല്‍ കുറച്ചുകാലമായി ആവര്‍ത്തന വിരസതയും പഴകിയ തമാശയും ടെലി ഫില്മിന്റെ പഴയ രസം ഇല്ലാതാക്കുന്നുണ്ട് . പക്ഷെ ഇത്തരം ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപെടണം . അതിന്റെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കപെടുകയും വേണം .

www.sunammi.blogspot.com

Kader said...

Shukoor said...
വലിയൊരു വെള്ളക്കടലാസില്‍ ഒരു കറുത്ത കുത്തിട്ട് ഇതെന്താണെന്നു ചോദിച്ചാല്‍ ഒരു കറുത്ത പുള്ളി എന്നെ ആരും പറയൂ...
ബാക്കിയുള്ള മുഴുവന്‍ വെളുത്ത ഭാഗവും വിസ്മൃതം

കറുത്ത പുള്ളികൾ കൂടാതിരിക്കാനും നിലവിലുള്ള കറുത്തപുള്ളി വളരാതിരാക്കാനും പ്രതിരോധ നടപടികൾ ആവശ്യമല്ലെ ഷുക്കൂർ ചേറുവാടി ?അതുമാത്രമെ ഈ പോസ്റ്റ് കൊണ്ട് ഉദേശിച്ചുള്ളൂ പോസ്റ്റിന്റെ ആദ്യവും അവസാനവും ശ്രദ്ധിച്ച് വായിച്ചാൽ സലാം കൊടുയത്തൂരിന്റെ ശ്രമങ്ങളെ പൂർണ്ണമായും വിമർശിക്കുകയല്ലന്ന് മനസ്സിലാകുമെന്ന് കരുതുന്നു.