Sunday, 13 February 2011

പൂവാലൻ-പൂവാലീ ഡേ

                                           st. valantine
                                                             
പണ്ട് പണ്ട് വളരെ പണ്ട്  അതായത്  നൂറ്റാണ്ട്കൾക്ക് അപ്പുറം  ഇറ്റലി എന്ന രാജ്യത്ത്  കത്തോലിക്കാ വിഭാഗത്തിൽ പെട്ട ഒരു ക്രിസ്തീയ  പുരോഹിതൻ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്  അദേഹത്തിന്റെ പേരാണ് സെന്റ് വാലന്റൈൻ. നല്ല മനുഷ്യനായി അറിയപ്പെടുന്ന വാലന്റൈൻ പുരോഹിതനെ സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് പരിചയപ്പെടുത്തുന്നത്.സ്നേഹം എന്നാൽ കമിതാക്കളുടെ സ്നേഹ പ്രകടനമാണെന്ന് ആരോക്കെയോ ചേർന്നു തീരുമാനിച്ചു അങ്ങിനെ സെന്റ് വാലന്റൈന്റെ പേരിൽ തന്നെ ഒരു ഡേ തട്ടി കൂട്ടി അഖില ലോക കമിതാക്കൾ പ്രണയത്തിന്റെ പേരിൽ കൂത്താട്ടം ആരംഭിച്ചു.


 പതിനഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം ഇന്ത്യക്കാർക്കും വാലന്റൈൻ ഡേ എന്ന ഈ നാവ് ഉളുക്കുന്ന തരത്തിലുള്ള പേര് അറിയില്ലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയും ആർച്ചീസ് ഗ്രീന്റിങ്ങ് കാർഡ് കമ്പനിയും വാലന്റൈൻ പുരോഹിതനെ വിൽ‌പ്പനക്ക് വെച്ചതോടെ വാലന്റൈൻ ഡേ  ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന മഹാകാര്യമായി മാറി  ഇന്ന് എൽ. പി സ്കൂളിൽ പഠിക്കുന്ന ഏത് കുട്ടിയോടും ചോദിച്ചു നോക്കൂ ഫെബ്രുവരി 14 ന്റെ പ്രത്യേകത എന്താണെന്ന് അവർ പറഞ്ഞു തരും വാലന്റൈൻ ഡേയെ കുറിച്ചും പ്രണയത്തെകുറിച്ചുമെല്ലാം നാം എത്രമാത്രം പുരോഗതിയാർജിച്ചുവല്ലെ ?
വാലന്റൈൻ തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആഭാസകരമായതിൽ കത്തോലിക്കാ സഭക്കോ പാതിരിമാർക്കോ യാതൊരു വിഷമവും ഇല്ലാ എന്ന് തോന്നുന്നു. തങ്ങളുടെ ഒരു പുരോഹിതന്റെ പേരിൽ ജാതി മത വ്യത്യാസമില്ലാതെ യുവ സമുഹം അഴിഞ്ഞാടുന്നതിൽ പാതിരിമാർക്ക് അഭിമാനം തോന്നുന്നതു കൊണ്ടാണോ  ഈ ആഭാസത്തിനെതിരെ പ്രതികരിക്കാത്തത് ? 



പാതിരിമാരുടെ ഈ മൌനം സാത്താൻമാർക്ക് ഓശാന പാടുന്നതിന് തുല്ല്യമാണ്. ആശംസാകാർഡ് കമ്പനിക്കാർ കച്ചവട ആവശ്യാർത്ഥം പാശ്ചാത്യ ലോകത്ത് നിന്നും ഇറക്കുമതി ചെയ്ത ഈ വാലന്റൈൻ ഡേ എന്ന പൂവാല-പുവാലി ഡേക്ക് എതിരെ ഭാരതത്തിലെ അഭിമാന ബോധമുള്ളവർ മത  ജാതി വ്യത്യാസമില്ലാതെ പ്രതികരിക്കുക ഈ വിദേശിയെ നാട് കടത്തുക.

3 comments:

MOIDEEN ANGADIMUGAR said...

എന്തിനും,ഏതിനും സായിപ്പിനെ അനുകരിക്കുന്ന രീതി നമ്മുടെ രാജ്യത്ത് ഇപ്പോൾ കൂടിവരുന്നു.ഭരിക്കുന്നവർ തന്നെ അവരുടെ ഏറാന്മൂളികളാകുമ്പോൾ പിന്നെ ജനങ്ങളെന്തിന് മടിച്ചുനിൽക്കണം.
യുവതലമുറ വസ്ത്രധാരണരീതിയിൽപോലും പടിഞ്ഞാറിനെ അനുകരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു.

ലുഖ്മാന്‍ മന്ദലാംകുന്ന് said...

ഇത്തരം ആഘോഷങ്ങളൊക്കെ പടിയടച് പിണ്ഡം വെക്കേണ്ടതുണ്ട്..

SPANDANAM said...

we want to expire like these stupidities. may our new genaration be aware of it. ALAS! WHAT A DEAD THING IS BAD IMITATION