13/1/201 1 വ്യാഴാഴ്ച്ച കാലത്ത് 11, 30 ന് എടക്കഴിയൂർ നേർച്ചയിൽ പങ്കെടുക്കാൻ എത്തിയ പെരിന്തൽ മണ്ണ ചെത്തല്ലൂർ നകുലൻ എന്ന കൊമ്പനാന ഇടഞ്ഞു രണ്ടു മണിക്കൂർ നേരം നാട്ടുകാരെ വിറപ്പിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കുപറ്റി. ഇടഞ്ഞ ആനയുടെ പുറത്തുനിന്നും ഇറങ്ങാൻ കഴിയാതെ എടക്കഴിയൂർ വലിയ ജാറത്തിങ്കൽ ഹുസൈൻ തങ്ങൾ ആനപ്പുറത്ത് രണ്ട് മണിക്കൂർ മരണം മുന്നിൽ കണ്ട് കഴിഞ്ഞുകൂടി. നകുലനാന ഓട്ടോറിക്ഷ പൊക്കിയെടുത്ത് നൂറ് മീറ്റർ ദൂരെക്ക് വലിച്ചെറിഞ്ഞു ഓട്ടോയിലുണ്ടായിരുന്ന സ്ത്രീയടക്കം മുന്ന് പേർ ചാടി ഓടി രക്ഷപ്പെട്ടു. നകുലൻ കൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹ പ്രവർത്തകരായ മുരളീ ക്രഷ്ണൻ അൽ കൊമ്പനും അമ്പാടി കണ്ണൻ അൽ കൊമ്പനും ചങ്ങലപൊട്ടിക്കുകയും തെങ്ങ് കുത്തിമലർത്തുകയും ചെയ്തു. ആനകൾക്ക് മദമിളകിയത് കാരണം ദേശിയ പാത 17ൽ രണ്ടു മണിക്കൂർ നേരം ഗതാഗതം പൂർണ്ണമായും നിലച്ചു.
എടക്കഴിയൂർ നേർച്ചക്ക് കൊണ്ടു വന്ന ആനകൾ കാണിച്ച ആക്രമണങ്ങളാണ് മുകളിൽ വായിച്ചത് ഇതിന് മുമ്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ നേർച്ചകൾക്കും ഉത്സവങ്ങൾക്കും ആനകൾ ഇടയുകയും ആളുകളെ കൊല്ലുകയും നാശനഷ്ട്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തിട്ടുണ്ട് എന്നിട്ടും പാഠം പഠിക്കാത്തവർ പിന്നെയും പിന്നെയും ആനകളെ കൊണ്ടുവന്ന് നേർച്ച നടത്തുന്നു.
എടക്കഴിയൂർ നേർച്ചക്ക് ഇടഞ്ഞ നകുലൻ തിരൂർ കല്ലിങ്ങൽ നേർച്ചയിലും ഇടഞ്ഞു വാർത്താ ഇതാ ഇവിടെ

ചേറ്റുവ നേർച്ചയിലെ ഭീകര കാഴ്ച്ച
ആനകൾ വിശേഷ ബുദ്ധിയില്ലാത്ത വന്യ ജീവികളാണ് അവയെ പതിനായിരങ്ങൾ കൊടുത്തു കൊണ്ട് വരുന്ന മനുഷ്യർ തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചന ശേഷിയുള്ളവരാണല്ലോ എന്നിട്ടും കാട്ടു ജീവിയായ ആനയെ നാട്ടിൽ കൊണ്ടുവന്നു ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തിവെക്കുന്നത് എന്തിനാണ് ?
വന്യ ജീവിയായ ആനയെ പങ്കെടുപ്പിച്ച്കൊണ്ടുള്ള ഒരു കർമ്മവും ഇസ്ലാമിലില്ല. വിശുദ്ധ ഖുർആനും പ്രവാചകൻ മുഹമ്മദ് നബി (സ)യും നിർദേശിക്കാത്ത ആചാരങ്ങൾ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടുന്നവർ പുത്തൻ ആശയക്കാരാണ്. പുത്തൻ ആചാരങ്ങൾ പിഴച്ചതാണ് പിഴച്ച ആചാരങ്ങളെല്ലാം നരകത്തിലേക്കുള്ളതാണെന്ന് പ്രവാചകൻ (സ) അരുളിയിട്ടുണ്ട്.
നേർച്ചക്കെതിരെ പേരോട്
നേർച്ചക്കെതിരെ ഇങ്ങിനെ ഒഴുക്കൻ രീതിയിൽ പ്രസംഗിച്ചാൽ പോരാ. നേർച്ചകമ്മറ്റിക്കെതിരെ പേരോടിന്റെ സംഘടനക്ക് ശക്തമായി പ്രതികരിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് ? ഊരു വിലക്കും മഹല്ല് വിലക്കും ഏർപ്പെടുത്തികൊണ്ട് നേർച്ചകമ്മറ്റിക്കാരെ നേരിടാൻ പേരോടിന്റെ സംഘടനക്ക് കഴിയേണ്ടതണ്. പുത്തൻപള്ളിയിൽ തട്ടംമാറ്റി വെളിച്ചെണ്ണ പുരട്ടുന്നതിനെ വിമർശിക്കുന്ന പേരോട് നേർച്ചപമ്പിലെ മുസ്ലീം സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ രംഗത്ത് വരേണ്ടതുണ്ട്.
ത്രശുർ ജില്ലയിലെ വടക്കെ പുന്നയൂരിൽ ഖുർആൻ പഠനക്ലാസ് തുടങ്ങിയപ്പോൾ അതിനെതിരെ മഹല്ലിലെ ജനങ്ങൾ സംയുകതമായി സംഘടിച്ചു വാളും വടിയുമായി വന്ന് ഖുർആൻ പഠനക്ലാസ് അവസാനിപ്പിച്ചു. ഇവ്വിധം കേരളത്തിൽ എവിടെയും പേരോടിന്റെ സംഘടനക്കാർ നേർച്ചക്കെതിരെ പോരാട്ടം നടത്തിയിടുണ്ടോ ?
തലമറക്കാത്ത മുസ്ലീം സ്ത്രീകൾ റോഡിലിറങ്ങി നേർച്ച കാണുന്നു
ജന്മ ദിനമോ മരണ ദിനമോ കൊണ്ടാടുന്ന ഏർപ്പാടും ഇസ്ലാമിന് അന്യമാണ് മഹാൻമാരെന്ന് വിശേഷിപ്പിക്കുന്നവരുടെ മരണദിനമാണല്ലോ നേർച്ച എന്ന പേരിൽ ആനയും ചെണ്ടയും കരിമരുന്ന് പ്രയോഗവും ഗാനമേളയുമായി ആടി പാടി ആഘോഷിക്കുന്നത്. മരണ ദിനം ആഘോഷ പൂർവ്വം കൊണ്ടാടാനുള്ളതല്ല എന്ന തിരിച്ചറിവ് പോലും നഷ്ട്ടപെട്ട ബുദ്ധി ശൂന്യരായി നേർച്ച അനുകൂലികൾ മാറിയല്ലോ !
ലക്ഷങ്ങൾ ധൂർത്തടിച്ച് നേർച്ചയാഘോഷിക്കുന്നവർ തങ്ങളുടെ പരിസരങ്ങളിലേക്ക് ഒന്നു ശ്രദ്ധിക്കാൻ തയ്യാറായാൽ അവിടെ നിങ്ങൾക്ക് കാണാനാവും രാപാർക്കാൻ കുരയില്ലാതെ കഷ്ട്ടപെടുന്നവരെ, രോഗം ബാധിച്ച് ചികിത്സിക്കാൻ വകയില്ലാതെ പ്രയാസപ്പെടുന്നവരെ, പഠിക്കാൻ സാമ്പത്തികമില്ലാതെ പഠനം മുടങ്ങിയ കുട്ടികളെ...... അങ്ങിനെയുള്ള പാവപ്പെട്ട മനുഷ്യരെ സഹായിക്കാൻ ആനക്കും ചെണ്ടക്കും കരിമരുന്നിനുമായി ചിലവഴിക്കുന്ന പണം ഉപയോഗിച്ചിരുന്നുവെങ്കിൽ അത് മഹത്തായ സൽക്കർമ്മം ആകുമായിരുന്നു.
നേർച്ച നടത്താൻ പണം കണ്ടെത്തുന്നത് പിരിവിലൂടെയാണ് ജനങ്ങൾ സംഭാവന നൽകാൻ തയ്യാറാവാതിരുന്നാൽ പിന്നെ നേർച്ച ആഘോഷം അവസാനിക്കും അതോടെ ആനയുടെ ആക്രമണത്തിൽ നിന്നും ചെണ്ടയുടെ ശബ്ദമലിനീകരണത്തിൽ നിന്നും കരിമരുന്നിന്റെ അപകടത്തിൽ നിന്നും ജനങ്ങൾക്ക് രക്ഷ ലഭിക്കും അതിനായി നാട്ടുകാരുടെ കൂട്ടായ്മ രൂപപ്പെടട്ടെ.

3 comments:
ആനകളെ ഉത്സവത്തിനു ദുരുപയോഗപെടുതുന്നത് തടയേണ്ടതുണ്ട്. പക്ഷെ എല്ലാ ജനങ്ങളും ഉത്സവങ്ങള്‍ ഇഷ്ടപെടുന്നു. അതിനു മതപരമായ അല്ലെങ്കില്‍ ശാഖാപരമായ തടസ്സവാദങ്ങള്‍ കുറിക്കുന്നത് താത്വികമായ ശരി മാത്രമാണ്.
മുസ്ലീംകൾക്കും ക്രസ്ത്യാനികൾക്കും ആനയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ആരാധനാകർമ്മവും നിർവ്വഹിക്കാനില്ല.ഹിന്ദുമത ആഘോഷങ്ങൾക്കും
ആന നിർബന്ധമല്ല എന്നതിന് ഗുരുവായൂർ അമ്പലത്തിലെ ശീവേലി ഒരു തെളിവായി പറയാൻ കഴിയും മുന്ന് വർഷം മുമ്പ് ഗുരുവായൂർ അമ്പലത്തിൽ ആനയില്ലാ ശീവേലി നടന്നിട്ടുണ്ട് ആനപ്പുറത്ത് എഴുന്നൊള്ളിക്കാറുള്ള ശീവേലി തിടമ്പ് ശാന്തിക്കാരൻ വഹിച്ച് നടന്നാണ് ശീവേലി പ്രദക്ഷിണം നടന്നത്.ആനത്താവളത്തിൽ നിരവധി ആനകൾ നിരന്നു നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗജസമ്പത്തുള്ള ഗുരുവായൂർ ക്ഷേത്രത്തിലാണ് ആനയില്ലാ ശീവേലി നടന്നത് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഹിന്ദു മതാചാരങ്ങൾക്കും ആന ഒരു നിർബന്ധഘടകമല്ല എന്നാണ്. ആനക്കളുടെ വാസസ്ഥലം കാടാണ് നാട് മനുഷ്യന് വസിക്കാനുള്ളതാണ് ഈ വസ്തുതയെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ.
അല്പം വൈകിപ്പോയി താങ്കളുടെ ബ്ലോഗിലെത്താൻ.ശ്രദ്ധേയമായ പോസ്റ്റ്.
അഭിനന്ദനങ്ങൾ.
Post a Comment