Thursday, 16 September 2010

അന്ധവിശ്വാസം വിഴുങ്ങുന്ന ജീവനുകൾ

ജാതിമത വിത്യാസമില്ലാതെ മനുഷ്യരെ ബാധിച്ച മഹാവ്യാധിയാണ് അന്ധവിശ്വാസം യഥാർത്ഥ വിശ്വാസം സ്വീകരിക്കാത്ത മനുഷ്യമനുസുകളെയാണ് അന്ധവിശ്വാസം കീഴ്പെടുത്തുന്നത് പ്രബുദ്ധരും വിദ്യാസമ്പന്നരുമെന്ന് അവകാശപ്പെടുന്ന കേരളീയരിലും അന്ധവിശ്വാസം പൂർവ്വാധികം ശക്തിയാർജിച്ചിരിക്കുകയാണ്.അന്ധവിശ്വാസം സ്വീകരിച്ച മനുഷ്യരെ ചൂഷണം ചെയ്യുന്ന ജോത്സ്യൻമാരും കുട്ടിച്ചാത്തൻ സേവകൻമാരും ജിന്നുസേവകൻമാരും കേരളീയ സമൂഹത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
അന്ധവിശ്വാസികൾ ജോത്സ്യൻമാരുടെയും കുട്ടിച്ചാത്തൻ സേവകൻമാരുടെയും ജിന്നു സേവകൻമാരുടെയും ആജ്ഞാനുവർത്തികളാണ് മന്ത്രവാദികളുടെ നിർദേശങ്ങൾക്കനുസ്രതമായി ദിനചര്യകൾ ക്രമപെടുത്തിയിരിക്കുകയാണ് അന്ധവിശ്വാസികൾ. ഒരോ ചലനത്തിലും മന്ത്രവാദിയുടെ നിർദേശങ്ങൾ പാലിക്കാൻ അന്ധവിശ്വാസികൾ അതീവ സൂക്ഷമതപാലിക്കുന്നു.
ശത്രുദോഷംഅകറ്റാൻ,രോഗമാറ്റാൻ,ഉദീഷ്ഠ്കര്യങ്ങൾ നിറവേറ്റാൻ,നിധികണ്ടെത്താൻ,വിവാഹംനടക്കാൻ,കച്ചവടംവിജ
യിക്കാൻ,ജോലികിട്ടാൻ തുടങ്ങിയ കാര്യങ്ങൾ സാധിക്കാനാണ് അന്ധവിശ്വാസികൾ മന്ത്രവാദികളെ സമീപിക്കുന്നത്.
അന്ധവിശ്വാസികൾ പരസ്പരം സമ്പൂർണ്ണ സഹകരണത്തിലാണ് അന്ധവിശ്വാസികൾക്കിടയിൽ ജാതി മത വ്യത്യാസമില്ലവർഗീയതയില്ല മുസ്ലീംകൾ ഹിന്ദു മന്ത്രവാദിയെയും ക്രിസ്ത്യൻ മന്ത്രവാദിയേയും സന്ദർശിക്കുന്നു ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീം മന്ത്രവാദികളെയും സന്ദർശിക്കുന്നു.അന്ധവിശ്വാസികൾ മന്ത്രവാദികൾ ചോദിക്കുന്നതെന്തും നൽകാൻ സന്നദ്ധരാണ് ഇങ്ങിനെ സ്വർണ്ണവും പണവും നഷ്ട്ടമായവർ നിരവധിയാണ് മന്ത്രവാദികൾ നിർദേശിക്കുന്ന പ്രകാരം ചികിത്സനടത്തി നടത്തി മരണമടഞ്ഞവരും അന്ധവിശ്വാസികളുടെക്കൂട്ടത്തിലുണ്ട്.മന്ത്രവാദി നിർദേശിച്ചാൽ കൊലചെയ്യാനും വീട് പൊളിക്കാനും ജോലിഉപേക്ഷിക്കാനുമെല്ലാം അന്ധവിശ്വാസികൾ തയ്യാറാവും.


ജോത്സ്യന്റെ നിർദേശപ്രകാരം സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊന്ന മധു

പിതാവിനാൽ കൊല്ലപ്പെട്ട രണ്ടുമാസം പ്രായമുള്ള അഖിൽദേവ്

ദോഷമകറ്റാൻ കുട്ടികളെ കുരുതികൊടുക്കാൻ നിർദേശിക്കുന്ന മന്ത്രവാദിയുടെ പതിവ്ശൈലിയിൽ നിന്നും വ്യത്യസ്തമായി അമ്പലപ്പുഴയിലുള്ള ഒരു ജോത്സ്യൻ നിർദേശിച്ചത് കുട്ടിയെ വകവരുത്താനായിരുന്നു ജോത്സ്യന്റെ നിർദേശം അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് മധു എന്ന ഇരുപത്തിഏഴുകാരൻ തന്റെ കടിഞ്ഞൂൺ പുത്രനായ രണ്ട്മാസം പ്രയമായ അഖിൽദേവിനെ നിലത്തടിച്ചുകൊന്നു .സ്വന്തം കുഞ്ഞിനെ കൊന്ന മധുവിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കൊലക്ക് പ്രേരണ നൽകിയ ജോത്സ്യനെ പോലീസ് ചോദ്യം ചെയ്ത് വെറുതെ വിടുകയാണുണ്ടായത് ഈ സംഭവിത്തിൽ ജോത്സ്യൻ ശിക്ഷലഭിക്കാൻ അർഹനാണ് എന്നിട്ടും നിയമപാലകർക്ക് മന്ത്രവാദികളോടുള്ള വിധയത്വം കാരണം കുറ്റവാളിയായ മന്ത്രവാദി രക്ഷപ്പെട്ടൂ ദൈവത്തിനുമാത്രമെ അദ്രശ്യജ്ഞാനമുള്ളൂവെന്ന് അടിയുറച്ച് വിശ്വസിക്കുന്നവർക്കെ മന്ത്രവാദികളുടെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളൂ.




No comments: