ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം ദൈവത്തിന് പങ്കുകാരെ കൽപ്പിക്കുക,അവതാരങ്ങളെ സ്രഷ്ട്ടിക്കുക,ആൾദൈവങ്ങളെ പൂജിക്കുക തുടങ്ങിയ കാര്യങ്ങൾ വികലമായ വിശ്വസമാണ്. ഈ പ്രബഞ്ചത്തെ സ്രഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനും എന്നൊന്നും നിലനിൽക്കുന്നവനുമാണ് എന്നാൽ ആൾദൈവങ്ങൾ ഒരുപാടുണ്ട് അതിൽ എറ്റവും കൂടുതൽ പ്രശസ്തരായത് ആന്ധ്രാപ്രദേശിലൂള്ള ഒരു ആൺ ആൾ ദൈവവും കേരളത്തിലുള്ള ഒരു പെൺ ആൾദൈവവുമാണ്.
ആന്ധ്രാ പ്രദേശിലെ ഈ ആൾ ദൈവം രോഗബാധിതനായി മരിക്കാൻ കിടക്കുകയാണ് നിരവധി അത്ഭുത പ്രവര്‍ത്തികള്‍ കാട്ടി ജനത്തെ കയ്യിലെടുത്ത ഈ പ്രശസത ആൾ ദൈവം ശ്വസംവിടാൻ പോലും കഴിയാതെ കിടക്കുകയാണ് എട്ട് കോടി ഭക്തരുള്ള ഈ ആൾ ദൈവത്തിന് എന്തുകൊണ്ട് അദേഹത്തിന് ബാധിച്ചിരിക്കുന്ന ഈ രോഗത്തിൽ നിന്നും പ്രയാസത്തിൽ നിന്നും സ്വയം മോചിതനാകാൻ കഴിയുന്നില്ല ? എന്തുകൊണ്ട് അദേഹത്തിന്റെ സിദ്ധികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല എട്ടു കോടി ഭക്തരിൽ തലച്ചോറുള്ള എട്ട് പേരെങ്കിലും ഇനിയെങ്കിലും ഈവ്വിധം ചിന്തിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.
എല്ലാ ആള് ദൈവങ്ങളും മരിച്ച് മണ്ണടിയും ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി/മകളായി ജനിച്ച ഈ മനുഷ്യർക്ക് ഒരു ജനനതിയ്യത്തിയും ഒരു മരണ തിയ്യതിയും ഉണ്ട് എന്നതാണ് സത്യം.ഇപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള് ദൈവത്തിന്റെ യഥാർത്ത പേര് നാരായണ രാജൂ എന്നാണ്, രാജുവിനും ഈശ്വരമ്മക്കുമായി 1926 നവംബർ 23 നാണ് നാരായണ രാജു ജനിച്ചത്.
മാർച്ച് 28 മുതൽ രാജു നാരായണൻ എന്ന സത്യസായി ബാബ രോഗ ബാധിതനായി ആതുരാലയത്തിൽ പ്രവേശിക്കപെട്ടിരിക്കുകയാണ്. അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിദഗ്ദ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലാണെത്രെ ആന്തരായവങ്ങൾ നേരാവണ്ണം പ്രതികരിക്കാതായതോടെ അദേഹത്തിന്റെ നിലഗുരുതരമാണെന്നവിവരം ഡോക്ടർമാർ പുറത്ത് വിട്ടതോടെ രാജുനാരായണൻ എന്ന സത്യസായി ബാബയുടെഭക്തർ പ്രകോപിതരായിരിക്കുകയാണ് ബാബ ഭക്തർ ആക്രമാകസതരാവുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. പൊതു മുതലുകള്‍ നശിപ്പിക്കുന്നവരെ പിടിക്കൂടിജയിലിൽ അടക്കാൻ എന്തണ്ട് സർക്കാർ തയ്യറാവുന്നില്ല ?
സായിബാബയുടെ മാജിക്കുകൾ കാണുക
ഒരു മജീഷ്യന്‍ കാണിക്കാവുന്ന അൽഭുതങ്ങളാണ് സായിബാബ കാണിച്ചിട്ടുള്ളത് ചെപ്പടി വിദ്യയിലൂടെ അൽഭുതം കാണിക്കുന്നവരെല്ലാം ദൈവങ്ങളാണെങ്കിൽ ലോകത്തുള്ള മജീഷ്യൻമാരെയല്ലാം ദൈവമാക്കേണ്ടിവരും പ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒന്നാതരം ദൈവമാണെന്ന് പറയേണ്ടിവരും
ഗോപിനാഥ് മുതുകാടിന്റെ അൽഭുത പ്രവർത്തികൾ
എട്ടുകോടി സായിഭക്തരെ ഇനിയെങ്കിലും നിങ്ങൾ അന്ധവിശ്വാസത്തിൽ നിന്നും മോചിതരാവുക രാജുവിനും ഈശ്വരമ്മക്കുമായി 1926ന് ജനിച്ച നാരായണ രാജൂവെന്ന നിങ്ങളുടെ സായിബാബ രോഗബാധിതനായി കിടക്കുകയാണ് ആന്തരീകാവയങ്ങളുടെ പ്രവർത്തനം നിലച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ആ മനുഷ്യൻ മരണാസന്നനാണ് അദേഹത്തെ ജിവൻ നൽകിയ പ്രബഞ്ചാധിപനായ ദൈവം ഒരു നാൽ അദേഹത്തിന്റെ ജീവൻ തിച്ചുപിടിക്കും ഈ സത്യം സംഭവിക്കുകതന്നെ ചെയ്യും . എല്ലാമനുഷ്യരും മരണത്തിന്റെ രുചി അറിയുമെന്ന്പറഞ്ഞത് ദൈവമാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.
23 comments:
കൊള്ളാം ..ശക്തമായ ഭാഷയില്‍
നന്നായി പറഞ്ഞു..
ഈ വിഷയം ഞാനുമൊന്ന് എഴുതണമെന്ന് കരുതിയതായിരുന്നു..
ഒപ്പം ക്ലിപ്പിങ്സ് ചേര്‍ത്തതും ആകര്‍ഷകമായി..
മരിക്കുന്ന ദൈവങ്ങള്‍ക്ക് ഭജന പാടുന്ന ആരാധക ലക്ഷങ്ങള്‍ക്ക്
തിരിച്ചറിവുണ്ടാകാന്‍ ഇനിയും വൈകുന്നതിലാണല്ഭുതം!
ആശംസകള്‍!
വിശ്വാസികളെ മുഴുവന്‍ ചൂഷണം ചെയ്ത് സായിബാബ ഉണ്ടാക്കിയത് 40000 കോടി രൂപയുടെ ആസ്തിയാണത്രെ ! അത്രയും ചിലവഴിച്ചാലും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ല.. എന്തായാലും ചൂഷണം ചെയ്ത പണം അദ്ദേഹത്തിന്നു ഉപകാരപ്പെട്ടില്ലന്കിലും നഷ്ടപ്പെട്ടിട്ടില്ല.. ഗവര്‍മെണ്ട് ഏറ്റെടുക്കുമെന്നാണ് പത്രവാര്‍ത്ത..
"ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം"
അത് 'അവന്' ആണെന്ന് ആരുപറഞ്ഞു ഹേ? അത് 'അവള്' ആണ്.
മാത്രവുമല്ല സായിബാബ എന്ന ഈ ആളെ വരച്ചതിനോ, അവഹേളിച്ചതിനോ ആരും കൊല്ലപ്പെടുകയോ ആരുടേയും കൈവട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല.
കുറേയെണ്ണത്തിനു കൃമികടിതുടങ്ങിയിട്ട് കുറേയായി, ആ മനുഷ്യന് ജീവിക്കുകയോ മരിക്കുകയോ എന്തെങ്കിലുമാകട്ടെ മരിക്കാന്‍ കിടക്കുന്ന ഒരാളെ ഇങ്ങനെ അവഹേളിക്കാമോ? ഇവിടെ കണ്ട അറബിപ്പെണ്ണുങ്ങളുടെ രോമം ആരാധിക്കുകയും അതുകഴുകിയ വെള്ളത്തിന് ക്യൂ നില്‍ക്കുകയും ചെയ്യുക എന്നിട്ട് നേരെ തിരിഞ്ഞ് മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യുക നാണമില്ലാത്ത വര്‍ഗ്ഗം.
സ്വന്തം പേരുപോലും എഴുതാൻ ധൈര്യമില്ലാത്ത ഒരു അഞാതൻ മറുപടി അർഹിക്കുന്നില്ല.എന്നിരുന്നാലും ഇത് വായിക്കുന്നവർക്കായി രണ്ടു വരി കുറിക്കാം ദൈവത്തെ അവൻ എന്ന് പറയുന്നത് ദൈവത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കാനാണ് അല്ലാതെ ഈ അഞാതൻ വിളിച്ചുക്കൂവുന്നത് പോലെ ദൈവം ആണായതുകൊണ്ടല്ല. പിന്നെ മരിക്കാൻ കിടക്കുന്ന ആളെ ഇങ്ങിനെ അവഹേളിക്കണോ എന്ന് പറയുന്ന അഞാതൻ മനസ്സിലാക്കുക ദൈവമാണെന്ന് വാദിച്ച് അൽഭുത പ്രവർത്തികളാണെന്ന് തെറ്റു ധരിപ്പിച്ച് ആളുകളെ ചൂഷണം ചെയ്ത ഒരാളെ കുറിച്ച് ഒന്നും പറയല്ലെ എന്ന് പറയുന്നത് ശരിയല്ല താങ്കൾ വ്യക്തമായ പേരും അഡ്ര്സ്സുമായി വന്നാൽ വിശദമായി മറുപടിതരാം ഇങ്ങിനെ അഞാതനായി കമന്റാനാണ് ഭാവമെങ്കിൽ തങ്കളുടെ അഭിപ്രായങ്ങൾ ഒഴിവാക്കുന്നതാണെന്ന് അറീയിക്കുന്നു താങ്കളെ ബാധിച്ചിരിക്കുന്ന കണ്ണുകടിരോഗത്തിന് ചികിത്സ ആവശ്യമാണ്.
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ പണ്ട് ഇതുപോലെ തന്നെയുള്ള ഒരു മനുഷ്യന് വന്നു വിളിച്ചു പറഞ്ഞ 'ബ്ലണ്ടറുകള്‍ ' എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഇതിനെ ചോദ്യം ചെയ്യാന്‍ എന്താണവകാശം?
വിബി എൻ ഉദേശിച്ച ആൾ ആരെണെന്ന് വ്യക്തമാക്കിയാലെ താങ്കളുടെ ചോദ്യം മനസിലാകുകയുള്ളൂ.
താങ്കളുടെ പോസ്റ്റും എന്റെ കമന്റും വായിക്കുന്ന, മനസിലാക്കണം എന്നാഗ്രഹമുള്ള ആര്‍ക്കും മനസിലാകും ഞാന്‍ എന്താണുദ്ദേശിച്ചത് എന്ന്.
@VBN നാരായൺ രാജു എന്നയാളെകുറിച്ചുള്ള എന്റെ പോസ്റ്റിൽ ഞാൻ അദേഹത്തിന്റെ പേരും ഫോട്ടോയും ഉൾപെടുത്തിയിടുണ്ട് അതുവായിച്ച് താങ്കൾ നൽകിയ കമന്റിൽ അരെയാണ് ഉദേശിക്കുന്നതെന്ന് വ്യക്തമാക്കാൻ താങ്കൾ എന്തിനാണ് മടിക്കുന്നത്?മറച്ചുവെക്കാതെ അഭിപ്രായങ്ങൾ തുറന്ന് പറയൂ സുഹ്രത്തേ
ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ , ഞാന്‍ മുന്‍പ് എഴുതിയ കമന്റ് ഒന്ന് കൂടി വായിക്കുക. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് അതേപ്പറ്റി പറയാനില്ല.
പിന്നെ ഒരു സംശയം.
>>>ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം<<<<
സത്യസായിബാബ ദൈവമാണെന്ന ചിലരുടെ വിശ്വാസം പോലെ താങ്കളുടെ വിശാസം മാത്രമല്ലെ ഇതും. അല്ലാതെ ആധികാരികമായി അങ്ങനെ പറയാന്‍ എന്ത് തെളിവാണ് ഉള്ളത്? താങ്കള്‍ ഇങ്ങനെ വിശ്വസിക്കുമ്പോള്‍ വേറെ ഒരു വിശാസം വെച്ചുപുലര്‍ത്തുന്നവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്കെന്താണ് അവകാശം?
@VBN
ഈ പ്രബഞ്ചത്തിന് ഒരു നാഥനുണ്ടെന്ന വിശ്വാസം മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമാണ്. നിരീശ്വരവാദികളൊഴികെ എല്ലാവരും ഈ സത്യം അംഗീകരിക്കും മനുഷ്യനെ ദൈവമാക്കുന്ന വിശ്വാസത്തെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.
ഹൈന്ദവവേദദര്ശനം അവതാരസങ്കല്‍പത്തിനെതിരാണ്. അത് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമേയല്ല, പില്ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.
ദൈവം മനുഷ്യശരീര രൂപമണിയുന്നവനാണെന്ന വിശ്വാസത്തെ ഭഗവത്ഗീത ശക്തമായെതിര്‍ക്കുന്നു:
"അവജാനന്തി മാം മൂഢാഃ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം.
മോഘാശാ മോഘകര്മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസൂരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ''
(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢ•ാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി നിന്ദിക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവര്‍ ചെയ്യുന്ന കര്‍മങ്ങളും അവര്‍ക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവര്‍ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസപ്രകൃതിയെയും അസുരപ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.) (അധ്യായം 9, രാജവിദ്യാരാജ ഗുഹ്യയോഗം, ശ്ളോകം: 11, 12)
>>>>>ഈ പ്രബഞ്ചത്തിന് ഒരു നാഥനുണ്ടെന്ന വിശ്വാസം മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമാണ്....
മനുഷ്യനെ ദൈവമാക്കുന്ന വിശ്വാസത്തെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.<<<<<
ചോദ്യം ചെയ്യാതെ പ്രപഞ്ചത്തിനു നാഥന് ഉണ്ടെന്നു അംഗീകരിക്കുന്ന നിങ്ങള്‍ സത്യസായി ബാബ ദൈവമാണെന്ന് പറയുന്നതിനെ ചോദ്യം ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ്?
നാഥനുണ്ട് എന്ന് മനുഷ്യബുദ്ധി ഏതു രീതിയിലാണ് അംഗീകരിച്ചത്?
"അവന് അന്ത്യമില്ല അവൻ അരൂപിയാണ്" എന്നൊക്കെ താങ്കള്‍ എങ്ങിനെയാണ് മനസിലാക്കിയത്?
@VBNആദ്യം നൽകിയ കമന്റിൽ സൂചിപ്പിച്ച വെക്തിയെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല, തുടർന്ന് താങ്കൾഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകിയിട്ടും ആ വിഷയത്തെകുറിച്ച് വീണ്ടും ചോദിക്കുന്നു.അതിനാൽ താങ്കൾ ആദ്യമായിചെയ്യേണ്ടത് ആദ്യകമന്റിൽ ഉദേശിച്ചവെക്തിആരാണെന്ന് തുറന്ന് പറയുക രണ്ടാമതായി വിബിൻ പ്രതിനിധീകരിക്കുന്ന ആശയംഏതാണെന്ന് മനസിലാക്കിതരുക(മതവിശ്വാസിയാണോ,മതവിരുദ്ധനാണോ)അതിനുശേഷം ഈ വിഷയത്തിൽ നമുക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാം
>>>>>താങ്കൾ ആദ്യമായിചെയ്യേണ്ടത് ആദ്യകമന്റിൽ ഉദേശിച്ചവെക്തിആരാണെന്ന് തുറന്ന് പറയുക <<<<
ഞാന്‍ താങ്കള്‍ ചോദിച്ച ചോദ്യത്തിന് മനസിലാക്കെണ്ടവര്ക്ക് മനസിലാകുന്ന രീതിയില്‍ ഉത്തരം പറഞ്ഞു കഴിഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്നും പറഞ്ഞു കഴിഞ്ഞു.
>>>>> രണ്ടാമതായി വിബിൻ പ്രതിനിധീകരിക്കുന്ന ആശയംഏതാണെന്ന് മനസിലാക്കിതരുക<<<<<<
പിന്നെ എന്റെ കാലിലെ മന്ത് മന്തല്ല എന്നും അവന്റെ കാലിലെ മന്താണ് മന്ത് എന്നും പറയുന്ന ഇരട്ടത്താപ്പ് കണ്ടപ്പോള്‍ അതൊന്നു ചൂണ്ടിക്കാണിച്ചു എന്നെ ഉള്ളു. അല്ലാതെ അത് പറഞ്ഞാലേ ഞാന്‍ ഇത് പറയു എന്നുള്ള നിബന്ധന വെച്ചിട്ടുള്ള ചര്‍ച്ചയ്ക്കൊന്നും ഞാനില്ല. ഞാന്‍ ചോദിച്ചതിനൊക്കെ താങ്കള്‍ മറുപടി നല്‍കണം എന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല. ഇത് വായിക്കുന്ന മറ്റുള്ളവര്‍ക്ക് മനസിലകേണ്ട കാര്യങ്ങള്‍ മനസിലായിക്കോളും
"ദൈവത്തെ അവൻ എന്ന് പറയുന്നത് ദൈവത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കാനാണ് അല്ലാതെ ഈ അഞാതൻ വിളിച്ചുക്കൂവുന്നത് പോലെ ദൈവം ആണായതുകൊണ്ടല്ല"
അവള് ബഹുവചനമാണെന്ന് അറിഞ്ഞില്ല, ആ ദൈവം ആണല്ലെങ്കില് എനിക്കെന്തുചേതം? ബാക്കി എന്നോട് മറുപടി പറയണമെന്നില്ല V.B.N നോടു പറയാനുള്ളതു തന്നെയാണ് എനിക്ക് അറിയേണ്ടതും.
സജ്ഞാതന്‍,
പി.ഒ സ്ഥലനെല്ലൂര്‍
പുപ്പൂന്തറ വടക്ക്.
@VBN അന്ധവിശ്വാസമാകുന്ന മന്തിനെവിശ്വാസികളുടെ കാലിൽ വെച്ചുകെട്ടികൊണ്ട് താങ്കൾ സത്യത്തിന് നേരെ കണ്ണടക്കരുത്.മരിച്ച് മണ്ണിലലിയുന്ന മനുഷ്യരെ ദൈവമായി വിശ്വസിക്കുന്നതും ഈ പ്രബഞ്ചത്തേയും അതിലെ അഖില വസ്തുക്കളേയും സ്രഷ്ടിച്ച് പരിപാലിക്കുന്ന സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നതും ഒരോപോലെ നോക്കികാണുന്നത് പ്രകാശവും അന്ധകാരവും തമ്മിൽ അന്തരമില്ലന്ന വാദിക്കുന്നതുപോലുള്ള വിഡ്ഡിത്വമാണ്.വി ബി എൻ അംഗീകരിക്കുന്ന ആശയം തുറന്ന് പറയാൻ ആവശ്യപ്പെട്ടത് ദൈവവിശ്വാസവുമായി ബന്ധപെട്ട ചർച്ചയിൽ പങ്കെടുക്കുന്നയാൾ ദൈവവിശ്വാസിയാണോ ദൈവനിഷേധിയാണോ എന്നറിയേണ്ടത് ആവശ്യമായതിനാലാണ് കാരണം ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദൈവവിശ്വാസിക്ക് നൽകേണ്ട ഉത്തരമല്ല ദൈവനിഷേധിക്ക് നൽകേണ്ടത്. ഉദാഹരണമായി രോഗബാധിതനായി ഡോകടറെ സമീപിക്കുന്നയാളോട് ആയാളെ ബാധിച്ച രോഗത്തിന് മരുന്ന് നിർദേശിക്കുന്നതിന് മുമ്പ് രോഗത്തെകുറിച്ച് ഡോകടർ വിശദമായി ചോദിച്ചറിയാറുണ്ട് പാരമ്പര്യമായി ഉണ്ടാകുന്ന രോഗമാണെങ്കിൽ കുടുംബത്തിൽ ആർക്കെല്ലാമുണ്ട്,മരുന്ന്കഴിച്ചാൽ അലർജിയുണ്ടാകാറുണ്ടോ തുടങ്ങിയ കാര്യങ്ങൾ അതിനാൽ താങ്കളുടെ ആശയം മൂടിവെച്ചുകൊണ്ടു ള്ള ഒരു ചർച്ചക്ക് പ്രസക്തിയില്ല.
സജ്ഞാതന്‍,
പി.ഒ സ്ഥലനെല്ലൂര്‍
പുപ്പൂന്തറ വടക്ക്.
-----------------------------------
പേരും അഡ്രസ്സുംകൊള്ളാം അടുത്തുള്ള സിറ്റി പാതാളമായിരിക്കും!
റേഷൻ കാർഡിൽ പേരില്ലെ ഇല്ലങ്കിൽ എൽഡീഎഫ്കാരുടെ രണ്ട് രൂപ അരിയും യൂഡീഎഫ്കാരുടെ ഒരു രൂപ അരിയും നഷടപെടും.
>>>>ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദൈവവിശ്വാസിക്ക് നൽകേണ്ട ഉത്തരമല്ല ദൈവനിഷേധിക്ക് നൽകേണ്ടത്.<<<<<
ഇതെനിക്ക് ഇഷ്ടപ്പെട്ടു..!
അതായതു കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നു മലയാളി ചോദിച്ചാല്‍ അച്യുതാനന്ദന് എന്നും തമിഴന് ചോദിച്ചാല്‍ എ.കെ ആന്റണി (അല്ലെങ്കില്‍ വേറെ ഏതെന്കിലും പേര്) എന്നുമാണോ താങ്കള്‍ പറയുക?
താങ്കളുടെ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റിയാണ് ചര്‍ച്ച. അത് ന്യായീകരിക്കാന്‍ താങ്കള്‍ക്ക് ഞാന്‍ പ്രതിനിഥാനം ചെയ്യുന്ന ആശയം മനസിലാകണം എന്ന് പറയുന്നത് തന്നെ താന്കള് പറഞ്ഞതിനോട് താങ്കള്‍ക്ക് തന്നെയുള്ള വിശ്വാസക്കുറവിനെ ആണ് കാണിക്കുന്നത്.
ഞാന്‍ ഇത്രയേ അല്ലെ ചോദിച്ചുള്ളൂ,
>>>ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം<<<<
സത്യസായിബാബ ദൈവമാണെന്ന ചിലരുടെ വിശ്വാസം പോലെ താങ്കളുടെ വിശാസം മാത്രമല്ലെ ഇതും. അല്ലാതെ ആധികാരികമായി അങ്ങനെ പറയാന്‍ എന്ത് തെളിവാണ് ഉള്ളത്? താങ്കള്‍ ഇങ്ങനെ വിശ്വസിക്കുമ്പോള്‍ വേറെ ഒരു വിശാസം വെച്ചുപുലര്‍ത്തുന്നവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്കെന്താണ് അവകാശം?
നാഥനുണ്ട് എന്ന് മനുഷ്യബുദ്ധി ഏതു രീതിയിലാണ് അംഗീകരിച്ചത്?
അവന് അന്ത്യമില്ല അവൻ അരൂപിയാണ്" എന്നൊക്കെ താങ്കള്‍ എങ്ങിനെയാണ് മനസിലാക്കിയത്?
ഞാന്‍ പ്രതിനിഥാനം ചെയ്യുന്ന ആശയം വ്യക്തമാക്കാതെ താങ്കള്‍ക്ക് ഇതിനു ഉത്തരം നല്കാന് പറ്റില്ല എങ്കില്‍ വിട്ടേക്കു മാഷെ.. എനിക്ക് യാതൊരു പരിഭവവും ഇല്ല.
പിന്നെ എന്റെ കാലിലെ മന്ത് മന്തല്ല എന്നും അവന്റെ കാലിലെ മന്താണ് മന്ത് എന്നും പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ആരും വരില്ല എന്ന് കരുതരുത്. മന്തെല്ലാം മന്ത് തന്നെയാണ്.
@VBN
ദൈവവിശ്വാസികളെല്ലാം മന്ത് രോഗം ബാധിച്ചവരാണെന്നാണല്ലോ താങ്കൾ പറയുന്നത് എന്നാൽ ഈ മന്ത് രോഗം ബാധിച്ചവരിൽ താങ്കളും ഉൾപെടുമോ?
താങ്കള്‍ക്ക് ഞാന്‍ താങ്കളുടെ പോസ്റ്റുമായി ബന്ധപ്പെടുത്തി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ സാധിക്കുന്നില്ലാത്തതിനാല്‍ ഇനി ഇത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ പോസ്റ്റിനു പുറത്തെ വിഷയം ചര്‍ച്ച ചെയ്യാനാണ് താങ്കള്‍ ശ്രമിക്കുന്നത്. താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച കാര്യങ്ങളിലെ തെറ്റ് ഞാന്‍ ചൂണ്ടിക്കാട്ടിയതിനു വിശദീകരണമോ മറുപടിയോ ലഭിക്കാതെ ഇനി ചര്‍ച്ച തുടരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ നിരുത്തരവാദപരമായി പോസ്റ്റുകള്‍ ഇടുന്നത് നിറുത്താന്‍ ശ്രമിക്കുക.
@ വി ബി എൻ താങ്കളുടെ ആദ്യകമന്റിൽ സൂചിപ്പിച്ച വെക്തി ആരാണെന്ന് വെളിപ്പെടുത്താതെ കിടന്ന് ഉരുണ്ട്കളിക്കുകയും തുടർന്ന് ദൈവവിശ്വാസവുമായി ബന്ധപെട്ട ചോദ്യമുന്നയിക്കുകയും അതിന് ഭഗവത്ഗീതയിലെ വചനങ്ങൾ ഉദ്ധരിച്ച് മറുപടിനൽകുകയും (ഹൈന്ദവദർശനം ദൈവമനുഷ്യശരീരമണിയുന്നതിന് എതിരാണെന്നതിനെകുറിച്ച് ) ചെയ്തിരുന്നു എന്നാൽ അതിനെകുറിച്ച് ഒന്നും പറയാതെ വീണ്ടും ചോദ്യം ആവർത്തിക്കുകയാണ് ചെയ്യുന്നത് താങ്കൾ ഏത് ആശയക്കാരനാണെന്ന് തുറന്നു പറയാൻ മടിക്കുന്നതിൽ നിന്നും എനിക്ക് മനസ്സിലാകുന്നത് താങ്കൾ അംഗീകരിച്ചിട്ടുള്ള ആശയത്തെകുറിച്ചുള്ള അഞതയാണെന്നാണ്. ഞാൻ അദ്രശ്യനായ ഏകദൈവത്തിൽ വിശ്വസിക്കുന്നയാളാണ് എന്റെ വിശ്വാസത്തെകുറിച്ച് ചർച്ചചെയ്യാൻ എനിക്ക് ഒരുമടിയുമില്ല.താങ്കളുടെ നിസ്സഹകരണമാണ് പ്രശനമെന്ന് മനസ്സിലാക്കുക താങ്കൾ സായിബാബ ഭക്തനാണെങ്കിലെ ഈപോസ്റ്റിൽ വന്ന് അതിനെതിരെ അഭിപ്രായ രേഖപ്പെടുത്തേണ്ട കാര്യമുള്ളു അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി വാദിക്കുന്നതിൽ എന്ത്കാര്യം? താങ്കൾ അംഗീകരിച്ചിരിക്കുന്ന ആശയം വെളിപ്പെടുത്തുവാൻ സന്നദ്ധനാകുമെന്ന പ്രതീക്ഷയോടെതാങ്കളൂടെ ഭാഷയിൽ പറഞ്ഞാൽ മന്തനാണോ അല്ലയോ എന്ന്.
ഒരിക്കൽ മുതുകാട് ഒരു പരിപാടിയ്ക്കിടെ പറഞ്ഞതോർക്കുന്നു.
ഉത്തരേന്ത്യയിലൂടെ ട്രൈനിൽ സഞ്ചരിക്കുമ്പോൾ കാവിവസ്ത്രധാരികളായ തീർത്ഥാടകർക്ക് അന്തരീക്ഷത്തിൽ നിന്നും ഭസ്മമെടുത്ത് കൊടുത്തതും,പിന്നീടവർ തൊഴുതു നിന്നതും.
ഇങ്ങനെയൊക്കെത്തന്നെയാണു ‘ദൈവം’ഉണ്ടാകുന്നത്.
Post a Comment