Sunday, 17 April 2011

ആടു ജീവിതവും ഒരുപാട് കളവുകളും

                             ആടുജീവിതത്തിൽ നജീബായ ഷുക്കൂർ

ആടുജീവിതം പ്രവാസലോകത്ത്‌ നിന്നും പിറന്നു വീണ നോവല്‍,   പ്രവാസികളുടെയും ഇതര വായനക്കാരുടെയും  മനസ്സിൽ നൊമ്പരം പടർത്തിയ, പ്രശസ്തരായ എഴുത്തുകാർ പ്രശംസിച്ച,കേരള സഹത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .... തുടങ്ങിയ വിശേഷണങ്ങളുള്ള ഒരു നോവലിനെ  പറ്റി ചിലത് എഴുതുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം എന്നാൽ പലര്‍ക്കും  അനിഷ്ടകരമായതാണെങ്കിലും പറയാതിരിക്കാൻ കഴിയില്ല.

 ആടു ജീവിതത്തെ കുറിച്ച് വിക്കിപീഡിയയിൽ ഇങ്ങിനെ വായിക്കാം
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ തന്റെ രചനയെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി.





2008 - ഇറങ്ങിയ ആടു ജീവിതം എന്തുകൊണ്ടോ മൂന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് ഈ ബ്ലോഗർക്ക് വായിക്കാൻ കഴിഞ്ഞത്. ഒരു മലയാളി സഹോദരൻ മരുഭൂമിയിൽ ജീവിച്ചു തീർത്ത പ്രയാസങ്ങളുടെ നേർകഴ്ച്ച എന്ന നിലക്കാണ് നോവൽ വായിച്ചു തീർത്തത് അപ്പോഴും ചില സംശയങ്ങൾ മനസ്സിന്റെ കോണുകളിൽ ഉയർന്നിരുന്നു. 
ആശ്ചര്യകരമെന്ന് പറയട്ടെ ആടുജീവിതവുമ്മായി ബന്ധപെട്ട സംശയങ്ങൾ മനസ്സിൽ പേറി കഴിയുന്നതിനിടയിലാണ് 2011 മാർച്ച് 25ലെ മാധ്യമം ചെപ്പിൽ ആറാട്ടുപുഴക്കാരന്റെ ആടുജീവിതമെന്ന ശീർഷകത്തിൽ സാജിദ് ആറാട്ടുപുഴയുടെ   ഒരു ലേഖനം പ്രതിക്ഷപ്പെട്ടത്   പ്രസ്തുത ലേഖനം വായിച്ചതോടെ ആടുജീവിതവുമായി ബന്ധപ്പെട്ട് മനസ്സിൽ ഉയർന്ന സംശയങ്ങൾ അസ്ഥാനത്തല്ലെന്ന് ബോധ്യമായി.

നോവലിലെ പെരും നുണകൾ

ആടുജീവിതത്തിൽ  ഷുക്കൂർ എന്നയാളെ നജീബാക്കിയിരിക്കുന്ന നോവലിസ്റ്റ്  ദാരിദ്രത്തിന്റെ കഷടപാടുകൾക്കിടയിലും ഷുക്കൂർ ഒരുവിധം ഒപ്പിച്ചെടുത്ത എട്ടാം ക്ലാസ് വിദ്യഭ്യാസത്തെ നോവലിസ്റ്റ് അഞ്ചാം ക്ലാസാക്കി വെട്ടികുറച്ചു   (ആടുജീവിതം പേജ് 51 കാണുക) അയാൾ  നാട്ടിൽ ചെയ്തിരുന്ന ജോലിയിൽ പോലും തിരിമറിനടത്തി. കടലിൽപോക്കും മീൻ ഉണക്കലുമായി നടന്നിരുന്ന ഷുക്കുറിനെ നോവലിസ്റ്റ് മണൽ വാരുന്ന നജീബാക്കി.(ആടുജീവിതം പേജ് 28 കാണുക)
75000 രൂപക്ക് വീട് വിറ്റാണ് ഷുക്കൂർ വിസക്കുള്ള പണം കണ്ടെത്തിയത് അതിൽ യാത്രക്കായി 55000  ചിലവായി  എന്നാൽ നോവലിൽ പറയുന്നത് വിസക്ക് വേണ്ടിവന്ന 30000രൂപ ആധാരം ബാങ്കിൽ വെച്ചും,സ്വർണ്ണം വിറ്റും, കടം വാങ്ങിയുമാണ് സ്വരൂപിച്ചത്  എന്നാണ് (ആടുജിവിതം പേജ്:31)
നജീബും ഹക്കീമും സോമാലിയക്കാരൻ ഇബ്രാഹിമും കൂടെ ആട് വളർത്തൽ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടയിൽ മരുഭൂമിയിൽ   വെള്ളം കിട്ടാതെ മണൽ വാരിതിന്ന് രക്തം ചർദ്ദിച്ച് ഹക്കീം അതിദാരുണമായി മരിക്കുന്ന രംഗമാണ് നോലലിൽ വരച്ചുകാണിക്കുന്നത്  (ആടുജീവിതം പേജ് 170,172 കാണുക) ഇത് വായനക്കാരെ ഏറേ നൊമ്പരപ്പെടുത്തിയ ഒരു വിവരണം തന്നെയാണ്. അതുപോലെ സോമാലിയക്കാരൻ ഇബ്രാഹീം അവസാനം നജീബിനെ തനിച്ചാക്കി അപ്രത്യക്ഷനായെന്ന് നോവലിൽ വായിക്കാം (ആടുജീവിതം പേജ് 184കാണുക)എന്നാൽ കേട്ടേളു ഹക്കീം എന്ന കരുവാറ്റക്കാരൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. ജീവിച്ചിരിക്കുന്ന ഈ കരുവാറ്റക്കരനെ ബെന്യാമിൻ കായകുളത്തുകാരനാക്കിയത് നമുക്ക് ക്ഷമിക്കാം എന്നാൽ അയാളെ ഇവ്വിധം മരുഭൂമിയിലെ ചുടുമണൽ വാരിക്കൊടുത്ത് കൊല്ലരുതായിരുന്നു.  അപ്രത്യക്ഷനായി എന്ന് നോവലിസ്റ്റ് തട്ടിവിടുന്ന സോമാലിയക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന ഇരുപത് രിയാലിൽ നിന്നും അഞ്ച് രിയാൽ ഞങ്ങൾക്ക് (ഷുക്കുറിനും ഹക്കീമിനും) നൽകിയാണ് യാത്രപറഞ്ഞുപിരിഞ്ഞതെന്ന് ആടുകളോടൊത്ത് ജീവിച്ച ഷുക്കൂർ പറയുന്നു (മാധ്യമം ചെപ്പ് 25/3/2011) നോവലിൽ പറയുന്നത് നഗരത്തിലെത്തിയ നജീബ് മലബാർ റസ്റ്റോറന്റിന്റെ മുന്നിൽ ബോധംകെട്ട് കുഴഞ്ഞുവീണൂ എന്നാണ് (ആടുജീവിതം പേജ് 189കാണുക) എന്നാൽ മലബാർ റെസ്റ്റോറന്റിൽ നിന്നും വയറു നിറയെ ഭക്ഷണം കഴിച്ചുവെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011) നാട്ടിലേക്ക് വിളിച്ചപ്പോൾ ഭാര്യ പറഞ്ഞു ഉമ്മ മരിച്ചുവെന്ന് ഇതുകേട്ട് കരയുന്ന നജീബിനെയാണ് നോവലിസ്റ്റ് വായനക്കാരുടെ മനസ്സിലേക്ക് ഇട്ടുതരുന്നത് സത്യത്തിൽ നോവലിസ്റ്റ് പറയുന്ന നജീബ് അതായത് ഷുക്കൂർ വീട്ടിലെത്തുമ്പോൾ മകൻ ഉമ്മയുടെ മടിയിലിരുന്ന് കളിക്കുകയാണെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011) 

നോവലിസ്റ്റ് ജീവിച്ചിരിക്കുന്നവരെ എന്തിനാണ് ഇത്ര ക്രൂരമായി വായനക്കരുടെ മനസ്സിലിട്ട് കൊന്നത് ? ഒരു സംഭവത്തെ നുണയുടെ മസാലകൂട്ടുകൾ ചേർത്ത് പൊരിച്ചെടുത്തതിനാലാണോ  ഈ നോവലിന് അവാർഡ് നൽകി ആദരിച്ചത് ? ആടുജീവിതം പേജ് 65-ൽ സഭ്യതക്ക് നിരക്കാത്ത പ്രയോഗം കാണാം നല്ല മലയാളത്തിൽ എഴുതാൻ കഴിയുന്ന കാര്യം വായനക്കാരിൽ അത്രപ്തിയുണ്ടാക്കുന്ന നാടൻ ഭാഷയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വെക്തിയൂടെ അനുഭവത്തെ ആസപദമാക്കി രചിച്ച നോവലിൽ ഇല്ലാ കഥകൾ ചേർത്ത് വിക്രതമാക്കേണ്ടിയിരുന്നില്ല.



34 comments:

ലുഖ്മാന്‍ മന്ദലാംകുന്ന് said...

ജീവിതായോധനം തേടിവന്ന ഒരാളുടെ ദുരന്തവിധി വായനക്കാരിലേക്ക് പകര്‍ന്ന ബെന്യാമിന്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കപ്പെടെണ്ടത് തന്നെയാണ്.. പക്ഷേ അനുവാചകന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതിന്നുവേണ്ടി ജീവിച്ചിരിക്കുന്ന ആളെ ക്രൂരമായ രീതിയില്‍ മരിപ്പിക്കുന്നതൊക്കെ കടുത്ത അപരാധമാണ്.. ഹക്കീമിന്റെ ഭീകരമരണം വായിച് മനസ്സംഘര്‍ഷം അനുഭവിച്ചവരുണ്ട്.. പൊട്ടിക്കരഞ്ഞവരുണ്ട് .. അവരെയൊക്കെ ഇയാള്‍ വിഡ്ഢികളാക്കുകയായിരുന്നു..

നൗഷാദ് അകമ്പാടം said...

ഇയാളിതെന്താ ആളെ കളിയാക്കുകയാണോ..?
ഇതൊരു ജീവചരിത്രമോ ആത്മകഥയോ അല്ല സഹോദരാ...
നോവലാണു..നോവല്‍..!

MOIDEEN ANGADIMUGAR said...

നജീബിന്റെ കഥ മാധ്യമത്തിലൂടെ വായിച്ചിരുന്നു.

വി ബി എന്‍ said...

അപ്പോള്‍ ബെന്യാമിന്‍ എഴുതിയത് ജീവചരിത്രം ആയിരുന്നോ? ഞാന്‍ വിചാരിച്ചത് നോവല്‍ ആണെന്നാണ്..!

ഹംസ said...

സുഹൃത്തെ ബെന്യാമിന്‍ എഴുതിയിരിക്കുന്നത് വെറും നോവലാണ് .. നോവലിന്‍റെ അനുബന്ധമായി “എഴുത്തിന്‍റെ നിയോഗവും വഴിയും” എന്ന പേരില്‍ ബെന്യാമിന്‍ എഴുതിയത് കൂടി ഒന്നുവായിക്കൂ..അപ്പോള്‍ കാര്യങ്ങള്‍ താങ്കള്‍ക്ക് ശരിക്കും മനസ്സിലാവും

Kader said...

ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ തന്റെ രചനയെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു.(വിക്കിപീഡിയ)
അതിനാൽ ഇതര നോവലുകളെ പോലെ സങ്കൽ‌പ്പമല്ല ഒരു വെക്തിയുടെ ജീവിതാനുഭവങ്ങളെ ആസപദമാക്കിയുള്ള രചനയിൽ വെള്ളം ചേർത്തതാണ് ഇവിടെ ചൂണ്ടി കാണിക്കുന്നത്. ആടുജീവിതം നോവലൽ അല്ലെന്നാണ് ഈ ബ്ലോഗർ ധരിച്ചിരിക്കുന്നതെന്ന് കമന്റിട്ടർവർക്ക് തോന്നിയി ടുണ്ടെങ്കിൽ അത് അവരുടെ വായനയുടെ കുഴപ്പം കൊണ്ടുമാത്രമാണ്.നോവലിലെ കഥാപാത്രം തന്നെ സംഭവങ്ങൾ വളച്ചുകെട്ടില്ലാതെ പറയുന്നതിനെയാണോ നിഷേധിക്കെണ്ടത്?

വി ബി എന്‍ said...

സുഹൃത്തേ,

താങ്കള്‍ക്ക് ഇതുവരെ മനസിലായില്ല, ബെന്യാമിന്‍ ആ വ്യക്തിയുടെ ജീവിതമല്ല എഴുതിയത്. ബെന്യാമിന്‍ തന്നെ ആ നോവലിന്റെ ആദ്യമോ, അവസാനമോ ഉള്ള ചെറു കുറിപ്പില്‍ ഇത് പറഞ്ഞിട്ടുണ്ട്.

താങ്കള്‍ തന്നെ പറഞ്ഞത് പോലെ ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ "ആധാരമാക്കി" എഴുതിയ "നോവല്‍" ആണ് ആട്ജീവിതം. അല്ലാതെ നജീബിന്റെ "ജീവിതാനുഭവങ്ങള്‍" അല്ല ആടുജീവിതം.

Kader said...

വി ബി എൻ ബന്യാമിൻ പറഞ്ഞത് ആവർത്തിച്ചു വായിക്കുക ശേഷം കഥാ പാത്രം പറയുന്നത് കേൾക്കുക അപ്പോൾ താങ്കൾക്ക് കാര്യം മനസ്സിലാകുമെന്ന് കരുതുന്നു

വി ബി എന്‍ said...

താങ്കള്‍ പറയുന്നത് ആടുജീവിതം എന്ന "ജീവചരിത്ര"ത്തെപ്പറ്റിയാണെങ്കിലെ അങ്ങനെ ഒരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ.

രാജശേഖരന്‍ എന്നയാളുടെ ജീവിതത്തെ ആധാരമാക്കിയാണ് "ദേവാസുരം" എന്ന സിനിമ ചെയ്തത് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണമായും അയാളുടെ അനുഭവങ്ങള്‍ മാത്രമാണോ?

നൗഷാദ് അകമ്പാടം said...

"...ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ തന്റെ രചനയെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു.(വിക്കിപീഡിയ)
അതിനാൽ ഇതര നോവലുകളെ പോലെ സങ്കൽ‌പ്പമല്ല ഒരു വെക്തിയുടെ ജീവിതാനുഭവങ്ങളെ ആസപദമാക്കിയുള്ള രചനയിൽ വെള്ളം ചേർത്തതാണ് ഇവിടെ ചൂണ്ടി കാണിക്കുന്നത്..."


സഹോദരാ..പല ജന്മങ്ങളും ഈ ബൂലോകത്ത് കണ്ടിട്ടുണ്ട്..
എന്നാലും കടലും കടലാടിയും തമ്മില്‍ വേര്‍തിരിച്ചറിയാത്തൊരു ബ്ലോഗ്ഗ് ജന്മം..
ഇതാദ്യമായി കാണുകയാണു...

കാലുപിടിച്ച് പറയുകയാണു ചേട്ടാ..
അല്ലെങ്കിലേ ബ്ലോഗ്ഗര്‍മാര്‍ വിവരം കെട്ടവരെന്ന് മുഖ്യധാരാ എഴുത്തുകാര്‍ വിളിച്ചു കൂവുന്നു..
താങ്കളായിട്ട് ആ പറഞ്ഞത് മുഴുവന്‍ സത്യമാണെന്ന് അടിവരയിട്ട് പ്രഖ്യാപിക്കരുത്!
പ്ലീസ്......!!!!!

Unknown said...

ഒരാളുടെ അനുഭവകഥ എന്ന്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കുക.. അതേ രീതിയില്‍ കഥ എഴുതുക.. അദ്ദേഹത്തെ ( നജീബിനെ ) വേദികളായ വേദികളിലൊക്കെ പ്രദര്‍ശിപ്പിക്കുക.. എന്നിട്ട് വായനക്കാരില്‍ കടുത്ത ദുരൂഹതയുണര്‍തുന്ന പലതും കൂട്ടിച്ചേര്‍ക്കുക..( നോവലിന്റെ വായനാസുഖത്തിന്നു വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമല്ല ) .. അത് പറയുമ്പോള്‍ 'ഹേയ് ഇത് ഒരു പാവം നോവലാണെന്ന്' പറയുന്നത് നല്ലൊരു ഫലിതമാണ്..

കാട്ടിപ്പരുത്തി said...

ആനയെ കണ്ട കുരുടൻ എന്ന കഥ ഇതാണോ?

Ismail Chemmad said...

കഷ്ടം , സഹോദരാ താങ്കളെ വിളിക്കുന്ന ബ്ലോഗ്ഗര്‍ എന്ന പേര് എന്നെയും ആരെങ്കിലുമൊക്കെ വിളിക്കുമെന്ന് ആലോചിച്ചു ഞാന്‍ ലജ്ജിക്കുന്നു.
ഒരു നോവല്‍ എന്ത്. ജീവ ചരിത്രം എന്ത് എന്നുള്ള തിരിച്ചറിവ് ഇനിയും നിങ്ങള്ക്ക് വരേണ്ടതുണ്ട്.
അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ ഒരു ഹൃദയ സോപര്ഷിയായ നോവലാണ്‌ ആടുജീവിതം.

ശ്രീജിത് കൊണ്ടോട്ടി. said...

" നൗഷാദ് അകമ്പാടം said...
ഇയാളിതെന്താ ആളെ കളിയാക്കുകയാണോ..?
ഇതൊരു ജീവചരിത്രമോ ആത്മകഥയോ അല്ല സഹോദരാ...
നോവലാണു..നോവല്‍..!"

ഹ ഹ ഹ ...

കൊമ്പന്‍ said...

കണ്ണുണ്ടായാല്‍ പോരാ കാണണം നോവല്‍ ഏത് നേവല്‍ ഏത് എന്ന് തിരിച്ചരിയാത്തവന്‍

kambarRm said...

ഹ..ഹ..ഹ

ഞാനിതു വഴി വന്നിട്ടേയില്ല.
ഇങ്ങനെയുമുണ്ടോ ആൾക്കാരു...ഹൌ

കാവലാന്‍ said...

"ഹക്കീമിന്റെ ഭീകരമരണം വായിച് മനസ്സംഘര്‍ഷം അനുഭവിച്ചവരുണ്ട്.. പൊട്ടിക്കരഞ്ഞവരുണ്ട് .. അവരെയൊക്കെ ഇയാള്‍ വിഡ്ഢികളാക്കുകയായിരുന്നു.."

എത്രയും പെട്ടന്ന് ------ നെ തല്ലിക്കൊന്ന് 'വായ'നതൊഴിലാക്കിയവരുടെ വികാരത്തെ വിലമതിക്കേണ്ടതാണ്, പിന്നെ പണ്ടെങ്ങാണ്ട് ക്രൗഞ്ചക്കിളി അമ്പേറ്റുചത്തതിന് ഒരു ഇതിഹാസം തന്നെ രചിച്ച ആദികവിമുതല്‍ ഇങ്ങ് ഒരു പുഗ്ഗ്.....ശ്യൊ, പുസ്പം വീണുകെടന്നതിന് ഒരു ഖണ്ഡകാവ്യം രചിച്ച ആശാന്‍ വരെയുള്ളവര്‍ ഇത്തരം വായനാതുരന്മാരോട് തെറ്റ് ഏറ്റുപറയേണ്ടതാണ്.

Unknown said...

ഒരാളുടെ ജീവിത അനുഭവം എന്ന് പറഞ്ജ് എഴുതുമ്പോള്‍ അതില്‍ പൊടിപ്പും തൊങ്ങലും ആകാമെങ്കിലും വലിയ കളവു എഴുതുന്നത് വായനക്കാരെ വന്ചിക്കലാനെന്നു ഏത് കൊച്ചുകുട്ടിക്കും അറിയേണ്ടതാണ്.. അല്ലെങ്കില്‍ പിന്നെ ഇതിലെ കഥാപാത്രമായ നജീബിനെ വേദികളിലൊക്കെ കൊണ്ട്നടന്നിരുന്നത് എന്തിനാണെന്ന് വിമര്‍ശകര്‍ പറയണം.. ഇതില്‍ മരിച്ചു എന്ന് പറഞ്ഞ വ്യക്തി ഇതിനെതിരെ പ്രതികരിച്ചത് എന്തിനാണെന്ന് പറയണം.. ഇവിടെ പ്രതികരിച്ചവരൊക്കെ ഒരു തരം വൈകാരികതയോടെയാണ് പ്രതികരിച്ചിട്ടുള്ളത്.. തങ്ങള്‍ ആരാധിക്കുന്ന നടനെ വിമര്‍ശിക്കുമ്പോള്‍ സഹിക്കാതെ ചീത്ത പറയുന്ന ആരാധകരെപോലെ ..നോവലും നോവലിസ്റ്റും അപ്രമാദിത്വം അവകാശപ്പെടുന്നവരാണെന്ന് ചിന്തിക്കുന്ന ആരാധകര്‍ ക്ഷമിക്കുക ..

ഐക്കരപ്പടിയന്‍ said...

യതാർഥ മരുഭൂജീവിതം തന്നെ എഴുതാൻ മാത്രമുള്ളപ്പോൾ ഒരു പാട് കുടുംബങ്ങൾക്കും നാടിനും വിദേശനാണ്യം ചുരത്തുന്ന ഈ നാടിനെ ബത്സിച്ചു കൊണ്ട് വേണ്ടിയിരുന്നില്ല ഈ നോവൽ....നോവൽ എന്ന നിലക്ക് അതിശയോക്തിയാവാമെൻകിലും ഇതു ഇത്തിരി കടന്നു പോയി...

ശ്രീക്കുട്ടന്‍ said...

എന്തിനും ഏതിനും ഒരു നെഗറ്റീവ് വശം കണ്ടെത്തുക എന്നത് ഒരു ഫാഷനായിട്ടുണ്ടല്ലോ. വെറുമൊരു നോവലിനെക്കുറിച്ച് ഇത്രയ്ക്ക് വേവലാതിയോ....കഷ്ടം...

Anonymous said...

ഒരു പ്രവാസി മരുഭൂമിയിൽ അനുഭവിച്ച് തീർത്തപ്രയാസങ്ങൾ കേട്ടാണല്ലോ ബന്യാമിൻ ആടു ജീവിതം എഴുതിയത് അപ്പോൾ ഇതൊരു സങ്കൽ‌പ്പനോവൽ അല്ല അതുകൊണ്ട് ഗ്രന്ഥകാരൻ വായിൽ തോന്നിയത് എഴുതി വിട്ടത് അനീതിയാണ്

Sabu Hariharan said...

ഇതിനു രണ്ടു വശങ്ങൾ ഉണ്ടല്ലോ (മറ്റെന്തിനേയും പോലെ).
യഥാർത്ഥ ജീവിതവും, സങ്കൽപ്പവും കൂട്ടിക്കുഴയ്ക്കുമ്പോൾ സംഭവിക്കുന്നതാണിത്‌. ഇതു യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളെ ആധാരമാക്കിയാണ്‌ എഴുതിയതെന്ന് പലയിടത്തും പറഞ്ഞിട്ടുണ്ടല്ലോ. ഇതു വെറും നോവലാണെന്ന് കരുതിയാൽ പ്രശ്നം തീർന്നു. ഇതു ജീവിത കഥയെന്ന് നോവലിസ്റ്റ്‌ അവകാശപ്പെട്ടിട്ടില്ലല്ലോ. എങ്കിൽ മാത്രമല്ലേ ഇതിൽ ഒരു വിവാദത്തിനു വകുപ്പുള്ളൂ ?

ഷബീര്‍ - തിരിച്ചിലാന്‍ said...

വിവാദങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവര്‍ക്ക് അതിനുള്ള ഒരു വക എന്നല്ലാതെ ഇതിനെ വേറെ എന്ത് പറയാന്‍. അമ്മയെ തല്ലിയാലും രണ്ടുണ്ട് വാദം എന്ന് കേട്ടിട്ടില്ലേ... അതുതന്നെ ഇതും...

Unknown said...

ഞാനും ആടു ജീവിതം വായിച്ചിരുന്നു.. യഥാര്‍ത്ഥ അനുഭവമെന്ന ധാരണയില്‍ എന്നെ അത് വല്ലാതെ ഉലച്ചിരുന്നു..
പുസ്തകരചയിതാവിന്നു കിട്ടിയ അവാര്‍ഡുകളിലും പുസ്തകത്തിന്നു കിട്ടിയ ജനകീയതയിലും കണ്ണഞ്ചി ബെന്യാമിന്റെ ആരാധകരായി തീര്‍ന്ന നൌഷാദ് അകംബാടവും ismail chemmad- ഉം സമനില തെറ്റിയ പോലെയാണ് പ്രതികരിച്ചിരിക്കുന്നത്..മറ്റ് ചിലര്‍ ആരാധക ജല്പനങ്ങള്ക്ക് കോറസ് പാടുകയും ചെയ്യുന്നു.. മാന്യമായി പ്രതികരിച്ചവരെയല്ല ഇവിടെ ഉദ്ദേശിച്ചത്..
ബ്ലോഗ്‌ ലോകത്തെ അതികായര്‍ തന്നെ പലരും ആടുജീവിതത്തെ നിരൂപണം ചെയ്തിട്ടുണ്ട്..അതില്‍ പ്രമുഖയാണ്‌ സബിത ടീച്ചര്‍ .. അവരതിലെ ഓരോ ഭാഗവും എടുത്ത് രോഷം കൊണ്ടതും പൊട്ടിക്കരഞ്ഞതും വിവരിക്കുന്നുണ്ട്..ഒരാളുടെ ഒറിജിനല്‍ ജീവിതാനുഭവം എന്ന നിലക്ക് തന്നെയാണ് ഇവരടക്കം എല്ലാവരും നിരൂപിച്ചത്.. ഈ ബ്ലോഗര്‍മാരൊക്കെ ismail chemmad- ന്റെ വിവരംകെട്ട വര്‍ത്തമാനത്തിന്റെ പരിധിയില്‍ വരുമോ ആവോ ?

വിക്കിപീഡിയയില്‍ പറയുന്നത് നജീബിന്റെ ജീവിതാനുഭാവമെന്നാണ്‌.. അത്കൊണ്ട് തന്നെയാണല്ലോ നജീബിനെ വേദികളിലൊക്കെ കൊണ്ട് നടന്നത്.. ( മാധ്യമം അഭിമുഖത്തില്‍ എന്നെ പ്രദര്‍ശന വസ്തുവാക്കിയെന്നല്ലാതെ എനിക്കൊനും ലഭിചില്ലന്നു നജീബ് പരിഭവിക്കുന്നുണ്ട്.) ..പൊടിപ്പും തൊങ്ങലും ആരും എതിര്‍ക്കുന്നില്ല..പക്ഷേ ഇത് ആ പുസ്തകത്തില്‍ തന്നെ ഏറ്റവും മുഴച് നില്‍ക്കുന്നതോ ശ്രദ്ധേയമായതോ ആയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍തതാണ്.. അത് അപരാധമാണ്.. ആരാധകവ്രന്ദം അംഗീകരിക്കില്ലന്കിലും ... ബ്ലോഗറോട് ഒരഭിപ്രായമുണ്ട്..പോസ്റ്റിലെ പദങ്ങളുടെ രൂക്ഷത കുറയ്ക്കാമായിരുന്നു എന്ന്..

Kader said...

ആടു ജീവിതത്തെ വിമർശിച്ചുകൊണ്ട്എഴുതുമ്പോൾ പ്രതീക്ഷിച്ചതാണ് നോവലിനെ സ്നേഹിക്കുന്ന നോവലിസ്റ്റിനെ ആരാധിക്കുന്ന ആരാധകകൂട്ടംബഹളം വെക്കുമെന്ന് ഈ ബ്ലോഗിന്റെ ആരംഭത്തിൽ തന്നെ അക്കാര്യം സൂചിപ്പിക്കുകയും ചെയ്തിടുണ്ട് എന്നാൽ ബ്ലോഗ് ശീർഷകം മാത്രം വായിച്ച് കമന്റിട്ടവരുമൂണ്ട് ഈ കൂട്ടത്തിൽ എന്ന് തോന്നുന്നു .ബ്ലോഗിൽ എന്താണ് എഴുതിരിക്കുന്നത് എന്ന് വായിക്കാതെ ചിലർ ബൂലോകത്തുനിന്നും ഇറങ്ങിതിരിച്ചിരിക്കുന്നു ഇങ്ങിനെയോരു ബ്ലോഗ് പോസ്റ്റിയത് കാരണം ഈ ബൂലോക ബുജികൾക്ക് നാണക്കേടായത്രെ! ആടു ജീവിതത്തിലെ പേജ് 65വായിച്ചപ്പോൾ എന്തെ ഈ ബൂലോക നാണംകുങ്ങിണികൾ നാണിച്ച് തലകുനിക്കാതിരിക്കുന്നത് ?നാണിക്കാൻ മാത്രം ഈ ബ്ലോഗിൽ അശ്ലീലമൊന്നും എഴുതിപിടിപ്പിച്ചിട്ടില്ല സുഹ്രത്തുക്കളെ നോവലും കഥയും ലേഖനവും കവിതയുമെല്ലാം തിരിച്ചറിയാൻ കഴിയുന്ന ഒരു സാധാരണക്കാരനിൽ സാധാരണക്കാരൻ തന്നെയാഈയുള്ളവനെന്ന്ബ്ലോഗ് പ്രതികൂലികൾ മനസ്സിലാക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.കുരുടംൻ ആനയെ കണ്ടപോലെ എന്ന് അഭിപ്രായപെട്ട കാട്ടിപ്പരുത്തിയും ഈ കുട്ടത്തിൽ അകപെട്ടല്ലോ?ബാക്കിയുള്ളത് പിന്നെ പറയാം.

വി ബി എന്‍ said...

ഇതിപ്പോ ഈ പറയുന്നത് പോലെയാണെങ്കില്‍ എംടിയുടെ രണ്ടാമൂഴവും വടക്കന്‍ വീരഗാഥയുമെല്ലാം വിമര്‍ശിക്കപ്പെടണമല്ലോ. ഇവിടെ നജീബിന്റെ അനുഭവങ്ങള്‍ ആസ്പദമാക്കി ബെന്യാമിന്‍ നോവല്‍ എഴുതി. അവിടെ മറ്റു രണ്ടു കൃതികളെ ആസ്പദമാക്കി എംടി സൃഷ്ടി നടത്തി. രണ്ടു പേരും അവരുടേതായ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകളും വ്യാഖ്യാനങ്ങളും നടത്തി. അപ്പോള്‍ അതും താങ്കള്‍ വിമര്‍ശിക്കുമോ?

Unknown said...

പ്രിയ വി.ബി.എന്‍.. അത് രണ്ടും അജഗജാന്തരമുണ്ട്.. ഒന്ന് ഐതിഹ്യവും മിത്തും ഒക്കെ കൂടിക്കലര്‍ന്ന ഒരു ചരിത്രമാണ്.. അതില്‍ അവരവരുടെ താല്പര്യങ്ങള്‍ ക്കനുസരിച് കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടാവാം.. അതിന്നു ഒരു തിരുത്ത് കൊടുക്കുകയാണ് മഹാനായ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍.. മറിച്, ഇത് ചരിത്രമല്ല .. ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവിതാനുഭാവമാണ്.. ആ വ്യക്തിയെ ലോകം മുഴുവന്‍ കൊണ്ട് നടന്ന്‍ ദേ ഇയാളുടെ ജീവിതാനുഭാവമാണെന്ന് പറഞ്ഞു എഴുതുന്ന പുസ്തകത്തില്‍ അതിന്റെ മുഖ്യഭാഗത്ത് ഇല്ലാത്ത സംഭവങ്ങള്‍ എഴുതുന്നത് രചനാസദാചാരതിന്ന്‍ ചേര്‍ന്നതല്ല എന്ന് തന്നെയാണ് ബ്ലോഗറോടൊപ്പം എന്റെയും അഭിപ്രായം..

നൗഷാദ് അകമ്പാടം said...

"പുസ്തകരചയിതാവിന്നു കിട്ടിയ അവാര്‍ഡുകളിലും പുസ്തകത്തിന്നു കിട്ടിയ ജനകീയതയിലും കണ്ണഞ്ചി ബെന്യാമിന്റെ ആരാധകരായി തീര്‍ന്ന നൌഷാദ് അകംബാടവും ismail chemmad- ഉം സമനില തെറ്റിയ പോലെയാണ് പ്രതികരിച്ചിരിക്കുന്നത്..."

എന്റെ സഹോദരാ..എനിക്ക് കണ്ണഞ്ചിപ്പോയിട്ടുണ്ട്..അതീ ആട് ജീവിതം വായിച്ചിട്ടൊന്നുമല്ല മറിച്ച്
ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍...പ്രവാചകനില്‍...ആള്‍ക്കെമിസ്റ്റിന്‍..യയാതിയില്‍...
സര്‍ഗ്ഗ വൈഭവം എന്താണെന്നും "ഭാവന" എന്നത് സങ്കല്പ്പിച്ചുണ്ടാക്കുന്ന ഒരു കഥക്ക് അക്ഷരങ്ങള്‍കൊണ്ട് ഒരു ചട്ടക്കൂട് പണിയുക എന്നതല്ലെന്നും മനസ്സിലാക്കാന്‍ ഇവയിലൊരെണ്ണം മതി..

ബെന്യാമിന്റെ കൃതിയല്ല..ഏതു സന്തോഷ് പാണ്ടിയുടെ വഹയാണെങ്കിലും ഞാന്‍ ഇത് തന്നെ പറഞ്ഞേനെ.
ഒരാളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും "പ്രചോദനം" ഉള്‍ക്കൊണ്ട് എഴുതുന്നത് ഒരു ഭാവനാ സൃഷ്ടിയെങ്കില്‍
തന്റെ ഭാവനാവൈഭവത്തിനനുസൃതമായി അതില്‍ എഴുത്ത്കാരനു പൂര്‍‌ണ്ണമായ കൈകടത്തലുകള്‍ നടത്താം..
അത് ജീവചരിത്രമല്ല,ആത്മകഥയല്ല,പത്ര റിപ്പോര്‍ട്ടുമൊന്നുമല്ലാത്തിടത്തോളം കാലം..

മലയാളത്തിലെ പല പ്രശസ്തകൃതികളുടേയും മൂല കഥ ഇത് പോലെ ഒരാളുടെ കഥയോ ഒരു സമൂഹത്തിന്റെ കഥയോ ഒരു കേട്ടുകേള്വിയില്‍ ജനനം കൊണ്ടതോ ഒക്കെ ആവാം..അതിന്റെ പിന്നാലെയൊക്കെ പോയി
"അയ്യോ അങ്ങനെയല്ല..ഇതിങ്ങനെയാ.." എന്ന് വിളിച്ചു കൂവാനാണോ താങ്കളുടെ പരിശ്രമം?!

പിന്നെ നജീബിനെ കെട്ടി എഴുന്നള്ളിച്ച് നടന്നു എന്നുള്ളതൊക്കെ പുസ്തകത്തിനു പുറത്തുള്ള "പ്രമോഷന്‍" കാര്യങ്ങളാണു..അതൊക്കെ ഓരോരുത്തരുടെ കാഴചപ്പാട്.

എനിക്കല്‍ഭുതമില്ല എന്നാല്‍ സഹതാപമുണ്ട് താനും..
ഒരിക്കല്‍ ഭാര്യ മറ്റൊരാളോടൊപ്പം പടിയിറങ്ങിപ്പോയ തീം വെച്ച് ഒരു പ്രശസ്ത ബ്ലോഗ്ഗര്‍ ചെറുകഥയെഴുതിയപ്പോള്‍ കമന്റ് ബോക്സില്‍ സഹതാപ തരംഗം ആഞ്ഞടിച്ചു..!!
വായനക്കാരുടെ വായനാനിലവാരം അറിയാന്‍ അതു തന്നെ ധാരാളം..
ഇനി ഒരു കള്ളന്റെ കഥയെഴുതിയാല്‍ "ഓ..ഇയാള്‍ക്കിതായിരുന്നു പണി അല്ലേ"
എന്നു ചോദിക്കുന്നിടം വരെ കാര്യങ്ങളെത്തി...

അതിനാല്‍ ഈ പോസ്റ്റിനെ അനുകൂലിച്ചെഴുതുന്നവരില്‍ എനിക്ക് പരാതിയില്ല...താങ്കളിലും..
ഉള്ളത് ബ്ലോഗ്ഗ് വായനെയേയും ബ്ലോഗ്ഗര്‍മാരേയും നാഴികക്ക് നാല്പ്പതു വട്ടം കുറ്റപ്പെടുത്തുന്ന..
മിന്നാമിന്നിയെന്നും വാല്‍നക്ഷത്രമെന്നും മലയാളം നേരേ ചൊവ്വേ എഴുതാനറിയാത്തവന്റെ സ്ലേറ്റ് സാഹിത്യമെന്നും പരിഹാസ ശരങ്ങള്‍ എയ്യുന്ന സവര്‍ണ്ണ മുഖ്യധാരാ എഴുത്തുകാരുടെ വചനങ്ങളിലെ തിരിച്ചറിവ് നല്‍കുന്ന ഒരു പാഠമുണ്ട്..അത് തന്നെ ധാരാളം!.
നന്ദി
നമസ്ക്കാരം.

നൗഷാദ് അകമ്പാടം said...

എന്റെ മറുപടി ഇവിടെ തീരുന്നു..
ഇനി നിങ്ങളായി നിങ്ങളുടെ പാടായി..!

Unknown said...

എനിക്ക് പറയാനുള്ളത്..

ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിലൂടെ ബ്ലോഗട്ടെ.. സവര്‍ണ്ണ മുഖ്യധാരാ എഴുത്തുകാരൊക്കെ മണ്ണാങ്കട്ട .. ചവറ്റുകൊട്ടയില്‍ വലിച്ചെറിയുക അവരുടെ തിട്ടൂരങ്ങള്‍..

Ismail Chemmad said...

>>>>naseer said...
ഞാനും ആടു ജീവിതം വായിച്ചിരുന്നു.. യഥാര്‍ത്ഥ അനുഭവമെന്ന ധാരണയില്‍ എന്നെ അത് വല്ലാതെ ഉലച്ചിരുന്നു..
പുസ്തകരചയിതാവിന്നു കിട്ടിയ അവാര്‍ഡുകളിലും പുസ്തകത്തിന്നു കിട്ടിയ ജനകീയതയിലും കണ്ണഞ്ചി ബെന്യാമിന്റെ ആരാധകരായി തീര്‍ന്ന നൌഷാദ് അകംബാടവും ismail chemmad- ഉം സമനില തെറ്റിയ പോലെയാണ് പ്രതികരിച്ചിരിക്കുന്നത്..മറ്റ് ചിലര്‍ ആരാധക ജല്പനങ്ങള്ക്ക് കോറസ് പാടുകയും ചെയ്യുന്നു.. മാന്യമായി പ്രതികരിച്ചവരെയല്ല ഇവിടെ ഉദ്ദേശിച്ചത്..
ബ്ലോഗ്‌ ലോകത്തെ അതികായര്‍ തന്നെ പലരും ആടുജീവിതത്തെ നിരൂപണം ചെയ്തിട്ടുണ്ട്..അതില്‍ പ്രമുഖയാണ്‌ സബിത ടീച്ചര്‍ .. അവരതിലെ ഓരോ ഭാഗവും എടുത്ത് രോഷം കൊണ്ടതും പൊട്ടിക്കരഞ്ഞതും വിവരിക്കുന്നുണ്ട്..ഒരാളുടെ ഒറിജിനല്‍ ജീവിതാനുഭവം എന്ന നിലക്ക് തന്നെയാണ് ഇവരടക്കം എല്ലാവരും നിരൂപിച്ചത്.. ഈ ബ്ലോഗര്‍മാരൊക്കെ ismail chemmad- ന്റെ വിവരംകെട്ട വര്‍ത്തമാനത്തിന്റെ പരിധിയില്‍ വരുമോ ആവോ ?>>>>

ഞാന്‍ ഇത് വായിച്ചത് ഒരു ജീവ ചരിത്രമല്ല , ഒരു നോവലാണെന്നു ശരിയായി ധരിച്ചു തന്നെയാണ്. എന്നിട്ടും എന്റെ മനസ്സിനെ ഉലയ്ക്കാന്‍ ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. താങ്കള്‍ പറഞ്ഞ പോലെ ഒരു ആരാധനയല്ലെങ്കിലും , ഈ കൃതിയുടെ കര്‍ത്താവിനോടു ഒരു പ്രത്യേക ബഹുമാനം തോന്നിയിട്ടുണ്ട്. അത് അദ്ദേഹത്തിന്‍റെ സര്‍ഗശേഷിയോടുള്ള അത്ഭുദം കൊണ്ടു തന്നെയാണ്. എന്റെ കൊമെന്റ്റ് വിവരം കെട്ട കമെന്റ് ആയി വ്യഖ്യാനിച്ചതിനെ കുറിച്ച് എനിക്ക് നിങ്ങലോടോന്നും പറയാനില്ല.

പിന്നെ ആരും തിരിഞ്ഞു നോക്കാതിരുന്ന ഒരു ബ്ലോഗിന്റെ ചീപ്പ്‌ പുബ്ലിസിറ്റി ക്കു വേണ്ടി ഇത്തരം ഒരു പോസ്റ്റ്‌ സഹായിച്ചതില്‍ ബ്ലോഗ്ഗെര്‍ക്ക് ആശ്വസിക്കാം. ഇനിയും ഈ വിഷയത്തില്‍ പ്രതികരിച്ചു ഈ പോസ്റ്റിന്റെ കമെന്റ് കൂട്ടാന്‍ താല്പര്യമില്ല.
എല്ലാവര്ക്കും നന്ദി

Kader said...

പിന്നെ ആരും തിരിഞ്ഞു നോക്കാതിരുന്ന ഒരു ബ്ലോഗിന്റെ ചീപ്പ്‌ പുബ്ലിസിറ്റി ക്കു വേണ്ടി ഇത്തരം ഒരു പോസ്റ്റ്‌ സഹായിച്ചതില്‍ ബ്ലോഗ്ഗെര്‍ക്ക് ആശ്വസിക്കാം. ഇനിയും ഈ വിഷയത്തില്‍ പ്രതികരിച്ചു ഈ പോസ്റ്റിന്റെ കമെന്റ് കൂട്ടാന്‍ താല്പര്യമില്ല.
എല്ലാവര്ക്കും നന്ദി(ismailchemmad)
------------------------------
ആടുജീവിതം എന്ന നോവൽ വായിച്ച് ദിവസങ്ങൾക്കുശേഷമാണു ആടുജീവിതം ജീവിച്ചു തീർത്ത ആറാട്ടുപുഴക്കാരന്റെ ആടുജീവിതം മാധ്യമംചെപ്പിൽ വായിച്ചത്. ജീവിച്ചിരിക്കുന്ന ഒരുവെക്തിയൂടെ ജീവിതാനുഭവങ്ങളെ ആധാരമാക്കിയുള്ള രചനയെന്ന് നോവലിസ്റ്റ് പരിജയപെടുത്തിയ ആടുജീവിതവും ആജീവിതം അനുഭവിച്ച ആറാട്ടുപുഴക്കാരന്റെ ആടുജീവിതവും തമ്മിലൂള്ള അന്തരം തുറന്ന്കാട്ടുക എന്നതാണ് ഈ പോസ്റ്റ് കൊണ്ടുദേശിച്ചത് അല്ലാതെ ചെമ്മാട്ടുകാരൻ അഭിപ്രായപെട്ടപോലെ പബ്ലിസിറ്റിയല്ല.സ്വന്തം ബ്ലോഗിന്റെ പബ്ലിസ്റ്റി ലക്ഷ്യമിട്ടായിരിക്കും ഇയാൾ കൌമാരത്തിലെ പ്രണയം പോസ്റ്റിയത് ദുർ ഗന്ധമുള്ളിടത്തെഈച്ച്കൾ വരൂ എന്ന നിനച്ച് കുടുംബിനിയായി കഴിയുന്ന സ്ത്രീയെപോലും ബൂലോകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നയാളാണ് ആടുജീവിതത്തെകുറിച്ച് എഴുതിയപ്പോൾ ബ്ലോഗറായതിൽ നാണിക്കുന്നുവെന്ന് വിലപിച്ചത് !

Anonymous said...

ബുലോക അധിപരായ നവഷാദ് ആകമ്പാടത്തിനും ഇസ്മായീൽ ചെമ്മാടും കമന്റാൻ താൽ‌പ്പര്യമില്ലാതെ ബൂലോകസിംഹാസനത്തിൽ ഉപവിഷ്ഠരായതിനാൽ കംന്റുകളൂടേ എണ്ണം കൂടുകയില്ല. ഹ ഹ ഹ

Anonymous said...

കണക്കെടൂപ്പ്

ചെമ്മാട്ടുകാരന്റെ ബ്ലോഗിൽ 3574 വിസിറ്റേഴ്സ് വന്നിരിക്കുന്നു ആരുംതിരിഞ്ഞ് നോക്കാത്ത ബ്ലോഗെന്ന് ചെമ്മാട്ടുകാരൻ ആരോപിക്കുന്ന അക്ഷരക്കൂട്ടിൽ ഇതുവരെ 3317 ആളുകൾ വന്നിരിക്കുന്നു വിവരക്കേടിന് കയ്യും കാലും മുളച്ചാൽ അതിനാണോ ----- എന്ന്പറയുന്നത്?