കാന്തപുരം പ്രവാചക കേശമാണെന്ന് അവകാശപ്പെട്ട് സുക്ഷിക്കുന്ന മുടിയെകുറിച്ചുള്ളപോര് കേരളത്തിലെ പണ്ഡിതൻ മാർക്കിടയിൽ ആരംഭിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ കോഴിക്കോട് കേശസൌധം പണിയുന്ന സാഹചര്യത്തിൽ പണ്ഡിതൻമാരുടെ പോര് ശ്രദ്ധിക്കുക. കാന്തപുരം സുക്ഷിക്കുന്ന മുടി ഒറിജിനൽ അല്ല എന്നുള്ള പ്രതിയോഗികളുടെ വാദത്തിന് മറുപടിയായാണ് അഹമ്മദ് ഖസ്റജ് എന്നയാളെ മർക്കസിൽ കൊണ്ട് വന്ന് മുടി ഏറ്റു വാങ്ങിയിരിക്കുന്നത്.
മുടിയെപറ്റി കാന്തപുരത്തിന്റെ എതിർഗ്രൂപ്പിലുള്ള പണ്ഡിതൻ പറയുന്നുകാണുക
മുടിയെ പറ്റി കാന്തപുരം
മുടിയെ പറ്റി മുജാഹിദ് മൌലവിയുടെ അഭിപ്രായം കാണുക
മുജാഹിദ് മൌലവിമാർ മുടിവെള്ളം കുടിക്കാമെന്നാണ് പ്രസംഗിക്കുന്നത് പക്ഷെ ഒറിജിനൽ കിട്ടണം.
വിചിന്തനത്തിൽ അബദ്ധം സംബവിച്ചുവെന്ന് മുജാഹിദ് മൌലവി
ലഘുലേഖയിൽ പറയുന്നു റസൂൽ(സ) കാന്തപുരത്തെ ത്രിപ്ത്തിപ്പെട്ടിരിക്കുന്നുവെന്ന് എന്നാൽ പലിശയിടപാട് റസൂൽ(സ) നിരോധിച്ചതാണ് റസൂൽ നിരോധിച്ചകാര്യം പ്രവർത്തിക്കുന്നവരെ റസൂൽ എങ്ങിനെ ത്രിപ്തിപെടുമെന്ന് ചിന്തിക്കുക കൂടുതൽ മൻസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
മുടിയാണോ മുസ്ലീംങ്ങളുടെ മുഖ്യപ്രശനം ?
കോഴിയുടെ കാലിൽ മുടി ചുറ്റിയതു പോലെ എന്നൊരു പഴമൊഴിയുണ്ട് അതുപോലെ കാന്തപുരത്തിന്റെയും അണികളുടെയും തലച്ചോറിൽ മുടിചുറ്റിയത് കാരണം വട്ടത്തിൽ തിരിയുകയാണ് അവർ. നാൽപ്പത് കോടിയുടെ കേശസൌധം പണിയലാണോ കേരള മുസ്ലീംകളുടെ മുഖ്യ ആവശ്യം ? ദരിദ്രകോടികൾ വസിക്കുന്ന ഇന്ത്യാ രാജ്യത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കോഴിക്കോട് നിർമ്മിച്ചാൽ മുസ്ലീംകളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമോ ? രാപാർക്കാൻ കൂരയില്ലാത്തവർ,രോഗം ബാധിച്ച് ചികിത്സിക്കാൻ വകയില്ലാത്തവർ, സാമ്പത്തിക പ്രശനം കാരണം പഠനം പാതി വഴിയിൽ മുടങ്ങിയ പാവപ്പെട്ട കുട്ടികൾ, തൊഴിൽ രഹിതരായ ചെറുപ്പക്കാർ, സ്ത്രീധനത്തിന്റെ കരാളഹസ്തങ്ങളിൽ അകപ്പെട്ട് വിവാഹം മുടങ്ങിയ യുവതികൾ,ഇവരുടെയെല്ലാം നിലവിളികൾ നമുക്ക് ചുറ്റും അലയടിക്കുമ്പോഴാണ് മുസ്ലീം സമുദായത്തിലെ ഒരു പ്രമുഖ ഗ്രൂപ്പിന്റെ നേതാവ് പാവങ്ങളെ വിസ്മരിച്ച് കോഴിക്കോടിന്റെ മണ്ണിൽ കോടികൾ കൊണ്ട് അമ്മാനം ആടുന്നത് അതും അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ലന്ന് പറഞ്ഞുകോണ്ട് മുസ്ലിംകളിൽ സാമൂഹികചിന്തയുണ്ടാക്കാൻ പണിയെടുത്ത മഹാനായ റസൂൽ(സ) പേരിൽ.കേരളത്തിലെ ഓരോ മഹല്ലിനെയും കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പ്രയാസപെടുന്ന നിരവധി മുസ്ലീം കുടുംബങ്ങളെ കണ്ടെത്താൻ കഴിയും എന്ന കാര്യത്തിൽ സംശയത്തിന് ഇടമില്ല. ഇങ്ങിനെയുള്ള ആയിരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധൂർത്തടിക്കുന്ന ഈ നാൽപ്പത് കോടികൾ കൊണ്ട് സാധ്യമാവില്ലെ? റസൂലിന്റെ മുടി എന്ന് അവകാശപെട്ട് കാന്തപുരം കൊണ്ട് വന്നിട്ടുള്ള ഈ രണ്ട് മൂന്ന് മുടികഷ്ണങ്ങൾ സൂക്ഷിക്കാൻ നാൽപ്പത് കോടിയുടെ കേശസൌധം പണിയേണ്ട കാര്യമുണ്ടോ? ഇത് പ്രവാചക സ്നേഹമോ അതോ ധൂർത്തിനെതിരെ നിലകൊണ്ട പ്രവാച അധ്യാപനങ്ങൾക്ക് നേരെയുള്ള നിന്ദയോ ?
മുസ്ലീം സമുദായത്തിലെ യുവാക്കൾ ക്രിമിനലുകളും,മദ്യപാനികളുമായി അധപതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരെ സംസ്ക്കരിക്കാൻ ഉത്തരവാദിത്വമുള്ള പണ്ഡിതൻമാരാണ് മുടി പോര് നടത്തി സമയം കളയുന്നത്.