Wednesday, 22 December 2010

സലഫി നാട്ടിൽ മൌലാന മൌദൂദി സ്മരിക്കപെടുന്നു


ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ നായകൻ മൌലാന സയ്യിദ് അബുൽ അഅലാമൌദൂദിയെ സലഫികളുടെ നാടായ സൌദി അറേബിയയിൽ ആദരിക്കുകയും സ്മരിക്കപെടുകയും ചെയ്യുന്നു . മൌലാന മൌദൂദിക്ക് നേരെ കേരള സലഫികൾ അതിരൂക്ഷമായി വിമർശനം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൌദി അറേബ്യ മൌലാന മൌദൂദിയെ അംഗീകരിക്കുകയും സ്മരിക്കുകയും ചെയ്യുന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
സൌദി അറേബ്യയിലെ റേഡുകൾക്കും സ്കൂളുകൾക്കും മൺമറഞ്ഞു പോയ മഹാൻമാരുടെ നാമങ്ങൾ നൽകി അനുസ്മരിക്കുന്നത് കാണാം ഇമാം ഹൻബൽ,ഇമാം മാലിക്ക് , ഇബ്നുസീന, സലാഹുദ്ധീൻ അയ്യുബി തുടങ്ങിയ നാമങ്ങൾ ഉദാഹരണം.കൂട്ടത്തിൽ മൌലാന മൌദൂദിയുടെ നാമത്തിലും സൌദിഅറേബിയയിൽ റോഡുകളും മദ്രസ്സയുമുണ്ട്
സൌദി അറേബ്യയിലെ പ്രധാന നഗരങ്ങളായ രിയാദ്, ജിദ്ദ, ദമ്മാം എന്നിടങ്ങളിൽ മൌലാന മൌദൂദിയുടെ പേരിൽ റോഡുകളുണ്ട്.


ദമ്മാമിലെ അൽ നഹീലിലുള്ള അബുൽ അഅലാമൌദൂദി സ്ട്രീറ്റ്


അൽ ഹസ്സ ഗുംസിയിലെ അബുൽ അ അലാ മൌദൂദി മദ്രസ്സ


120 പരം ഗ്രന്ഥങ്ങൾ രചിക്കുകയും നിരവധി ലഘുലേഖകൾ എഴുതുകയും ചെയ്തിട്ടുള്ള വിശ്വപ്രസിദ്ധ പണ്ഡിതനായ മൌലന മൌദൂദി ഇസ്ലാമിക സമൂഹത്തിന് നൽകിയിട്ടുള്ള സേവനങ്ങൾ എണ്ണിതിട്ടപെടുത്തുക സാധ്യമല്ല.ഇസ്ല്ലാം വിരുദ്ധ ശക്തികൾക്കെതിരെ തന്റെ തൂലിക പടവാളാക്കി പ്രതിരോധിക്കുകയും മുസ്ലീകൾക്ക് ദിശാബോധം നൽകുകയും ചെയ്ത ആ മഹാ ദാർശനികനെ മുസ്ലീലോകത്തിന് എങ്ങിനെ വിസ്മരിക്കാൻ കഴിയും ? എന്നാൽ ശത്രുതമുലം അന്ധത ബാധിച്ചവർക്ക്
യാഥാർത്ത്യം ഗ്രഹിക്കുവാൻ കഴിയുകയില്ല അതിനാൽ അവർ ചോദിച്ചുകൊണ്ടിരിക്കും സൌദി അറേബ്യാ റോഡിന് മൌദൂദിയുടെ പേര് നൽകിയതിൽ എന്ത് കാര്യമെന്ന്.ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക എന്നതിന് തുല്ല്യമാണ് ഈ ചോദ്യം. മൌലാന മൌദൂദിയുടെ വിദ്യഭ്യാസ ദർശനങ്ങളെ ആദരപൂരവ്വം സ്വാഗതചെയത്കൊണ്ട് 1961-ലാണ് സൌദി അറേബ്യ മദീനായൂണിവേഴ്സ്റ്റിക്ക് വേണ്ടി പാഠ്യപദ്ധതി തയ്യാറാക്കാൻ അദേഹത്താട് ആവശ്യപ്പെട്ടത്.മൌലാന തന്നെ ഏൽ‌പ്പിച്ച ദൌത്യം വളരെ വേഗം പൂർത്തിയാക്കുകയും അറബിയിലും ഇംഗ്ലീഷിലുമുള്ള പാഠ്യപദ്ധതിയുടെ പ്രതികളുമായി 1961 ഡിസംബർ 21ന് സൌദി അറേബ്യയിലെത്തി.കർമ്മശാസ്ത്ര പഠനരീതിയെ കുറിച്ചുള്ള ചർച്ച വിവാദങ്ങൾ വരുത്തിവെച്ചപ്പോഴും മൌലാന മൌദൂദിയുടെ വീക്ഷണമാണ് അംഗീകരിക്കപെട്ടത്.മൌലാന മൌദൂദി തന്റെ വീക്ഷണം ഇങ്ങിനെ സമർപ്പിച്ചു സെക്കന്ററി തലം വരെ നാലു മദ്ഹബുകളിലെ നിയമങ്ങൾ മാത്രം അഭ്യസിപ്പിക്കുക. കോളേജ് തലത്തിൽ വിദ്യാർഥികളുടെ ഗവേഷണംവാഞ്ഛ വികസിപ്പിക്കാനാവുംവിധം ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ ഒരോ വിഭാഗത്തിന്റെയും തെളിവുകളും ന്യായങ്ങളും പക്ഷപാതരഹിതമായി അഭ്യസിപ്പിക്കുക ഗുരു വല്ല വീക്ഷണങ്ങൾക്കും മുൻഗണന നൽകുന്നുവെങ്കിൽ അത് സ്വീകരിക്കാനും നിരാകരിക്കാനും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടാവുകയും വേണം ഗ്രാന്റ് മുഫ്തി മുഹമ്മദുബനു ഇബ്രാഹീമും ശൈഖ് അബ്ദുൽ അസീസ് ഇബ്നുബാസും ഈ അഭിപ്രായം ശരിവെച്ചു.
1962-ൽ മക്കയിൽ രൂപീകരിച്ച റാബിത്വത്തുൽ ആലമിയയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് മൌലാനമൌദൂദി
മൌലാന മൌദൂദിക്ക് അറബി അറിയില്ലന്ന് ഉരുവിടുന്നവർ പ്രസ്തു ചരിത്രസംഭവങ്ങൾക്ക് നേരെ മനപൂർവ്വം കണ്ണടച്ച്കൊണ്ടാണ് കളവ് പ്രചരിപ്പിക്കുന്നത് .സമഗ്രം എന്ന മലയാള വാക്കിന്റെ അർത്ഥം വരെ സമഅഗ്രമാക്കി തെറ്റിധരിപ്പിച്ച് തെറ്റുധാരണ വളർത്താൻ ശ്രമിച്ചവരാണെന്ന കാര്യം സാന്ദർഭികമായി ഓർത്തുപോകുകയാണ്.
കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കെ.എം.മൌലവി മൌലാന മൌദൂദിയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിടുണ്ട്.

ടി.കെ.അബ്ദുള്ള സാഹിബ് കെ.എം. മൌലവിയുടെ ലേഖനം വായിക്കുന്നത് കാണുക


മൌദൂദി സാഹിബിന്റെ പേരിലുള്ള സ്ട്രീറ്റിന്റെ ഫോട്ടോ കണ്ടപ്പോൾ ചിരെല്ലാം വെപ്രാളപെട്ടിരിക്കുന്നു അങ്ങിനെയാണ് സുൽത്താൻ എന്നപേരിൽ ഒരാൾ വിമർശനം എഴുതിവിട്ടിരിക്കുന്നത്.അയാൾ പറയുന്നു ജമാഅത്തുകാർ മൌദൂദി സ്ട്രീറ്റ് ഉൽഖനനം നടത്തി കണ്ടെത്തിയിരിക്കുന്നുവെന്ന്.എന്നാൽ യഥാർത്തതിൽ ആരാണ് ഉൽഖനനം നടത്തിയത്? മുൻകാല ഇസ്ലാഹി പണ്ഡിതൻമാർ ഏറേപാടുപെട്ട് കുഴിച്ചുമൂടിയ അന്ധവിശ്വാസങ്ങളെ അടുത്തകാലത്ത് ചിലരെല്ലാം ചേർന്ന് ഉൽഖനനം നടത്തി പുറത്തെടുത്ത് ജനങ്ങൾക്ക് സമർപ്പിച്ചുവല്ലോ ജിന്നുകളെ സേവിക്കുമ്പോൾ ജിന്നുകളൂടെ നേതാവിനെ സേവിക്കണമെന്നാണ് ഒരു മൌലവി ജനങ്ങളെ പഠിപ്പിച്ചത്.മറ്റൊരു മൌലവി ജിന്നു ബാധയേറ്റവരെ അടിച്ചിറക്കൽ ചികിത്സനടത്തി സേവനം ചെയ്തു അതിനാലാണ് മറുഗ്രൂപ്പ് സലഫികൾ നവഖുറാഫികൾ എന്ന ഓമന പേര് നൽകി ആദരിച്ചത്.

(അവലംബമാക്കിയത് പ്രബോധനം വാരിക)

1 comment:

hafeez said...

മൌലാന മൌദൂദി വിമര്‍ശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും അറബി അറിയില്ലെന്നും തൌഹീദില്‍ മായം ചേര്‍ത്തി എന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്നതിനിടയിലാണ് ഇത്. ഇത്രയും കാലം ഒരു സലഫി പണ്ഡിതനും ആ ബോഡുകള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. മുമ്പ്‌ കഅബയുടെ ഖില്ല നിര്‍മ്മിക്കാനും ഗള്‍ഫ്‌ സലഫികള്‍ മൌലനയെ ഏല്‍പ്പിച്ചിരുന്നു