Tuesday, 12 April 2011

ജമാഅത്ത് തീരുമാനവും വിമർശകരും


ജമാഅത്തെ ഇസ്ലാമി നേതാക്കളും സി.പി.എം സെക്രട്ടറി പിണറായി വിജയനും കൂടിയിരുന്ന് സംസാരിച്ചതുമായി ബന്ധപെട്ട് തുടങ്ങിയ വിവാദം കെട്ടടങ്ങാതെ ദിവസങ്ങൾക്കുശേഷവും ആളികൊണ്ടിരിക്കുകയാണ്, ജമാഅത്ത് അതിന്റെ ഇലക്ഷൻ നയം പ്രഖ്യാപിച്ചതോടെ എരിതീയിൽ എണ്ണഒഴിക്കുന്നതിന് തുല്ല്യമായി രാഷ്ട്രീയക്കാരും മത സംഘടനക്കാരും, ചാനൽ പത്ര മാധ്യമങ്ങളും തൂടങ്ങി സാധരണക്കാർ വരെ തീ   ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കേരള രാഷ്ട്രീയത്തെ ഒന്നാകെ ഇളക്കി മറിക്കാനുള്ള ശക്തിയൊന്നും ജമാഅത്തിനില്ല. വളരെ കുറഞ്ഞ വോട്ട് മാത്രമെ ജമാഅത്തിന്റെ പക്കലുള്ളുവെന്ന് അമീർ ആരിഫലി സാഹിബ് തന്നെ വ്യക്തമാക്കിയാതാണ് എന്നിട്ടും ജമാഅത്തിന്റെ തീരുമാനം  അറിയാൻ കേരളം ആകാംഷയോടെ കാത്തിരുന്നു കാരണം ജമഅത്തിന്റെ ഏറ് ഉന്നം പിഴക്കുകയില്ല ലക്ഷ്യസ്ഥാനത്ത് കൊള്ളുമെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നയത്തെ പരിഹാസത്തിന്റെ ഉപ്പും മുളകും ചേർത്ത് വിമർശിക്കുന്ന   ഇതര മുസ്ലീം അമുസ്ലീം  സംഘടനകൾക്ക് ഇല്ലാത്ത  പ്രത്യേകതകളിൽഒന്നാണ് അതിന്റെ പ്രവർത്തകരെ രാഷ്ട്രീയ പാർട്ടിക്കാക്ക് വീതം വെച്ചു നൽകിയിട്ടില്ലഎന്നത്   ഇതുതന്നെയാണ് ജമാ അത്ത് തീരുമാനത്തിന്റെ പ്രസക്തിയും.ജമാഅത്ത് സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ പൊരുൾ വിശദീകരിച്ചതാണ് എന്നിട്ടും പലരും ചോദിച്ചു കൊണ്ടേയിരിക്കുകയാണ് ജമാ അത്തിനെ വിമർശിക്കുന്ന,ദ്രോഹിക്കുന്ന ഇടതുപക്ഷത്തിന് എന്തിന് പിന്തുണ നൽകിയെന്ന്. ജമാഅത്തിനെ വിമർശിക്കാത്ത, ദ്രോഹിക്കാത്ത ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യാരാജ്യത്തുള്ളത് എന്ന മറുപടിയൊന്നും അവരെ ത്രപ്ത്തരാക്കുന്നില്ല.ഒരു സംഘടന സ്വീകരിച്ച നിലപാടിനെ ഇത്രമാത്രം ചോദ്യം ചെയ്യുന്നത് എന്തിനാണ്?
ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയപാർട്ടിക്കാരുടെ  സഹായം പ്രതീക്ഷിച്ച്  വോട്ട് ഡോണേഷൻ നൽകുന്ന ഒരു മുസ്ലീം സംഘടനാനേതാവിന്റെ നിർദേശം ചെവികൊള്ളാൻ വിത്യസ്ത്ത പാർട്ടി പ്രവർത്തകരായ അണികൾ തയ്യാറാവുമോ ? രാഷ്ട്രീയത്തെ ദുൻയാ കാര്യമാണെന്ന് തെറ്റുധരിപ്പിച്ച് സലഫീസത്തിന്റെ പുകമറയിൽ ഒളിച്ചിരുന്ന് സമുദായ പാർട്ടിയുടെ ശിർക്കൻ നേത്രത്വത്തിന് സിന്ദാബാദ് വിളിക്കുന്നവരായ തൌഹീദിന്റെ കുത്തക അവകാശികൾക്ക് തെരഞ്ഞെടുപ്പ് നയം സ്വീകരിക്കാൻ ഖിയാമത്ത് നാൾവരെ സാധ്യമാണോ? നിലവിൽ കേരളത്തിലുള്ള ഒരു സംഘടനക്കും ഇലക്ഷൻ നയപ്രഖ്യാപനത്തിന് കഴിയാത്തകാര്യമാണ് ജമാഅത്ത് നടത്തികൊണ്ടിരിക്കുന്നത്.   ജമാ അത്തെ ഇസ്ലാമിയിൽ നിന്നും ഒരാൾ അദേഹത്തിനുണ്ടായിരുന്ന ഭാരവാഹിത്വവും അംഗ്വത്വവും രാജിവെച്ചുപോയി. അതോടെ പലരും കണക്ക്കൂട്ടി ജമാഅത്ത് ഇപ്പോൾ പിളരും പൊട്ടിതകരുമെന്നു , മുസ്ലീം സംഘടനകളിൽ പിളർപ്പൻ അസുഖം ബാധിച്ചവർ കരുതി അല്ലെങ്കിൽ അതിയായി ആഗ്രഹിച്ചു ഞങ്ങളെ ബാധിച്ച പിളർപ്പൻ രോഗം ജമാ അത്തിനെയും ബാധിച്ചുവെന്ന്. മുസ്ലീം സംഘടനകളിൽ പിളർപ്പൻ രോഗ ബാധിതരായി മുടന്തിയും ഇഴഞ്ഞും നീങ്ങുന്നവർ കരുതി ഞങ്ങളെ പോലെഅവരും   ആകുമെന്ന് നാടൻ ഭാഷയിൽ ഇതിന് കുഷ്ഠരോഗിയുടെ മനസ്സ് എന്നാണ് പറയുക. ഉൽ‌പ്പത്തിഷ്ണുക്കൾ എന്ന പേരിൽ അറിയപെടാൻ ആഗ്രഹിക്കുന്നനവയാഥാസ്തികർ എന്ന വിശേഷണത്തിന് അർഹരായവർ ഏറെ നാളായി ജമാ അത്ത് പിളരാൻ കാത്തിരിക്കുന്നവരാണ് അവരുടെ  മനസ്സുകളിൽ ആയിരം മാലപ്പടക്കങ്ങൾ ഒരുമിച്ച്പൊട്ടി. എന്നാല്‍ജമാഅത്ത്  ശിഥിലീകരണം ഒരു സ്വപനമായി കൊണ്ടു നടക്കുന്ന പ്രതിയോഗികളെ അറിയുക ജമാഅത്ത് അതിന്റെ പ്രവർത്തകർക്ക് തർബ്ബിയത്ത് എന്ന ഒരു പ്രതിരോധ മരുന്ന് കുത്തിവെച്ചിടുണ്ട് അതിനാൽ പിളർപ്പും തമ്മിലടിയും ജമാഅത്തിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നത് സഫലമാകത്ത മോഹമായി അവശേഷിക്കും എന്നതാണ് സത്യം. തർബ്ബിയ്യത്തിന് അതീവ പ്രധാന്യം നൽകുന്ന ഒരു പ്രസ്ഥാനമാണ്  ജമാ അത്തെ ഇസ്ലാമി പ്രസ്ഥാന വിമർശകരായ മുസ്ലീം സംഘടനൾ ഒഴിവാക്കിയ തർബ്ബിയത്തിനെ  വിടാതെ കൂടെ കൊണ്ട് നടക്കുന്നവരാണ് ജമാഅത്ത്കാർ. അതിനാല്‍ നിങ്ങൾക്ക് ഇല്ലാത്ത ഗുണം ജമാഅത്ത് പ്രവർത്തകർ നേടിയിട്ടുണ്ട്. ഇസ്ലാമിക നേത്രത്വം കൂടിയാലോചനയിലൂടെ സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും ഖുർആനിന്റെ ആഹ്വാനമാണെന്നും മനസ്സിലാക്കിയ ഇസ്ലാമികപ്രവർത്തകർ  അതിനെ മനസ്സാ വാചാ കർമണ അംഗീകരിക്കും ഇതിനെ നിങ്ങൾ ജമാഅത്തിന്റെ കുഞ്ഞാടുകൾ എന്ന് പറഞ്ഞാണ് പരിഹസിക്കുന്നത് എന്നറിയാം ഇസ്ലാമിക സ്വഭാവം സ്വീകരിക്കാതെ ഇസ്ലാമിനെ കേവലം ഒരുമതം(മദം)മായി മനസ്സിലാക്കിയവർ പറയുന്ന വിവരക്കേടാണ് നിങ്ങളുടെ പരിഹാസങ്ങൾ.മസ്തിഷ്ക്ക പ്രക്ഷാളനത്തിന് വിധേയമായോ സ്വന്തം താൽ‌പ്പര്യങ്ങൽക്ക് മുൻ ഗണന നല്‍കുന്നവരോ  പൊങ്ങുതടിയായി ഈ ഇസ്ലാമിക പ്രസ്ഥാനമാകുന്ന മഹാ നദിയിൽ നിന്നും ഒലിച്ചുപോയേക്കാം അങ്ങിനെ ഒലിച്ചുപോയവർ കരക്കടിഞ്ഞു നിശ്ചലമായ കാഴ്ച്ച നാം കണ്ട്കൊണ്ടിരിക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനമാകുന്ന ഈ ശുദ്ധ ജലാശയത്തിൽ നിന്നും തെന്നിപ്പോകുന്നവർക്ക് മറ്റൊരു നദിയിൽ ലയിക്കുവാൻ അസാധ്യമാണ് കാപട്യമുള്ളവർക്ക് മാത്രമെ അതിന് സാധ്യമാകുകയുള്ളു.

No comments: