Thursday, 24 March 2011

ഒരു തൊപ്പിയുടെ തെരഞ്ഞെടുപ്പ് സ്മരണകൾ


ഞാൻ തൊപ്പി ജാതി മത വ്യത്യാസമില്ലാതെ മനുഷ്യരുടെ ശിരസ്സിൽ കയറി ഇരിക്കാൻ ഭാഗ്യം കിട്ടിയവൻ. മത പണ്ഡിതൻമാർ, രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർ തുടങ്ങി എല്ലാവരും എന്നെ ശിരസ്സിൽ കയറ്റിവെച്ച് ആദരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തൊപ്പിയായ എനിക്കും നൊമ്പരപ്പെടുത്തുന്ന അനുഭവമുണ്ട്  ആ നൊമ്പരപ്പെടുത്തുന്ന സ്മരണ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്റെ സ്മ്രതിയിൽ കിടന്ന് തിളച്ചു മറിയുകയാണ്. 1994  മെയ് മാസത്തിലാണ് ആ വേദനിപ്പിക്കുന്ന ആ സംഭവം ഉണ്ടായത്. ഫാഷിസ്റ്റ് ശക്തികൾ ബാബരി മസ്ജിദ് തല്ലിതകർത്തതിനെ തുടർന്ന്  മുസ്ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ മർഹും ഇബ്രാഹീം സുലൈമാൻ സേട്ട്  ലീഗ് കോൺഗ്രസുമായുള്ള ബന്ധം വിഛേദിക്കണമെന്ന് ആവശ്യപ്പെട്ടു സേട്ടു സാഹിബിന്റെ ആവശ്യം അംഗീകരിക്കാൻ ലീഗിലെ ഇതര നേതാക്കൾ തയ്യാറായില്ല അതിനെ തുടർന്നാണ് സേട്ട് സാഹിബ് ലീഗ് വിട്ടത്. ഗുരൂവായൂർ നിയോജമണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന മർഹും പി.എം.അബൂബക്കറും സേട്ടിനോടെപ്പം ചേർന്നു ലീഗ് വിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു അങ്ങിനെയാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 1994-ൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്.  സ്ഥാനാർത്ഥികളായി രണ്ട് പ്രശസ്തർ രംഗത്തു വന്നു. വലത് ഭാഗത്ത് പ്രാസംഗികനും ബഹുഭാഷാപണ്ഡിതനുമായ മാന്യദേഹം,ഇടത് ഭാഗത്ത് സിനിമാ രംഗത്ത് അറിയപെടുന്ന പ്രമുഖൻ. തൊപ്പിയും താടിയുമുള്ള പ്രാസംഗികനായ മുസ്ലീം പണ്ഡിതനായ ഐക്യമുന്നണി സ്ഥാനാർത്ഥി അമുസ്ലീം വോട്ടുകൾക്ക് വേണ്ടി വർഷങ്ങളായി തന്റെ ശരീരത്തിൽ നിലനിന്നിരുന്ന  തൊപ്പിയും താടിയും ഒരു വിഷമവും ഇല്ലാതെ ഒഴിവാക്കി വർഷങ്ങളായി ബഹുഭാഷാ പണ്ഡിതനായ അദേഹത്തിന്റെ ശിരസ്സിൽ ഒരു അലങ്കാരമായും സംരക്ഷകനായും കഴിഞ്ഞുകൂടിയ എന്നെ അദേഹം ഒരു നാൾ നാല് വോട്ടുൾക്ക് വേണ്ടി ശിരസ്സിൽ നിന്നും അടർത്തി മാറ്റിയപ്പോൾ എനിക്ക് അതിയായ ദുഃഖം തോന്നി മഹ്ബൂബെ മില്ലത്തിന്റെ പ്രസംഗം പരിഭാക്ഷപ്പെടുത്തുമ്പോൾ വാക്കുകളുടെ ഗാംഭീര്യം നിമിത്തം അദേഹത്തിന്റെ മസ്തിഷ്ക്കം പ്രകമ്പനം കൊള്ളുമ്പോൾ ഞാനും വിറക്കാറുണ്ട്.  1977 ഏപ്രിൽ 25 ന് രൂപീകരിച്ച ഒരു വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനായാണ് അദേഹം അരങ്ങേറ്റം കുറിച്ചത് അതിനാൽ അദേഹം ഒരു യാഥാസ്തികനായ മൊല്ലാക്കയല്ല .ശിർക്കും തൌഹീദും, ഇസ്ലാമിലെ സിയാസിയയുമെല്ലാം മനസ്സിലാക്കിയ ഒരു പണ്ഡിതനാണ് അദേഹം പക്ഷെ അധികാരത്തിന്റെ അപ്പക്കഷണം നുണയുവാനുള്ള ആർത്തി വന്നതോടെ അദേഹം ഒരു കപടനായി മാറുകയായിരുന്നു ഹരിത ഭവനത്തിൽ കയറിയാൽ അധികാരത്തിന്റെ കോണിപടി കയറാമെന്ന് അദേഹം മനസ്സിലാക്കി. എന്നാൽ ഗുരുവായൂരിലെ ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയക്കാരനെ കോണികയറാൻ അനുവദിച്ചില്ല. ഗുരുവായൂർ മണ്ഡലത്തിലെ ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകർ തൊപ്പിയൂരിയ, താടിഉപേക്ഷിച്ച ഈ അവസരവാദിയെ തോറ്റ് തൊപ്പിയിടീക്കാനായി സജീവമായി രംഗത്തിറങ്ങി. ഇസ്ലാമിക യുവജന-വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ രണ്ട് പ്രചാരണ വണ്ടികൾ ഗുരുവായൂർ മണ്ഡലത്തിൽ ചുറ്റിക്കറങ്ങി വോട്ടർമാരെ ഉൽബുദ്ധരാക്കി. ചെണ്ട കൊട്ടി മതേതരത്വത്തിന്റെ ചെണ്ട മേളം ഗുരുവായൂരീൽ നിന്നും ആരംഭിക്കട്ടെയെന്ന് അവർ ഉൽഘോഷിച്ചു.    അങ്ങിനെയാണ് ഗുരുവായൂരീൽ നിന്നും നമ്മുടെ കഥാപുരുഷൻ തോറ്റ് തൊപ്പിയിട്ട് ദൽഹിയിലേക്ക് വണ്ടികയറിയത്.ഗുരുവായൂർ പേടികാരണം രാജ്യസഭാകൂടാരത്തിൽ ഇഖ്ബാൽ കവിതകളും ചൊല്ലി കുറച്ചു വർഷങ്ങൾ കഴിഞ്ഞുകൂടി.

ഗുരുവായൂരിൽ എതിർ സ്ഥാനാർത്ഥിയുടെ അടയാളമായിരുന്ന ചെണ്ടകാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും നമ്മുടെ കഥാ പുരുഷന് ഇപ്പോഴും പേടി തന്നെയാണ്. നീണ്ട വർഷങ്ങൾ ഹരിത ഭവനത്തിൽ നിന്നും അതിഥികളായി എത്തുന്നവരെ നിയമസഭയിലേക്ക് യാതൊരു വിഷമവും കൂടാതെ ആനയിക്കുകയായിരുന്നു ഗുരുവായൂരിലെ വോട്ടർമാർ അതുകൊണ്ട് ഇപ്പോൾ വേങ്ങരയും കോട്ടക്കലും പോലെ ഗുരുവായൂരൂം നമ്മുടെ ഹരിതവർണ്ണ പാർട്ടിക്ക് സുരക്ഷിത മണ്ഡലമായിരുന്നു പക്ഷെ 1994 ഈ ധാരണ മാറ്റി മറിച്ചു ഇപ്പോൾ ആർക്കും ഗുരുവായൂർ വേണ്ട അതിനാൽ ഏതെങ്കിലും ചാവേറിനെയാണ് ഗുരുവായൂരിലേക്ക് പറഞ്ഞയക്കുന്നത് നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം തോറ്റ് തൊപ്പിയിട്ടയാൾ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടക്കലിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോട്ടക്കലിൽ നിന്നും  കോട്ടംകൂടാതെ കോണികയറി നിയമസഭയിൽ എത്താമെന്നാണ് കണക്ക് കൂട്ടൽ. കോട്ടക്കലിൽ നിന്നും കോണികയറിയാൽ ഒരു വിദ്യഭ്യാസ മന്ത്രിയുടെ കുപ്പായം ധരിക്കാനാവും വിധി എന്നാണ് പൊതുവെ പറഞ്ഞുകേൾക്കുന്നത്.ഏതായാലും കാത്തിരുന്ന് കാണാം ഗുരുവായൂർ ആവർത്തിക്കുമോ ? ഇത്രയെല്ലാം വിശദീകരിച്ചതിനാൽ തോറ്റ് തൊപ്പിയിട്ടയാളെ  പേര് പറയാതെ തന്നെ മനസ്സിലായികാണുമെന്ന് കരുതുന്നു.

21 comments:

ലുഖ്മാന്‍ മന്ദലാംകുന്ന് said...

ഗുരുവായൂരിലെ അമുസ്ലിം വോട്ടര്‍മാര്‍ പോലും ഇയാളുടെ കാപട്യം കണ്ട് ചൂളിപ്പോയിട്ടുണ്ട്. കാപട്യം കലയാക്കിയവരുടെ ഉസ്താദാണിയാള്‍

moideen angadimugar said...

അവസരത്തിനൊത്ത് മാറാൻ ബഹുഭാഷയിലുള്ള പാണ്ഡിത്യം അദ്ദേഹം പ്രയോജനപ്പെടുത്തുന്നുണ്ട്.

aboobacker akalad said...

ആര്‍കും ഉപകാരപ്പെടാത്ത ഇത്തരം ലേഘനങ്ങള്‍ ലേഘകന്റെ മനസ്സിനെ ആശ്വോസിപ്പിക്കുമായിരിക്കും

abdulkadernayaranghadi said...

തൊപ്പിയും താടിയും ഉപേക്ഷിച്ച് ഒരു പണ്ഡിതൻ
സമുദായ സേവനത്തിന് ഇറങ്ങി തിരിച്ചപ്പോൾ അത് ആർക്കും ഉപകാരപെടുകയില്ലന്ന് തിരിച്ചറിഞ്ഞ ഗുരുവായൂർ മണ്ഡലത്തിലെ വോട്ടർമാർ ആശ്വാസം കണ്ടെത്തിയത് അദേഹത്തെ തോറ്റ് തൊപ്പീയീടിച്ചായിരുന്നു എന്നത് ഒരു സത്യം തന്നെയല്ലെ അബൂബക്കർ ?
ആ സംഭവം ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്മരിക്കുന്നത് ഒരു മഹാപാതകമാണെന്ന് കരുതുന്നില്ല.

aboobacker akalad said...

തൊപ്പിയും താടിയും ഉപേക്ഷിച്ച് ഒരു പണ്ഡിതൻ
സമുദായ സേവനത്തിന് ഇറങ്ങി തിരിച്ചപ്പോൾ അത് ആർക്കും ഉപകാരപെടുകയില്ലന്ന് തിരിച്ചറിഞ്ഞ ഗുരുവായൂർ മണ്ഡലത്തിലെ വോട്ടർമാർ ആശ്വാസം കണ്ടെത്തിയത് അദേഹത്തെ തോറ്റ് തൊപ്പീയീടിച്ചായിരുന്നു എന്നത് ഒരു സത്യം അല്ല , മറിച്ചു അന്നു നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യമാണ് സമദാനി തോല്കാന്‍ കാരണം . ബാബരി തകര്‍ച്ച, മടനിയുടെ 15000 വോട്ടുകള്‍ പിടിച്ചടക്കാന്‍ മാത്രമുണ്ടായ ശക്തി , സേട്ടു സാഹിബിന്റെ വേര്‍പിരിയല്‍ എന്നിവയാണ് . മാന്യന്മാരായ പലരും തോറ്റു തുന്നം പാറുന്നതും മതത്തിന്റെ ലേബലില്‍ മറ്റു പലര്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടം പിടിക്കാന്‍ കഴിയാത്തതും അവരില്‍ ചില കാപട്യങ്ങള്‍ നില നില്‍കുന്നത് കൊണ്ടാണോ ?

abdulkadernayaranghadi said...

ബാബരി മസ്ജിദിന്റെ തകർച്ച,മഅദനിയുടെ 15000 വോട്ടുകൾ, സേട്ടുസാഹിബിന്റെ വേർപ്പിരിയൽ,കൂട്ടത്തിൽ ഇസ്ലാമിക വിദ്യാർത്തി-യുവജന പ്രസ്ഥാനത്തിന്റെ ഇടപെടൽ, തൊപ്പിയും താടിയും ഉപേക്ഷിക്കൽ എന്നുകൂടി ചേർത്താൽ 1994ലെ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർത്തി കോണി കയറാതിരുന്നതിന്റെ കാരണം പൂർണ്ണമാകുകയുള്ളൂ . അബൂബക്കർ അക്കാര്യം ഒളിപ്പിച്ച് വെക്കാൻ ശ്രമിക്കുന്നത് കേവലം പാഴ്വേലയാണ് ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായ കാര്യം നീണ്ട 17 വർഷങ്ങൾക്ക് ശേഷം തോൽവിയുടെ കാരണങ്ങളിൽ ഉൾപ്പെടുത്താതിരിക്കുന്നത് പ്രസ്തു പണ്ഡിതനെ വെള്ളപൂശാനും അതുവഴി മനസ്സിന് ആശ്വാസം കണ്ടെത്താനുമാണെന്ന് മനസ്സിലായി.
ആർക്കും ഉപകാരപ്പെടാത്ത ലേഖനമെന്ന് താങ്കൾ വിശേഷിപ്പിച്ച അക്ഷരക്കൂട്ടിലെ ബ്ലോഗ് 1994 ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിലെ വിജയ-പരാജയം വിലയിരുത്താൻ കാരണമായി എന്നതിൽ അൽ‌പ്പം ആശ്വാസം തോന്നുന്നുണ്ട്.

Anonymous said...

രോമ തൊപ്പിയും താടി രോമങ്ങളും ഗുരുവായൂരീന്റെ മണ്ണിൽ പിഴ്തെറിഞ്ഞ് കൊണ്ട് കേരള ജനതയെ വിസമയിപ്പിച്ച അവസരവാദ രാഷ്ട്രീയ കാപട്യം വിസ്മരിക്കാൻ തലച്ചോറിൽ പച്ച പൂപ്പൽ ബാധയേറ്റവർക്കെ സാധ്യമാവുകയുള്ളൂ. 94നു ശേഷം ഗുരുവായൂർ നിയമ സഭാമണ്ഡലത്തിലെ കുത്തകാവകാശം നഷടപെടാൻ നിമിത്തമായത് രോമ തൊപ്പിയുടെയും മുഖത്തെ താടി രോമങ്ങളുടെയും ശാപം തന്നെയാണ് സുഹ്രത്തെ, ഇനി കോട്ടക്കലിൽ നിന്നും തോൽവിയുടെ കഴ്പ്പുള്ള കഷായം കൂടി കുടിച്ചാൽ കാപട്യത്തിന് ശമനം വന്നേക്കാം.

k.moideen said...

ഇത്തരം ആഭാസ ലേഖനങ്ങൾ ആരെ സുഖിപ്പിക്കാനാണു.സമദാനിയുടെ തൊപ്പിയായിരുന്നു പ്രശ്നമെങ്കിൽ അതിന്ന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്തികൾ എന്ത് കൊണ്ട് പരാജപ്പെട്ടു.ഈ സ്ഥാനാർത്തികൾ ഗുരുവായൂർ മണ്ടലത്തിൽ നിന്നുള്ളവർ തന്നെയായിരുന്നല്ലോ….?
ലേഖകൻ മറുപടി തരുമോ….?
ഇനി ഇപ്പോൽ ഇറക്കിയ ചാവേരും അനഭിമതൻ എന്നാണോ…? ഗുരുവായൂരിൽ നിന്നും 20 കിലോമീറ്റർ മാത്രമേ ഇപ്പോഴത്തെ സ്താനത്തിക്ക് ദൂരമുള്ളൂ. കോഴിക്കോട് സ്വദേശി പി കെ കെ ബാവയെ ജയിപ്പിച്ചവർക്ക് ഇതൊരു പ്രശ്നമാകാൻ തരമില്ല.
പിന്നെ ജപരാജയത്തിന്റെ കാരണങ്ങൽ വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. ലേഖകൻ പറഞ്ഞ കാര്യത്തോട് യോജിപ്പില്ല.
കോട്ടക്കൽ ഗുരുവായൂർ ആവത്തിക്കുമോ..(ക്കണം) എന്ന അഭിപ്രായം ശുദ്ധ വിവരക്കേടാണെന്ന് ഞാൻ പറഞ്ഞാൽ അതിന്റെ മുറുപടിക്ക് കുറച്ചു ദിവസം കാത്തിരുന്നാൽ മതി

abdulkadernayaranghadi said...

94ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ ത്തി പരാജയപ്പെട്ടത്തിനുള്ള നിരവധികാരണങ്ങളില്‍  ഒന്നാണു തൊപ്പിയും താടിയും ഉപേക്ഷിക്കല്‍ തൊപ്പിയും താടിയും  ഉപേക്ഷിച്ചത്കൊണ്ട് പരാജയപ്പെട്ടു വെന്ന് പറയാന്‍ എന്താണിത്ര ലജ്ജ ?താടി വടിക്കല്‍ മുഅഖദായ സുന്നതിനെ ഉപേക്ഷിക്കലാണെന്ന കാര്യകൂടി സാന്ദര്‍ഭികമായി ഉണര്ത്തട്ടെ.മൊയ്തീനെപോലുള്ള സമുദായപാര്ട്ടിക്കാര്ക്ക് ഈ ബ്ലോഗ് സുഖിക്കുകയില്ല പ്രത്യുത് ദുഃഖിപ്പിക്കുയുള്ളുവെന്ന് അറിയാം.

abdulkadernayaranghadi said...

നിലവിലുള്ള സ്ഥാനാര്‍ത്തി മണ്ഡലത്തിന്
പുറത്തുള്ള ആളായതിനാലുള്ള മുറുമുറുപ്പ് യൂഡുഎഫുകാരില്‍ തന്നെയുള്ളത് മറച്ചുവെച്ചുകൊണ്ട് താനങ്കള്‍ കിലോമീറ്ററിന്റെ കണക്ക് ബോധിപ്പിക്കുന്നത് ചിരിക്ക് വകനല്‍ കുന്നുണ്ട്

Anonymous said...

തൊപ്പിയും താടിയും ഉപേക്ഷിച്ചതല്ല പ്രശനം അത് എഴുതുന്നതാണ് ചിലര്‍ക്ക് സുഖിക്കാത്തത്

കുത്തക മണ്ഡലം നഷ്ടമാകാന്‍ തൊപ്പിയും താടിയും അതിന്റെതായ പങ്കുവഹിച്ചിടുണ്ട്

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്തി നിർണ്ണയവുമായി ബന്ധപെട്ട് ലീഗിൽ ഉടലെടുത്ത് അഭിപ്രായ ഭിന്നത് മറനീക്കി പുറത്ത്. കഴിഞ്ഞ ദിവസം ചാവക്കാട് നഗരസഭ യു.ഡി. എഫ് കിഴക്കൻ മേഖല പദയാത്രയിൽ നിന്ന് ഒരുവിഭാഗം ലീഗ് പ്രവർത്തകർ വിട്ടുനിന്നു നേരത്തെ ലീഗ് സ്ഥാനാർത്തിയായി അഷറഫ് കോക്കൂരിനെ ലീഗ നേത്രത്വം നിശ്ചയിച്ചതോടെ ഒരു വിഭാഗം ലീഗുകാർ ജില്ലാ സെക്രട്ടറി സി.എച്ച്. റഷീദിന് വേണ്ടി രംഗത്തു വന്നു . (മാധ്യമം 6 / 4 /2011

Anonymous said...

ഗുരുവായൂരിലെ പരാജയത്തിന്റെ കാരണങ്ങളിൽ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം സമദാനിയുടെ തൊപ്പിയും വിഷയമായിട്ടുണ്ട്. തൊപ്പി വിഷയം മാധ്യമം ആയിരുന്നു ഉയർത്തിക്കൊണ്ട് വന്നത്. പക്ഷേ താടി വടിച്ചു എന്നത് ശുദ്ധ അസംബന്ധമണ്. സമാദാനിയോട് അഭിപ്രായ വ്യത്യാസം എനിക്കും ഉണ്ട്. പക്ഷേ ഗുരുവായൂർ തിരഞ്ഞെടുപ്പ് കാലത്തും അദ്ദേഹം ഉന്നുള്ള പോലെ താടി വെച്ചിരുന്നു. ഇത് അന്ന് പി ടി കുഞ്ഞിമുഹമ്മദന് വേണ്ടി പ്രവർത്തിച്ച ഒരു ഗുരുവായൂർ കാരന്റെ സാക്ഷ്യം.

abdulkadernayaranghadi said...

പക്ഷേ താടി വടിച്ചു എന്നത് ശുദ്ധ അസംബന്ധമണ്. (ANONYMOUSE)
അഞ്ജാതൻ പറയുന്നതാണ് ശുദ്ധ അസംബന്ധം കാരണം 94ലെ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് സമദാനിക്ക് താടിയുണ്ടായിരുന്നില്ല ഈ ബ്ലോഗർ നേരിട്ട് കണ്ടതാണ് അതിനാൽ അഞ്ജാതാ കളവ് പ്രചരിപ്പിക്കരുത്.

Anonymous said...

ഞാനും നേരിട്ട് കണ്ടതാണ് അത് കൊണ്ടാണ് പറഞ്ഞത്. ഇപ്പോള്‍ ഉള്ള പോലെയുള്ള ചെറിയ താടി അന്നും അയാള്‍ക്ക് ഉണ്ടായിരുന്നു. ഇല്ലെന്ന് പറഞ്ഞാല്‍ ശുദ്ധകളവ് ആണ്. ഗുരുവായൂര്‍ തിരഞ്ഞെടുപ്പ് സമയത്തെ പത്രങ്ങള്‍ നോക്കിയാലും ഇത് കാണാം.

തൊട്ടടുത്ത ഏതെങ്കിലും ലൈബ്രറി റഫര്‍ ചെയ്യുക.

abdulkadernayaranghadi said...

ഈ അജ്ഞാതൻ പറയുന്നതാണ് ശുദ്ധകളവ്. ഞാൻ നേരിട്ട് കണ്ടിട്ടുള്ള കാര്യത്തിൽ എനിക്ക് തീരെ സംശയമില്ല താങ്കൾ ഒളിച്ചിരിക്കാതെ ശരിയായ പേരിൽ കമന്റ് എഴുതൂ പേര് വെളിപ്പെടുതാതെയുള്ള ഈ ശുദ്ധ സത്യപ്രഖ്യാപനം ഒരു തരം ഭീരുത്വമാണ്.

Anonymous said...

പേർ വെളിപ്പെടുത്താൻ മാത്രം ഞാനൊരു ബ്ലോഗറോ താങ്കളെപ്പോലെ ഇതൊരു തൊഴിൽ ആക്കിയവനോ അല്ല. ബുദ്ധിയുള്ളവർ അന്വേഷിക്കട്ടേ. സമദാനി താടിവെച്ചാലും വെച്ചില്ലങ്കിലുമ് എനിക്ക് സമമണ്. പക്ഷേ ശുദ്ധ കളവ് കണ്ടപ്പോൾ പ്രതികരിച്ചെന്ന് മാത്രം അല്ലാതെ ഇക്കാര്യത്തന് ഒരു വക്കാണത്തിൽ താല്പര്യമില്ല. സമയവും ഇല്ല.
എന്റെ വാദം ശരിയെന്നതന് തെളിവ് അക്കാലത്തെ പത്രങ്ങൾ ആണ. അതൊന്ന് പരതിയാൽ മതിയാവും.

abdulkadernayaranghadi said...

അജ്ഞാത കമന്റുകാരാ സ്വന്തം പേരിൽ കമന്റിടാൻ താങ്കൾ ബ്ലോഗറാകണമെന്നില്ല താങ്കൾ ശുദ്ധ കളവ് പറയാനാണോ സമയം കളയുന്നത് ? ഗുരുവായൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് യുഡി എഫ് സ്ഥാനാർത്തിയെ നിരവധി തവണ ഈയുള്ളവൻ കണ്ടതാണ് അന്ന് അദേഹത്തിന് താടിയുണ്ടായിരുന്നില്ല ആകാര്യം ഇനി പത്രം നോക്കി ഉറപ്പുവരുത്തേണ്ട ആവശ്യമില്ല. ഇനിയും താങ്കൾ പേര് പറയാൻ തയ്യാറാവുന്നില്ലങ്കിൽ താങ്കളൂടെ കമന്റുകൾ ഒഴിവാക്കുന്നതായിരിക്കും. സ്വന്തം പേരിലാണ് പ്രതികരിക്കേണ്ടതാണ് മുഖം മുടി അണിഞ്ഞുകൊണ്ടുള്ള പ്രതികരിക്കുന്നവൻ ഭീരുവാണ്.

abdulkadernayaranghadi said...

അജ്ഞാത മുഖമൂടി അണിഞ്ഞു കമന്റുന്നവരുടെ കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതായിരിക്കും