Wednesday, 3 November 2010

മുജാഹിദുകൾ ഒന്നിക്കുമോ

ഇസ്ലാഹ് എന്ന അറബി വാക്കിന്റെ അർത്ഥം നന്നാക്കുക,സംസ്ക്കരിക്കുക എന്നെല്ലാമാണ്. മുസ്ലീം സമുദായത്തെ സംസ്ക്കരിക്കാനായി 1921-ൽ മുസ്ലീം ഐക്യസംഘം എന്ന പേരിൽ മർഹും കെ.എം. മൌലവിയാണ് ഇസ്ലാഹി പ്രസ്ഥാനത്തിന് രൂപംനൽകിയത്.
1924-ൽ ഐക്യ സംഘമെന്ന കൂട്ടായ്മ കേരള ജംഇയ്യത്തുൽ ഉലമ എന്ന നാമം സ്വീകരിച്ചു. കേരള ജം ഇയ്യത്തുൽ ഉലമയുടെ മുഖപത്രമായിരുന്നു അൽ- മുർശിദ് . പിന്നീട് നീണ്ട ഇരുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം 1950-ലാണ് കേരള നദ് വത്തുൽ മുജാഹിദീൻ രൂപീക്രതമായത്. മർഹും കെ.എം.മൌലവി തെന്നെയായിരുന്നു സംഘടനയുടെ പ്രഥമ പ്രസിടണ്ട്.

2002 ആഗസ്റ്റ് 12 നാണ് മുജാഹിദ് എന്ന മത സംഘടന പിളർന്നത് എ.പി. അബ്ദുൽ ഖാദിർ മൌലവിയുടെ നേത്രത്വത്തിൽ ഒരുവിഭാഗവും മടവൂർ ഹുസൈൻ മൌലവിയുടെ നേത്രത്വത്തിൽ മറു വിഭാഗവും സംഘടിച്ചു. ഞങ്ങളാണ് യഥാർത്ഥ മുജാഹിദുകളെന്ന് ഇരു വിഭാഗവും വാദിച്ചുകൊണ്ട് പ്രവർത്തിക്കുയും ചെയ്യുന്നു. പിളർപ്പിനുശേഷം ഇരു വിഭാഗവും ആരോപണ- പ്രത്യാരോപണവുമായി തെരുവുകളിൽ സ്റ്റേജ് കെട്ടി പ്രസംഗിക്കുകയും നിരവധി പുസ്തകങ്ങൾ പ്രസദ്ധീകരിക്കുകയും ചെയ്തു സലഫി പള്ളികളിൽ ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടി. റമളാൻ മാസത്തിൽ വരെ പരിശുദ്ധി മാനിക്കാതെ ഗ്രൂപ്പീസത്തിനായി മുജാഹിദുകൾ ധീരമയ പോരാട്ടം കാഴച്ചവെച്ചു.
മുജാഹിദ് പിളർപ്പ് ഖേദകരമല്ല അന്യവാരിമായിരുന്നുവെന്നും സംഘടനയിൽ ശുദ്ധീകരണമാണ് നടന്നതെന്നും പ്രസംഗിച്ചയാണ് കെ.കെ സകരിയ്യാ സ്വലാഹി


ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്റെ സംസ്ക്കാരംപിളരുന്നതിന് മുമ്പ് ഹുസൈൻ മടവൂർ

മുസ്ലീകളെ നന്നാക്കുവാൻ വേണ്ടി രൂപീകരിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന് കാലാന്തരത്തിൽ മുല്യശോഷണം സംഭവിക്കുകയും മുസ്ലീംകളെ നന്നാക്കാൻ ഇറങ്ങിതിരിച്ചവരെ മറ്റുമുസ്ലീംകൾ നന്നാക്കേണ്ട ഗതികേടിലാണ് മുജാഹിദുകളെ ഐക്യപ്പെടുത്താൻ ശ്രമിക്കുന്നവർ ഈ നന്നാക്കൽ ദൌത്യമാണ് എറ്റെടുത്തിരിക്കുന്നത് എന്നാൽ ഇരു വിഭാഗത്തിന്റെയും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ലയനമോ ഐക്യമോ സാധ്യമാകുമെന്ന് കരുതാനാവില്ല. നദ് വത്തുൽ മുജാഹീദീന്റെ ഇപ്പോഴത്തെ ആസ്ഥാന മന്ദിരമായ കോഴിക്കോട്ടെ മർക്കസുദ്ദഅവ ഉൾപെടെയുള്ള സ്ഥാപനങ്ങൾ കെ എൻ എമ്മിനു കീഴിൽ രജിസ്റ്റർ ചെയ്യണമെന്നും പ്രസദ്ധീകരണങ്ങൾ തിരികെ ഏൽ‌പ്പിക്കണമെന്നും പിളർപ്പിന്റെസമയത്ത് അച്ചടക്ക നടപടിക്ക് വിധേയമായവരെ ആലോചിച്ച ശേഷമേ തിരികെ പ്രവേശിപ്പിക്കാവൂ എന്നിങ്ങനെയുള്ള ഉപാധികൾ അംഗീകരിച്ചുകൊണ്ട് മുജാഹിദ് വിഭാഗങ്ങൾ ഒന്നിക്കുമോ ?
ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളത്തിൽ രാഷ്ട്രീയ പാർട്ടിയുടെ ഒരു ലയനം നടന്നു അരമനയിലെ നിർദേശം ശ്രവിച്ച് പി.ജെ ജോസഫ് മന്ത്രിസ്ഥാനം പോലും വലിച്ചെറിഞ്ഞു .ഈ ബോധം പോലും മുജാഹിദ് മത സംഘടനക്ക് ഇല്ലാതെ പോയത് എന്തുകൊണ്ട് ?

5 comments:

Nel said...

The blog is very good!
Congratulations!
http://nelsonsouzza.blogspot.com

Jamal Thandantharayil said...

ഒരു രാഷ്ട്രീയ സംഘടന തീരുമാനം മാറ്റുന്നതു പോലെ ഒരു മതസംഘടനക്ക് തീരുമാനം മാറ്റാൻ സാധിക്കില്ല. ആദർശവ്യത്യാസത്തിന്റെ പേരിലാണ് പിളർന്നതെങ്കിൽ പിന്നെന്തിനു ലയിക്കണം. ഒരേ ആദർശമായിരുന്നെങ്കിൽ പിന്നെ അധികാരമോ സ്വത്തോ കൈക്കലാക്കാൻ വേണ്ടി പിരിഞ്ഞവരാണെങ്കിൽ അതു തിരിച്ചുകിട്ടാതെ എന്തിനു കൂടെ നിർത്തണം. ഇസ്ലാമിക പ്രബോധനത്തിനായി ഒരുപാട് ആളുകൾ ദാനം ചെയ്ത പണം കുറച്ചാളുകൾക്ക് കൈക്കലാക്കാനും അത് തിരിച്ചേല്പിക്കാതെ വീണ്ടും ഒന്നിക്കാനും സാധിക്കുമെങ്കിൽ സ്വത്ത് മോഹിക്കുന്നവർക്ക് നല്ല കോളാകുമല്ലോ?

abdulkadernayaranghadi said...

രാഷ്ട്രീയ പാർട്ടികൾ ഭൌതിക നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരാണ് എന്നിട്ടും നഷ്ട്ടങ്ങൾ സഹിച്ചുകൊണ്ട് അവർക്ക് ഒന്നിക്കുവാൻ കഴിഞ്ഞു.അള്ളാഹുവിന്റെ പ്രീതിയും പരലോക മോക്ഷവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു മുസ്ലീം കൂട്ടായ്മക്ക് പിളർന്നു പോയവരെ കൂടെ ചേർക്കാൻ കഴിയാത്തത് രാഷ്ട്രീയ പാർട്ടിക്കാരുടെ വിവേകം പോലും ഇല്ലാത്തത് കൊണ്ടാണ്.
ഐക്യത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളെ മാത്രകയാക്കാൻ മതസംഘടനക്ക് കഴിയുന്നില്ലങ്കിലും സംഘട്ടനത്തിന്റെ കാര്യത്തിൽ രാഷട്രീയക്കാരെപോലും ആശ്ചര്യപ്പെടുത്തികൊണ്ട് മറുഗ്രൂപ്പുകാരനെ അടിച്ചു വിഴ്ത്താനും കത്തികുത്തിക്കയറ്റാനും മത(മദ) സംഘടനയുടെ പ്രവർത്തകർ തയ്യാറാവുന്നത് ഈ അവിവേകം കാരണമാണല്ലോ ?

hafeez said...

മുജാഹിദ്‌ ഐക്യം മുസ്ലിം ഐക്യത്തിന്റെ ആദ്യ പടിയാവട്ടെ. ഐക്യത്തിന്‍റെ പ്രേരകം ഇസ്ലാം ആയിരിക്കണം. എങ്കിലേ അത് നില നില്‍ക്കൂ. തങ്ങളുടെ വോട്ടുബാങ്ക് ചോരുമോ എന്ന സംശയം മാത്രമാണ് മുജാഹിദ് ഐക്യത്തിന് വേണ്ടി ശ്രമിക്കാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്.
മറ്റൊരു കാര്യം വിമര്‍ശനത്തില്‍ മാന്യത പുലര്‍ത്തുക എന്ന സ്വഭാവം മുജാഹിദ് നേതാക്കളും അനുയായികളും കൂടുതല്‍ ശ്രദ്ധിക്കണം. ഒന്ന് പിളര്ന്നപ്പോഴെക്ക് എന്തെല്ലാം ആരോപനങ്ങലാണ് പരസ്പരം പറഞ്ഞത്‌? “പിളര്‍പ്പമാര്‍ , മടവൂരികള്‍ , സക്കരിയാക്കള്‍ , ഭിന്നിപ്പ്‌ മാസിക, ” എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. അനസ്‌ മൌലവിയുടെയും സകരിയ സലഹിയുറെയും “മടവൂരി ” പ്രസംഗങ്ങളും അല്‍ ഇസ്ലാഹ് മാസികയിലെ ചില ലേഖനങ്ങളും ഐക്യത്തിന് തടസ്സമാവും. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക
ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് .

Qaem bi Al Qist said...

സംഘടന ഒരു സാമൂഹ്യ സംവിധാനമാണ്‌
മതപരമായ കാര്യങള്ക്ക് ഒരു സംഘടനയുടെ പ്രസക്തി തന്നെ എന്താണെന്ന് ഇതെഴുതിയ ബഹുമാന്യ സുഹൃത്ത് വിശദീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.