Tuesday 23 November 2010

പ്രവാസികളുടെ ലോട്ടറി


സൌദി അറേബ്യയിൽ വ്യാപകമായിട്ടുള്ള ഒരു ചൂതാട്ടത്തിന്റെ പേരാണ് തായ്ലോട്ടറി സമാനമായ ലോട്ടറികൾ ഇതര ഗൾഫ് നാടുകളിലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.മാസത്തിൽ രണ്ട് തവണ നറുക്കെടുക്കുന്ന ഈ തായ് ലോട്ടറികളിയിലൂടെ ഭാഗ്യമനേഷിച്ച് വൻ സംഖ്യനഷ്ട്ടപ്പെടുത്തുന്നവൻ നിരവധിയാണ് മാസവേതനം മുഴുവൻ തായ്ലോട്ടറിക്കായി ചിലവഴിച്ച് അവസാനം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാട്ടിൽ പോകാൻ കഴിയാത്തവർ സൌദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ തായ്ലോട്ടറിയുടെ മൂന്നക്കനമ്പർ സ്വപനം കണ്ട് ജീവിക്കുകയാണ്.

ഇതര മതങ്ങൾ ഏതാനും പൂജ വഴിപാടുകളിലും ചടങ്ങുകളിലും പരിമിതമാകുമ്പോൾ ഇസ്ലാം മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും നിയമം നിർദേശിക്കുന്നു.സാമുഹിക-സാമ്പത്തിക-രാഷ്ട്രീയമേഖലകളിലെല്ലാം ഇസ്ലാമിന് അതിന്റെതായ നിയമനിർദേശങ്ങളുണ്ട് ഈ നിയമ നിർദേശങ്ങൾ സ്വീകരിക്കുമ്പോഴാണ് മുസ്ലീം എന്ന വാക്കിന്റെ അർത്ഥമായ അനുസരിക്കുന്നവൻ ആകുന്നത്. വ്യാപാരത്തിലൂടെയോ തൊഴിലിലൂടെയോഉള്ള സമ്പാദ്യമാണ് ഇസ്ലാം അനുവദിച്ചിരിക്കുന്നത്. ലോട്ടറി ഇസ്ലാം നിഷിദ്ധമാക്കിയ ചൂതാട്ടത്തിന്റെ മറ്റൊരു രൂപമാണ്. ലക്ഷകണക്കിന് ജനങ്ങൾ തങ്ങൾക്ക് ലഭിക്കണമെന്ന ആഗ്രഹത്തോടെ തായ് ലോട്ടറിക്ക് നൽകിയ രിയാലുകൾ സമാഹരിച്ചാണ് വിജയികളായ ഏതാനും വെക്തികൾക്ക് സമ്മാനതുക നൽകുന്നത് എനിക്ക് ലഭിച്ചില്ലല്ലോ എന്ന ലക്ഷകണക്കിന് ആളുകളൂടെ മനോവേദനയുടെ സമാഹാരമാണ് വിജയികളുടെ കൈകളിൽ എത്തിയിട്ടുള്ള സമ്മാനതുകയെന്ന് സാരം.
ഇങ്ങിനെ മറ്റുള്ളവരുടെ മനോവേദന നിറഞ്ഞ സമ്പാദ്യകൊണ്ട് സ്വസ്ഥമായ ജീവിതം അസാധ്യമാണെന്ന് ഏവർക്കും മനസ്സിലാക്കാവുന്നതാണ്.ലോട്ടറിയേയും ഇതര ഭാഗ്യ പരീക്ഷണങ്ങളേയും അത് ഭാഗ്യത്തിന് കിട്ടുന്നതല്ലെ അതിനെന്താ പ്രശനമെന്ന് പറഞ്ഞ് ന്യായീകരണം കണ്ടെത്തുന്നവർ ധാരാളമുണ്ട്. യാഥാസ്തിക-ഉൽ‌പ്പതിഷ്ണു പണ്ഡിതമാർ ലോട്ടറിയെന്ന നിഷിദ്ധ പ്രവർത്തിയെകുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നില്ല സംവാദവും ഖണ്ഡന മണ്ഡന പ്രസംഗങ്ങളും നടത്തി ജനങ്ങളുടെ കയ്യടി വാങ്ങാനാണ് ഈ പണ്ഡിതൻമാർക്ക് താൽ‌പ്പര്യം.ലോട്ടറി നിഷിദ്ധമാണോ എന്നകാര്യത്തിൽ സംശയിക്കുന്ന പണ്ഡിതൻമാരുമുണ്ട്.പത്ത് രിയാൽ കൊടുത്ത് ആയിരമോ അതിന്റെ ഗുണിതങ്ങളോ സ്വീകരിക്കുന്ന രീതി ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു.

പ്രവാസികൾക്കിടയിലുള്ള മറ്റൊരു സാമ്പത്തിക കുറ്റക്രിത്യമാണ് ലേലചിട്ടി(വിളികുറി)ആവശ്യക്കാരന്റെ കഴുത്ത് ഞെരിക്കുന്ന മഹാക്രൂരതയാണ് ലേലചിട്ടിയിൽ അരങ്ങേറികൊണ്ടിരിക്കുന്നത് ചിട്ടിയിലെ ഓരെ അംഗങ്ങവും ലേലതുക കൂട്ടി വിളിച്ച് തങ്ങളുടെ ലാഭം അതായത് പലിശ വർദ്ധിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ആവശ്യക്കാരൻ അവർക്കിടയിൽ കിടന്ന് ശ്വാസമുട്ടുകയാണ് ഇത്തരം ചൂഷണ ചിട്ടികളിൽ നിരവധി മുസ്ലീംകൾ ചേരുന്നു പലിശയെ പോലെ നിഷിദ്ധമായ സാമ്പത്തിക കുറ്റക്രത്യമാണ് ലേലചിട്ടിയെന്ന് അവർ മനസ്സിലാക്കുന്നില്ല.

ഇസ്ലാമിലെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് മുസ്ലീംകളിൽ ഏറെപേരും അജഞരാണ് അങ്ങിനെ ഒരു സാമ്പത്തിക വ്യവസ്ഥയുണ്ടോ എന്ന് സന്ദേഹിക്കുന്നവരുമുണ്ട് തന്നിമിത്തം സാമ്പത്തിക രംഗത്തെ ഹലാൽ-ഹറാമുകളെ മുഖവിലക്കെടുക്കുന്നില്ല.അവർ മനസിലാക്കിയ ഇസ്ലാം ഏതാനും ആചാരങ്ങളാണ്. യഥാസ്തിക-ഉൽ‌പ്പത്തിഷ്ണൂ പണ്ഡിതൻമാർ സാമ്പത്തികകാര്യത്തെയും രാഷ്ട്രീയത്തെയും കേവലം ദുൻയാകാര്യമാക്കി നിസ്സാരവൽക്കരിച്ചതിന്റെ ഫലമായി സാമ്പത്തിക കാര്യത്തിലും രാഷ്ട്രീയത്തിലും ഇസ്ലാമിക നിയമം പാലിക്കാൻ മുസ്ലീംകളിലെ മഹാഭുരിപക്ഷവും സന്നദ്ധരാകുന്നില്ല എന്നതാണ് വസ്തുത.ഇസ്ലാമിലെ സാമ്പത്തിക വ്യവസ്ഥയെയും രാഷ്ട്രീയ വ്യവസ്ഥയെയും കുറിച്ച് മനസ്സിലാക്കണമെങ്കിൽ മതരാഷ്ട്രവാദികളും തീവ്രവാദികളും പിഴച്ചവരുമെന്ന് ആരോപിച്ച് മാറ്റിനിർത്താൻ ശ്രമിച്ച ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രസദ്ധീകരണങ്ങളിൽ നിന്നും പ്രഭാക്ഷണങ്ങളിൽ നിന്നും മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ അത് വായിക്കരുത് കേൾക്കരുതെന്ന പുരോഹിത കൽ‌പ്പന ഒരുവേള ലംഘിക്കുവാൻ സന്നദ്ധമായാൽ ഇസ്ലാമിന്റെ സമഗ്രത ബോധ്യമാകും സമ്പത്ത് എങ്ങിനെ നേടിയെന്നും അത് എങ്ങിനെ ചിലവഴിച്ചുവെന്നും മറുപടി പറയാതെ
പരലോകത്ത് മുന്നോട്ട് ചലിക്കുവാൻ കഴിയുകയില്ലന്ന് പ്രവാചകൻ(സ) മുന്നറിയീപ്പ് നൽകിയിട്ടുണ്ട്. ഹ്രസ്വമായ ഭൌതിക ജീവിതത്തിൽ സമ്പന്നനാകാനുള്ള കുറുക്ക് വഴിതേടി ലോട്ടറിയേയും ഇതരനിഷിദ്ധമാർഗങ്ങളെയും സമീപിക്കുന്നവർ ശാശ്വതമായ പരലോകജീവിതത്തിൽ പരാജയപെടുന്നതാണെന്ന് തിരിച്ചറിയുക.

1 comment:

hafeez said...

ഇസ്ലാമിലെ സാമ്പത്തിക വ്യവസ്ഥയെയും രാഷ്ട്രീയ വ്യവസ്ഥയെയും കുറിച്ച് മനസ്സിലാക്കണമെങ്കിൽ മതരാഷ്ട്രവാദികളും തീവ്രവാദികളും പിഴച്ചവരുമെന്ന് ആരോപിച്ച് മാറ്റിനിർത്താൻ ശ്രമിച്ച ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രസദ്ധീകരണങ്ങളിൽ നിന്നും പ്രഭാക്ഷണങ്ങളിൽ നിന്നും മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ

good