Monday 21 February 2011

ഖമറുൽ ഉലമക്ക് കിട്ടിയ മുടി

                                          മുടി പാത്രം  


കാന്തപുരത്തുകാരൻ എ.പി. അബൂബക്കർ മുസ്ല്യാർക്ക് ഒരു മുടി കൂടി കിട്ടി   ആറ് വർഷമായി രണ്ട് മുടികൾ കാരന്തൂർ മർക്കസിനുള്ളിൽ കാന്തപുരം സൂക്ഷിക്കാൻ തുടങ്ങിയട്ട് മുന്നാമത് ഒരു മുടി കൂടി കിട്ടിയതോടെ മുടികൾക്ക് കരുത്താർജിച്ചു. അങ്ങിനെയാണ് ശഅറ് മുബാറക്ക് ഗ്രാന്റ് മസ്ജിദ് പണിയാൻ കാന്തപുരം തീരുമാനിച്ചത്. കാന്തപുരത്തിന് കിട്ടിയ മുടികൾ 1400 വർഷങ്ങൾക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ റസൂൽ (സ)യുടെതാണെന്നാണ് പ്രചരണം. മുടി കാന്തപുരത്തെ ഏൽ‌പ്പിക്കാൻ റസൂലിന്റെ നിർദേശം കിട്ടിയത്രെ അതിനെ കുറിച്ച് വായിക്കുവാൻ ഇവിടെക്ലിക്ക്ചെയ്യുക  മുടികാന്തപുരത്തെ ഏൽ‌പ്പിക്കാൻ നിർദേശിക്കാൻ കാരണം  പ്രവാചകൻ ഖമറുൽ ഉലമയായ കാന്തപുരത്തെ ത്രിപ്ത്തിപ്പെട്ടതിനാലാണെത്രെ!  കേവലം രണ്ട് മൂന്ന് മുടികൾ സൂക്ഷിക്കുന്നതിൽ എന്ത് കാര്യം ? പ്രവാചകൻ(സ)  തിരു ശരീരം മറവ് ചെയ്തിട്ടുള്ള മദീനയുടെ നിയന്ത്രണം കാന്തപുരത്തെ  ഏൽ‌പ്പിക്കാനാണല്ലോ പ്രവാചകൻ നിർദേശിക്കേണ്ടിയിരുന്നത്!  നെബി(സ) പേരിൽ കളവ് പറയുന്നവർ നരകത്തിൽ ഒരുസ്ഥാനം ഉറപ്പിച്ചുകൊള്ളട്ടെ എന്ന് മഹാനായ റസൂൽ (സ) അരുളിയിട്ടുണ്ടെന്ന കാര്യം കാന്തപുരവും അദേഹത്തെ വാനോളംപുകഴുത്തുന്നവരും മറക്കേണ്ട.    പ്രവാചകന്റെ മഖ്ബറയുള്ള മദീനയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പ്രവാചകൻ സ്വപനത്തിൽ നിർദേശിച്ചുവെന്ന് പറയുവാൻ പോലും  കാന്തപുരത്തിനോ അനുകൂലികൾക്കോ  ധൈര്യം ഉണ്ടാവുകയില്ല   കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രവാചകന്റെ നാട്ടിൽ പോയി അഴി എണ്ണിയ അനുഭവം ഈ ഇമ്മ്യണി വലിയ ഉസ്താദിനുണ്ട്. കാന്തപുരത്തിന് കിട്ടിയ മുടികൾ റസൂൽ (സ) ആണോ അല്ലയോ എന്ന തർക്കം തന്നെ അപ്രസക്തമാണ് കാരണം ആദ്യത്തെ പ്രവാചകനായ ആദം (അ) മുതൽ അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) വരെയുള്ള ലക്ഷകണക്കിന് പ്രവാചകൻമാരുടെ മുടിയുടെ കൂമ്പാരം തന്നെ കണ്ടാലും അതിന് പിറകെ പോകേണ്ടവരല്ല മുസ്ലീംകൾ. പ്രവാചകൻമാരും ഇതര മനുഷ്യരും തമ്മിലുള്ള വ്യത്യാസം പ്രവാചകൻമാർക്ക്  അള്ളാഹുവിന്റെ സന്ദേശം ലഭിക്കുന്നു എന്നതാണ്. മനുഷ്യർക്ക് മാർഗ്ഗദർശനം നൽകാനായി നിയോഗിതരായ പ്രവാചകൻമാരിൽ വിശ്വസിക്കുകയും അവരുടെ നിർദേശങ്ങൾക്ക് അനുസ്രതമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നവർക്കെ പരലോകത്ത് വിജയിക്കാൻ കഴിയുകയുള്ളൂ .  


ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസ ആലയമാണ് കോഴിക്കോടിന്റെ മണ്ണിൽ ഉയരാൻ പോകുന്നത് നാൽ‌പ്പത് കോടി രൂപ ചിലവിട്ടാണ്  പന്ത്രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പടുകൂറ്റൻ മുടി ആലയം പണിയുന്നത്.   കാന്തപുരം മുസ്ല്യാർ നേത്രത്വം നൽകുന്ന കാരന്തൂർ മർക്കസിന്റെ ആഭിമുഖ്യത്തിലാണ്  ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസ കേന്ദ്രമായ ഈ മുടി ആലയം നിർമ്മിക്കുന്നത്. ശഅറെ മുബാറക്ക് ഗ്രാന്റ്  മസ്ജിദ് എന്നാണ് ഈ അന്ധവിശ്വാസ മുടി ആലയത്തിന്റെ പേര്. കോഴിക്കോട് നഗര പരിധിക്ക് പുറത്ത് 12 ഏക്കർ സ്ഥലത്താണ് മുടി ആലയത്തിന്റെ നിർമ്മാണം നാല് ഏക്കറിൽ പള്ളിയും എട്ട് ഏക്കറിൽ ഉദ്യാനവുമായിരിക്കും. പച്ച നിറത്തിൽ ഇന്തോ- സാരസാനിക് ശെലിയിലാണത്രെ മുടി ആലയം പണിയുന്നത്.  രണ്ടര ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഗ്രാന്റ് മോസ്കിന്റെ വാസ്തു ശില്പി ത്രശൂരിലെ ഇൻഡിഗോ ആർക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്.രണ്ട് വർഷം കൊണ്ട് ഈ മുടി ആലയം പണി പൂർത്തിയാവുമെത്രെ.വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.
  മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം(?) സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം(?) കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.


                                          മുടി ആലയത്തിന്റെ മാത്രക

ഈമുടി ആലയത്തിലേക്ക്മുടിസിയാറത്തിന്സ്ത്രീകൾക്ക് കൂടി പ്രവേശനംഅനുവദിക്കുമായിരിക്കും
എങ്കിലെ  സ്വർണ്ണാഭരങ്ങൾ നേർച്ചപെട്ടിയിൽ നിറയുകയുള്ളൂവെന്ന് കാന്തപുരത്തെ ആരും ഉപദേശിക്കേണ്ട കാര്യമില്ല നാല്പത് കോടി കുറഞ്ഞകാലംകൊണ്ട് പത്തിരട്ടിയായി വർദ്ധിക്കുന്ന ലാഭകരമായ ബിസിനനസ്സിനാണ് കാന്തപുരം തറക്കല്ലിട്ടിരിക്കുന്നത്.
 മുടികിട്ടിയ സ്ഥിതിക്ക് കാന്തപുരത്തിന് നൽകിയ ഖമറുൽ ഉലമ എന്ന പട്ടം മാറ്റി ശഅറുൽ ഉലമ(മുടി പണ്ഡിതൻ) എന്ന ഉയർന്ന പട്ടം നൽകി ആദരിക്കേണ്ടതാണ്.
റസൂൽ (സ)  പ്രാർത്ഥിച്ചത്  ഇപ്രകാരമായിരുന്നു അള്ളാഹുവെ എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതെ പ്രവാചകൻമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി മാറ്റിയ ജനതയെ അള്ളാഹു ശപിച്ചിരിക്കുന്നു(അഹമ്മദ്)  പ്രവാചകന്റെ ഈ പ്രാർത്ഥനയുടെ ഫലം മദീനയിലെ റസൂലിന്റെ മഖ്ബറ സിയാറത്ത് ചെയ്യുന്നവർക്ക് കാണാൻ കഴിയും പ്രവാചകന്റെ ഖബറിന് മുന്നിൽ പോയി കൈ ഉയർത്തുന്നവരെ തടയാനായി അവിടെ മുത്വവ്വ മാർ നിരയായി നിൽക്കുകയാണ് കാന്തപുരത്തിനോ അനുയായികൾക്കോ അവിടെ കൈ ഉയർത്തി ദുആ ചെയ്യാനാവില്ല. റസൂലിന്റെ നാട്ടിലോ ഇതര അറബ് നാടുകളിലോ എവിടെയും മുടി പള്ളികൾ ഇതുവരെ ആരും കെട്ടി പടുത്തിട്ടില്ല സഹാബത്തും താബിഅ താബിഉകളൂം മഹാ പണ്ഡിതൻമാരും കഴിഞ്ഞുപോയി അവരാരും പ്രവാകന്റെ മുടിയുമായി ഊരുചുറ്റിയില്ല അവർക്കാർക്കും ഇല്ലാത്ത മുടിസ്നേഹമാണ് കാന്തപുരത്തിനും അനുയായികൾക്കും കിട്ടിയിരിക്കുന്നത് .ദരിദ്രകോടികൾ വസിക്കുന്ന ഒരു നാട്ടിലാണ് കാന്തപുരം കോടികൾ ധുർത്തടിക്കുന്നത്.

2 comments:

MOIDEEN ANGADIMUGAR said...

ഇതൊക്കെ ഒരുതരം തട്ടിപ്പാണ്.

SPANDANAM said...

e koottarallem quranineyum sunnathineyum yathavitham manassilakkiyirunnenkil!