Saturday 11 December 2010

ഇറാഖിലെ ഒട്ടകം



കീർത്തി കേട്ട ബഗ് ദാദ് പട്ടണത്തിൽ സ്നേഹസമ്പന്നനായ യജമാനന്റെ ഒട്ടകമായി കഴിയുകയായിരുന്നു ഞാൻ എന്റെ പൂർവ്വീകർ മക്കയിൽ നിന്നുള്ള പ്രബോധകസംഘത്തേയും വഹിച്ചാണ് ഇറാഖിലെത്തിയത്.വിശ്വാസികളും അവിശ്വാസികളും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ വിശ്വാസി സംഘത്തോടൊപ്പം ചേർന്ന് നിരവധി പോരാട്ടങ്ങളിൽ പങ്കാളികളായവരെന്ന വിശേഷണവും എന്റെ പൂർവ്വീകർക്കുണ്ട്.
കാലങ്ങൾക്കപ്പൂറം മനുഷ്യർക്ക് സഞ്ചാരത്തിന് ഞങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പെടോളിന്റെ ഉൽഭവത്തോടെയാണതിന് മാറ്റം വന്നത്. എന്നിരുന്നാലും ആധുനികയുഗത്തിലും ഞങ്ങളുടെ പ്രസക്തി നഷട്ടപെട്ടിട്ടില്ല ഗുണമേന്മക്കനുസരിച്ച് ഉയർന്ന വിലയാണ് ഞങ്ങൾക്ക് മാർക്കറ്റിലുള്ളത് മരുഭൂമിക്ക് അലങ്കാരമായി അറേബ്യൻ സംസ്ക്കാരത്തിന്റെ പ്രതീകമായി അന്ത്യനാൾ വരെ ഞങ്ങളുടെ വർഗ്ഗം ഈ ഭൂമിയിൽ അവശേഷിക്കും ഇൻശാ അള്ളാ.
പാരമ്പര്യമായി പകർന്നു കിട്ടിയ ധാർമ്മികതയോടുള്ള പ്രതിബദ്ധതയും അധാർമ്മികതയോടുള്ള രോക്ഷവും എന്നിൽ നിലനിൽക്കുന്നുണ്ട് സാമ്രാജ്യത്വ അധിനിവേശം ഇറാഖിൽ അരങ്ങേറിയപ്പോൾ അത് എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നു സാമ്രാജ്യത്വത്തിന്റെ ബോബുകൾ ഇറാഖിന്റെ തെരുവുകളിൽ പൊട്ടിത്തെറിക്കുമ്പോൾ എന്നിൽ ധാർമ്മിക രോക്ഷം ശക്തിയാർജിക്കും. യജമാനന്റെ കയ്യിൽ എന്റെ കടിഞ്ഞാൺ ഇല്ലായിരുന്നുവെങ്കിൽ ഏതെങ്കിലും അമേരിക്കൻ സൈനീകനെ ഞാൻ ഇടിച്ചു വീഴ്ത്തുമായിരുന്നു.ഒട്ടകത്തിന്റെ തൊഴിയേറ്റ് അമേരിക്കൻ ഭടൻ മരിച്ചുവെന്ന വാർത്ത നിങ്ങൾക്ക് മാധ്യമങ്ങളിൽ വായിക്കാമായിരുന്നു.ബുദ്ധിയിലും ശക്തിയിലും മികവ് പുലർത്തുന്ന മനുഷ്യർ പ്രതികരണ ശേക്ഷി നഷ്ട്ടപെട്ട് സാമ്രാജ്യത്വത്തിന് അടിയറവ് പറയുമ്പോൾ കേവലം നാൽക്കാലിയായ ഒരു ഒട്ടകത്തിന്റെ വിടുവായിത്തമായി ആരും ഇതിനെ കാണേണ്ട.സാമ്രാജ്യത്വത്തെ പ്രഹരിക്കാൻ ഞാൻ അവസരം കണ്ടെത്തി ആ സംഭവം ഇനി വായിക്കാം.
ഒരു നാൾ ഞാനും യജമാനനും ബഗദ്ദാദിലുടെ നടന്നു പോകുകയായിരുന്നു അപ്പോൾ ഒരു ഘോരശബദത്തോടെ ഞങ്ങൾക്ക് മേൽ അമേരിക്കൻ ബോംബ് പതിച്ചു.ബോംബാക്രമണത്തിൽ ഞാനും യജമാനനും മ്രിതിയടഞ്ഞു അങ്ങിനെ തെരുവിൽ കിടന്ന എന്നെ ബഗദ്ദാദിലെ ഒരു തുകൽ പണിക്കാരൻ നോട്ടമിട്ടു പാദുക നിർമ്മാണ വിദഗദ്ധനായ അയാൾ എന്റെ തൊലി ഉരിഞ്ഞെടുത്ത് മനോഹരമായ പാദുകമാക്കി രൂപപ്പെടുത്തി അങ്ങിനെ എന്റെ തൊലി മനോഹരമായ പാദുകങ്ങളായി വിൽ‌പ്പനക്കായി അണിനിരത്തി. എന്നാൽ ഞാൻ ഒരിക്കലും നിനച്ചതല്ല എന്റെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും ജീവൻ അപഹരിച്ച കൊലയാളി ബുഷിന് നേരെ പ്രതികരിക്കാനാവുമെന്ന് എന്നാൽ അത് സംഭവിക്കുകതന്നെ ചെയ്തു.



മുൻ തളിർ അസൈദി എന്ന ധീരനായ ഇറാഖിലെ മാധ്യമ പ്രവർത്തകനുമായുള്ള സഹവാസമാണ് അതിന് എനിക്ക് അവസരമേകിയത്. ലോക കൊലയാളിക്ക് നേരെ പ്രതിക്കരിക്കാൻ അവസരം നൽകിയ മുൻതളിർ എന്ന ധീരനോട് എനിക്ക് നന്ദിയുണ്ട് 2008ഡിസംബർ 14 മർദിതകോടികളുടെ സന്തോഷദിനമാണ് ലോകകൊലയാളി ജോർജ് ഡബ്ലിയു ബുഷിന് അപമാനത്തിന്റെയും.

No comments: