Tuesday 17 August 2010

ഈ ക്രൂരതക്ക് അന്ത്യമില്ലെ ?




ബംഗളൂരു സ്ഫോടനത്തിൽ പങ്കില്ലെന്ന് മഅദനി ഖുർആൻ എടുത്ത് സത്യം ചെയ്യുന്നു.


രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ പേരിൽ വികലാംഗനും രോഗിയുമായ അബ്ദുൾ നാസിർ മഅദനി എന്ന മുസ്ലീം പണ്ഡിതനെ ഭരണക്കൂടവും പോലീസും വേട്ടയാടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 1998 മാർച്ച് 31ന് കോയമ്പത്തൂർസ്ഫോടനക്കേസിൽ പ്രതിചേർത്ത മഅദനിയെ നീണ്ട ഒമ്പതരവർഷക്കാലം ജയിലിലിട്ട് പീഡിപ്പിച്ചു ഒടുവിൽ നിരപാരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ചു. 2007 ആഗസ്റ്റിൽ ജയിൽ മോചിതനായ മഅദനിയെ മൂന്ന് വർഷത്തെ ഇടവേളക്കുശേഷം(മുന്ന് വർഷത്തെ പരോൾ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം)ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരിക്കുകയാണ്.അഹമ്മദാബാദ് സ്ഫോടനത്തിന്റെ പേരിൽ ഗുജ്റാത്ത് പോലീസിനും മഅദനിയെ ചോദ്യംചെയ്യാൻ മോഹമുണ്ടത്രെ.മഅദനിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കേരള പോലീസ് എന്തൊക്കെ നാടകങ്ങളാണ്കളിച്ചത് നിരോധാജ്ഞ,പോലീസ് റൂട്ട്മാർച്ച് ,വാണിംങ്ങ് ഷൂട്ട് എന്നപേരിലു പടക്കം പൊട്ടിക്കൽ, ഉപരോധം എന്നിങ്ങനെ അൻവാർശേരിയിലും പരിസരത്തും പോലീസ് ഭീകരാന്തരീഷം സ്രഷ്ടിച്ച.


അൻവാർശേരിയിൽ പോലീസ് പടയോട്ടം



ആഗോളതലത്തിൽ സാമ്രാജ്യത്വവും സയണിസവും ചേർന്ന് തയ്യാറാക്കിയ മുസ്ലീം ഭീകരവേട്ടയുടെ കേരളത്തിലെ ഇരയാണ് മഅദനി എന്ന അനുമാനം തെറ്റാവാൻ സാധ്യതയില്ല ഇന്ത്യയിൽ സയണിസവും സാമ്രാജ്യത്വവും ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ അവർക്ക് പൂർണ്ണ സഹകരണം നൽകാൻ സംഘപരിവാറുംഅരയും തലയും മുറുക്കി രംഗത്തുണ്ട് മുസ്ലീം ഉൻമൂലനം ലക്ഷ്യമാക്കിയ ഈ മുക്കൂട്ട് മുന്നണി തങ്ങളുടെ ലക്ഷ്യസാക്ഷാൽക്കാരത്തിനായി പണിയെടുത്ത്കൊണ്ടിരിക്കുകയാണെന്ന വസ്തുത തിരിച്ചറിയാത്തവർ മുസ്ലീംകളിലെറെയാണ്.മുസ്ലീ പീഢനത്തിനെതിരെ ശബ്ദം ഉയർത്തിയ മഅദനിയെ തന്നെ മുസ്ല്ലീംകളുടെ മുന്നിലിട്ട് പീഢിപ്പിച്ച് മൊത്തം മുസ്ലീംകളെയും ഭീതിയിലാകി നിശ്ബ്ദരാക്കുകയെന്ന തന്ത്രമാണ് മുസ്ലീം വിരുദ്ധശക്തികൾ പ്രയോഗവൽക്കരിച്ചുകൊണ്ടിരിക്കുന്നത് അങ്ങിനെ ഇസ്ലാമിക നവജാഗരണത്തെ തടയിടാമെന്ന് അവർ കണക്ക്കൂട്ടുന്നു എന്നാൽ അള്ളാഹുവിന്റെ പ്രകാശത്തെഊതികെടുത്താൻ കഴിയുകയില്ലന്ന് ഇസ്ലാമിന്റെ ശത്രുക്കൾ മനസിലാക്കുന്നില്ല.
ഇല്ലാത്ത കുറ്റം ചുമത്തി ഒമ്പതര വഷക്കാലം ജയിലിൽ കിടന്ന് പ്രയാസം സഹിച്ച വികലാംഗനായ മനുഷ്യൻ മറ്റൊരു സ്ഫോടനത്തിൽ പങ്കാളിയായെന്ന വാദം എന്തുമാത്രം ബാലിശമാണ് ? ബംഗളൂരു സ്ഫോടനക്കേസിൽ മഅദനി പ്രതി ചേർക്കപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു എന്നിട്ട് അറസ്റ്റ് ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ട് പോവുകയും അവസാനം
മുസ്ലീംകൾ പവിത്രമാസമായി ആചരിക്കുന്ന റമളാൻ മാസം തന്നെ അറസ്റ്റിന് തിരഞ്ഞെടുത്തതിന്റെ പിന്നിലും മുസ്ലീം വിരുദ്ധർക്ക് ചില ലക്ഷ്യങ്ങളുണ്ട് അതായത് മുസ്ലീം ഹ്രദയങ്ങളെ കുത്തിനോവിക്കുക മറ്റൊരു ഭാഷയിൽ പറഞ്ഞാൽ മൂറിവിൽഉപ്പ് തേക്കുന്ന പ്രവർത്തി. അല്ലെങ്കിൽ അറസ്റ്റ് റമളാനിനുശേഷം നടത്താൻ സംയുക്ത മുസ്ലീം സംഘടനാ പ്രതിനിധി സംഘം നിവേദനം നൽകിയിട്ടും അത് പരിഗണിക്കതെ പോയത് എന്തുകൊണ്ട് ? ലോകമുസ്ലീംകളുടെ ആഘോഷ അവസരത്തിൽസദ്ദാം ഹുസൈനെ തൂക്കുലേറ്റികൊണ്ട് മുസ്ലീം മനസുകളെ കുത്തി നോവിച്ച സാമ്രാജ്യത്വ തന്ത്രം ഇതോടൊപ്പം ചേർത്ത് വായിക്കുക.

2 comments:

Judson Arackal Koonammavu said...

പാവം മദനി എന്തൊരു നിഷ്കളങ്കന്‍... പാവം. പിണരായി പണി എഡുതിട്ടും കര്‍ണാഡക പൊലീസു വിട്ടില്ല്... സൂഫി രക്ഷപ്പെട്ടു...ഇനി ആരെ വെനെലും ഫൊനില്‍ വിലിക്കാം...

Kader said...

വികലാംഗനും രോഗിയുമായ മഅദനിയെ അറസ്റ്റ്
ചെയ്തപ്പോൾ ജഡ്സനും സമാന മനസ്ക്കർക്കും
ഒത്തിരി സന്തൊഷമായി അല്ലെ? താങ്കൾ സന്തോഷിക്കൂ സത്യത്തുനുനേരെ കണ്ണടച്ചുകൊണ്ട്