Sunday 15 August 2010

തുറങ്കലിൽ കിടന്ന് ഇബിലീസ് ചിരിക്കുന്നു

നന്മകൾ വർഷിക്കുന്ന പരിശുദ്ധ റമളാൻ മാസത്തിൽ വിശ്വാസികൾക്ക് അലോസരം സ്രഷ്ടിക്കാതിരിക്കാനായി പ്രബഞ്ചനാഥൻ ഇബിലീസിനെ തുറങ്കിലടച്ചിരിക്കുകയാണ് എന്നാൽ തന്റെ അസാന്നിധ്യത്തിലും തന്റെ പാത അനുധാവനം ചെയ്യുന്നവർ അടിയും പിടിയും കലഹവും നടത്തുന്നത് കാണുമ്പോൾ ഇബിലീസ്       സന്തോഷാധിക്യത്താൽആർത്തു ചിരിക്കുകയാണ്അതിനുമാത്രം ഇബിലീസിനെ സന്തോഷിപ്പിച്ച സംഭവം ഇനി വായിക്കുക

                     സംഘട്ടനത്തെ കുറിച്ചുള്ള പത്രവാർത്ത

കഴിഞ്ഞ വെള്ളിയാഴ്ച്ച (13/8/2010)യാണ് ഇബലീസീനെ സന്തോഷിപ്പിച്ച ചെനക്കലങ്ങാടി മുജാഹിദാനി പ്രോഗ്രാംഅരങ്ങ് തകർതത്ത്. അത്താഴം കഴിച്ച വീര്യത്തോടെ സുബഹി നമസ്ക്കരാനന്തരമാണ് ഒന്നാമത്തെ പ്രോഗ്രാം നടന്നത് നമസ്ക്കാരം എല്ലാ മ്ലേഛവും നിക്രഷ്ഠവുമായ കാര്യങ്ങളിൽ നിന്നും തടയുന്നതാണെന്നാണ് വിശുദ്ധ ഖുർആൻ നമസ്ക്കാര
ത്തെ വിശേഷിപ്പിച്ചത് എന്നാൽ ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിൽ നമസ്ക്കരിച്ചമുജാഹിദാനികൾ നമസ്ക്കാരാനന്തരം കൂടുതൽ നിക്രഷ്ഠരായ സംഭവം ആരെയും അമ്പരപ്പിക്കുന്നതാണ്.
രണ്ടാമത്തെ മുജാഹിദാനി പ്രോഗ്രാം അരങ്ങേറിയത് ജുമഅ നമസ്ക്കാരാനന്തരമാണ് റമളാനിലെ ആദ്യത്തെ ജുമഅ ഖുത്ബയിൽ സ്വാഭാവികമായും നോമ്പുകാരൻ പാലിക്കേണ്ട കാര്യങ്ങളായിരിക്കാം ഖതീബ് സൂചിപ്പിച്ചിരിക്കുക മാത്രമല്ല തഖ് വകൊണ്ടുള്ള ഉപദേശം ഖുതുബയിലെ നിർബ്ബന്ധമായി പറയേണ്ട വിഷയമായതിനാൽ മസ്ജിദ് മുജാഹിദീനിൽ പങ്കെടുത്തവരെയും ഖത്തീബ് തഖ് വകൊണ്ട് ഉപദേശിച്ചിരിക്കും. തഖ് വയുള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിർബ്ബന്ധമാക്കിയതെന്ന് അള്ളാഹു പറഞ്ഞിരിക്കുന്നു നോമ്പുകാരനായിരിക്കെ ഖത്തീബിന്റെ തഖ് വകൊണ്ടുള്ള ഉപദേശവും സ്വീകരിച്ച്മുത്തഖിയാകേണ്ടവരാണ് ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിൽ പരസ്പരം ഏറ്റുമുട്ടിയത്.

റസൂൽ(സ)പറഞ്ഞു നോമ്പ് പരിചയാണ് നിങ്ങൾ നോമ്പുകാരനായിരിക്കെ അശ്ലീലം പ്രവർത്തിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത് അവനെയാരെങ്കിലും ആക്ഷേപിക്കുകയോ അവനോടാരെങ്കിലും കലഹിക്കുകയോ ചെയ്താൽ അവൻ നോമ്പു
കാരനാണെന്ന് പറഞ്ഞുകെള്ളട്ടെ.മഹാനായ റസൂൽ(സ)വാക്കുകൾക്ക് വിലകൽ‌പ്പിക്കാതെ പരിശുദ്ധ റമളാനിന്റെ പവിത്രതകാറ്റിൽ പറത്തി അടിപിടിക്കൂടിയവർ പ്രവർത്തിക്കുന്നത് ഏത് ദീനിനുവേണ്ടിയാണ്? ഇതാണോ ഇസ്ലാഹീ പ്രവർത്തനം?ഇതാണോ സ്വർഗത്തിലേക്കുള്ള പാത? ഇതിൽ എവിടെ ഖുർആനും സുന്നത്തും ? ലോകത്തുള്ള മുഴുവൻ മുസ്ല്ലീംകളിലും തെറ്റുകാണുന്നവർ കേരളത്തിലെ 0 വട്ടത്തിലുള്ള ഞങ്ങളാണ് സ്വർഗാവകാശികളെന്ന് മേനിനടിക്കുന്നവർ സ്വയം വിലയിരുത്തെണ്ടിയിരിക്കുന്നു.തെറ്റുകൾ സംഭവിക്കുക മനുഷ്യസഹചമാണ് എന്ന് പറഞ്ഞ് ലാഘവത്തോടെ കാണേണ്ട ഒരു സംഭവമല്ല ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദീനിലുണ്ടായത് നോമ്പുകാരനായിരിക്കെ കലഹമുണ്ടാക്കരുത് ആരെങ്കിലും കലഹത്തിന് വന്നാൽ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകണം എന്ന പ്രവാചകനിർദേശത്തെയാണ് ഇവർ അവഗണിച്ചിരിക്കുന്നത് ഇവരാണ് യഥാർത്ത പ്രവാചക നിന്ദകർ അമുസ്ല്ലീംകൾ പ്രവാചകനെ നിന്ദിക്കുന്നത് അജ്ഞത നിമിത്തമാണ് എന്നാൽപ്രവാചകന്റെ അനുയായികളെന്ന് അവകാശവദമുന്നയിക്കുന്നവർ ബോധപൂർവ്വം പ്രവാചകനെ നിന്ദിക്കുന്നത് ഗൌരവത്തോടെ കാണേണ്ടതാണ് സുബഹി നസ്ക്കാരാനന്തരം നടന്ന ഒന്നാം സംഘട്ടനം അവിവേകളുടെ പാകത്ത് നിന്നുണ്ടായഒരു വീഴ്ച്ച എന്ന നിലക്ക് ചെനക്കലങ്ങാടി മസ്ജിദ് മുജാഹിദിനിലെ വിവേകമുള്ള ഭാരവാഹികളോ നദ് വത്തുൽ മുജാഹിദ്നേത്രത്വമോ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു എന്നാൽ പരിശുദ്ധ റമളാനിന്റെ പവിത്രത കണക്കിലെടുത്ത് പ്രശനംപരിഹരിക്കുകയല്ല പ്രത്യുത പകരം ചോദിക്കാനായി ജുമഅക്ക് ശേഷം വീണ്ടും സംഘട്ടനം നടത്തുകയാണ് ചെയ്തത്. സംഘട്ടനത്തിൽഏഴ് ധീരമുജാഹിദുകൾക്കാണ് പരിക്കേറ്റ് ആശുപത്രിയിലായത് ഒരു ആളുടെ നില ഗുരുതരമാണത്രെ.റമളാൻ അല്ലെ സ്വർഗത്തിലെ റയ്യാൻ കവാടം തുറന്നു വെച്ചിരിക്കുകയല്ലെ നേരെ റയ്യാൻ കവാടത്തിലൂടെ സ്വർഗപ്രവേശനം നടത്താമെന്ന് കരുതിയാവും റമളാൻ തന്നെ അടിപിടികൂടാൻ മുജാഹിദാനികൾ തിരഞ്ഞെടുത്തതെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അവരെകുറ്റം പറയാൻ ന്യായമില്ല.സമുദായ പാർട്ടി വിളിച്ചു ചേർത്ത തീവ്രവാദ വിരുദ്ധ മുസ്ലീം സംഘടനാസംഗമം ഏതാനും ദിവസംമുമ്പാണ് കോട്ടക്കലിൽ നടന്നത് പ്രസ്തുത സംഗമത്തിൽ ഇരുമുജാഹിദ് നേതാക്കളും പങ്കെടുക്കുകയും തീവ്രവാദത്തിനെതിരെമിതവാദപ്രതിഞ്ഞചൊല്ലുകയും തീവ്രവാദത്തിന്റെ ഏന്തെകിലും അംശം വയറിനുള്ളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പോകട്ടെയെന്നുകരുതി ബാലസുധയും ചുക്കു കാപ്പിയുമെല്ലാം സേവിച്ച് നേതാക്കൾ സലാം ചൊല്ലി പിരിഞ്ഞതെയുള്ളു അപ്പോഴാണ് ചെനക്കലിൽ തീവ്രവാദ പ്രവർത്തനമുണ്ടായത് അണികൾ പരസ്പരം അടിപിടികൂടുകയില്ലെന്ന് കരാർ ഉണ്ടാക്കി ഒപ്പ് വെക്കാൻ കോട്ടക്കലിൽ ചേർന്ന സംഗമത്തിൽ മുജാഹിദ് നേതാക്കൾ തയ്യാറാവേണ്ടതായിരുന്നു.അത്തരത്തിൽ കരാറുണ്ടാക്കാനോ ഒപ്പിടാനോ മുജാഹിദ് നേതാക്കൾ സന്നദ്ധരാവില്ല കാരണം അണികൾ അടിക്കൂടി പിടിച്ചെടൂക്കുന്ന പള്ളിളും മദ്രസകളും ഓഫീസുകളുമെല്ലാം സംഘടനാവളർച്ചക്ക് അനിവാര്യമാണെന്ന് നേതാക്കൻമാർക്ക് തിരിച്ചറിവുണ്ട് എന്നാൽ കലപിലക്കൂടി പിടിച്ചടുക്കുന്ന പള്ളികളും മദ്രസകളും പരലോകത്ത് ഗുണം ചെയ്യില്ലെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ.

3 comments:

Kader said...

റമാളാനിന്റെ പവിത്രത കാറ്റിൽ പറത്തി പ്രവാചക
നിദേശത്തെ അവഗണിച്ച് റമളാനിൽ ജുമഅ നമസ്ക്കരാനന്തരം മുജാഹിദുകാർ സംഘട്ടനം
നടത്തിയ വാർത്ത വായിച്ചപ്പോൾ ഉണ്ടായ ധാർമ്മിക രോക്ഷമാണ് ഈ കുറിപ്പിന് പ്രേരകം.

Jamal Thandantharayil said...

എസ്.ഐ.ഒ മുന്‍ നേതാവിനു നേരെ അക്രമണം: ജമാഅത്തുകാര്‍ക്കെതിരെ കേസെടുത്തു
28 Nov 2010
പെരിന്തല്‍മണ്ണ: എസ്.ഐ.ഒ മുന്‍ നേതാവിനു നേരെ വീടുകേറി അക്രമം നടത്തിയ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ ജൂബിലി റോഡ് എ ടി സലാഹുദ്ദീന്‍ അയ്യൂബിയെ വീട്ടിലെത്തിയ അഞ്ചംഗ സംഘം മാരകമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണു കേസ്. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി കെ ടി അബൂബക്കര്‍, മകന്‍ ഷമീര്‍, കണ്ടാലറിയാവുന്ന മറ്റുരണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണു പോലിസ് കേസെടുത്തത്. ഇരുവരുടേയും പരാതി പ്രകാരം സലാഹുദ്ദീന്‍ അയൂബിയുടെ പേരിലും കേസെടുത്തതായും പോലിസ് പറഞ്ഞു.
തലക്കു പരിക്കേറ്റ സലാഹുദ്ദീനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കു വിധേയമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വീടു കേറി അക്രമം നടത്തിയ ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ചു നഗരത്തില്‍ ബഹുജന മാര്‍ച്ച് നടന്നു. കോഴിക്കോട് റോഡില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി സമാപിച്ചു. സംഭവത്തില്‍ ഇസ്്‌ലാമിക് സ്റ്റഡി സെന്റര്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. കെ കെ സി എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഷക്കീര്‍ ആലിക്കല്‍, ജാഫര്‍ പത്തത്ത്, മുസവിര്‍ ദാരിമി, അഡ്വ. അഹമ്മദ് സംസാരിച്ചു.

Kader said...

സംഘടനയെ ശ്രമം വലിച്ചിയക്കാനുള്ള ശ്രമം

ദുരുദ്ദേശപരം
=================================

പെരിന്തൽമണ്ണ :നമസ്ക്കാരത്തിന് പള്ളിയിലേക്ക്
പോകുംവഴി പള്ള്യാൽതൊടി അബൂബക്കറിനെ തടഞ്ഞുനിർത്തി കൈയ്യേറ്റം ചെയ്തത് ചോദിക്കാൻ ചെന്ന അബൂബക്കറിന്റെ മകനും ജൂബിലിറോഡ് സ്വദേശി ഏ.ടി. സലാഹുദ്ദീനും തമ്മിലുണ്ടായ അടിപിടിയിൽ ജമാഅത്തെ ഇസ്ലാമിയെ വലിച്ചിഴക്കാനുള്ള ശ്രമം ദുരുദ്ദേശപരമാണെന്ന് ജമാഅത്തെ ഇസ്ലാമി മേഖലാ സെക്രട്ടറിയേറ്റ് അറീയിച്ചു.സംഭവത്തെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതും ശരിയല്ല.കെ.ടി.ഉമ്മർ,അലവിക്കുട്ടി,ഒ.പി.ഖാലിദ് എന്നിവർ സംസാരിച്ചു (ഗൾഫ്മാധ്യമം 29/11/2010)

കാളയാണ് പ്രസവിച്ചിരിക്കുന്നത് കയറുക്കാതെ