Friday 18 June 2010

മഅദനി കുടുംബമേ ക്ഷമിക്കൂ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലീകൾ പീഡിപ്പിക്കപെട്ടപ്പോൾ ആ നഗ് ന സത്യം വിളിച്ചു പറഞ്ഞുവെന്ന കാരണത്താലാണ് മഅദനിയും കുടുംബവും നിരന്തരംപീഡിപ്പിക്കപെട്ട് കൊണ്ടിരിക്കുന്നത്. മുസ്ലീം സമുദായം പീഡിപ്പിക്കപെടുന്നുവെന്ന് മഅദനി പ്രസം ഗിച്ചത് ഒരുതെറ്റായിരുന്നില്ല മഅദനിയേക്കാൾ പ്രകോപനപരമായി പ്രസംഗിച്ചവരാണ് ബൽതാക്കറയും അദ്വാനിയും അശോക് സിം ഗാളും തോഗാഡിയും ഉമാഭാരതിയുമെല്ലാം സംഘ്പരിവാറിന്റെ ഈ തീപൊരികൾ മതേതര ജനാധിപത്യ രാജ്യത്ത് ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ മഅദനിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നു ? തെറ്റു ചെയ്യാത്ത മഅദനി ജയിൽ മോചിതനായപ്പോൾ കഴിഞ്ഞകാലജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിടുണ്ടെന്ന് സ്വയം കുറ്റസമ്മതം നടത്തി മതേതര ധാരയിൽ ലയിച്ചു ചേരാൻ ശ്രമിച്ചുവെങ്കിലും മതേതരവാദികളും വർഗീയവാദികളും സമുദായത്തിന്റെ പച്ചതുരുത്തിലിരുന്ന് ഐസ്ക്രീം നുണഞ്ഞവരുമെല്ലാം അതംഗീകരിക്കാതെ മഅദനിക്ക് തീവ്രതയുടെയും ഭീകരതയുടെയും മുൾകിരീടം അണിയിക്കുകയാണ് ചെയ്തത്.
മഅദനിയെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുകയെന്ന സംഘ്പരിവാർ അജണ്ടയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമായാണ് കുംടുംബിനിയായ അദേഹത്തിന്റെ ഭാര്യയെ കളമശേരി ബസ്കത്തിക്കലിൽ പ്രതിയാക്കി ജയിലിൽ അടച്ചത്. ഇപ്പോഴി താ മഅദനിയെ ബഗ്ലൂരു സ്ഫോടനക്കേസിലും പ്രതിചേർത്തിരിക്കുന്നു. ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിക്കെതി രെ കേസെടുത്തിരിക്കുന്നത് ബഗ്ലുരു സ്ഫോടന വിവരം അറിയുന്ന മഅദനി അത് തടഞ്ഞില്ല എന്നതാണ് ഇപ്പോൾ അദേഹത്തിന്റെ മേ ൽ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്ത് നടക്കുന്ന എല്ലാ സ്ഫോടനങ്ങളെയും കുറിച്ച് അറിയാൻ മഅദനി ഇന്റലിജൻസ് ഉദ്യോഗസ്ഥനാ ണോ സ്ഫോടനങ്ങൾ തടയാൻ മഅദനി രാജ്യത്തെ എതെങ്കിലും അധികാരസ്ഥാനം വഹിക്കുന്നയാളാണോ ? നിരവധി സ്ഫോടനങ്ങ ൾ നടത്തിയ ഹിന്ദുതീവ്രവാദികൾ രാജ്യത്ത് സസുഖം ജീവിക്കുമ്പോഴാണ് നിരപരാധിയായ ഒരുമനുഷ്യൻ ഇങ്ങിനെ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്നത്.
മഅദനി ഒരു മുസ്ലീം പണ്ഡിതനാണ് ഇതര മുസ്ലീം പണ്ഡിതൻമാരെ പോലെ ഏതെങ്കിലും വിദ്യഭ്യാസ സ്ഥാപനത്തിന്റെ മേധാ‍വിയാ യോ പ്രാസംഗികനായോ സമുദായത്തിന്റെ ചിലവിൽ വിദേശനിർമ്മിത കാറുകളിൽ ചുറ്റികറങ്ങാമായിരുന്നു എന്നാൽ പീഡനത്തിനും അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള അദേഹത്തിന്റെ മനസ് വഴിമാറി നടക്കാനാണ് പ്രേരിപ്പിചത്. അത് മൂലം മഅദനിക്ക് ഒരുകാല് നഷട്ടമായി, ഒരു പതിറ്റാണ്ടോളം കാരാഗ്രഹവാസം അനുഭവിക്കേണ്ടിവന്നു ഇത്കൊണ്ടൊന്നും അനീതിക്കെതിരെ പ്രതികരിക്കാനുള്ള അദേഹത്തിന്റെ കരുത്ത് നഷ്ട്ടപെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിയോഗികൾ മഅദനിയെ പ്രഹരിച്ചു കൊണ്ടിരിക്കുകയാണ് വീണ്ടുമിതാ ഒരു ജയിൽ ജീവിതം അദേഹത്തെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു.പതിനാല് നൂറ്റാണ്ട് മുമ്പ് ശത്രുക്കളാൽ പീഡിപ്പിക്കപെട്ട യാസർ കുടുംബത്തോട് പ്രവാചകൻ പറഞ്ഞു യാസർ കുടുംബമേ ക്ഷമിക്കൂ ഈ പ്രവാചക വചനം മാത്രകയാക്കികൊണ്ട് സമുദായത്തിന് വേണ്ടി പീഡനം സഹിക്കുന്ന മഅദനി കുടുംബത്തോട് മഅദനി കുടുംബമേ ക്ഷമിക്കൂവെന്ന് പറയാനെങ്കിലും മുസ്ലീം സമുദായ സംഘടനാ നേത്രത്വങ്ങൾ കനിവ് കാണിക്കണം.

1 comment:

ANVAR KHAN K.S said...

മദനി എന്ന ഇന്ത്യന്‍ പൗരന്‍ കഴിഞ്ഞ കാലങ്ങളില്‍ ചെയ്തുകൊണ്ടിരുന്ന തെറ്റ് അയാളുടെ 10 വര്‍ഷത്തെ ജയില്‍ ജീവിതം കൊണ്ട് തേച്ചുമാച്ചു കളയാവുന്ന ഒന്നല്ല.സമാധാന കാംഷികളായ ഒരു മുസ്ലീം ജനസമൂഹത്തേ തീവ്രവാദത്തിലേയ്ക്കും ദേശ വിരുദ്ധപ്രവര്‍ത്തനങ്ങളിലേയ്ക്കും വലിച്ചിഴയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അത്ര പെട്ടന്ന് മറക്കാന്‍ പറ്റുന്ന ഒന്നല്ല.അന്നുമുതല്‍
എത്ര യുവാക്കളാണ് പൊതു സമൂഹത്തില്‍ നിന്നും മാറി സഞ്ചരിച്ച് ദുര്‍മരണത്തേ പുല്‍കുകയും എത്രയോ കുടുംബങ്ങളേ അനാഥമാക്കുകയും എത്രയോ മാതാപിതാക്കളേ മരണം വരേയും നരകയാതനകളിലേയ്ക്കും തള്ളിയിട്ടത്. ഇവരുടെ ശാപം ജന്മാന്തരങ്ങളിലൂടെ സഞ്ചരിച്ച് പ്രായശ്ചിത്തം നേടേണ്ടതാണ്. അല്ലാതെ പിണറായി വിജയന്‍റെ മുന്നില്‍ കുറ്റസമ്മതം നടത്തിയാല്‍ തീരുന്നതല്ല. അന്‍വാര്‍ശേരിയുടെ പുറത്തും അകത്തും ജീവിക്കുന്ന മുസ്ലീം ജനസമൂഹം ഇനിയെങ്കിലും
കണ്ണു തുറക്കണം. ഇത്തരം ചിന്തകളില്‍ നിന്ന് സ്വതന്ത്രരാകൂ. അതാണ് ശരിയായ ജിഹാദ്.