
ആനകൾക്ക് മദമിളകുംകാലം
ആളുകൾക്ക് കഷ്ട്ടക്കാലം
ആനകൾ ആളുകളെ
കുത്തിമലർത്തും
ബലിഷ്ട്ടപാദങ്ങളാൽ
ചവിട്ടിയരക്കും
ആനകൾ കാടിനലങ്കാരം
ആനകൾ നാടിനാപൽക്കരം
വിരണ്ടോടും ആനകൾ
വിനാശം വിതക്കും നാടാകെ
നിരുപദ്രവകാരി മാനുകളെ
നാട്ടിൽ വളർത്താൻ വിലക്ക്
ഉപദ്രവം ചെയ്യും ആനകളെ
നാട്ടിൽ വളർത്താനനുമതി
ഇതെന്തോരു നിയമം
ബുദ്ധിശ്യന്യരുടെ നിയമം
ആനകളുടെ വാസസ്ഥലം കാടാണ്
നാട് ആളുകൾക്ക് വസിക്കാനുള്ളതാണ്
നാട്ടിൽ ശാന്തി പകരാനായി
ആനകളെ കാട്ടിൽ വിടുക.
അബ്ദുൽ ഖാദിർ നായരങ്ങാടി
1 comment:
ആനകളോടുള്ള ക്രൂരതയെ പറ്റി മാതൃഭൂമിയില്‍ ഒരു ലേഖനം വന്നിരുന്നു. ഒന്ന് ലിങ്കാമെന്നു വെച്ച് നോക്കുമ്പോള്‍ കാണുന്നില്ല... പോട്ടെ.
Post a Comment