കേരളപ്പിറവി ദിനമല്ലെ യഥാർത്ഥത്തിൽ കേരളീയരുടെ ദേശീയ ഉത്സവമായി പ്രഖ്യാപിക്കേണ്ടത് ? ഒരു മതത്തിന്റെയും നിറവും മണവുമില്ലാത്ത ഒരു ആഘോഷമെന്ന നിലക്ക് വ്യത്യസ്ത്ത മത വിശ്വാസികളായ കേരളീയർക്ക് കേരളപ്പിറവി ദിനത്തെ കേരളീയരുടെ ദേശീയ ഉത്സവമായി ആഘോഷിക്കാൻ ഒരു പ്രയാസവും കാണില്ല.ഓണവും ഈദും ക്രസ്തുമസ്സും ഓരൊ മതങ്ങളൂടെയും ആഘോഷമായി കാണുന്നതല്ലെ ഭംഗി വ്യത്യസ്ത്ത മതവിഭാഗങ്ങൽ ഒന്നിച്ചു കഴിയുന്ന കേരളത്തിൽ ഹിന്ദുമതത്തിന്റെ ആചാരങ്ങളൂം ഐതിഹ്യങ്ങളും കൂടികലർന്ന ഓണാഘോഷത്തെ കേരളീയരുടെ ഉത്സവമായി പ്രഖ്യാപിച്ചതും ആഘോഷിക്കുന്നതും ഒരു മതത്തിന്റെ ആഘോഷത്തിലേക്കുള്ള കടന്നുകയറ്റവും മുഴുവൻ കേരളീയരുടേയും മേൽ ഒരു മതാഘോഷം അടിച്ചേൽപ്പിക്കലുമാവില്ലേ ?കേരളപ്പിറവി ദിനത്തിൽ ഇത്തരമൊരു ചർച്ചക്ക് പ്രസക്തിയുണ്ടെന്ന് കരുതുന്നു ഏവർക്കും കേരളപ്പിറവിദിനാശംസകൾ
മനസിൽ ഉൽഭവിച്ച ആശയങ്ങളെ അക്ഷരമാക്കി അക്ഷരക്കൂട്ടിൽ നിക്ഷേപിച്ചതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മടികൂടാതെ എഴുതാം.
Monday, 31 October 2011
Sunday, 23 October 2011
പണമുണ്ടായാൽ എന്തും നേടാൻ കഴിയുമോ?
പണമുണ്ടായാൽ എന്തും നേടാമെന്ന് ചിലരെല്ലാം ധരിച്ചിരിക്കുന്നു എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണ്. മരുന്ന ലഭ്യമല്ലാത്ത അല്ലെങ്കിൽ ഫലിക്കാത്ത മാറാരോഗങ്ങൾ ബാധിച്ചാൽ,ഭക്ഷ്യ ക്ഷാമം നേരിട്ടാൽ,പ്രക്രതിക്ഷോഭമുണ്ടായാൽ….കറൻസിക്കെട്ടുകളുടെ കൂമ്പാരം തന്നെയുണ്ടായിട്ട് കാര്യമുണ്ടോ ?ഇല്ലാ എന്നതിന് ഇതാ മൂന്ന് അനുഭവങ്ങൾ അക്കമിട്ട് എഴുതുന്നു
(1) പതിനായിരങ്ങൾ കയ്യിലുണ്ടായിട്ടും ബോബെയിലെ കലാപനാളുകളിൽ ഭക്ഷണം ലഭിക്കാതെ മുന്ന് ദിവസം അരപട്ടിണിയുമായി കഴിഞ്ഞ അനുഭവം എനിക്കുണ്ട്.
(2) ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിലൂടെ ഒരുപിതാവ് അന്ധനായ അയാളുടെ മകന്റെ കൈ പിടിച്ചുകൊണ്ട് പള്ളിയിലേക്ക് നടന്നുപോകുന്നത് ഞാൻ ദിവസവും കാണാറുണ്ട്. ആ പിതാവിന് കോടികളൂടെ സമ്പത്തുണ്ട്. സൌദി അരാംകൊയിലെ ഉദ്യോഗസ്ഥനായ അദേഹത്തിന് മാസവേതനാമായി ലഭിക്കുന്നത് 40000 രിയാലാണ് അതായത് അഞ്ച് ലക്ഷത്തിലധികം ഇന്ത്യൻ രൂപ. അദേഹത്തിന്റെ അന്ധനായ മകനെ ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപൊയി ചികിത്സിക്കാനും അതിനുവേണ്ടി കോടികൾ ചിലവഴിക്കാനും അദേഹത്തിനു കഴിയും. മകന് കാഴ്ച്ച നേടികൊടുക്കുവാനായി അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളിലേക്ക് ആ പിതാവ് അന്ധനായ മകന്റെ കൈ പിടിച്ച് യാത്ര ചെയ്തു എന്നാൽ ഒരു ശ്രമവും ഫലം കണ്ടില്ല.
സാമ്പത്തികം ഉണ്ടായിട്ടും മരുന്നില്ലാതെ-ഫലിക്കാതെ എത്രമനുഷ്യരാണ് നമുക്കും ചുറ്റും മാരക രോഗ ബാധിതരായി മരിക്കുന്നത്.
(3) കഴിഞ്ഞ ദിവസം നിര്യാതനായ സൌദി കിരീടാവകാശി സുൽത്താൻ രാജകുമാരന് സ്വന്തം വിമാനത്തിൽ യാത്ര ചെയ്ത് ലോകത്തിന്റെ ഏത് ഭാഗത്ത് എത്തിപ്പെടുവാനും മികച്ച ചികിത്സാ നേടുവാനും അദേഹത്തിന് സധ്യമാണ് അർബുദ രോഗ ബാധിതനായ അദേഹം അമേരിക്കയിൽ നീണ്ടക്കാലം താമസിച്ച് ചികിത്സനടത്തി സുഖമായി എന്നു കരുതി തിരിച്ചുവന്നതാണ് എന്നാൽ അദേഹത്തിന് രോഗത്തിൽ നിന്നും മുക്തിനേടാനാവാതെ മരണത്തിന് കീഴടങ്ങി. അതിനാൽ പണമുണ്ടായിട്ട് കാര്യമില്ല. പണം കൊണ്ട് എല്ലാം നേടാമെന്ന് കരുതുന്നത് വിഡ്ഡിത്വമാണ്.
Subscribe to:
Posts (Atom)