Sunday 2 January 2011

നഷ്ടപ്പെടലുകളെ ആഘോഷമാക്കിയവർ


2010 നോട് വിടപറഞ്ഞുകൊണ്ട് 2011 നെ ആഹ്ലാദ പൂർവ്വം വരവേറ്റവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.


2010 വിടവാങ്ങി പകരമായി 2011 കടന്നുവന്നു 2010 നമ്മുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങിപോയത് ഒരു നഷ്ടമാണ്. മനുഷ്യ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതാണ് സമയം മിനുറ്റുകളായും മണിക്കൂറുകളായും ദിവസങ്ങളായും മാസങ്ങളായും വർഷങ്ങളായും അത് മനുഷ്യ ജീവിതത്തിൽ നിന്നും കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു . ഇതര നഷ്ടങ്ങൾ ഒരുപക്ഷെ നമുക്ക് തിരിച്ചുലഭിച്ചേക്കാം എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു ലഭിക്കുന്നതല്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ തീരാനഷ്ടമാണ് ആധുനിക സമൂഹം മദ്യപിച്ചും ആടിതിമർത്തും കൊണ്ടാടുന്നത്.
പുതു വർഷ ആഘോഷത്തോടനുബന്ധിച്ച് നമ്മുടെ സാക്ഷര കേരളത്തിൽ,ദൈവത്തിന്റെ സ്വന്തം നാട്ടിൽ 33 കോടി രൂപക്കാണ് മദ്യം വിൽ‌പ്പന നടന്നത് . ഭരണം നടത്തുന്ന പാർട്ടിയുടെ യുവജന വിഭാഗം മദ്യത്തിനെതിരെ കാമ്പയിൻ നടത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് പുതു വർഷത്തിനും ക്രസ്തുമസ്സിനുമായി കോടികളുടെ മദ്യം മലയാളി കുടിച്ചു തീർത്തത്.
പുതുവർഷം ജാതിമത വിത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുമ്പോൾ അതിനെ വിമർശിക്കുന്നത് പലർക്കും ദഹിക്കുകയില്ലെന്ന ബോധത്തോടെയാണ് ഈ വരികൾ കുറിക്കുന്നത് നഷ്ടപ്പെടലുകളെ ആഘോഷമാക്കി മാറ്റുന്നത് തികച്ചും വിഡ്ഡിത്തമാണെന്ന് ബോധ്യപെടുത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് അതോടൊപ്പം ജീവിതത്തിന്റെ നിഖില മേഖലയിലും സ്രഷ്ട്ടാവിന്റെ നിയമം സ്വീകരിക്കാമെന്ന് ദിവസം അഞ്ചു തവണപ്രതിജ്ഞചെയ്യുവാൻ കൽ‌പ്പിക്കപെട്ടവരായ മുസ്ലീംകൾക്ക് പുതുവർഷാഘോഷം നിഷിദ്ധമാണെന്ന് സൂചിപ്പിക്കുവാനും ആഗ്രഹിക്കുന്നു.കാരണം മുസ്ലീംകൾക്ക് ആഘോഷിക്കുവാൻ രണ്ട് അവസരങ്ങളാണ് ഉള്ളത് റമളാനിനോട് അനുബന്ധിച്ചുള്ള ഈദുൽ ഫിത്വറും ഹജ്ജിനോടനുബന്ധിച്ചുള്ള ഈദുൽ അള്ഹയുമാണ്ആ രണ്ട് ആഘോഷങ്ങൾ. മുസ്ലീംകൾ ഹിജ്റ വർഷത്തെ അവലംഭിക്കുന്നവരാണ് എന്നാൽ ഹിജ്റ വർഷാരഭത്തിന് ഇസ്ലാമിൽ യാതൊരു പ്രധാന്യവുമില്ല. ഹിജറവർഷത്തിലെ ഒന്നാമത്തെ മാസമായ മുഹറം ഒന്ന് ആഘോഷിക്കുവാനോ പുതുവർഷ ആശംസകൾ നേരുവാനോ മുസ്ലീംകൾക്ക് നിർദേശമില്ല.ഏതാനും ആഴ്ച്ച മുമ്പാണ് ഹിജറ വർഷാരംഭം കുറിച്ചത് മുസ്ലീം രാജ്യങ്ങളിൽ വരെ ഹിജറവർഷാരംഭവുമായി ഒരു ആഘോഷ പരിപാടിയും ഏവിടെയും നടന്നിട്ടില്ല. മുസ്ലീകൾ എന്ത് പ്രവർത്തികണം എന്ത് പ്രവർത്തിക്കരുത് എന്ന് ഇസ്ലാം വെക്തമായി നിർദേശിച്ചിടുണ്ട് അതിനാൽ ഇസ്ലാമിക സംസ്ക്കാരവുമായി ബന്ധമില്ലാത്ത പുതുവർഷ ആഘോഷത്തെ മുസ്ലീംകൾ എന്തിനാണ് ആചരിക്കുന്നത്.? ന്യു ഇയർ ആഘോഷം പാശ്ചാത്യരുടെ സംഭാവനയാണ് ലോകത്താകെ അവർ ജനങ്ങളെ അടിമകളാക്കി ഭരണം അടിച്ചേൽ‌പ്പിച്ചതുപോലെ അവരുടെ ഭാഷയും വേഷവും സംസ്കാരവുമെല്ലാം നമ്മുടെ മേൽ ഇപ്പോഴും അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നതല്ലെ വാസതവം ? പാശ്ചാത്യരുടെ സംസ്ക്കാരം അംഗീകരിച്ചുകൊണ്ട് അവരുടെ അടിമത്വം സ്വീകരിക്കുന്നതാണോ പുരോഗതി ?

രണ്ടായിരത്തി പത്തിനോട് വിടപറഞ്ഞുകൊണ്ട് രണ്ടായിരത്തി പതിനൊന്നിനെ ആഹ്ലാദ പൂർവ്വം വരവേറ്റവർ ചിന്തിക്കുക ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു ഇനി എത്രനാൾ ഈ ഭുമിയിൽ വസിക്കുമെന്ന് ഈ തിരിച്ചറിവ് നേടിയവർക്ക് പുതുവർഷം ആഘോഷിക്കാൻ കഴിയുകയില്ല.

3 comments:

ഷൈജു.എ.എച്ച് said...

ചന്തകള്‍ ഉണരേണ്ട ജീവിത മൂല്യങ്ങള്‍ ഉള്‍കൊണ്ട എഴുത്ത്..

SPANDANAM said...

puthuvarshaakosham islamil illankilum "kudi"yil thirurum ponnaniyumellam munnerunnu.?????????????????????

Kader said...

പുതുവർഷാഘോഷം ഇസ്ലാമിലില്ലങ്കിലും കുടിയിൽ
തിരൂരും പൊന്നാനിയിലും മുന്നേറുന്നു.?????????????????????(IQRAH)

നന്മ കൽ‌പ്പിക്കാനും തിന്മ വിരോധിക്കാനുമായി നിയോഗിപ്പെട്ട ഉത്തമ സമുദായമാണ് മുസ്ലീംകൾ
വേലി വിളവ് തിന്നുന്നു എന്ന പറയുന്നതുപോലെ മുസ്ലീം സമുദായത്തിൽ മദ്യപാനികളും ക്രമിനലുകളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഖേദകരം തന്നെ സമുദായത്തിന്റെ പേരിൽ സംഘടിച്ചവർക്ക് മുസ്ലീം സമുദായത്തിന്റെ അധപതനത്തിൽ വിഷമമില്ല അവർ മത്സരിച്ച് സമ്മേളനം നടത്തുന്ന തിരക്കിലാണ്.